
നമ്മുടെ ചുറ്റും നടക്കുന്ന തികച്ചും സാധാരണമായ കാര്യങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളുക എന്നത് നമ്മുടെ ജീവിതത്തെ കാമ്പുള്ളതും അഴകുള്ളതും ആക്കാൻ സഹായിക്കും, ഒരു പൂവ് വിരിയുന്നതും, ആടുകൾ ഇടയനെ അനുഗമിക്കുന്നതും, വിത്ത് പൊട്ടിമുളക്കുന്നതും ഒക്കെ അത്ഭുതത്തോടെ നോക്കിയ ഗുരുക്കന്മാരെ ഓർക്കുക… നമുക്കും ചുറ്റുപാടും നോക്കാൻ പഠിക്കാം… അവയിൽ നിന്ന് പഠിക്കാൻ ശ്രമിക്കാം… ജീവിതം തുറവിയോടെ ജീവിക്കാം…