Article

പുളിമാവിനെ തിരിച്ചറിയുക

പുളിമാവിനെ തിരിച്ചറിയുക

കേരളത്തിലെ ഒരു പ്രശസ്ത
നഗരത്തിൽ പഠിക്കുന്ന
യുവതിയുടെ വെളിപ്പെടുത്തൽ.
അവളുടെ ആവശ്യപ്രകാരമാണ് ഇതെഴുതുന്നത്.

പ്ലസ് ടു വിന് ശേഷമാണ് അവൾ
നഗരത്തിൽ എത്തിയത്.
ഹോസ്റ്റലിൽ ഒപ്പം താമസിച്ച
മിക്കപെൺകുട്ടികൾക്കും പ്രണയമുണ്ട്.
ഒഴിവു സമയങ്ങളിൽ അവർ ബീച്ചിലും സിനിമയ്ക്കും ഷോപ്പിങ്ങിനും പോകുക പതിവായിരുന്നു.

ഗ്രാമീണയായ ഇവളോട് കൂട്ടുകാരികൾ കൂടെക്കൂടെ പറയുമായിരുന്നു:
”പ്രേമിക്കുന്നതിൽ തെറ്റില്ല.
മാത്രമല്ല, ഒരു കാമുകനുണ്ടെങ്കിൽ
ഫോൺ റീച്ചാർജ് ചെയ്യലും
വട്ടച്ചിലവുകളും കഴിഞ്ഞു പോകും!
പഠനം കഴിയുമ്പോൾ വേണ്ടെന്ന് വയ്ക്കുകയും ചെയ്യാം. ഞങ്ങളൊക്കെ അങ്ങനെയാണ്.”

ആദ്യമെല്ലാം ഈ ആശയത്തെ അവൾ ശക്തമായ് എതിർത്തു.
എന്നാൽ സ്ഥിരമായ് പലരും ഇതേ കാര്യം തന്നെ ആവർത്തിക്കുകയും അവരുടെ അനുഭവങ്ങളൊക്കെ പർവ്വതീകരിച്ച് പറയുകയും ചെയ്തപ്പോൾ
അവളുടെ മനസും കലങ്ങിമറിയാൻ തുടങ്ങി.

ഈ സമയത്താണ് പ്രണയാഭ്യർത്ഥനയുമായ് ഒരു യുവാവ് അവളെ സമീപിക്കുന്നത്.
മുമ്പ് നാലു തവണ ഇത്തരം അഭ്യർത്ഥനകൾ പലരിൽ നിന്നുണ്ടായിട്ടും തീരെ മൈൻഡ് ചെയ്യാതിരുന്ന അവൾക്ക് ഇത്തവണ അതിനായില്ല.

എന്നാൽ,
അന്യമതസ്ഥനായ ഈ ചെറുപ്പക്കാരൻ്റെ വലയിൽ നിന്നും
രക്ഷപ്പെട്ടതിനെക്കുറിച്ച് പറയുമ്പോഴും അവളുടെ മുഖത്ത് ഭയം തളം കെട്ടിയിരുന്നു.

”അച്ചാ കൂട്ടുകാരികൾ പറഞ്ഞതുപോലെ തന്നെ ഒരു തമാശയെന്ന മട്ടിലാണ് തുടങ്ങിയത്. മെസേജ് അയക്കാൻ ഫോൺ ഇല്ലെന്ന് പറഞ്ഞപ്പോൾ എനിക്കവൻ സ്മാർട്ട് ഫോൺ വാങ്ങിത്തന്നു. ഇടയ്ക്കിടക്ക് റീചാർജും ചെയ്ത് തരുമായിരുന്നു. ഇത് പറഞ്ഞ്
ഞങ്ങൾ കൂട്ടുകാരികളൊരുമിച്ച്
ചിരിച്ചു രസിക്കുമായിരുന്നു.

പക്ഷെ കുറേനാൾ കഴിഞ്ഞപ്പോൾ
അവൻ നിഷ്കളങ്കമായ് എന്നെ പ്രണയിക്കുന്നുവെന്ന ചിന്ത
എന്നിൽ ശക്തമായി.
അതോടെ എൻ്റെ മനസിലും
അറിയാതെ പ്രണയം വളരുകയായിരുന്നു.

എന്നാൽ ഇടയ്ക്കവൻ പാർക്കിലേക്കും ലോഡ്ജിലേക്കും ക്ഷണിച്ചപ്പോൾ എൻ്റെ മനസൊന്ന് പതറി. മാത്രമല്ല ചില സംശയങ്ങൾ എന്നിൽ രൂപപ്പെടുകയും ചെയ്തു.
അതിന് തെളിവായി ചില കൂട്ടുകാരെക്കൂടി ഇടയ്ക്കവൻ വിളിച്ചു വരുത്തിയതാണ്
എന്നിലെ സംശയം വർദ്ധിക്കാൻ കാരണം. അവരെല്ലാം എന്നോട് മുമ്പ് പ്രണയാഭ്യർത്ഥന നടത്തിയവരായിരുന്നു.

കാര്യങ്ങൾ വ്യക്തമായപ്പോൾ
പഠനം പൂർത്തീകരിക്കാതെ
ഞാൻ വീട്ടിലെത്തി.
വലിയ വിഷമത്തോടെയാണെങ്കിലും
നടന്നെതെല്ലാം മാതാപിതാക്കളോട് പറഞ്ഞു. കണ്ണീരോടെ മാപ്പിരന്നു.
ഇന്ന് മറ്റൊരു കോളേജിൽ
പഠനം തുടരുന്നു.”

ഭാഗ്യംകൊണ്ടോ മാതാപിതാക്കളുടെ പ്രാർത്ഥനകൊണ്ടോ
വഴിതെറ്റിപ്പോകാൻ ദൈവം
ആ യുവതിയെ അനുവദിച്ചില്ല.

അവളുടെ അനുഭവത്തിൽ നിന്നും
അറിയാൻ കഴിഞ്ഞ ഭീതിപ്പെടുത്തുന്ന
മറ്റൊരു സത്യമുണ്ട്:

വലിയ സാമ്പത്തിശേഷിയില്ലാത്ത വീടുകളിൽ നിന്നും പോകുന്ന പെൺകുട്ടികളെ വശത്താക്കുവാൻ സ്പോൺസേർഡ് സംഘങ്ങൾ കേരളത്തിനകത്തും പുറത്തും
ഉണ്ട്. ഒരു യുവതിയെ വലയിൽ വീഴ്ത്തുന്നവർക്ക് നിശ്ചിത തുക
പാരിതോഷികമായ് ലഭിക്കുമത്രെ.

ക്രൈസ്തവ വിശ്വാസത്തിൽ നിന്നും
മാതാപിതാക്കളിൽ നിന്നും അകറ്റുവാൻ
പ്രേരിപ്പിക്കുന്നതെന്തും
തിന്മയുടെ പുളിമാവാണെന്ന്
യുവജനങ്ങൾ തിരിച്ചറിയണം.
സുഹൃത്തുക്കൾ ആരെങ്കിലും
അങ്ങനെയുള്ള കുരുക്കുകളിൽ അകപ്പെട്ടിട്ടുണ്ടെങ്കിൽ
ഉത്തരവാദിത്വപ്പെട്ടവരെ
വിവരം അറിയിക്കാൻ
ധൈര്യം കാണിക്കുകയും വേണം.

“ഫരിസേയരുടെയും സദുക്കായരുടെയും പുളിമാവിനെ സൂക്‌ഷിച്ചുകൊള്ളുവിന്‍”
(മത്തായി 16 : 6)
എന്ന ക്രിസ്തു മൊഴികൾ കാലിക പ്രാധാന്യത്തോടെ വായിക്കേണ്ട സമയമാണിത്.

എന്തെന്നാൽ
ചില പ്രണയകുരുക്കുകളിൽ
മുറുകിപ്പോയാൽ
ജീവനാണ് നഷ്ടപ്പെടുന്നതെന്ന കാര്യം യുവതീയുവാക്കൾ ഒരിക്കലും മറക്കരുത്.

ഫാദർ ജെൻസൺ ലാസലെറ്റ്
ഒക്ടോബർ 30-2020.

Categories: Article

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s