Articles

എന്തൊരു ദുര്യോഗമാണ്?

ഫാ മാത്യു ഇല്ലത്തുപറമ്പില്‍

മാധ്യമങ്ങളില്‍ വിശേഷിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്ന വിശ്വാസികളുടെ എണ്ണം കൂടിവരുന്ന കാല മാണിത്. അത് നല്ലതാണ്; വേണ്ടതുമാണ്. അതിന്റെ വ്യാപകമായ ഫലം എന്തൊക്കെയാണെന്ന് വിശകലനം ചെയ്യാന്‍ ഇവിടെ മുതിരുന്നില്ല. നിര്‍ഭാഗ്യവശാല്‍, സാമൂഹികമാധ്യമങ്ങളിലും മറ്റും ഇടപെടലുകള്‍ നടത്തുന്നവര്‍ ഉപയോഗിക്കുന്ന സംവാദഭാഷ എപ്പോഴും മാന്യമോ പ്രതിപക്ഷ ബഹുമാന ത്തോടുകൂടിയതോ സംസ്‌കാര സമ്പന്നമോ ആയിക്കാണുന്നില്ല. നിലപാടുകളിലെ എതിര്‍പ്പിന്റെ തോതനുസരിച്ച് തെറിപ്പദങ്ങളുടെ കടുപ്പം കൂട്ടുന്നവരുമുണ്ട്. എന്നാല്‍ ക്രിസ്തീയ മൂല്യങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്നവരും സഭയ്ക്കുവേണ്ടി നിലപാടെടുക്കുന്നവരും സന്ദേശത്തിനു യോജിച്ച ഭാഷ ഉപയോഗിക്കാന്‍ കടപ്പെട്ടവരാണ്.
ക്രിസ്തീയ വിഷയങ്ങള്‍ സമര്‍ത്ഥിക്കുമ്പോള്‍ എതിര്‍ക്കപ്പെടേണ്ട നിലപാടുകളെക്കുറിച്ച് പറയേണ്ടിവരും. പ്രതികരണങ്ങളില്‍ വിയോജിപ്പാകാം, എതിര്‍പ്പാകാം, പ്രതിരോധ മാകാം. എന്നാല്‍ ഏറ്റവും വലിയ എതിരാളിയെ ഏറ്റവും ഹീനമായ ഭാഷയില്‍ എതിര്‍ക്കുന്നത് ക്രിസ്തീയ ശൈലിയല്ല. സഭാവിരുദ്ധമായ നിലപാടുകള്‍ എടുക്കുന്നവര്‍ക്കെതിരെ തെറിയഭിഷേകം നടത്തുന്നത് സുവിശേഷത്തിനു ഇണങ്ങുന്നതല്ല. സഭാസമൂഹ ത്തില്‍ ഭിന്നാഭിപ്രായം പറയുന്ന വരെ മഹറോന്‍ ചൊല്ലിക്കൊണ്ട് തെളിയിക്കേണ്ടതല്ലസ്വന്തംസഭാസ്‌നേഹം.
സന്ദേശവും സംവാദഭാഷയും ഒന്നിച്ചുകൊണ്ടുപോകുന്നതാണ് ക്രിസ്തീയശൈലി. ശുദ്ധതയെക്കുറിച്ച് അശുദ്ധമായ വാക്കുകളില്‍ പഠിപ്പിക്കുന്നത് ക്രിസ്തീയ രീതിയല്ല. ശാന്തതയെക്കുറിച്ച് ആയുധമണിഞ്ഞ വാക്കുകളില്‍ പ്രസംഗിക്കുന്നത് സുവിശേഷ വിരുദ്ധമാണ്. സ്‌നേഹത്തെക്കുറിച്ച് വെറുപ്പിക്കുന്ന പദങ്ങളില്‍ പറയുന്നത് വിരോധാഭാസമാണ്. മാനസാ ന്തരത്തെക്കുറിച്ച് സ്‌നാപക യോഹന്നാന്‍ പ്രസംഗിച്ചതും ഈശോ പ്രഘോഷിച്ചതും തമ്മില്‍ ഉള്ളടക്കത്തില്‍ വ്യത്യാസമില്ല. പക്ഷേ, ഭാഷ യിലും ശൈലിയിലും വ്യത്യാസ മുണ്ട്. സ്‌നാപകന്റേത് ഒരു വഴിവെട്ടുകാരന്റെ ഭാഷയായിരു ന്നു: വഴിയില്‍ കുന്നുകണ്ടാല്‍ നിരത്തും, മല കണ്ടാല്‍ ഇടിക്കും, മരം കണ്ടാല്‍ വെട്ടും. എന്നാല്‍ ഈശോയുടേത് കാരുണ്യത്തിന്റെ മുറിവുണക്കു ന്ന ഭാഷയാണ്. പക്ഷേ, സ്‌നാപ കന്‍ ഒരിക്കലും തരംതാണ പദപ്രയോഗങ്ങള്‍ നടത്തിയില്ല എന്ന് എടുത്തുപറയാനുണ്ട്.
ദൈവരാജ്യത്തിന്റെയും അതുവഴി ഒരു ക്രിസ്ത്യാനിയു ടെയും ഏറ്റവും വലിയ ശത്രു ആരാണ്? സുവിശേഷഭാഷ്യമനു സരിച്ച്, പിശാചുതന്നെ. പക്ഷേ, പിശാചിനെക്കുറിച്ചു പറയു മ്പോള്‍ ഈശോയും സുവിശേ ഷങ്ങളും ഉപയോഗിക്കുന്നത് പിശാചിന്റെ പര്യായങ്ങളാണ്. സര്‍പ്പം, നുണയന്‍, എതിരാളി, കൊലപാതകി, ബേല്‍സബൂല്‍… സാത്തോനോടുള്ള വെറുപ്പ് ജനിപ്പിക്കാന്‍വേണ്ടി ഇതില്‍പ്പരം സഭ്യേതരമായ ഒരു പദവും സഭാപാരമ്പര്യത്തില്‍ കടന്നു വന്നിട്ടില്ല. ഏറ്റവും വെറുക്കപ്പെ ടേണ്ട കാര്യങ്ങളോടും ഹൃദയ ത്തില്‍ കാലുഷ്യമില്ലാതെ പറയുന്നതാണ് പുണ്യവാന്മാ രുടെ രീതി. ഇതിന്റെ അങ്ങേയറ്റ ത്തെ ഒരു ഉദാഹരണം പറയാം. പിശാചിനോടുപോലും നമുക്ക് വെറുപ്പ് പാടില്ല എന്നതാണത്. തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ പോരുന്ന ഒരു പ്രസ്താവമാണി ത്. എന്റെ ധാരണ ശരിയാണെ ങ്കില്‍, നിനിവേയിലെ ഐസക് എന്ന ഏഴാം നൂറ്റാണ്ടിലെ വേദപണ്ഡിതന്‍ പറഞ്ഞതാണി ത്. ആര്‍ക്കെതിരെയും നമ്മുടെ ഉള്ളില്‍ വെറുപ്പിന്റെ ഒരു നൂലിഴ പോലും പാടില്ല എന്നു വ്യക്ത മാക്കാന്‍ അദ്ദേഹം പറയുന്ന ഉദാഹരണമാണിത്. ഇതിന്റെ അര്‍ഥം സത്യം മറച്ചുപിടിച്ച് എല്ലാവരെയും പ്രീണിപ്പിക്കണം എന്നല്ല. മറിച്ച്, സത്യപ്രസ്താ വനകളില്‍ കുരിശുയുദ്ധക്കാ രുടെ പോര്‍വിളിയോ വേട്ട ക്കാരുടെ ക്രൗര്യമോ ഉണ്ടാകാന്‍ പാടില്ല എന്നാണ്.
ഇങ്ങനെയൊക്കെ പറയു മ്പോള്‍ ഒരുപക്ഷേ നമുക്ക് ചോദിക്കാം, ഈശോ ഹേറോദേ സിനെ കുറുക്കന്‍ എന്നും വിളി ച്ചില്ലേ (ലൂക്കാ 13:32)? എങ്കില്‍ ഞങ്ങള്‍ക്ക് ചിലരെ കഴുത എന്ന് വിളിച്ചാലെന്താ…? കുറുക്കന്‍ എന്ന് വിളിച്ചപ്പോള്‍ ഈശോ ഹേറോദോസിനെ കൗശലക്കാരന്‍ എന്ന് വിളിച്ചു എന്ന് അര്‍ഥമില്ല. കാരണം, സിംഹം-കുറുക്കന്‍ എന്നത് ഹെബ്രായ സംസ്‌കാരത്തിലെ ഒരു താരതമ്യമായിരുന്നു. മഹാന്മാരെ സിംഹമെന്നും അങ്ങനെയല്ലാത്തവരെ കുറുക്കന്‍ എന്ന് വിശേഷിപ്പിച്ചി രുന്നു. ഹേറോദോസിനെ കുറുക്കന്‍ എന്ന് വിളിച്ചപ്പോള്‍ തന്നെ കൊല്ലാന്‍ പോകുന്നു എന്നു വീമ്പടിക്കുന്ന ഹേറോ ദോസ് അതിനു സാധിക്കാത്ത വെറും കുറുക്കനാണ് എന്നാണ് ഈശോ ഉദ്ദേശിച്ചിട്ടുണ്ടാവുക.
സുവിശേഷസന്ദേശത്തിന് യോജിക്കാത്ത പദപ്രയോഗങ്ങള്‍ നടത്തുന്ന വ്യക്തികള്‍ തെളിയി ക്കുന്ന ഒരു കാര്യമുണ്ട്, അവരു ടെ വാദങ്ങളില്‍ അവര്‍ക്ക് ബോ ധ്യമില്ല. വാദിച്ചു സ്ഥാപിക്കാന്‍ പറ്റാത്തതുകൊണ്ട്,ആക്ഷേപിച്ചും അധിക്ഷേപിച്ചും പുലഭ്യം പറഞ്ഞും എതിരാളികളെ നിശ ബ്ദരാക്കാന്‍ നോക്കുന്നു എന്നു മാത്രം.
ആദിമസഭയിലെ വലിയ വിശ്വാസസമര്‍ഥകരില്‍ ഒരാളാ യിരുന്നു വിശുദ്ധ ആഗസ്തീനോസ്. അദ്ദേഹം മാനിക്കേയിസം, പെലാജിയനിസം, ഡൊനാറ്റിസം എന്നിവയെ ശക്തമായി എതിര്‍ത്തു. പക്ഷേ, അദ്ദേഹത്തിന്റെ ഭാഷ ഒരിക്കലും തരം താണില്ല. അതിനാല്‍ എതിരാളികള്‍പോലും അദ്ദേഹത്തെ പുണ്യപ്പെട്ട പ്രസംഗകന്‍ എന്ന് വിളിച്ചു. ഒരു കാര്യം ഉറപ്പാണ്, സുവിശേ ഷവിരുദ്ധമായ ഭാഷ ഉപയോഗിക്കുന്ന സംരക്ഷകരെ സഭയ്ക്ക് ആവശ്യമില്ല. പോര്‍വിളിക്കാരുടെ കവചം കര്‍ത്താവീശോ മിശിഹാ ഒരുകാലത്തും ഉപയോഗിച്ചിട്ടില്ല. ക്രിസ്തുവിനുവേണ്ടി വാദിക്കാനിറങ്ങുന്നവര്‍ മുള്ളണിഞ്ഞ ശരീരഭാഷകൊണ്ടും മുള്ളാണിവച്ച സംസാര ശൈലി കൊണ്ടും അവനെ തോല്പ്പി ക്കാന്‍ ഇടയാകുന്നത് എന്തൊരു ദുര്യോഗമാണ്?

Categories: Articles

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s