Uncategorized

ക്രിസ്ത്യാനികൾ വിവാഹം കഴിക്കാൻ വൈകണമോ?

നമ്മുടെ സമുദായത്തിൽ ആണ് ഏറ്റവും അധികം അവിവാഹിതരായ യുവജനങ്ങൾ ഉള്ളത് എന്ന വസ്തുത നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യം ആണ് . ആ വസ്തുതയെ കുറിച്ചും അതിന്റെ കാര്യകാരണങ്ങളെ കുറിച്ചും നമുക്ക് ഒരു തിരിഞ്ഞുനോട്ടം അത്യാവശ്യമാണ്.

1.ഉയർന്ന വിദ്യഭ്യാസത്തിനും ഉദ്യോഗത്തിനുമുള്ള നെട്ടോട്ടത്തിനിടയിൽ മറന്നുപോകുന്ന വിവാഹ ജീവിതം .എല്ലാ യുവജനങ്ങളും തങ്ങളുടെ ജീവിതം കരുപിടിപ്പിക്കാൻ ഉള്ള ശ്രമത്തിൽ ആണ് അക്കാര്യത്തിൽ ആൺ -പെൺ വ്യത്യാസമില്ല. പക്ഷെ ജീവിതം ഒരു കരക്ക്‌ എത്തിച്ചിട്ടു മതി വിവാഹം എന്ന നിലപാട് അത്ര ശരിയല്ല . വിവാഹം ചെയ്താൽ മുന്നോട്ടുള്ള യാത്രയിൽ താങ്ങും തണലുമായി പങ്കാളി കൂടെ ഉണ്ട് എന്ന വസ്തുത നമ്മൾ മറക്കരുത് .മാത്രമല്ല പ്രായം കൂടുന്നതിനനുസരിച്ചു ഓരോ വ്യക്തിയിലും വ്യക്തിത്വം രൂപം പ്രാപ്പിക്കുകയും അതു ദൃഡമാവുകയും ചെയ്യും . അതിനാൽ തന്നെ മറ്റൊരു വ്യക്തിയുമായി അല്ലെങ്കിൽ മറ്റൊരു കുടുംബവുമായി ആയി ചേർന്നു പോകാൻ ഉള്ള വഴക്കം നഷ്ട്ടപെട്ടു പോകാൻ സാദ്ധ്യതകൾ ഉണ്ട്. ചെറുപ്പക്കാലത്തു വിവാഹിതരാകുമ്പോൾ രണ്ട് വ്യക്തികൾക്കും അവരുടെ യുവത്വം ഒരുമിച്ചു ആഘോഷിക്കുവാനും ഉത്തരവാദിത്തങ്ങൾ ഒരുമിച്ചു കൈകാര്യം ചെയ്യുവാനും അങ്ങനെ ദാമ്പത്യബന്ധം കൂടുതൽ ഊഷ്മളമാക്കുവാനും
സാധിക്കുന്നു.

2.നമ്മുടെ സമുദായത്തിൽ പൊതുവേ പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകൾക്ക് ഉയർന്ന വിദ്യഭ്യാസനിലവാരമുണ്ട് . അവിവാഹിതരായ യുവജനങ്ങൾക്ക് വേണ്ടി വിവിധ രൂപതകൾ സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുത്ത യുവജനങ്ങളുടെ ബിയോഡാറ്റയിൽ കൂടി കണ്ണോടിച്ചാൽ അത്‌ ഈ വാദം ശരിവെക്കുന്നു. ഇവിടെ നമ്മുടെ പെൺകുട്ടികൾ മനസിലാകേണ്ടുന്ന വസ്തുത ഒന്നുണ്ട്. പണ്ടുതൊട്ടേ കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങളും ഉത്തരവാദിത്തങ്ങളും പുരുഷന്മാരിൽ നിക്ഷിപ്തമാണ് . ആയതിനാൽ തന്നെ വീട്ടിൽ ഉള്ള പുരുഷന്മാർക്ക് വീട്ടിലെ സാമ്പത്തിക അവസ്ഥമനസിലാക്കി കൃഷിയുമായോ , പെട്ടെന്ന് ജോലി സാധ്യത ഉള്ള കോഴ്സുകൾ തിരഞ്ഞെടുക്കുകയും ആ വഴിയേ നീങ്ങുകയും ചെയുന്നു. ഇവിടെ പെൺകുട്ടികൾക്ക് അത്രയും ഉത്തരവാദിത്വം അവരുടെ ചുമലിൽ ഇല്ലാ ആയതിനാൽ അവർ യു ജി, പി- ജി കോഴ്സ്കളുമായി മുൻപോട്ട് നീങ്ങുന്നു .ചുരുക്കം ചില പെൺകുട്ടികൾ തങ്ങളെ കൊണ്ട് ആവുന്ന വിധത്തിൽ വീട്ടുകാരെ സഹായിക്കുന്നുണ്ട് എന്ന വസ്തുതയും വിസ്മരിക്കുന്നില്ല . എന്നാൽ കാര്യങ്ങൾ അങ്ങനെയൊക്കെ ആണെങ്കിലും വിവാഹം ആലോചിക്കുമ്പോൾ നമ്മുടെ പുരുഷന്മാർ ജീവിക്കുവാനുള്ള ചുറ്റുപാട് ഉണ്ടായിട്ടുകൂടി വിദ്യാഭ്യാസയോഗ്യത കുറവെന്നപേരിൽ പുറന്തള്ളപ്പെട്ടു പോകുന്നു.

3.വിവാഹപ്രായം ഏറുമ്പോൾ ഉണ്ടാകാനിടയുള്ള ശാരീരിക മാനസിക മാറ്റങ്ങൾ ,കാലം കടന്നു പോകുമ്പോൾ എല്ലാ ജീവജാലങ്ങൾക്കുമെന്നപോലെ മനുഷ്യനിലും അവന്റെ പ്രത്യുത്പാദനശേഷിയിലും ഏറ്റകുറച്ചിലുകൾ സംഭവിക്കുന്നു. അത് പോലെ തന്നെ 35 ,40 വയസിനു മുകളിൽ ഉള്ള സ്ത്രീകൾ, അമ്മയാകാൻ തയ്യാറെടുക്കുമ്പോൾ നേരിടേണ്ടിവരുന്ന ശാരീരിക മാനസിക പിരിമുറുക്കങ്ങൾ ചെറുപ്പക്കാരായ സ്ത്രീകളെ അപേക്ഷിച്ചു കൂടുതലാണ്. അതുപോലെ ജനിതകവൈകല്യമുള്ള കുഞ്ഞുങ്ങളുടെ ജനനത്തിനുംവരെ അച്ഛനമ്മാരുടെ പ്രായം കാരണമായേക്കാം. ആയതിനാൽ തന്നെ ഒന്നോ രണ്ടോ കുട്ടികൾ എന്നാ ചിന്താഗതിയിലേക്ക് നമ്മൾ വഴിമാറുന്നു .

4.ക്രിസ്തീയ വിശ്വാസത്തിൽ ഊട്ടിഉറപ്പിക്കപ്പെടേണ്ട ഒരു കൂദാശയാണ് വിവാഹമെന്ന ചിന്താ ഇല്ലാത്ത യുവജനങ്ങൾ.
വിവാഹമെന്ന കൂദാശ ക്രിസ്തുവിനെയും അവിടുത്തെ ഭൗതിക ശരീരമായ തിരുസഭയെയും ആണ് പ്രതിനിധാനം ചെയ്യുന്നത് . ആയതിനാൽ തന്നെ ഈ കൂദാശയുടെ ഗൗരവം നാം മനസിലാക്കേണ്ടതുമുണ്ട് . കത്തോലിക്ക വിശ്വാസി അല്ലാത്ത ഒരുവ്യക്തിയെ നമ്മുടെ കുടുംബ ജീവിതത്തിലേക്ക് സ്വീകരിക്കുക വഴി ആ ബന്ധം, ക്രിസ്തുവും തിരുസഭയും തമ്മിൽ ഉള്ള ദൃഢ ബന്ധത്തെ പ്രതിനിദാനം ചെയ്യുന്നില്ല എന്ന് കൂടെ ഓർമിപ്പിച്ചു കൊള്ളട്ടെ . തിരുസഭയുടെ ഒരു കൊച്ചു പതിപ്പാണെല്ലോ കുടുംബം, അതിനാൽ തന്നെ ശരിയായ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുകയും , ഭാര്യഭർതൃ ബന്ധത്തിന്റെ സ്നേഹ പൂർത്തീകരണത്തിൽ ഉണ്ടാവുന്ന മക്കളും വഴി നാം തിരുസഭായുടെ മറ്റൊരു പതിപ്പാകുന്നു.

  1. നമ്മുടെ ഇടയിൽ വ്യാപകമായി കണ്ടുവരുന്നു മറ്റൊരു പ്രവണത ആണ് ഒന്നോ രണ്ടോ കുട്ടികൾ മതി എന്ന നിലപാട്.ഈ നിലപാട് മാറ്റി , ശാരീരിക ബുദ്ധിമുട്ടുകൾ മറ്റും ഇല്ലാത്ത ദമ്പതികൾ കൂടുതൽ മക്കളെ സ്വീകരിക്കുക എന്നുള്ളത് ഈ കാലത്ത് ആവശ്യമാണ്‌. ഏതു സമുദായമായാലും, ഒരു സമൂഹത്തിൽ അംഗീകരിക്കപ്പെടണമെങ്കിൽ അവരുടെ വാക്കുകൾക്കു വില കല്പിക്കപ്പെടണമെങ്കിൽ അവർ എണ്ണത്തിൽ വലുതായിരിക്കണം. നമ്മുടെ പുതു തലമുറ എണ്ണത്തിൽ കുറയുന്നത് സാമൂഹിക രാഷ്ട്രീയ അരാജകത്വങ്ങൾക് വഴി വെക്കുന്നു എന്ന വസ്തുത നാം വിസ്മരിക്കരുത്.അതുപോലെ തന്നെ നമ്മൾ അഭിമുഖികരിക്കുന്ന മറ്റൊരു പ്രതിസന്ധി ആണ്, ആണ്-പെണ് അനുപാതത്തിൽ ഉള്ള ഏറ്റക്കുറച്ചിലുകൾ. തങ്ങളുടെ സമുദായത്തിൽ നിന്നും തന്നെ വിവാഹിതരാകാൻ നാം നമ്മുടെ യുവജനങ്ങൾക് പ്രോത്സാഹനം നൽകുമ്പോഴും ഈ ആണ്-പെണ് അനുപാതം ഒരു വലിയ വിഷയം ആണ്. ആയതിനാൽ ,മക്കൾ വേണ്ട അല്ലെങ്കിൽ ഒന്നോ രണ്ടോ മക്കൾ എന്നുള്ള ചിന്ത മാറ്റിവച്ചു, മക്കൾ ദൈവീകദാനമാണെന്നും ഉദരഫലം ഒരു സമ്മാനം ആണെന്നും ഉളള ചിന്തയിൽ നമ്മൾക്ക് മുന്നേറാം.

6.വിവാഹം എന്ന കൂദാശ മരണം വരെ നീണ്ടു നിൽക്കുന്നതും വിശുദ്ധമായി കരുതപ്പെടേണ്ടതും ആണെനുള്ള ബോധ്യം ഇന്നത്തെ തലമുറക്കു കുറെയൊക്കെ കയ്മോശം വന്നിരിക്കുന്നു.ഭാര്യഭർതൃബന്ധത്തിൽ സംഭവിക്കുന്ന വിള്ളലുകളും കുടുംബകലഹങ്ങളും മറ്റും, ദമ്പതികളുടെ വിശ്വാസ – ദാമ്പത്യ ജീവിതത്തിനും മക്കളുടെ മാനസ്‌സിക സുരക്ഷിതത്വത്തിനും മുറിവേല്പിക്കുന്നു.ഒരു കുഞ്ഞിന്റെ ശരിയായ മാനസിക വളർച്ചക്ക് മാതാവിന്റെയും പിതാവിന്റെയും സാന്നിദ്യം ഒരു പോലെ ആവശ്യമാണ്.തങ്ങൾക്കു ലഭിക്കുന്ന ജീവിതപങ്കാളി ദൈവം നമ്മുക്കായി ഒരുക്കിയ വ്യക്തിയാണെന്നും, ആ പങ്കാളിയിൽ കുറവുകൾ ഉണ്ട് എങ്കിൽ ആ കുറവുകൾ നികത്താൻ ഉള്ള കടമ നമ്മുടെ ആണെന്നും നമ്മുക്ക് ഓർക്കാം.അങ്ങനെ പരസ്പര വിശുധീകരണത്തിലൂടെ ദാമ്പത്യം ഊട്ടി ഉറപ്പിക്കാം.

7.നമ്മുടെ സമുദയത്തിൽ പൊതുവെ കണ്ട്‌ വരുന്ന ഒരു രീതിയാണ് മക്കളെ വീട്ടിലെയും മറ്റും സാഹചര്യങ്ങൾ അറിയിക്കാതെ വളർത്തുന്നത് . മാതാപിതാക്കൾ കുട്ടികളോടുള്ള വാത്സല്യത്തിന്റെ പേരിൽ , തങ്ങൾ കുട്ടിക്കാലത്തു അനുഭവിച്ച ബുധിമുട്ടുകൾ മക്കൾക്ക് ഉണ്ടാവരുതെന്നുള്ള കരുതലൊക്കെയാണ് ഇതിന് പിന്നിൽ .വീട്ടിലെ സാഹചര്യം മനസിലാക്കി പെരുമാറുകയെന്നുള്ളത് കുഞ്ഞിലെതൊട്ട് ശീലിപ്പിക്കേണ്ടുന്ന ഒന്നാണ് . അത് പോലെ ചുറ്റും സംഭവിക്കുന്ന സാമൂഹിക രാഷ്ട്രീയ മതപരമായ കാര്യങ്ങളെ പറ്റി കുട്ടികളോട് സംസാരിക്കുകയും, അവരുടെ അഭിപ്രായങ്ങൾ ആരായുകയും ,അവരെ അടച്ചിട്ടു വളർത്താതെ ലോകം മനസിലാക്കാൻ അനുവദിക്കുകയും വേണം .
എന്നാൽ മാത്രമേ ദൈവവിശ്വാസവും സാമുദായികബോധവും മനുഷത്വവുമുള്ള തലമുറ സഭയ്ക്ക് ഉണ്ടാവുകയുള്ളു.

🖋️ദിവ്യ ജോസഫ്

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s