ദിവ്യകാരുണ്യവുമായി ബഹിരാകാശത്തിലേക്കു പറന്ന സഞ്ചാരി

ദിവ്യകാരുണ്യവുമായി ബഹിരാകാശത്തിലേക്കു പറന്ന സഞ്ചാരി: മൈക്കിൾ ഹോപ്കിൻസ്
 
ഈലോൺ മസ്കിൻ്റെ (Elon Musk) റോക്കറ്റ് വിക്ഷേപിക്കുന്ന ആദ്യത്തെ പ്രൈവറ്റ് കമ്പനിയായ സ്പേസ് എക്സിൻ്റെ (Space Exploration Technologies Corp. (SpaceX) ബഹിരാകാശ പേടകം നവംബർ പതിനാറാം തീയതി ഏതാനും ശാസ്ത്രജ്ഞരെ ബഹിരാകാശ കേന്ദ്രത്തിൽ (International Space Station (ISS) എത്തിച്ചു. നാസ ബഹിരാകാശയാത്രികരായ മൈക്ക് ഹോപ്കിൻസ്, വിക്ടർ ഗ്ലോവർ, ഷാനൻ വാക്കർ, ജപ്പാൻ ബഹിരാകാശ ഏജൻസിയായ ജാക്സയുടെ (JAXA) ബഹിരാകാശയാത്രികൻ സോചി നൊഗുച്ചി എന്നിവരായിരുന്നു ഈ ബഹിരാകാശ ശാസ്ത്രജ്ഞർ. ബഹിരാകാശ നിലയത്തിൽ ആറുമാസമായിരിക്കും ഇവർ ചിലവഴിക്കുക. ഈ ദൗത്യത്തിന് നേതൃത്വം നൽകുന്ന മൈക്കിൾ ഹോപ്കിൻസ് എന്ന ശാസ്ത്രജ്ഞൻ്റെ ദിവ്യകാരുണ്യ സ്നേഹത്തെപ്പറ്റിയാണ് ഈ കുറിപ്പ്.
 
മൈക്കൽ സ്കോട്ട് ഹോപ്കിൻസ് (Michael Scott Hopkins) നാസയുടെ ബഹിരാകാശ സഞ്ചാരിയാണ്. ( NASA astronaut ) ഒരു മെത്തഡിസ്റ്റ് സഭാ (Methodist Church) വിശ്വാസിയാണ് വളർന്നത്, അദ്ദേഹത്തിന്റെ ഭാര്യ ഒരു തികഞ്ഞ കത്തോലിക്കാ വിശ്വാസി ആയിരുന്നതിനാൽ രണ്ട് മക്കളെയും കത്തോലിക്കാ വിശ്വാസത്തിലാണ് വളർത്തിയത്. ക്രമേണ ജീവിതത്തിൽ എന്തോ ഒരു ശ്യൂനത മൈക്കൽ അനുഭവിച്ചു തുടങ്ങി. ലോകത്തിനു നികത്താൻ കഴിയാത്ത ഒരു ആത്മീയ ശ്യൂനത.
 
കറേ നാളത്തെ അന്വേഷണങ്ങൾക്കും പരിചിന്തനത്തിനു ശേഷം തന്റെ ശ്യൂനതയുടെ കാരണം മൈക്ക് കണ്ടെത്തി. ദിവ്യകാരുണ്യമായിരുന്നു അദ്ദേഹത്തിന്റെ ശ്യൂനതയുടെ മറുമരുന്ന്. ക്രമേണ അദ്ദേഹം കത്താലിക്കാ സഭയിലേക്ക് വന്നു. വിശുദ്ധ കുർബാന ഇല്ലാതെ ജീവിക്കാൻ സാധിക്കാത്ത ആത്മീയ ഔന്നത്യത്തിലേക്ക് അദ്ദേഹം വളർന്നു.
2013 ൽ 24 ആഴ്ചത്തേക്ക് ഇന്റർ നാഷണൽ സ്പേസ് സ്റ്റേഷനിലേക്ക് ( International Space Station) അദ്ദേഹത്തെ അയക്കാൻ നാസ തീരുമാനിച്ചു. ഈ ക്കാലയളവിൽ ഞാൻ വിശുദ്ധ കുർബാന സ്വീകരിക്കാതെ ഞാൻ ഏങ്ങനെ കഴിയും? ഒരു പുരോഹിതനില്ലാതെ വി. കുർബാനയർപ്പണമോ കുമ്പസാരമോ സാധ്യമല്ലല്ലോ?
മൈക്ക് പരിഹാരം തേടി അലഞ്ഞു. അവസാനം ഉത്തരം കണ്ടെത്തി.
 
കൂദാശ ചെയ്യപ്പെട്ട വി കുർബാന കൊണ്ടുപോകാൻ സാധിച്ചാൽ തനിക്ക് ബഹിരാകാശത്തുവച്ച് ഈശോയെ സ്വീകരിക്കാമല്ലോ.
 
ടെക്സസിലുള്ള തന്റെ ഇടവക വികാരി ഫാ: ജെയിംസ് കാസ്നിസ്കിയുടെ (Fr. James H. Kuczynski) സഹായത്താൽ, കൂദാശ ചെയ്യപ്പെട്ട 6 തിരുവോസ്തികൾ ( ഈ തിരുവോസ്തികൾ 4 ചെറിയ കഷണങ്ങളായി മുറിക്കാവുന്നതായിരുന്നു) ബഹിരാകാശത്തു കൊണ്ടുപോകാൻ Galveston-Houston അതിരൂപതാ മൈക്കിന് അനുവാദം നൽകി. അങ്ങനെ ഓരോ ആഴ്ചയിലും അദ്ദേഹം ഒരു തവണ വി. കുർബാന ഉൾക്കൊണ്ടു.
 
ഇത് വലിയ ആശ്വാസമാണ് മൈക്ക് ഹോപ്കിൻസിനു നൽകിയത്, അദേഹം പറയുന്നു ” ക്ലേശം നിറഞ്ഞ ആ നാളുകളിൽ ഈശോ എന്നൊടൊപ്പം ഉണ്ട് എന്ന ചിന്ത എനിക്ക് ധൈര്യം നൽകി. ശ്യാനാകാശത്തേക്ക് ഞാൻ കാൽവെയ്ക്കുമ്പോൾ ഈശോയുടെ സാമീപ്യം എനിക്ക് നവോൻമേഷം നൽകി “.
 
സ്പേസ് സ്റ്റേഷനിൽ നിന്ന് ഭൂമിയിലേക്ക് നോക്കുമ്പോൾ ലഭിക്കുന്ന കഴ്ചകൾ അത് തന്റെ വിശ്വാസത്തെ ആഴത്തിൽ സ്വാധീനിച്ചതായി മൈക്ക് പറയുന്നു “മുകളിൽ നിന്നു നാം ഭൂമിയെ നോക്കുമ്പോൾ പ്രപഞ്ചത്തിന്റെ മനോഹാരിത അതായിരിക്കുന്ന അവസ്ഥയിൽ മനസ്സിലാക്കാൻ സാധിക്കുന്നു. അവിടെ ഇരുന്നുകൊണ്ട് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച ആ മഹാശക്തിയിയെ അല്ലാതെ വേറെയാരെയാന്ന് നാം മനസ്സിലാക്കേണ്ടത് “മൈക്കിന്റെ വിശ്വാസദാർഡ്യം നമ്മുക്ക് മാതൃകയാവട്ടെ.
 
ഫാ. ജയ്സൺ കുന്നേൽ mcbs

Author of the Content: Fr. Jison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Traveler who flew to space with Holy Eucharist: Michael Hopkins
 
Elon Musk’s (Elon Musk) Space Exploration Technologies Corp, the first private company to launch rocket. (SpaceX) Space ship has brought some scientists to the space station (ISS) on November th. These space scientists were NASA space travellers Mike Hopkins, Victor Glover, Shannon Walker, Sochi Noguchi, Japan Space Agency Jaxa (JAXA). They will spend six months in the space station. This note is about the divine love of a scientist Michael Hopkins who is leading this mission.
Michael Scott Hopkins is NASA’s space tourist. (NASA astronaut) was raised by a Methodist Church a believer, and his wife was a perfect Catholic believer, so he raised both his children in the Catholic faith.
Gradually Michael is starting to experience something emptiness in life.
A spiritual emptiness that the world cannot fill.
Mike found the cause of his emptiness after Karey’s investigations and consideration.
Holy Eucharist was the other medicine for his emptiness. Gradually he came to the Catholic Church. He grew up to a spiritual height that he couldn’t live without the Holy Mass.
NASA decided to send him to the International Space Station (International Space Station) for 24 weeks in 2013 How can I not accept the Holy Mass during this period? V without a priest. Mass offering or confession is not possible right?
Mike wandered in search of a solution. Finally found the answer.
If I can take the holy V mass, I can accept Jesus in space.
Fr: James Casniski’s his parish vicar in Texas (Fr. James H. With the help of Kuczynski, the Galveston-Houston Architecture Mike has allowed to carry 6 sliced Thiruvasthies (these holy rituals could be cut into 4 small pieces) into space. And he’s once a week. With the mass.
It’s a great comfort Mike Hopkins, he says, ′′ The thought that Jesus is with me in those days of distress has given me courage. As I stepped into the sky, the closeness of Jesus gave me renewal “.
Mike says the visions you get from the space station to the earth has deeply influenced his faith. ′′ When we look at the earth from above, we can understand the beauty of the universe in the state. Who else should we know other than the superpower who created this universe by sitting there ′′ Let Mike’s faith be our role model.
 
Fr. Jayson Kunnel mcbs
 
NB: This is an Automatic Translation by Google Translate

One thought on “ദിവ്യകാരുണ്യവുമായി ബഹിരാകാശത്തിലേക്കു പറന്ന സഞ്ചാരി

Leave a Reply to Elsa Mary Joseph Cancel reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s