Uncategorized

ഫുഡ് ടെക്നോളജി ഫുഡ് സയൻസ് കോഴ്സുകൾ

ഫുഡ് ടെക്നോളജി ഫുഡ് സയൻസ് കോഴ്സുകൾ പഠിച്ചാൽ ജോലി സാധ്യതകൾ എത്രത്തോളം ഉണ്ട്?

താരതമ്യേന ഒരു പുതിയ പഠനമേഖലയാണിതെന്നതും ഭക്ഷണത്തിന്റെ സർവദേശീയതയും കണക്കിലെടുക്കുമ്പോൾ അനന്തമായ ജോലി സാദ്ധ്യതകൾ തരുന്ന ഒരു മേഖലയായിട്ടാണ് ഫുഡ് സയൻസ് ആൻഡ് ടെക്നോളജി കോഴ്സുകൾ കണക്കാക്കപ്പെടുന്നത്. ബയോളജി , മൈക്രോബയോളജി, ഓർഗാനിക് കെമിസ്ട്രി, ഇനോർഗാനിക് കെമിസ്ട്രി, ഫിസിക്കൽ കെമിസ്ട്രി, ന്യൂട്രിഷൻ, എന്നിവയുടെയെല്ലാം സങ്കലനമാണ് ഫുഡ് സയൻസ്. ഫുഡ് സയന്റിന്റെ തത്വങ്ങളുടെ ഉപയോഗമാണ് ഫുഡ് ടെക്നോളജി.

ഭക്ഷണ സാധനങ്ങളുടെ ഉത്പാദനം, ഭക്ഷണ സംസ്കരണം, കേടുകൂടാതെ സൂക്ഷിച്ചുവെക്കാനുള്ള സംവിധാനം, പാക്കേജിങ്, തുടങ്ങിയവയാണ് ഒരു ഫുഡ് എഞ്ചിനീയർ അല്ലെങ്കിൽ ഫുഡ് ടെക്‌നിഷ്യൻ കൈകാര്യം ചെയ്യേണ്ടി വരുന്ന മേഖലകൾ. ആഗോളവത്കരണത്തിന്റെയും ആധുനികവത്കരണത്തിന്റെയും ഭാഗമായി തിരക്കിട്ട ജീവിതശൈലിയാണ് ഇന്ന് എല്ലാവരും പിന്തുടരുന്നത്. അതിനിടയിൽ ഭക്ഷണം പാകം ചെയ്യുക എന്ന ശ്രമകരമായ ജോലി ആരും സ്വന്തമായി ചെയ്യാറില്ല. പുതുതലമുറയിലെ സ്ത്രീകളും പുരുഷന്മാരെ പോലെ ജോലി ചെയ്യുന്നവരാകയാൽ ഇനി ‘വീട്ട’മ്മമാർ എന്ന സങ്കല്പം ഇല്ലാതെയാവും. ഇത്തരം ജീവിതശൈലിയിൽ പാക്കറ്റ് ഫുഡ് ഐറ്റംസ് ഉപയോഗിക്കുക എന്നത് സർവ സാധാരണമായ വിഷയമാണ്. നാട്ടുമ്പുറങ്ങളിൽ പോലും റെഡിമേഡ് ഹാഫ് കുക്ക്ഡ് ചപ്പാത്തികൾക്ക് പ്രചാരമേറിവരുന്നത് ഇതിന്റെ ഉദാഹരണമാണ്.

ഇത്തരം സാമൂഹ്യ അന്തരീക്ഷത്തിൽ നിന്ന് കൊണ്ട് വേണം ഒരു ഫുഡ് സയന്റിസ്റ്റിന്റെ ആവശ്യകതയെ പറ്റി ചിന്തിക്കാൻ. നമ്മൾ സൂപ്പർമാർക്കറ്റുകളിൽ നിന്നും റീറ്റെയ്ൽ ഷോപ്പുകളിൽ നിന്നും വാങ്ങുന്ന പാക്ക്ടായിട്ടുള്ള ഭക്ഷണസാധങ്ങളുടെ പിന്നിൽ ഒരു ഫുഡ് സയന്റിസ്റ്റോ, ഫുഡ് എഞ്ചിനീയറോ, ഫുഡ് ടെക്‌നിഷ്യനോ പ്രവർത്തിച്ചിട്ടുണ്ടാവും. ഭക്ഷണ സംസ്കരണത്തിന്റെ തത്വങ്ങൾ മനസിലാക്കി വിപണിയിൽ ഗുണമേന്മയുള്ളതും ആരോഗ്യദായകവുമായ ഭക്ഷണം ഇറക്കുക എന്നതാണ് ഒരു ഫുഡ് ടെക്‌നീഷ്യന്റെ ജോലി. ഭക്ഷണം ഉല്പാദിപ്പിക്കപ്പെടുന്ന കൃഷിസ്ഥലം മുതൽ ഒരു ഫുഡ് ടെക്‌നീഷ്യന്റെ ജോലി തുടങ്ങുകയാണ്.

സംസ്കരിച്ച ഭക്ഷണ സാധനങ്ങളുടെ ആവശ്യമേയുന്നതും ഭക്ഷണ സംസ്കരണത്തിലേക്കും വിതരണത്തിലേക്കും കൂടുതൽ കമ്പനികൾ കടന്നുവരുന്നതും ഫുഡ് പ്രോസസ്സിംഗ് മേഖലയുടെ ശോഭനമായ ഭാവിയെ സൂചിപ്പിക്കുന്നു.

10 മുതൽ 15 ശതമാനമാണ് ഇന്ത്യയിലെ ഭക്ഷണ വ്യവയവസായത്തിന്റെ പ്രതിവർഷ വളർച്ച.

വിവിധ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫുഡ് സയൻസിൽ കോഴ്സുകൾ നടത്തുന്നു. അതിൽ പ്രധാനമായ ചിലത്

National Institute of Food Technology Entrepreneurship and Management (NIFTEM), Indian Institute of Crop Processing Technology (IICPT), National Agri-Food Biotechnology Institute (NABI)

Food and Drug Toxicology Research Centre (FDTRC)Defence Food Research Laboratory (DFRL)National Institute of Nutrition (NIN)Indian Institute of Toxicology Research (IITR)Indian Agricultural Research Institute (IARI)

ഫുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ പഠനം നടത്തിയിട്ടുള്ളവർക്ക് വിവിധ സ്ഥാപനങ്ങളിൽ ക്വാളിറ്റി അഷുവറിൻസ് മാനേജർ, റിസേർച്ചർ, ഫുഡ് കെമിസ്റ്,  ഡെയറ്റീഷ്യൻ, ടോക്സിക്കോളജിസ്റ്, ഫുഡ് പ്രൊഡക്ഷൻ മാനേജർ, ഫുഡ് ടെവേലോപ്മെന്റ്റ് തുടങ്ങി നിരവധി തസ്തികകളിൽ ജോലി നോക്കാം.

ഇപ്പോൾ നിരവധി കുട്ടികൾ ഫുഡ് ടെക്നോളജി പഠിക്കാൻ മുന്നോട്ട് വരുന്നുണ്ട്. ഫുഡ് ടെക്നോളജി പടിച്ചവർക്ക് നിരവധി തൊഴിലവസരങ്ങളുണ്ട്. കോഴ്‌സ് കംപ്ലീറ്റ് ചെയ്തവർക്ക് ഫുഡ് ലാബുകളിൽ ലാബ് ടെക്‌നീഷ്യൻ ആയിട്ട് ജോലി ലഭിക്കും. ഫുഡ് പ്രോസസ്സിംഗ് ഓപ്പറേറ്റർ ആയും ജോലി ലഭിക്കും. മഷിനറി ഓപ്പറേഷൻ വിഭാഗത്തിലും നിരവധി തൊഴിൽ അവസരങ്ങളുണ്ട്. ഫുഡ് ഹാന്റ്ലർ ഫുഡ് ഇൻസ്പെക്ഷൻ ഓഫീസർ എന്നിവയും ഫുഡ് ടെക്നോളജി പടിച്ചവർക്ക് ലഭിക്കുന്ന ജോലികളാണ്. സമാന സ്ഥാപനങ്ങളിൽ മാനേജർ, അക്കൗണ്ടന്റ് ജോലികളും ലഭിക്കും. ഹോസ്പിറ്റലുകളിൽ ഹോട്ടലുകളിൽ ഫുഡ് പ്രോസ്സസിങ് ഫാക്ടറികളിൽ നിരവധി ജോലികൾ ഫുഡ് ടെക്നോളജി പടിച്ചവർക്ക് ലഭിക്കും. കാറ്ററിങ് യൂണിറ്റുകൾ ഫുഡ് ടെക്നോളജി പടിച്ചവരെ റിക്രൂട്ട് ചെയ്യാറുണ്ട്. ഫുഡ് റീട്ടെയിൽ ഹോൾസെയിൽ രംഗത്തെ വിവിധ സ്ഥാപനങ്ങളിൽ പലതരം ജോലികൾ ലഭിക്കും. പാക്കേജിങ് ഇന്ഡസ്‌ട്രീസിലും മറ്റും ജോലി ലഭിക്കാൻ ഫുഡ് ടെക്നോളജി ബിരുദം മതിയാകും. Consultant, Entrepreneur തുടങ്ങിയവയും ലഭിക്കും….

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s