പുലർവെട്ടം 411

{പുലർവെട്ടം 411}
 
One Square Inch Of Silence ഏതാണ്ട് ഒരു ശൈലിയായി മാറിയിട്ടുണ്ട്. ശബ്ദാലേഖനത്തിൽ വിശ്വപ്രസിദ്ധനായ ഗോർഡൻ ഹെംപ്‌റ്റൺ മുന്നോട്ടു വച്ച സ്വപ്നസദൃശമായ ഒരു സാധ്യതയാണത്. ആ പേരിൽ ഒരു ഗ്രന്ഥം അയാളുടേതായുണ്ട്. ശബ്ദവുമായി ബന്ധപ്പെട്ട ചില ആശങ്കകൾക്ക് ഒരു ജൈവികപ്രതിരോധം എന്ന നിലയിലാണ് അയാളതു വിഭാവനം ചെയ്യുന്നത്. ശബ്ദമായിരുന്നു അയാൾക്കെല്ലാം. ഗോർഡൻ ഹെംപ്‌റ്റണിന്റെ ഭാഷയിൽ അത് അയാളുടെ അപ്പം തന്നെയായിരുന്നു. മഡോണ ഫിലിം ഫെസ്റ്റിവലിൽ സൗണ്ട് ട്രാക്ക് എന്ന പേരിൽ ഒരു ഡോക്യുമെന്ററി അദ്ദേഹത്തെക്കുറിച്ച് പ്രദർശിപ്പിച്ചിരുന്നു.
ഒരിക്കൽ കേൾവി കൈമോശം വന്നു എന്നൊരു ദുര്യോഗമുണ്ടായി അയാൾക്ക്. അത്ഭുതകരമായ രീതിയിൽ അത് പിന്നീട് വീണ്ടെടുക്കപ്പെട്ടപ്പോൾ മനുഷ്യനിർമ്മിതമായ ശബ്ദങ്ങളോട് അയാൾക്ക് ഒരു വിമുഖത രൂപപ്പെട്ടിരുന്നു. പ്രകൃതിയുടെ മൃദുവായ സ്വാഭാവികശബ്ദങ്ങളിലേക്ക് ഒരു പുനഃപ്രവേശനം വേണമെന്നയാൾ വിശ്വസിച്ചു. സ്വാഭാവികനിശ്ശബ്ദത ഏതാണ്ട് അസാധ്യമായി തുടങ്ങിയെന്നും ഭൂമിയിലൊരിടത്തും ഒരു ദശവർഷത്തിനപ്പുറം അതിനു നിലനില്പില്ലെന്നും അയാൾ ഭയന്നു. വെറുതെ ഒന്ന് കണ്ണു പൂട്ടിയിരിക്കുമ്പോൾ എന്തൊക്കെയാണ് കേൾക്കുന്നത്? വാഹനങ്ങളുടെ ഇരമ്പൽ മാത്രമല്ല, റഫ്രിജറേറ്ററിന്റെ മൂളൽ വരെ സ്വാഭാവികനിശ്ശബ്ദതയെ ഭേദിക്കുന്നു. നമ്മുടെ ജന്മാവകാശമാണ് നിശ്ശബ്ദതയെന്നും അതിൽ തെളിയുന്ന ചെറിയ ശബ്ദങ്ങൾക്ക് പല രീതിയിൽ നമ്മെ സമാധാനത്തിലാക്കാനാവുമെന്നും അയാൾ വിശ്വസിച്ചു.
നിശ്ശബ്ദത ഒന്നിന്റേയും അഭാവമല്ലെന്നും എല്ലാത്തിന്റേയും നിറസാന്നിധ്യമാണെന്നുമാണ് അയാളുടെ മതം. Silence is not the absence of something but the presence of everything. മണ്ണിനോടും പരിണാമത്തിന്റെ ഒരു ഭൂതകാലത്തോടും അവനവനോടുതന്നെയും നീതി പുലർത്താനും അഗാധചങ്ങാത്തത്തിലാകാനും ഇതൊരു അനിവാര്യതയാണ്. ജ്ഞാനമതങ്ങൾ അനുശാസിക്കുന്ന ശ്രദ്ധയിലേക്കുള്ള ഒരു പാത കൂടിയാണിത്. പ്രപഞ്ചത്തിന്റെ ഏറ്റവും അടിസ്ഥാനപരവും മുഖ്യവുമായ ഒരു വിഭവശേഷിയാണ് അപായത്തിന്റെ വക്കിലെത്തിയിരിക്കുന്നത്- മൗനം.
ഒരു പ്രതീകമായാണ് അയാൾ ആ ചുവന്ന കല്ല് സ്ഥാപിച്ചത്. അമേരിക്കയിലെ ഒളിംപിക് നാഷണൽ പാർക്കിന്റെ ഭാഗമായ ഹൗ റെയ്‌ൻ ഫോറസ്റ്റിലാണ് അതിന്റെ പ്രതിഷ്ഠാപനം. ഏതാനും എയർകമ്പനികൾ തങ്ങളുടെ സഞ്ചാരപഥത്തിൽ നിന്ന് ആയിടം ഒഴിവാക്കി വിമാനങ്ങൾ റീറൂട്ട് ചെയ്താണ് ഗോർഡന്റെ ആഭിമുഖ്യങ്ങളോട് സാഹോദര്യം പ്രഖ്യാപിച്ചത്.
തന്റെ ഒറ്റപ്പെട്ട ശ്രമങ്ങൾ വഴി അയാൾ ലോകത്തെ ഓർമ്മിപ്പിക്കുന്നത് ഇത്രയേയുള്ളു- നിശ്ശബ്ദതയുടെ ഒരിടം നിലനിർത്തേണ്ടത് ഏതൊരാളുടെയും ബാധ്യതയാണ്.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Advertisements
{Morning light 411}
 
One Square Inch Of Silence has almost become a style. It’s a dreamy possibility that the world-famous Gordon Hempton has put forward in the vocal. He owns a book in that name. He defines it as a biological resistance to some sound related concerns. He had the voice. In Gordon Hempton’s language it was his bread. A documentary named Sound Track was displayed about him at the Madonna Film Festival.
He had a misfortune that he once heard that he got bad. Miraculously when it was later recovered he had a discrimination with man-made voices. He believed he needed a re-entry into nature’s soft natural sounds. He was afraid that natural silence started almost impossible and it didn’t exist anywhere on earth for more than a decade. What do you hear when you are just closed? Not only the heels of vehicles, even the refrigerator’s bones break the natural silence. He believed that silence is our birthright and the little voices that proves it can peace us in many ways.
His religion is that silence is not the lack of anything and the presence of everything. Silence is not the absence of something but the presence of everything. It is inevitable to do justice to the soil and a past of evolution and to be in deep friendship with himself. This is also a path to the attention that wisdom and religions preach. One of the most basic and important resource in the universe has reached the edge of danger-Silence.
He installed that red stone as a symbol. It was installed at the Haun Rain Forest, part of the Olympic National Park in America. A few airlines have announced fraternity to Gordon’s prominent by retrooting flights from their travel routes.
That’s all he reminds the world through his isolated attempts – it’s anyone’s responsibility to maintain a place of silence.
 
– Bobby Jose Kattikatt

NB: This is an Automatic Translation from Google Translate

Leave a comment