പുലർവെട്ടം 410

{പുലർവെട്ടം 410}
 
നിരാസത്തെ ഭയന്നാണ് നമ്മൾ എന്തൊക്കെയോ വേണ്ടെന്നുവച്ചത്. ഇഷ്ടം തുറന്നു പറയാനാവാത്ത കൗമാരക്കാരൻ മുതൽ ലീവ് ചോദിക്കാൻ ഭയപ്പെടുന്ന മധ്യവയസ്കൻ വരെ അനവധി പതിപ്പുകളിലൂടെ ആ കഥ തുടരുകയാണ്. അതിന്റെ ഇരയോ കരുവോ ആയ ഒരാൾ ചില ഭ്രാന്തൻ പരീക്ഷണങ്ങളിലൂടെ പുറത്തുകടക്കാൻ നടത്തിയ ശ്രമങ്ങളാണ് Rejection Proof: How I Beat Fear and Became Invincible Through 100 Days of Rejection എന്ന ഭ്രാന്തൻ പുസ്തകം.
അവഗണിക്കപ്പെടുമെന്നും അപഹസിക്കപ്പെടുമെന്നും ഏതാണ്ട് ഉറപ്പുള്ളപ്പോഴും അയാൾ ചില കാര്യങ്ങൾ ചോദിക്കാനും പലതിനേയും അഭിമുഖീകരിക്കാനും തീരുമാനിക്കുകയാണ്. എല്ലാത്തരം ക്രേസി ആയി കാര്യങ്ങളുമുണ്ട് അതിൽ. ഇതിനകം പരീക്ഷിച്ചുനോക്കിയിട്ടുള്ള റിജക്ഷൻ തെറപ്പി അയാളെ ആകർഷിച്ചിട്ടുണ്ട്. ബോധപൂർവവും ആവർത്തിച്ചും നിരന്തരനിരാസങ്ങളെ അഭിമുഖീകരിക്കുക വഴി അതിനോടൊരു നിർമമത രൂപപ്പെടുമെന്ന സങ്കല്പമാണത്.
തിരസ്കാരത്തിന്റെ നൂറു ദിനങ്ങളാണ് അയാൾക്കു മുൻപിൽ. അപരിചിതനായ ഒരാളോട് നൂറു ഡോളർ കടം ചോദിച്ചാണ് തുടങ്ങുന്നത്. സ്വാഭാവികമായും അത് ആരംഭിച്ചത് അതീവഭീതിയിലാണ്. അവിടെനിന്ന് കാര്യങ്ങൾ ഭേദപ്പെടുന്നു. അസാധ്യമെന്നു കരുതിയ ചില കാര്യങ്ങൾ ചിലർ ശരി വയ്ക്കുകയും അയാളെ അമ്പരപ്പിച്ചുകൊണ്ട് ചിലതു സമ്മാനിക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും കാര്യങ്ങൾ നൂറാം ദിനം വരെ സുഗമമായി പോയൊന്നുമില്ല. ഓരോ ദിവസത്തേയും നിരാസ അനുഭവങ്ങൾ ബ്ലോഗ് ചെയ്യുകയായിരുന്നു ജിയാ ജിയാങ്. വൈകാതെ ഈ സോഷ്യൽ എക്സ്പിരിമെന്റ് അയാളെ പ്രശസ്തനാക്കുന്നുണ്ട്.
കൃത്രിമമായി സൃഷ്ടിച്ചെടുത്ത പരിസരത്തിലാണ് ഈ റിജക്ഷൻ അനുഭവങ്ങൾ എന്നത് തീവ്രജീവിതാനുഭവങ്ങളുടെ തിരകളിൽ രണ്ടായി പിളർന്നുപോയവർക്ക് അതിനെ ഫലിതമായി എണ്ണാനുള്ള പ്രേരണ നൽകിയേക്കാം. എങ്കിലും എന്തോ ചില നല്ലത് സംഭവിക്കുന്നു. പുതിയൊരു അർത്ഥം തെളിഞ്ഞുവരുന്നുണ്ട്; empathy ആണ് അതിൽ ആദ്യത്തേത്. പല തവണ നിഷേധിക്കപ്പെട്ടതിന്റെ അപമാനം കൊണ്ടുനടക്കുന്ന ഒരാൾ എന്ന നിലയിൽ മനുഷ്യരെ അവരുടെ ഉദ്ദേശ്യങ്ങളെ ചോദ്യം ചെയ്യാതെ സഹാനുഭൂതിയിൽ കാണാൻ കളമൊരുങ്ങുന്നുണ്ട്. ഒരാളുടെ അടിസ്ഥാനവിശ്വാസങ്ങളും മൂല്യബോധവും എന്തെന്നു നിർണയിക്കാനും ഈ അരിപ്പ സഹായിക്കുന്നു. പുതിയ കർമപഥങ്ങൾ കണ്ടെത്തേണ്ട ബാധ്യത ഉണ്ടാവുന്നു. അത് നിരാസത്തെ ഒരു സർഗാത്മക അനുഭവമാക്കുന്നു.
പുതിയ സ്വാതന്ത്ര്യവും സംഭവിക്കുന്നുണ്ട്. ചോദിക്കാനുള്ള സ്വാതന്ത്ര്യമാണത്. ‘നിങ്ങൾ എന്തുകൊണ്ട് ചോദിക്കുന്നില്ല’ എന്ന് തന്റെ കേൾവിക്കാരെ പ്രകോപിപ്പിച്ച ഗുരു നിനവിൽ വരുന്നു. തിരസ്കാരത്തിന്റെ കയ്പ് അനുഭവിച്ച അയാളേക്കുറിച്ചാണ് ‘പണിക്കാർ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായി മാറി’ എന്ന് പിന്നീട് വേദപുസ്തകം സാക്ഷ്യപ്പെടുത്തുന്നത്.
 
– ബോബി ജോസ് കട്ടികാട്

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

{Morning light 410}
 
We didn’t want something because of the fear of disappointment. The story continues through multiple versions from a teenager to a middle aged person who is afraid to ask for leave. Rejection Proof: How I Beat Fear and Became Invincible Through 100 Days of Rejection.
Almost sure he will be ignored and ridiculed, he decides to ask certain things and face many things. There’s all kind of crazy things in it. Rejection Therapy who has already been tested has attracted him. It is the concept that a construct will be created by facing constant disappointments consciously and repeatedly.
He has hundred days of rejection. Starting by asking a stranger a hundred dollars loan. Naturally it started out with extreme fear. Things are getting better from there. Some people are fixing some things that they thought impossible and giving him something by surprise. But things didn’t go smoothly till day Gia Jiang was blogging every day’s disappointment experiences. Soon this social experience is making him famous.
These rejection experiences are in an artificially-created surroundings that may encourage those who have been split into two in the waves of intensive experiences to count it as a result. Some good things are happening though. A new meaning is coming clear; empathy is the first one. As a person who walks with the insult of being rejected many times, the field is trying to see people in compassion without questioning their intentions. This arippa also helps determine one’s basic beliefs and value. There is a responsibility to find new works. That makes disappointment a creative feeling.
New freedom is also happening. That’s the freedom to ask. ‘ Why don’t you ask ‘ the teacher who provoked his hearers is coming to you. The Scripture later testifies that ‘the stone that the workers abandoned has turned into a cornerstone’ about him who suffered the bitterness of rejection.
 
– Bobby Jose Kattikad

NB: This is an Automatic Translation by Google Translate

Leave a comment