ജപമാല പ്രാർത്ഥനയുടെ 8 ഫലങ്ങൾ

ജപമാല പ്രാർത്ഥനയുടെ 8 ഫലങ്ങൾ
 
പരിശുദ്ധ ജപമാല അനുദിനം ജപിക്കുന്നവർക്കു എണ്ണമറ്റ അനുഗ്രഹങ്ങളും വിവരിക്കാനാവാത്ത കൃപകളുമാണു ലഭിക്കുക. നമുക്കു മുമ്പേ കടന്നു പോയ വിശുദ്ധർ ഈ മഹത്തായ പ്രാർത്ഥനയുടെ എട്ടു ഫലങ്ങൾ നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നു.
ജപമാല പ്രാർത്ഥന ശ്രദ്ധയോടെ ചൊല്ലുമ്പോൾ താഴെപ്പറയുന്ന ഫലങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നു.
1) ജീവിതത്തിൽ ധാരാളം സമാധാനം അനുഭവിക്കുന്നു.
“നിങ്ങളുടെ ഹൃദയങ്ങളിലും ഭവനങ്ങളിലും രാജ്യത്തും സമാധാനം പുലരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ എല്ലാ വൈകുന്നേരങ്ങളിലും ഒന്നിച്ചുകൂടി ജപമാല ചൊല്ലുക.” – പതിനൊന്നാം പീയൂസ് പാപ്പ
2) പ്രാർത്ഥനാ സമയം കൂടുതൽ സാന്ദ്രമാകുന്നു.
“പ്രാർത്ഥിക്കാനുള്ള ഏറ്റവും മഹത്തരമായ മാർഗ്ഗം ജപമാല ചൊല്ലി പ്രാർത്ഥിക്കകയാണ്.” – വിശുദ്ധ ഫ്രാൻസീസ് ദി സാലസ്
3 ) ജപമാലയിലെ രഹസ്യങ്ങളും പ്രാർത്ഥനകളും ദൈവവചനത്തോടു നമ്മളെ കൂടുതൽ അടുപ്പിക്കുന്നു .
“ദൂതന് അവ ളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്‌തി, കര്ത്താവ്‌ നിന്നോടുകൂടെ!” ലൂക്കാ 1:28
4) ശിഷ്യത്വത്തിൽ വളർത്തും
ഏറ്റവും ശ്രേഷ്ഠമായ പ്രാര്ത്ഥനാ രീതിയും, നിത്യജീവന് നേടുന്നതിനു ഏറ്റവും ഫലപ്രദമായ മാര്ഗ്ഗവുമാണ് ജപമാല. നമ്മുടെ എല്ലാ തിന്മകള്ക്കുമുള്ള ഒരു പരിഹാരമാണത്. ഒപ്പം എല്ലാ അനുഗ്രഹങ്ങളുടേയും ഉറവിടവും. ഇതിലും ശ്രേഷ്ഠമായ മറ്റൊരു പ്രാര്ത്ഥനാ മാര്ഗ്ഗവും ഇല്ല.” (ലിയോ പതിമൂന്നാമന് പാപ്പ) ഈ പ്രാർത്ഥന ശരിക്കു ക്രിസ്തു ശിഷ്യത്യത്തിൽ നമ്മളെ വളർത്തും.
5) ക്രിസ്തുവിന്റെ ശരീരമായ സഭയോടും സ്വർഗ്ഗത്തോടും നമ്മെ കൂടുതൽ ബന്ധിപ്പിക്കുന്നു.
“സ്വർഗ്ഗത്തെയും ഭൂമിയെയും ബന്ധിപ്പിക്കുന്ന ഒരു വലിയ ചങ്ങലയാണ് പരിശുദ്ധ ജപമാല. അതിന്റെ ഒരു വശത്തു നമ്മുടെ കരങ്ങളും മറുവശത്തു പരിശുദ്ധ കന്യകാമറിയത്തിന്റെ കരങ്ങളും … ജപമാല പ്രാർത്ഥന പരിമിള ധൂപം പോലെ അത്യുന്നതന്റെ പാദാന്തികത്തിലേക്കു പറന്നുയരുന്നു. .” – ലിസ്യുവിലെ വി. കൊച്ചുത്രേസ്യാ
6) ജീവിത ലാളിത്യത്തിൽ വളർത്തും
“ജപമാല എന്റെ ഏറ്റവും പ്രിയപ്പെട്ട പ്രാർത്ഥന. വിശിഷ്ടമായ ഒരു പ്രാർത്ഥന ! ലാളിത്യം കൊണ്ടും ആഴമേറിയ ആദ്ധ്യാത്മികതകൊണ്ടും വിശിഷ്ടം.” – വി. ജോൺ പോൾ രണ്ടാമൻ
7 ) മക്കളെ മറിയ ഹൃദയത്തിൽ സൂക്ഷിക്കും
“മാതാപിതാക്കൾ ജപമാല ചൊല്ലുമ്പോൾ, ജപമാല മുകളിലേക്കു പിടിച്ചു മറിയത്തോടു പറയണം, ” ഈ കൊന്ത മണികളാൽ എന്റെ കുഞ്ഞുങ്ങളെ നിന്റെ അമലോത്ഭവ ഹൃദയത്തിൽ ബന്ധിപ്പിക്കണമേ, ” അപ്പോൾ മറിയം അവരുടെ ആത്മാക്കളെ ശ്രദ്ധിച്ചു കൊള്ളും. വി. ലൂയിസേ ഡേ മാരിലാക്
8) ഇന്നത്തെ തിന്മകൾക്കെതിരെ ശക്തമായ സംരക്ഷണം തീർക്കും
“ലോകത്തിലെ ഇന്നത്തെ തിന്മകൾക്കെതിരായുള്ള ആയുധമാണ്പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാല. ദൈവം നൽകുന്ന എല്ലാ കൃപകളും പരിശുദ്ധ അമ്മ അനുഭവിച്ചിരുന്നു. ” – വി. പാദേ പീയേ.
അനുദിനം ജപമാല ജപിച്ചാൽ ലഭിക്കുന്ന ചില ഫലങ്ങൾ മാത്രമാണിവ മനുഷ്യബുദ്ധിക്കതീതമായ നിരവധി ഫലങ്ങളും കൃപകളും മറിയത്തിന്റെ ജപമാല വഴി ഈശോ നമുക്കു നൽകുന്നു.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s