Uncategorized

കാമുകൻ VS അച്ഛൻ

😂😂😂
പെൺകുട്ടിയും അച്ഛനും കൂടി നടന്നു വരുമ്പോഴാണ് പെൺകുട്ടിയുടെ സഹപാഠിയായ കാമുകൻ അവരുടെ മുന്നിൽ എത്തിയത്. കാമുകൻ എന്തെങ്കിലും പറയുന്നതിന് മുമ്പേ, കൂടെയുള്ളത് തന്റെ അച്ഛനാണെന്നു അവൻ അറിയാൻ വേണ്ടി അവൾ പറഞ്ഞു:
മനോഹരൻ കോട്ടയം എഴുതിയ “അച്ഛനുണ്ട് എന്റെ കൂടെ” എന്ന പുസ്തകം നിനക്ക് തരാൻ എടുത്തു വച്ചിട്ടുണ്ട്, നാളെ കോളേജിൽ വരുമ്പോൾ ഞാൻ കൊണ്ട് വരാം.

കാമുകൻ :
അയ്യോ എനിക്കാ പുസ്തകമല്ല വേണ്ടത് , നാളെ കോളേജിൽ വരുമ്പോൾ സന്തോഷ് സമാഗമം എഴുതിയ “നാളെ തമ്മിൽ എവിടെ കാണും” എന്ന പുസ്തകം കൊണ്ട് തന്നാൽ മതി.

പെൺകുട്ടി :
അതിനു പകരം സുന്ദരൻ അനുരാഗി എഴുതിയ “വഴിവക്കിലെ ആളൊഴിഞ്ഞ ആ പറമ്പിൽ” മതിയോ?

കാമുകൻ :
അത് ഓക്കേ. ലോലവികാരൻ കൃഷ്ണൻ എഴുതിയ “കണ്ണിലെണ്ണയും തൂവി കാത്തിരിക്കും” ഉണ്ടെങ്കിൽ അതും കൊണ്ട് വരണം.

പെൺകുട്ടി : തീർച്ചയായും!! ഞാൻ വരുമ്പോൾ നാളെ ആനന്ദ് പ്രതീക്ഷ എഴുതിയ “നിന്നെ ഒരിക്കലും നിരാശപ്പെടുത്തില്ല” എന്ന പുസ്തകവും കൊണ്ട് വരാം.

മകളുടേയും പയ്യന്റെയും സംഭാഷണം നിശ്ശബ്ദം കേൾക്കുകയായിരുന്ന അച്ഛൻ
പയ്യൻ പോയി കഴിഞ്ഞപ്പോൾ മകളോട് : ഇന്നത്തെക്കാലത്തു ഇത്ര അധികം പുസ്തകങ്ങളെ കുറിച്ച് അറിയാവുന്ന കുട്ടികളുണ്ടോ? ഇത്രയൊക്കെ വായിക്കാനുള്ള സമയം ആ പയ്യന് കിട്ടുന്നുണ്ടോ?

പെൺകുട്ടി : അച്ഛാ, അവൻ ഞങ്ങളുടെ ക്‌ളാസിലെ ഏറ്റവും മിടുക്കനും സമർത്ഥനുമായ സ്റ്റുഡന്റാണ്‌. അവന്റെ ഹോബി തന്നെ വായനയാണ്.

അച്ഛൻ : അതെനിക്ക് നിങ്ങൾ തമ്മിലുള്ള സംസാരം കേട്ടപ്പോഴേ മനസ്സിലായി.
നീ നാളെ അവനെ കാണുമ്പോൾ കാരണവർ തങ്കപ്പൻ നായർ എഴുതിയ വയസ്സന്മാരെല്ലാം വെറും ഉണ്ണാക്കൻമാരല്ല എന്ന പുസ്തകം കൂടി വായിക്കാൻ പ്രത്യേകിച്ച് പറയണം. സമയം കിട്ടിയാൽ മോൾക്കും ആ പുസ്തകം വായിക്കാം.
😝😝😝

( കടപ്പാട് )

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s