Uncategorized

ടീം ക്രോസ്

♦️സമുദായ ഉന്നമനത്തെക്കുറിച്ചും, കൂട്ടായ പ്രവർത്തനങ്ങളെക്കുറിച്ചും, സമുദായ സംരക്ഷണത്തെക്കുറിച്ചുമൊക്കെ പറയുമ്പോൾ ക്രിസ്ത്യൻ നാമധാരികളായ ചിലരെങ്കിലും ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്.

♦️ സാമുദായികമായി സംഘടിക്കുക, പ്രവർത്തിക്കുക, മുതലായവ
ബൈബിൾ വീക്ഷണത്തിൽ ശരിയാണോ? കർത്താവ് പഠിപ്പിച്ചത്, ആത്മിയ ജീവിതത്തെക്കുറിച്ചല്ലേ?, സഭാ ജിവിതം പരാജയപ്പെട്ടതിനാലല്ലേ ,സാമുദായിക പ്രവർത്തനത്തിനിറങ്ങുന്നത്?യേശുവിനെ ജിവിതത്തിൽ പകർത്താൻ കഴിയാത്തതിനാലല്ലേ മറ്റു വഴികൾ തേടുന്നത് എന്നൊക്കെയാണത്.

♦️വാസ്തവത്തിൽ വളരെ തെറ്റിദ്ധാരണ ഉളവാക്കുന്ന ഒരു വാദമാണത്. ആത്മീയതയിൽ അൽപമൊക്കെ ഉയർന്നു നിൽക്കുന്ന വ്യക്തികളിലാണ് ഇത്തരത്തിലുള്ള തെറ്റിദ്ധാരണ കൂടുതലായി ഉണ്ടാകുന്നത്. സാമുദായിക സംഘാടനം ആത്മീയതയ്ക്കും, വിശ്വാസത്തിനും എതിരാണെന്നാണ് മിക്ക വരിലുമുള്ള ചിന്ത.

♦️ആത്മീയ ജിവിതവും, സാമൂദായിക സംഘാടനവും പരസ്പരപൂരകങ്ങളാണ്. ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണവ.
ആത്മീയത ഉള്ളിലെ ശത്രുവിനെ തിരിച്ചറിയുകയും നിർവ്വീര്യമാക്കുകയും, (ദൈവസഹായത്താൽ ) അവിടെ ദൈവത്തെ പ്രതിഷ്ഠിക്കുകയും,
പ്രതിഷ്ഠിച്ച ദൈവത്തെ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുകയും ചെയ്യുമ്പോൾ,
സാമുദായിക പ്രവർത്തനം
ബാഹ്യശത്രുക്കളെ തിരിച്ചറിയാനും
ജനാധിപത്യ മര്യാദയിൽ പ്രതിരോധിക്കാനും
പരസ്പരം സംരക്ഷിക്കാനും, സമുദായ വളർച്ചക്കായി പ്രവർത്തിക്കാനും ഉള്ളതാണ്.

♦️ ഇത് രണ്ടും വിരുദ്ധമല്ല.
നല്ല ദൈവ വിശ്വാസമുള്ളവർ പോലും സ്വന്തം ഭവനത്തിനും വസ്തുവകകൾക്കും ചുറ്റും മതിൽ പണിയുകയും, കാവലേർപ്പെടുത്തുകയും, സുരക്ഷയൊരുക്കുകയും ചെയ്യുന്നുണ്ടല്ലോ? അത് ദൈവ വിശ്വാസമില്ലാഞ്ഞിട്ടാണോ?

♦️ഭൗതീക സാഹചര്യങ്ങളെ, സംരക്ഷണത്തിനായി പ്രയോജനപ്പെടുത്തുകമാത്രമല്ലേ അതുവഴി ചെയ്യുന്നത്. അത് തന്നെയല്ല, വേലിയും കാവലുമില്ലാത്തവ മറ്റുള്ളവർക്ക് തെറ്റ് ചെയ്യാൻ പ്രലോഭനമാകാതിരിക്കാനാണ്. തുറന്നു കിടക്കുന്ന ഇടങ്ങളിൽ വെറുതേ കയറിയിറങ്ങി നടന്നാൽ ആരെയും തെറ്റുപറയാനാവില്ലല്ലോ?

♦️കേവലം വസ്തുവകകളുടെ കാര്യത്തിൽ ഇത്രയും കരുതലെങ്കിൽ, സമുദായത്തിന്റെ കാര്യത്തിലെന്താണ് സംരക്ഷണമൊരുക്കുന്നതിൽ തെറ്റ്? ചോദിക്കാനും പറയാനും ആരുമില്ലാത്തതിനാൽ പലരും കഴിഞ്ഞ നാളുകളിൽ നമ്മുടെ അഭിമാനത്തിന്റെ നെറുകയിൽ കാൽവെച്ചു കളിക്കുയായിരുന്നു. പാതാളത്തോളം താഴ്ന്നപ്പോഴാണ് നാം ഉണർന്നത്.

♦️പലരും കരുതുന്നത് നമ്മുടെ ആത്മീയ തകർച്ചയുടെ ഫലമാണ് ബാഹ്യമായി നേരിടുന്ന ആക്രമണങ്ങളെന്നാണ്. അത് പൂർണ്ണമായും ശരിയല്ല. ചിലപ്പോൾ അങ്ങിനെ സംഭവിക്കാം പക്ഷെ എല്ലായ്പ്പോഴും സാമാന്യവൽക്കരിക്കാനാവില്ലല്ലോ?
ആദിമസഭയെ നോക്കു, ആത്രയും വിശുദ്ധ ജിവിതം നയിച്ച വേറേത് സഭയാണ് ഉള്ളത് അവർ എങ്ങിനെയെല്ലാം പിഡിപ്പിക്കപ്പെട്ടെന്ന് നമുക്കറിയാം.
എല്ലാ ജനതകളിലേയും പോലെ നമുക്കിടയിലും തെറ്റുപറ്റിയവരും, ചെയ്യുന്നവരുമുണ്ട്.
പക്ഷെ നമ്മുടെ കാര്യം വരുമ്പോൾ മാത്രം അത് സമുദായത്തെ മൊത്തം അപകീർത്തിപ്പെടുത്താനും, നമ്മുടെ പൊതു സ്വഭാവമായി വ്യാഖാനിക്കാനും, നമ്മുടെ പുരോഹിതരെയും സന്യസ്തരേയും പിതാക്കൻമാരേയും, അകാരണമായി പരിഹസിക്കാനും ശ്രമിക്കുന്നിടത്താണ്, ഇന്ന് നാം പ്രതികരിക്കേണ്ട സാഹചര്യം ഉണർന്നിരിക്കുന്നത്.

♦️മഹാ വിശുദ്ധനായ പൗലോസ് പോലും,
ശബ്ദമുയർത്തേണ്ട ഒരു സാഹചര്യത്തിൽ, ഇത് ദൈവം അനുവദിച്ച സഹനമാണ് എന്നു തെറ്റിദ്ധരിച്ച് നിശബ്ദനാവുകയല്ല ചെയ്തത്, മറിച്ച് റോമാ പൗരനായ തന്നെ വിചാരണ കൂടാതെ തടവിലാക്കാനുള്ള ഭരണകൂട ഭികരതയെ, തനിക്കു അനുവദിക്കപ്പെട്ടിട്ടുള്ള ഭരണഘടനാ സ്വാതന്ത്ര്യമനുസരിച്ച് നേടിയെടുക്കാൻ
ശബ്ദമുയർത്തുകയാണ് ചെയ്തത്.

♦️ചെമ്പുപണിക്കാരനായ അലക്സാണ്ടർ തന്നെ ഒരു പാട് ദ്രോഹിച്ചിട്ടുണ്ടെന്നും, അയാളെ സുക്ഷിക്കണമെന്നും തന്റെ ശിഷ്യർക്ക് മുന്നറിയിപ്പായി എഴുതിയത്, ശത്രുക്കളെ സ്നേഹിക്കുവിൻ അവർക്കു വേണ്ടി പ്രാർത്ഥിക്കുവിൻ എന്ന കർതൃവചനത്തിനോടൊപ്പം ഇന്നും ലോകമെങ്ങും വിശുദ്ധ ഗ്രന്ഥം വഴി വായിക്കപ്പെടാൻ ദൈവത്തിന്റെ പരിശുദ്ധാത്മാവ് അനുവദിച്ചത്, സാമുദായികമായി സംരക്ഷിക്കാനും, അവകാശങ്ങൾ നേടാനും, എതിർപ്പുകളെ തിരിച്ചറിയാനും, മുന്നറിയിപ്പ് നൽകാനും ഉള്ള പ്രവർത്തനങ്ങൾ വിശ്വാസ സമൂഹത്തിന് നിഷിദ്ധമല്ല എന്നതിന്റെ തെളിവാണല്ലോ.

♦️ഈശോ പോലും തന്നെ തല്ലിയവനോട് തന്നെ തല്ലിയത് എന്തിനാണെന്ന് ചോദിച്ചിട്ടില്ലേ? മർത്യരക്ഷയ്ക്കു വേണ്ടിയുള്ള അനിവാര്യമായ കുരിശുമരണം മാത്രമാണ് അവിടുന്നു ചോദ്യം ചെയ്യാതെ സഹിച്ചത്. ഒരു വേള ഹേറോദേസിനെ “കുറുക്കൻ എന്നു പോലും കർത്താവ് വിളിച്ചിട്ടില്ലേ? അത് വേണമെങ്കിൽ സൃഷ്ടാവിന്റെ സ്വാതന്ത്ര്യമായി മാത്രം നമുക്ക് കാണാം. അതു നമുക്കു അനവദിച്ചിട്ടില്ല എന്നു കരുതാം. പക്ഷെ ആ പ്രയോഗത്തിലെ പ്രതിക്ഷേധം നമുക്ക് സ്വീകരിക്കാവുന്നതല്ലെ?

♦️ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും കൊടുക്കാൻ കർത്താവ് ആവശ്യപ്പെടുമ്പോൾ, ദൈവത്തിൽ നിന്നുള്ളത് അവകാശമാക്കാനും, സീസറിൽ നിന്നുള്ളത് അവകാശമാക്കാനും അർത്ഥമാക്കുന്നുണ്ടെന്നുള്ളത് നമുക്ക് മറക്കാതിരിക്കാം.

♦️സർപ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്ക്കളങ്കരുമായിരിക്കാൻ എന്നു കർത്താവ് പറഞ്ഞത്, നിസാരമായ നാം കാണരുത്.

♦️നമ്മുടെ പ്രതിക്ഷേധങ്ങളും, പ്രവർത്തനങ്ങളും വെറുപ്പിലേക്ക് വഴിമാറുമോ, അതുവഴി ക്രിസ്തീയത നഷ്ടപ്പെടുമോ, എന്നൊക്കെയുള്ള, ഭയമാണ് പലരേയും സമുദായ പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. ഒപ്പം നേതൃനിരയോടുള്ള എതിർപ്പും. ഇതുമൂലം സഭയെ സ്നേഹിക്കാൻ കഴിയാത്തതിനാലും ചിലർ വിട്ടു നിൽക്കും. മറ്റു ചിലർ ഇതര സമുദായങ്ങളുടെ അപ്രീതിക്ക് കാരണമാകുമോ എന്നു ഭയന്ന് പിന്മാറുന്നവരാണ്.

♦️മനുഷ്യരെ സ്നേഹിക്കുകയും അവരുടെ പ്രവൃത്തികളിൽ എതിർക്കപ്പെടേണ്ടവയെ മാത്രം എതിർക്കാൻ കഴിയുന്നുവെങ്കിൽ ഒരു വിശ്വാസിക്കും, സമുദായ പ്രവർത്തനത്തെ പ്രതി ഭാരപ്പെടേണ്ടി വരില്ല.

♦️ഒറ്റുകാരുടെ ഒരു ഗണം എല്ലാക്കാലത്തുമെന്നതു പോലെ ഇന്നും സഭയിൽ ശക്തമായുണ്ട്.
ആപത്ഘട്ടത്തിൽ സ്വന്തം സഹോദരരോടൊപ്പം നിന്ന് പൊരുതാതെ താൽക്കാലിക ലാഭങ്ങൾക്കായി മതേതര മുഖം മൂടിയണിഞ്ഞ് പ്രത്യക്ഷപ്പെടുകയും സഭയെയും സമുദായത്തേയും ഇകഴ്ത്തി കാണിക്കുകയും ചെയ്യുന്നവർ തിരിച്ചറിയുന്നില്ല, തങ്ങളുടെ വരും തലമുറകളിലേക്ക് തങ്ങളുടെ ഈ പ്രവൃത്തി വഴി വലിയ ശാപമാണ് നേടിക്കൊടുക്കുന്നതെന്ന്.

♦️നമുക്ക് പ്രാർത്ഥിക്കാം, ഒറ്റുകാർക്കും, എതിർക്കുന്നവർക്കുമൊക്കെ വേണ്ടി. വെറുപ്പും പകയുമില്ലാതെ പ്രതികരിക്കാം. പരസ്പരം സംരക്ഷയേറ്റെടുത്തു കൊണ്ട് ഈ കാലഘട്ടത്തിന്റെ ദൈവീക വെളിപാടുകളെ തിരച്ചറിഞ്ഞ് ദൈവത്തോടൊത്ത് മുന്നേറാം.

Email 👉: crossorg2020@gmail.com

Fb page👉: 💝💝💝
https://www.facebook.com/CROSSORGANIZATION

Instagram 👉:💝💝💝 https://www.instagram.com/invites/contact/?i=1ionqdojqu9yn&utm_content=ge8tvzb

Fb Group👉:💝💝💝
https://www.facebook.com/groups/1000918573625429/?ref=share

✝️ #ടീം_ക്രോസ് #CROSS

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s