ശുദ്ധീകരണ സ്ഥലം നമ്മൾ അറിയേണ്ട പത്തു വസ്തുതകൾ.

ശുദ്ധീകരണ സ്ഥലം നമ്മൾ അറിയേണ്ട പത്തു വസ്തുതകൾ.

കത്തോലിക്കാ സഭയുടെ യുവജന മതബോധന ഗ്രന്ഥം 159 നമ്പറിൽ എന്താണു ശുദ്ധീകരണസ്ഥലം എന്നു പറയുന്നുണ്ട്. പലപ്പോഴും ഒരു സ്ഥലമായി സങ്കല്‌പിക്കപ്പെടുന്ന ശുദ്ധീകരണസ്ഥലം യഥാർത്ഥത്തിൽ ഒരു അവസ്ഥയാണ്. ഒരു വ്യക്തി ദൈവകൃപാവരത്തിൽ മരിക്കുന്നു. എന്നാലും ദൈവത്തെ മുഖാമുഖം ദർശിക്കുന്നതിനു മുമ്പ് വിശുദ്ധികരണം ആവശ്യമാണ്. അങ്ങനെയെങ്കിൽ ആ വ്യക്തി, ശുദ്ധീകരണസ്ഥലത്താണ് ശുദ്ധീകരണാവസ്ഥയിലാണ്. ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള അതിശയിപ്പിക്കുന്ന പത്ത് വസ്തുതകളാണ് ചുവടെ ചേർക്കുന്നത്.

1. സഭാപിതാക്കന്മാർ ഇത് പഠിപ്പിക്കുന്നു.

മധ്യകാല കത്തോലിക്കാ സഭയുമായി ശുദ്ധീകരണസ്ഥലത്തെ (Purgatory) സാധാരണ ബന്ധിപ്പിക്കാറുണ്ട് . എന്നാൽ ആദിമ നൂറ്റാണ്ടു മുതൽ സഭ ഇതിൽ വിശ്വസിച്ചിരുന്നു. തീർച്ചയായും ശുദ്ധീകരണസ്ഥലം എന്ന വാക്ക് അവർ ഉപയോഗിച്ചട്ടില്ല. എന്നിരുന്നാലും നിരവധി സഭാപിതാക്കമാർ ശുദ്ധീകരണസ്ഥലത്തിൽ വിശ്വസിച്ചിരുന്നു. വി. ആഗസ്തീനോസിന്റെ ദൈവ നഗരത്തിൽ (The City of God ) ഇപ്രകാരം വായിക്കുന്നു, “ മരണശേഷം താൽക്കാലിക ശിക്ഷക്ക് വിധേയരാകന്ന എല്ലാവരും അവസാനവിധി വരെ നിത്യ കാലത്തേക്ക് സഹിക്കേണ്ടി വരുകയില്ല.
ചിലർക്ക് നമ്മൾ നേരത്തെ പറഞ്ഞു പോലെ ഈ ലോകത്തിൽ കടം വീട്ടാൻ സാധിക്കാത്തവർ, വരാനിരിക്കുന്ന ലോകത്തിൽ അതു വീട്ടണം, അതുകൊണ്ട് വരാനിരിക്കുന്ന ലോകത്തിൽ അവർ നിത്യകാലത്തേക്ക് ശിക്ഷ അനുഭവിക്കണം എന്നർത്ഥമില്ല.” സഭാപിതാക്കന്മാരായ വി.ആബ്രോസ്, വി. ജറോം, വി. ബേസിൽ, മഹാനായ വി.ഗ്രിഗറി എന്നിവർ ശുദ്ധീകരണസ്ഥലത്തിൽ വിശ്വസിച്ചിരുന്നതായി അവരുടെ പഠനങ്ങളിൽ നിന്നു മനസ്സിലാക്കാൻ സാധിക്കും.

2. ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്ക് അവരുടെ വിധി അറിയാം

വിശ്വാസിയായ ഒരു വ്യക്തി മരിക്കുകയും മരണശേഷം ശുദ്ധീകരണസ്ഥലത്തിൽ താൻ തന്നെ സഹിക്കുന്നതായി മനസ്സിലാക്കുകയും ചെയ്യുന്നു എങ്കിൽ ആ വ്യക്തിക്ക് നരകവും ശുദ്ധീകരണസ്ഥലവും തമ്മിലുള്ള വിത്യാസം അറിയാൻ കഴിയുമോ? ആ വ്യക്തിക്ക് സ്വർഗ്ഗപ്രാപ്തി സാധിക്കമെന്ന് വിശ്വാസമുണ്ടാ? ഈ കാര്യത്തിൽ ഉത്തരം, അതേ എന്നു തന്നെയാണ്? കാത്തലിക് എൻസൈക്ലോപീഡിയായിൽ ഇപ്രകാരം കാണുന്നു. “ശുദ്ധീകരണസ്ഥലത്തായിരിക്കുന്ന ആത്മാക്കൾക്കറിയാം തങ്ങളുടെ സന്തോഷം കുറച്ചു കാലത്തേക്കു തടഞ്ഞുവച്ചിരിക്കയാണന്ന് അറിയാം. പുരാതനമായ ആരാധനക്രമങ്ങളും ഭൂഗർഭക്കല്ലറകളിലെ (catacombs) ശിലാലിഖിതങ്ങളും പറയുന്ന “സമാധാനത്തിലുള്ള ഉറക്കം” അത്യന്തികമായ രക്ഷയെക്കുറിച്ച് സംശയം ഉണ്ടായിരുന്നെങ്കിൽ അസാധ്യമാകുവായിരുന്നു.”

3. ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾ നമുക്കുവേണ്ടി പ്രാർത്ഥിക്കാനുള്ള സാധ്യതയുണ്ട്.

ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കുവേണ്ടി പ്രാർത്ഥിക്കാൻ നമ്മളോടു സഭ പറയുന്നുണ്ട്. എന്നാൽ അവർക്കു നമുക്കു വേണ്ടി പ്രാർത്ഥിക്കാൻ കഴിയുമെന്ന് ചിലർ ചിന്തിക്കുന്നുണ്ട് . “നമ്മളെക്കാൾ അവർ ദൈവത്തോട് അടുത്തായതിനാൽ അവരുടെ മധ്യസ്ഥ പ്രാർത്ഥനകൾക്ക് വലിയ ശക്തിയുണ്ട് ” ഇങ്ങനെ ചിന്തിക്കുകയാണങ്കിൽ ഈ വാദഗതിക്ക് വേണ്ടത്ര യുക്തി നമുക്ക് കണ്ടെത്താൻ കഴിയും. വിശുദ്ധ റോബർട്ട് ബില്ലാർമിൻ ഈ വാദഗതിയോടു യോജിക്കുന്നുണ്ട്.

4. പുരാതനകാലം മുതൽ വിജാതീയർ ഇതു വിശ്വസിച്ചിരുന്നു.

പല സംസ്കാരങ്ങളിലെയും ജനങ്ങൾ ക്രൈസ്തവരായ നമ്മുടെ വിശ്വാസം പോലെ മരണാന്തര ജീവിതത്തിലും സ്വർഗ്ഗം, നരകം, ശുദ്ധീകരണ സ്ഥലം തുടങ്ങിയ അവസ്ഥകളിലും വിശ്വസിച്ചിരുന്നതായി കാത്തലിക് എൻസൈക്ലോപീഡിയയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് റോമൻ ഇതിഹാസ കാവ്യമായ അനേയിഡിൽ – ലത്തീൻ സഭാപിതാക്കൻമാർക്ക് പരിചിതമായിരുന്ന- “ദുഷ്ടതയാൽ കളങ്കിതമായ ആത്മാക്കൾ എൽസിയുമിന്റെ (Elysium) സന്തോഷം നിറഞ്ഞ തോട്ടത്തിൽ വരുന്നതിനു മുമ്പ് അഗ്നിശുദ്ധി വരുത്തിയിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട് “
ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള ക്രിസ്തീയ പ്രബോധനം ഒരിക്കലും വിജതീയ ചിന്തയല്ല. (എന്നാൽ പത്രോസിന്റെ രണ്ടാം ലേഖനം രണ്ടാം അധ്യായം നാലാം വാക്യത്തിൽ പത്രോസ് നരകത്തെ സൂചിപ്പിക്കാൻ അനേയിഡിൽ ഉപയോഗിച്ച ടർതാരുസ്  (Tartarus) വാക്കു തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.)

5. ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾ മറ്റു വിശ്വാസികളൊടൊപ്പമുണ്ട്.

ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾ തനിയെ അല്ല സഹിക്കുന്നത് എന്ന കാര്യം നമ്മൾ മറക്കാൻ തുനിയുന്നു. – അല്ലെങ്കിൽ സഹിക്കുന്ന സഭ എന്ന പ്രയോഗം തന്നെ അർത്ഥ ശൂന്യമാകും. ശുദ്ധീകരണസ്ഥലത്തിലുള്ള ആത്മാക്കൾക്ക് നമ്മൾ ഭൂമിയിൽ ചെയ്യുന്നതുപോലെ, പരസ്പരം സമാശ്വസിപ്പിക്കാൻ സാധിക്കും എന്നതു യുക്തി സഹജമായി കാണപ്പെടുന്നു. പക്ഷേ, ഇതു നമുക്കു ഊഹിക്കാൻ മാത്രമേ കഴിയു.

6. ശുദ്ധീകരണസ്ഥലത്തായിരിക്കുന്നവർ ക്രിസ്തുവുമായി ഐക്യപ്പെട്ടിരിക്കുന്നു.

ശുദ്ധീകരണസ്ഥലം ആത്മീയ ജീവിതത്തിലുള്ള ചില ടൈം ഔട്ടുകളോ, ഭൂമിയിലുള്ള വിശ്വാസ ജീവിതത്തിന്റെയും സ്വർഗ്ഗത്തിൽ നാം സ്വന്തമാക്കുന്ന ആനന്ദകരമായ ഈശ്വര ദർശനത്തിനും മധ്യേയുള്ള ഒരു ഇടനാഴിയോ അല്ല.
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾ സത്യമായും പീഡിത സഭയുടെ ഭാഗമാണങ്കിൽ അവർ ക്രിസ്തുവിന്റെ മൗതീക ശരീരത്തിന്റെ ഭാഗമായി നിലനിൽക്കുകയും അതുവഴി ക്രിസ്തുവിനോടു ഐക്യപ്പെട്ടു നിലനിൽക്കുകയും ചെയ്യുന്നു.

7. സഹനങ്ങൾ സ്വമേധയാലുള്ളതാണ്.

ശുദ്ധീകരണസ്ഥലത്തെക്കുറിച്ച് പ്രബന്ധം എഴുതിയ ജെനോവായിലെ വിശുദ്ധ കാതറിന്റെ അഭിപ്രായത്തിൽ : സ്വർഗ്ഗത്തിലെ തങ്ങളുടെ നിക്ഷേപത്തിൽ എന്തുണ്ടന്നു ആത്മാക്കൾ ഒരിക്കൽ കാണുമ്പോൾത്തന്നെ, ആത്മാക്കൾ തന്നെത്തനെ ശുദ്ധീകരണസ്ഥലത്തിലേക്ക് വീഴുന്നു. തീർച്ചയായും ശുദ്ധീകരണസ്ഥലം സ്വമേധയാ തിരഞ്ഞെടുക്കാൻ കഴിയുന്ന ( ഒരർത്ഥത്തിൽ അങ്ങോട്ടു പോകാതിരിക്കാൻ തിരഞ്ഞെടുപ്പു നടത്തുന്നു) ഒരു അവസ്ഥയല്ല. മറിച്ച് വി.അക്വീനാസ് പറയുന്നതുപോലെ ഇത് സ്വമേധയാ ആത്മാക്കൾ സമ്മതത്തോടെ കീഴടങ്ങുന്നതാണ്.

8. ശുദ്ധീകരണസ്ഥലത്തുള്ളവരെ ക്രിസ്തു സമാശ്വസിപ്പിക്കുന്നു.

പാരമ്പര്യമനുസരിച്ച് ശുദ്ധീകരണസ്ഥലത്തെ നരകത്തിന്റെ ഭാഗമായാണ് ദൈവശാസ്ത്രജ്ഞന്മാർ കരുതുന്നത്. ക്രിസ്തു പാതാളത്തിലേക്ക് ഇറങ്ങി എന്നു നാം പറയുമ്പോൾ നരകത്തിലുള്ളവരെ ക്രിസ്തു സന്ദർശിച്ചു എന്നാണന്നു തോമസ് അക്വീനാസ് സുമ്മാ തിയോളജിക്കായിൽ എഴുതിയിട്ടുണ്ട്. അക്വീനാസിന്റെ അഭിപ്രായത്തിൽ ക്രിസ്തു പാതാളത്തിൽ വന്നതുമൂലം നരകത്തിലെ ലിംബോ (limbo) അറയിലുണ്ടായിരുന്ന പരിശുദ്ധരായ പിതാക്കന്മാരെല്ലാം വിമോചിക്കപ്പെടുകയും, ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ ആശ്വസിപ്പിക്കുകയും ചെയ്തു.

9. ശുദ്ധീകരണസ്ഥലത്ത് സന്തോഷങ്ങും സഹനങ്ങളുമുണ്ട്

ശുദ്ധീകരണ സ്ഥലത്തെക്കുറിച്ചുള്ള പരമ്പരാഗത ചിന്ത, വേദനയും ശിക്ഷയുമായി ബന്ധപ്പെട്ടാണ്. എന്നാൽ ജെനോവായിലെ വിശുദ്ധ കാതറിൻ വലിയ സന്തോഷത്തിന്റെ അവസ്ഥയായി ഇതിനെ വിവരിക്കുന്നുണ്ട്..
“ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കുടെ സന്തോഷത്തെ താരതമ്യപ്പെടുത്താൽ പറുദീസായിലുള്ള വിശുദ്ധരുടെ സന്തോഷമല്ലാതെ മറ്റൊന്നു യോഗ്യമല്ലന്നു ഞാൻ വിശ്വസിക്കുന്നു. ദൈവം ഈ ആത്മാക്കളിലേക്ക് ഒഴുകന്നതനുസരിച്ച്, അവനു പ്രവേശിക്കാനുള്ള തടസ്സങ്ങൾ മാറുന്നതിനുസരിച്ച്, ഈ സന്തോഷം അനുദിനം വളരുന്നു. പാപത്തിന്റെ കറ ഒരു തടസ്സമാണ്, അഗ്നി ആ കറയെ ദഹിപ്പിക്കുന്നതനുസരിച്ച് ആത്മാവ് ദൈവീകമായ അന്തർപ്രവാഹത്തിന് തന്നെത്തന്നെ തുറക്കുന്നു”

10. ശുദ്ധീകരണസ്ഥലം വിശുദ്ധരെ സൃഷ്ടിക്കുന്നു.

ഈ നിഗമനം, വിപ്ലവകരമായി തോന്നുമെങ്കിലും ഇത് അനിവാര്യമായ ചിന്തയാണ്. അടിസ്ഥാപരമായ കത്തോലിക്കാ വിശ്വാസം സ്വർഗ്ഗത്തിലെത്തുന്ന, ശുദ്ധീകരണസ്ഥലത്തു വന്നു പെടുന്ന ആത്മാക്കളെപ്പറ്റി ലളിതമായി ഇങ്ങനെ പറയുന്നു: വിശുദ്ധിയുടെ ഉന്നതിയിൽ എത്തിയവർക്ക് സ്വർഗ്ഗത്തിൽ നേരിട്ട് പോകാൻ ശുദ്ധീകരിക്കുന്ന ശുദ്ധീകരണസ്ഥലത്തെ അഗ്നി ആവശ്യമില്ല. നമ്മൾ അവരെ വിശുദ്ധർ എന്നു വിളിക്കുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ വിശുദ്ധർ മാത്രമേ സ്വർഗ്ഗത്തിലെത്തുകയുള്ളു. ശുദ്ധീകരണസ്ഥലം ചെയ്യുന്നത് ഇതാണ്: അവിടെ എത്തിച്ചേരുന്ന എല്ലാവരെയും ശുദ്ധീകരണസ്ഥലം വിശുദ്ധരാക്കുന്നു. അതാണ് ശുദ്ധീകരണസ്ഥലത്തിന്റെ മനോഹാരിത.

Stephen Beale യുടെ Purgatory യെക്കുറിച്ചുള്ള എന്ന ലേഖനത്തെ ആസ്പദമാക്കി തയ്യാറാക്കിയ കുറിപ്പ്.

ഫാ. ജയ്സൺ കുന്നേൽ mcbs

Author of the Content: Fr. Jison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

 

Ten facts we need to know about Purgatory.

The Catholic Church’s Youth Religious Book says what is the sanctification place in 159 The cleanliness place which is often concluded as a place is actually a condition. A person dies in the grace of God. But purification is necessary before you can see God face to face. If so, the person is in the place of cleanliness. Below are ten amazing facts about the sanitation space.
The 1. speaker fathers are teaching this.
Purgatory is usually linked to the Medieval Catholic Church. But the church believed in this from the early century. Of course they haven’t used the word sanctuary. However, many of the speakers believed in the sanctuary.
V. In the city of God of Augustinos (The City of God) reads, ′′ All who are temporary sentenced after death will not have to endure till the final verdict.
For some people who can’t repay in this world as we said before, they must pay for it in the world to come, so in the world to come, they don’t have to suffer eternally.”-Speaker V. Abros, V. Jerome, V. Basil, the great V. Gregory can be understood from their studies that they believed in the sanctuary.
2. The souls of the sanctuary know their destiny
If a faithful person dies and understands that he is enduring himself in the sanctuary after death, can that person know the difference between hell and the sanctuary? Do you believe that person can get to heaven? The answer to this matter is yes? This is how it looks at Catholic Encyclopedia. ′′ The souls in the sanctuary know that their joy has been restrained for a while. ′′ Peaceful sleep ′′ which says ancient worship and catacombs stone-stated would have been impossible if doubted about ultimate rescue.”
3. The souls of the sanctuary are likely to pray for us.
The church asks us to pray for the souls of the sanctuary. But some people think they can pray for us. ′′ Their mediator prayers have a greater power because they are closer to God than us If we think so, we can find enough logic for this argument. St. Robert Billarmin agrees with this argument.
From ancient times 4., the demons believed this.
Catholic Encyclopedia has recorded that people of many cultures believed in death life and conditions like our faith as Christians. For example, the Roman epic Aneid – known to the Latin speakers – ′′ It is recorded that the spirits of evil had been purified before the Elysium came to the garden of joy ′′
The Christian preaching about the sanctuary is never a successful thought. (But Peter’s second article in chapter is used the word Tartarus (Tartarus) used in Aneid to indicate hell by Peter. )
5. The souls of the sanctuary are with other believers.
We are trying to forget that the souls in the sanctuary are not tolerating alone. – Otherwise, the use of the enduring church itself will be meaningless. The logic seems to be natural that the souls in the sanctuary can comfort each other, as we do on earth. But we can only imagine this.
6. Those who are in the sanctuary are united with Christ.
The sanctuary is not a time out of spiritual life, nor a place between a life of faith on earth and a joyful sight of God that we own in heaven.
If the spirits in the sanctuary are truly part of the persecuted church, they remain part of the dead body of Christ and thereby remain united with Christ.
7. endurance is on its own.
In the opinion of St. Catherine of Genoa, who wrote the essay about the sanctuary: Once the souls see what is in their investment in heaven, the souls fall themselves into the sanctuary. Definitely not a situation where the sanctuary can be chosen by itself (meaninglessly choosing not to go there). But the v. As Aquinas says, it will automatically surrender to the souls with consent.

8. Christ consoles those who are in the sanctuary.
According to tradition, the scientists think the sanctuary is part of hell. Thomas Aquinas Summa wrote in theology that Christ visited those who are in hell when we say Christ has descended to hell. In the opinion of Aquinas, all the Holy Fathers who were in the limbo chamber of hell were redeemed and comforted the souls of the sanctuary.
9. There is happiness and patience in the sanctuary
Traditional thinking about the purification space is related to pain and punishment. But St. Catherine in Genoa describes this as a state of great joy..
′′ I believe that nothing is worthy but the joy of the saints in paradise compared to the joy of the soul in the sanctuary. As God flows into these spirits, changing the obstacles to enter him, this joy grows everyday. The stain of sin is a barrier, the soul opens itself to the divine underflow according to the fire burns the stain ′′
10. The sanctuary creates the saints.
This conclusion, may seem revolutionary, but it’s inevitable thinking. Basic Catholic faith simply says about the spirits coming to heaven, in the sanctuary: those who have reached the highest of holiness do not need fire in a sanctuary to go directly to heaven. We call them saints. In another way, only the saints will reach heaven. This is what the sanctuary does: the sanctuary sanctifies all who reach there. That’s the beauty of the sanctuary.
The note that made the article about Stephen Beale’s Purgatory.
Fr. Jayson Kunnel mcbs

NB:

NB: This is an automatic Translation by the Google Translate

(There are a lot of mistakes in it. For Example the Keyword “ശുദ്ധീകരണസ്ഥലം” itself is not identified as Purgatory. They Translate it as sanctuary, cleanliness place, etc.)

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s