“സഭ്യതയുടെയും മര്യാദയുടെയും മാനവികതയുടെ തന്നെയും പരിധിവിട്ട് സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ച സംഭവങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നത്”. — ഈ വാക്കുകൾ സ്വജനപക്ഷപാതത്തോടെയല്ല പറഞ്ഞതെന്ന് വിശ്വസിക്കട്ടെ??? നാട് ഭരിക്കുന്ന മുഖ്യന് സ്ത്രീസമൂഹത്തെ അവഹേളിക്കുന്നത് ഉള്ളിൽ തട്ടി വേദനിച്ചു എന്ന് വിശ്വസിക്കട്ടെ??? പാർട്ടി അനുഭാവി ആണോയെന്നു നോക്കാതെ താൻ ഭരിക്കുന്ന നാട്ടിൽ ജീവിക്കുന്ന സകല സ്ത്രീസമൂഹത്തോടും അന്യായം പ്രവർത്തിച്ചവരെ ശിക്ഷിക്കും എന്ന് വിശ്വസിക്കട്ടെ???
കേരളത്തിൽ സോഷ്യൽമീഡിയയിൽ കൂടി ഏറ്റവും കൂടുതൽ അപമാനിക്കപ്പെട്ടത് – അപമാനിക്കപ്പെടുന്നത് “കന്യാസ്ത്രീഅമ്മ”മാർ എന്ന സ്ത്രീ വർഗ്ഗമാണ്. ഇതറിയാത്ത ആരും ഈ കേരളത്തിൽ ഇല്ല.
ഞങ്ങളുടെ അമ്മമാരെ വ്യഭിചാരികൾ എന്നും അമ്മമാർ താമസിക്കുന്ന മഠങ്ങളെ വേശ്യാലയങ്ങൾ എന്നും പരസ്യമായി ആക്ഷേപിച്ചപ്പോൾ ഇവിടെ ഒരു ഭരണവർഗ്ഗവും സ്ത്രീശാക്തീകരണ നായികമാരും പ്രതികരിച്ചു കണ്ടില്ല. കേട്ടാൽ അറയ്ക്കുന്ന തെറികൾ വിളിച്ചപ്പോൾ സ്ത്രീസമൂഹത്തിന്റെ രക്ഷയ്ക്കായ് അധികാരകസേരയിൽ ഇരിക്കുന്നവർ പ്രതികരിച്ചു കണ്ടില്ല.
ചങ്കുപൊടിയുന്ന വേദനയോടെ വിയോജിപ്പ്കുറിപ്പുകൾ എഴുതികൊണ്ട് മാത്രം ഞങ്ങളുടെ രോഷം പ്രകടിപ്പിച്ചത് ക്ഷമ ബലഹീനത ആയതുകൊണ്ടല്ല.
ഒന്ന്, അക്രമം ക്രൈസ്തവരുടെ മാർഗ്ഗമല്ല.
രണ്ട്, ഈ നാട്ടിലെ നീതിന്യായവ്യവസ്ഥയിൽ വിശ്വസിക്കുന്നു.
പക്ഷേ, ഏതിനും ഒരു പരിധിയുണ്ട് എന്നാണല്ലോ? സകല പരിധികളും ലംഘിച്ചുള്ള, സഭയിലെ കന്യാസ്ത്രീ അമ്മമാർക്ക് നേരെയുള്ള, അന്യായങ്ങ (അസഭ്യ-ആക്ഷേപ-തെറി) ൾക്ക്നേരെ ഇനിയെങ്കിലും കണ്ണ്തുറക്കും, നടപടിയെടുക്കും എന്ന് പ്രതീക്ഷിക്കുന്നു.
അവരും സ്ത്രീകളാണ്, അവർക്കും മാനാഭിമാനങ്ങൾ ഉണ്ട്, ജീവനുണ്ട് എന്ന് മനസിലാക്കാൻ സമാനരീതിയിൽ ഞങ്ങൾ പ്രതികരിക്കേണ്ടി വരുമോ?? നിങ്ങളുടെയൊക്കെ കണ്ണുതുറക്കാൻ എന്താണ് ചെയ്യേണ്ടത്??
ഞങ്ങളുടെ അമ്മമാരെ ആക്ഷേപിച്ചവരോട് ചോദിക്കാൻ കരിഓയിൽ വാങ്ങിക്കാൻ പൈസയൊ സാഹചര്യമോ, കൈ നിവർത്തിയോ ചുരുട്ടിയോ മുഖമടച്ചു കൊടുക്കാൻ കഴിവോ കരുത്തോ ധൈര്യമോ ഇല്ലാഞ്ഞിട്ടല്ല (എന്തു വന്നാലും തെറിയോ അസഭ്യമോ ഞാൻ പറയില്ല, അറിയാഞ്ഞിട്ടല്ല, അതല്ല കുടുംബവും മുതിർന്നവരും സഭയും പഠിപ്പിച്ച സംസ്ക്കാരം). അങ്ങനെ ചെയ്താൽ ആദ്യം വേദനിക്കുന്നത് അവർക്കായിരിക്കും, അമ്മമാരെ ഓർത്താണ് ക്ഷമിക്കുന്നത്.
പ്രതികരിച്ച സ്ത്രീ സമൂഹമേ, അവരെ അഭിനന്ദിച്ച സമൂഹമേ, സ്ത്രീകളെ അധിക്ഷേപിച്ചപ്പോ വേദനിച്ച സർക്കാരെ…, കന്യാസ്ത്രീ അമ്മമാരോടുള്ള ആക്ഷേപത്തിനും തുല്യനീതി വാങ്ങിച്ചു കൊടുക്കമല്ലോ. വിശ്വസിക്കുന്നു ഈ നാടിന്റെ നീതി പക്ഷപാതമായിരിക്കില്ല എന്ന്.
മനസ്സിൽ സെബാസ്റ്റിയൻ വർക്കിക്കും സാമുവൽകൂടലിനും അതേപോലെയുള്ള കുറച്ച് ഞരമ്പന്മാർക്കും ഉള്ള മുഖമടച്ചഅടി എന്നോ കൊടുത്തു കഴിഞ്ഞു. മനസ്സ് കൊണ്ട് ചെയ്തത് പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടില്ല, പ്രത്യേകിച്ചു അമ്മമാർക്ക് വേണ്ടി ആകുമ്പോൾ. കരിഓയിലിന് പകരം ഈ അമ്മമാർ നോക്കുന്ന ആരുമില്ലാത്തവരുടെ മലമൂത്രവിസർജ്യങ്ങൾ ആണ് ഉത്തമം.
ഇനിയും എന്റെ നാട്ടിലെ നിയമത്തിൽ വിശ്വാസം ഉള്ളത്കൊണ്ട് ഈശോയേ ക്ഷമയെന്ന പുണ്യം തരേണമേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് നിങ്ങൾ ഭരിക്കുന്ന നാട്ടിൽ ജീവിക്കുന്ന കത്തോലിക്കാസമൂഹത്തിലെ ഒരു സ്ത്രീ വിശ്വാസി.
✍️ റോസ് മരിയ (അച്ചു).
#കന്യാസ്ത്രീഅമ്മമാരുംസ്ത്രീകളാണ്
#സമർപ്പിതർക്ക്ഈനാട്ടിൽനീതികിട്ടുമോ
#നിഷ്ക്രിയതവെടിയുമോ
Categories: Uncategorized