Rev. Fr Koshy Ayyanethu 1957 - 2017മൺമറഞ്ഞ മഹാരഥൻമാർ

Rev. Fr Koshy Ayyanethu 1957 – 2017

മൺമറഞ്ഞ മഹാരഥൻമാർ…

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു…

Rev. Fr Koshy Ayyanethu 1957 - 2017

വ്യത്യസ്തനായ കോശി അയ്യനേത്ത് അച്ചൻ…

Rev. Fr Koshy Ayyanethu 1957 – 2017

കലാകാരൻമാരാലും വൈദീകരാലും അദ്ധ്യാപകരാലും സാമുദായിക നേതാക്കൻമാരാലും അനുഗ്രഹീതമാണ് അയ്യനേത്ത് കുടുംബം. പ്രഗത്ഭരായ അനേകം പുരോഹിത ശ്രേഷ്ഠരെ സഭക്ക് സംഭാവന ചെയ്യാൻ ഈ കുടുംബത്തിനായിട്ടുണ്ട്. ഈ കുടുംബത്തിന്റെ ഒരു ശാഖ ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ നേതൃത്വത്തിൽ ആരംഭിച്ച പുനരൈക്യ പ്രസ്ഥാനത്തിന്റെ ആദ്യ നാളുകളിൽ തന്നെ കത്തോലിക്കാ സഭയിലേക്ക് കടന്നുവന്ന പത്തനംതിട്ടയിലെ കുമ്പഴക്ക് അടുത്തുള്ള വടക്കുപുറം ഇടവക അംഗങ്ങളായിരുന്നു.
1957 സെപ്റ്റംബർ 5ന് അയ്യനേത്ത് A. M ഫിലിപ്പോസ്-അന്നമ്മ ദമ്പതികളുടെ ആറ് മക്കളിലൊരുവനായി കോശി ഫിലിപ്പോസ് ജനിച്ചു. വടക്കുപുറം ദേവാലയത്തിൽ സാമുവേൽ ശങ്കരത്തിൽ അച്ചനിൽ നിന്ന് ജ്ഞാനസ്നാനം സ്വീകരിച്ചു.
കിഴക്കുപുറം GLPS ലും കുമ്പഴ MPVHSS ലും മലയാലപ്പുഴ JMPHS ലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.

ബാല്യത്തിൽ തന്നെ പിതാവിനെ നഷ്ടമായെങ്കിലും അല്ലലുകളറിയിക്കാതെ മക്കളെ വളർത്താൻ അമ്മ ഏറെ അദ്ധ്വാനിച്ചു. ചെറുപ്പം മുതലേ പള്ളിയുടെ എല്ലാ കാര്യങ്ങളിലും ഉത്സാഹത്തോടെ സഹകരിച്ച കോശി പത്താം ക്ളാസ് പൂർത്തിയായപ്പോൾ വൈദീകനാകണമെന്നയാഗ്രഹം അമ്മയോട് തുറന്നു പറഞ്ഞു. ദൈവമാതൃഭക്തയായ അമ്മ മകന്റെ തീരുമാനത്തിൽ അതീവസന്തുഷ്ടയായി സെമിനാരി പഠനത്തിനായി യാത്രയാക്കി. പട്ടം സെന്റ് അലോഷ്യസ് സെമിനാരിയിൽ വൈദീക പഠനം ആരംഭിച്ചു. തുടർന്ന് ആലുവ സെന്റ് ജോസഫ്സ് മേജർ സെമിനാരിയിൽ തത്വശാസ്ത്ര- ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി. 1984 ഡിസംബർ 20ന് തിരുവനന്തപുരത്ത് വെച്ച് ബനഡിക്ട് മാർ ഗ്രീഗോറിയോസ് പിതാവിൽ നിന്നും വൈദീക പട്ടം സ്വീകരിച്ച് തൊട്ടടുത്ത ദിവസം മാതൃ ഇടവകയായ വടക്കുപുറം സേക്രഡ് ഹാർട്ട്‌ പള്ളിയിൽ പ്രഥമ ദിവ്യബലിയർപ്പണം നടത്തി.

1984-1985ൽ കാട്ടാക്കട, ചെമ്പൂർ ഇടവകകളിൽ ആരംഭിച്ച വൈദീക ശുശ്രൂഷ തുടർന്ന് 1985-1986ൽ സീതത്തോട്, വയ്യാറ്റുപുഴ, ചിറ്റാർ, ഗുരുനാഥൻമണ്ണ് പള്ളികളിലും 1986-1991ൽ പഴകുളം, പെരിങ്ങനാട്, പാറക്കൂട്ടം എന്നീ ഇടവകകളിലും പിന്നീട് 1991-1996ൽ മഞ്ഞക്കാല, പിടവൂർ, നടുത്തേരി, ആവണീശ്വരം ശേഷം 1996-1998ൽ കുളത്തൂപ്പുഴ, തിങ്കൾക്കരിക്കം, സാംനഗർ, കട്ടിളപ്പാറ ഇടവകകളിലും 1998 മുതൽ 2004 വരെ തൊടുവക്കാട്, വയല, ഇളമണ്ണൂർ, കൈതപ്പറമ്പ് ഇടവകകളിലും 2004-2005 ൽ മരുതിമൂട് ഇടവകയിലും 2005-2007 കാലത്ത് കരിമുളയ്ക്കൽ, നൂറനാട് ഇടവകകളിലും 2007-2009 ൽ അട്ടച്ചാക്കൽ, ചെങ്ങറ, ആഞ്ഞിലികുന്ന് പള്ളിയിലും 2009 മുതൽ 2010 വരെ ആറന്മുള, കുറിച്ചിമുട്ടത്തും 2010-2011ൽ എടമൺ, ആനപെറ്റപൊങ്കൽ, കുറവന്താവളം പള്ളിയിലും 2011 മുതൽ പൂഴിക്കുന്നിലും 2013 മുതൽ തിരുവഴി, ചെമ്പുമലയിലും 2015 ൽ കാരേറ്റ് ഇടവകയിലും അച്ചൻ വികാരിയായി സേവനമനുഷ്ഠിച്ചു. കാരേറ്റ് ഇടവകയിൽ വികാരിയായിരിക്കുമ്പോൾ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇടവക ശുശ്രൂഷയിൽ നിന്ന് വിരമിച്ചു. 1999ൽ അമേരിക്കയിലുള്ള ന്യൂജേഴ്സിയിലെ St. John Baptist ദേവാലയത്തിലും സേവനമനുഷ്ഠിച്ചു.

അട്ടച്ചാക്കൽ വികാരിയായിരിക്കുമ്പോൾ
വൈദീകമന്ദിരത്തിനാവശ്യമായ ക്രമീകരണങ്ങൾ ചെയ്തു. ആവണീശ്വരത്ത് കുരിശടിയും മഞ്ഞക്കാലയിൽ പള്ളിയോട് ചേർന്ന് ഒരു സ്‌റ്റേജും നിർമ്മിക്കാൻ മേൽനോട്ടം നൽകി. ചെമ്പുമല പള്ളിയുടെ മുമ്പിൽ അതി മനോഹരമായ ഒരു ഗ്രോട്ടോയും അച്ചൻ പണികഴിപ്പിച്ചു. താനായിരുന്ന ഇടവകയിലെ ജനങ്ങളെയെല്ലാം സ്വന്തമായി കരുതിയിരുന്ന അച്ചൻ തികഞ്ഞ നർമ്മബോധത്തിനുടമയായിരുന്നു. സമ്പത്തിന്റെയും സ്ഥാനത്തിന്റെയും വലിപ്പചെറുപ്പ ഭേദമില്ലാതെ എല്ലാവരേയും ഒരുപോലെ കാണാൻ അച്ചനായിരുന്നു. അനുഗ്രഹീതനായ പ്രസംഗകനായിരുന്ന അച്ചൻ വേറിട്ട വചനചിന്തകൾ വിശ്വാസ ഗണത്തിന് നൽകിയിരുന്നു. നന്നായി ഭക്ഷണം തയ്യാറാക്കാൻ വശമുണ്ടായിരുന്ന അച്ചൻ അതിഥികളെ സ്വീകരിക്കുന്നതിലും പാവങ്ങളെ സഹായിക്കുന്നതിലും സഹജീവികളെ കരുതുന്നതിലും ശ്രദ്ധിച്ചിരുന്നു. പഴകുളം പള്ളിയിൽ വികാരിയായിരിക്കുമ്പോൾ 5 പ്രാർത്ഥനാ കൂട്ടായ്മകൾ ആരംഭിച്ച് വിശ്വാസ ജീവിതം ആഴപ്പെടുത്താൻ പരിശ്രമിച്ചു. വോളിബോൾ, ഷട്ടിൽ കളിക്കാരനായിരുന്ന അച്ചൻ പള്ളിയിൽ യുവജനങ്ങളെ ഒരുമിച്ചുകൂട്ടിയിരുന്നു. തന്നോടൊപ്പം യുവജനങ്ങളെ താമസിപ്പിക്കാനും അവരുടെ ജീവിതത്തെ ചിട്ടപ്പെടുത്താനും അച്ചൻ യത്നിച്ചു. തന്റെ പൗരോഹിത്യ ജീവിതവിളിക്ക് അടിസ്ഥാന കാരണങ്ങളിലൊന്ന് അച്ചനോടൊപ്പമുള്ള ജീവിതമായിരുന്നെന്ന് ഇപ്പോൾ അമേരിക്കയിൽ സഭാ ശുശ്രൂഷ നടത്തുന്ന മാവേലിക്കര ഭദ്രാസനത്തിലെ പഴകുളം ഇടവകാംഗമായ ജോൺ എസ് പുത്തൻവിള അച്ചൻ സാക്ഷ്യപ്പെടുത്തുന്നു. സഹോദര സഭകളിലെ വൈദീകരുമായും വിശ്വാസികളുമായും കോശി അച്ചൻ അടുത്ത ബന്ധം പുലർത്തിയിരുന്നു.

പ്രമേഹ രോഗബാധിതനായിരുന്ന അച്ചനെ യൂറിക് ആസിഡിന്റെ പ്രശ്നങ്ങളും അലട്ടിയിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് തിരുവനന്തപുരം ക്ളർജിഹോമിൽ അംഗമായിരിക്കെ 2017 ഡിസംബർ 2ന് തന്റെ അറുപത്തിയൊന്നാം വയസ്സിൽ അയ്യനേത്ത് അച്ചൻ നിര്യാതനായി. ഡിസംബർ 5ന്
വടക്കുപുറം പള്ളിയിൽ കബറടക്കി.

കടപ്പാട് : മിലൻ അയ്യനേത്ത് (അച്ചന്റെ സഹോദരപുത്രി)

✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

Email: fr.sebastiankizhakkethil@gmail.com

Fr Sebastian John Kizhakkethil

Fr Sebastian John Kizhakkethil

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s