Kudumba Prathishta Japam | തിരുഹൃദയ പ്രതിഷ്‌ഠാ ജപം | Thiruhrudaya Prathishta Japam

കുടുംബ പ്രതിഷ്ഠാ ജപം / തിരുഹൃദയ പ്രതിഷ്‌ഠാ ജപം

Sacred_Heart of Jesus

ഈശോയുടെ തിരുഹൃദയമേ, ഈ കുടുംബത്തെയും, ഞങ്ങളെ ഓരോരുത്തരേയും ഞങ്ങള്‍ അങ്ങേക്ക് പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെ ഈ കുടുംബത്തില്‍ അങ്ങ് രാജാവായി വാഴേണമേ. ഞങ്ങളുടെ പ്രവര്‍ത്തികളെല്ലാം അങ്ങ് തന്നെ നിയന്ത്രിക്കേണമേ. ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം ആശീര്‍വദിക്കയും, ഞങ്ങളുടെ സന്തോഷങ്ങള്‍ വിശുദ്ധീകരിക്കയും, സങ്കടങ്ങളില്‍ ആശ്വാസം നല്കുകയും ചെയ്യേണമേ. ഞങ്ങളില്‍ ആരെങ്കിലും അങ്ങയെ ഉപദ്രവിക്കാന്‍ ഇടയായാല്‍, ഞങ്ങളോടു ക്ഷമിക്കേണമേ. ഈ കുടുംബത്തിലുള്ളവരെയും, ഇവിടെ നിന്ന് അകന്നിരിക്കുന്നവരെയും, സമൃദ്ധമായി അനുഗ്രഹിക്കേണമേ. ഞങ്ങളുടെ മരിച്ചുപോയ കുടുംബാംഗങ്ങളെ നിത്യഭാഗ്യത്തിലേക്ക് പ്രവേശിപ്പിക്കേണമേ. ആല്‍മീയവും ശാരീരികവുമായ എല്ലാ വിപത്തുകളിലും നിന്ന്, ഞങ്ങളെ കാത്തുകൊള്ളേണമേ. സ്വർഗ്ഗത്തിൽ അങ്ങയെ കണ്ടാനന്ദിക്കുവാന്‍ ഞങ്ങൾക്കെല്ലാവർക്കും അനുഗ്രഹം നല്‍കണമേ. മറിയത്തിന്റെ വിമല ഹൃദയവും, മാര്‍ യൌസേപ്പ് പിതാവും, ഞങ്ങളുടെ പ്രതിഷ്ഠയെ അങ്ങേക്ക് സമര്‍പ്പിക്കുകയും ജീവിതകാലം മുഴുവനും ഇതിന്‍റെ സജീവസ്മരണ ഞങ്ങളില്‍ നിലനിര്‍ത്തുകയും ചെയ്യട്ടെ.

ഈശോയുടെ തിരുഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

മറിയത്തിന്റെ വിമല ഹൃദയമേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ.

വി. യൌസേപ്പ് പിതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ.

വി. മാര്‍ഗരീത്തമറിയമേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ.

 
Advertisements
Advertisements

11 thoughts on “Kudumba Prathishta Japam | തിരുഹൃദയ പ്രതിഷ്‌ഠാ ജപം | Thiruhrudaya Prathishta Japam

  1. 1. സ്വർഗ്ഗത്തിൽ അങ്ങയെ കണ്ടാനന്ദിക്കാൻ ഞങ്ങൾക്കെല്ലാവർക്കും അനുഗ്രഹം നൽകണമേ. + ഞങ്ങൽക്കെല്ലാവർക്കും – തിരുത്തേണ്ട വാക്ക് ( നേരെ എണ്ണിയാൽ 28th line)
    2. …മാർ യൗസേപ്പ് പിതാവും ഞങ്ങളുടെ പ്രതിഷ്ഠയെ അങ്ങേയ്ക്ക് സമർപ്പിക്കുകയും….(പ്രതിഷ്ടയെ – തിരുത്തേണ്ട വാക്ക്)

    Liked by 1 person

    1. 1. സ്വർഗ്ഗത്തിൽ അങ്ങയെ കണ്ടാനന്ദിക്കാൻ ഞങ്ങൾക്കെല്ലാവർക്കും അനുഗ്രഹം നൽകണമേ. + ഞങ്ങൽക്കെല്ലാവർക്കും – തിരുത്തേണ്ട വാക്ക് ( നേരെ എണ്ണിയാൽ 28th line)
      2. …മാർ യൗസേപ്പ് പിതാവും ഞങ്ങളുടെ പ്രതിഷ്ഠയെ അങ്ങേയ്ക്ക് സമർപ്പിക്കുകയും….(പ്രതിഷ്ടയെ – തിരുത്തേണ്ട വാക്ക്) (നേരെ എണ്ണിയാൽ 31st line)

      Liked by 1 person

            1. മറിയത്തിന്റെ എന്ന വാക്ക് കൂടി തിരുത്താനുണ്ടായിരുന്നു.

              നേരെ എണ്ണിയാൽ 29th and 38th lines.

              Liked by 1 person

              1. സ്വർഗ്ഗത്തിൽ എന്ന വാക്ക് കൂടി തിരുത്താനുണ്ട്.(26th line)

                Liked by 1 person

Leave a comment