പുലർവെട്ടം

പുലർവെട്ടം 401

{പുലർവെട്ടം 401}
 
സേതുവിന്റെ നിയോഗം മാതൃഭൂമിയിൽ വരുന്ന കാലത്ത് വല്ലാത്തൊരു കാട്ടിൽ പെട്ടുപോയതുപോലെയായിരുന്നു. ആരേയും മറന്നിട്ടില്ല; ദാമോദരൻ മാഷും കമലാക്ഷിയും വിശ്വനും ശാന്തനും അമ്മേടത്തിയും ആരെയും. ദേശത്തിന്റെ വയറ്റാട്ടിയായ കാർത്തുവമ്മയാണ് വളരെ വേഗത്തിൽ കണക്റ്റഡായ കഥാപാത്രം. കുട്ടിമാമയായിരുന്നു ഞങ്ങളുടെ കാലത്തിൽ നാടിന്റെ സൂതികർമിണി. ഒട്ടനവധി ജനനങ്ങൾക്ക് സാക്ഷിയായ ആ അമ്മ അപകടത്തിൽപ്പെട്ട് മരിക്കുകയായിരുന്നു. ജീവനെ സ്പർശിച്ചവരുടെ ഒരു പട്ടിക തയാറാക്കേണ്ടിവരുമ്പോൾ അത് ആരംഭിക്കുന്നത് ഒരു വയറ്റാട്ടിയിൽ നിന്നുതന്നെയായിരിക്കണം.
തന്റെ അടുക്കലേക്കെത്തിയ തിയറ്റീറ്റസ് എന്ന ചെറുപ്പക്കാരനെ, അയാളുടെ പ്രതിസന്ധികൾ അയാളുടെ ഈറ്റുനോവിന്റെ ദുഃഖങ്ങളാണെന്നാണ് സോക്രട്ടീസ് ആശ്വസിപ്പിക്കുന്നത്. അത്തരം സന്നിഗ്ദ്ധതകളിൽ തന്റെ ധർമ്മം ഒരു വയറ്റാട്ടിയുടേതാണെന്നും; ഉള്ളിലെ നവാതിഥിയെ ഓർമിപ്പിക്കുക, ഈറ്റുനോവിനെ ത്വരിതപ്പെടുത്തുക, അമ്മയെ സമാശ്വസിപ്പിക്കുക, ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ഉറപ്പുവരുത്തുക. അടുത്ത വരികൾ ഭീകര വിനയത്തിന്റേതാണ്. ഒരു വയറ്റാട്ടി അവളുടെ വാർധക്യത്തിൽ എങ്ങനെ വന്ധ്യയാകുന്നോ അതുപോലെ ജ്ഞാനത്തിൽ അയാളും മറ്റൊരു പുതുനാമ്പിന് പിറവി കൊടുക്കാൻ അശക്തനാണെന്ന ഏറ്റുപറച്ചിലാണത്. അയാൾക്ക് ആകപ്പാടെ പറ്റുന്നത് പുതിയ പുതിയ പിറവികൾക്ക് ഹർഷത്തോടെ സാക്ഷിയാവുക മാത്രം. ഓർക്കണം, സോക്രട്ടീസിന്റെ അമ്മ ഫൈനറീറ്റിയും ഒരു സൂതികർമിണിയായിരുന്നു.
ഒരു പുൽനാമ്പിന്റെ പോലും ജീവൻ നമ്മളിൽ നിന്നല്ല. എന്നാൽ നിശ്ചയമായും പല അളവുകളിൽ ജീവന്റെ സൂതികർമിണികളാകാനുള്ള ക്ഷണം നിലനിൽക്കുന്നു. ഷീഫ, പൂവാ എന്ന പേരുകൾ പരിചിതമാണോ? അടിമത്തത്തിന്റെ ദിനങ്ങളിൽ ഇസ്രയേൽ വംശത്തിൽ പിറക്കുന്ന ആൺകുട്ടികളെ പിറവിയിലേ കൊല്ലാനുള്ള ഫറവവോയുടെ കല്പന കിട്ടിയ വയറ്റാട്ടികളാണവർ. അവരെങ്ങനെ അതു ചെയ്യും? ജീവൻ സംരക്ഷിക്കേണ്ടവർ എങ്ങനെ ആ ചെറുനാളങ്ങൾ ഊതിയണയ്ക്കും?
ഫറവോ സൂതികർമിണികളെ വിളിച്ചു ചോദിച്ചു: “നിങ്ങൾ ആൺകുട്ടികളെ കൊല്ലാതെ വിട്ടതെന്തുകൊണ്ട്?”
സൂതികർമിണികൾ ഫറവോയോടു പറഞ്ഞു: “ഹെബ്രായ സ്ത്രീകൾ ഈജിപ്തുകാരികളെപ്പോലെയല്ല; അവർ പ്രസരിപ്പുള്ളവരാകയാൽ, സൂതികർമിണി ചെന്നെത്തും മുൻപേ പ്രസവിച്ചുകഴിയും!”
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s