നിലാവ് പോലെ ചിരിക്കുന്ന പെൺകുട്ടി

Geo George

പ്രിയപ്പെട്ട കുഞ്ഞിപാത്തു നിന്റെ ചിരി ഒഴുകിപരക്കുകയാണ്.നൊമ്പരങ്ങളുടെ ലോകത്തു നിന്നും സന്തോഷത്തിന്റെ പുതുലോകത്തേക്ക്.പലപ്പോഴായി ജീവിതത്തിൽ താങ്ങും തണലുമായവരിലൂടെ, ജീവിതത്തിന്റെ കയറ്റിറക്കങ്ങളിലൂടെ, ഓർമ്മ പുതുക്കലുകളിലൂടെ “നിലാവ് പോലെ ചിരിക്കുന്ന പെൺകുട്ടി” യെന്ന കുഞ്ഞു പുസ്‌തകത്തിലൂടെ നിന്നെ വായിച്ചറിയുമ്പോൾ മനസ്സിനു നല്ല സന്തോഷം.


“DREAM BEYOND INFINITY ” എന്ന യൂട്യൂബ് ചാനലിലെ ചില വീഡിയോകൾ ലോക്ക്ഡൗൺ കാലയളവിൽ ശ്രദ്ധിച്ചതിലൂടെയാണ് ഫാത്തിമ അസ്‌ലയെന്ന കുഞ്ഞിപാത്തുവിനെക്കുറിച്ച് അറിയാനിടയാവുന്നത്.ചിരിക്കുന്ന മുഖത്തോടെ,ആത്മവിശ്വാസത്തോടെ സംസാരിക്കുന്ന പാത്തുവിന്റെ വിഡിയോകൾ കാഴ്ചക്കാരിലും ചില്ലറയല്ലാതെ ആത്മവിശ്വാസം നൽകുന്നവയാണ്.നിനക്ക് വൈകല്യമാണ്. നിനക്കൊന്നിനും കഴിയില്ല എന്ന് പറയുന്നവരുടെ മുൻപിൽ എനിക്കത് കഴിയും എന്ന് വീറോടെ തെളിയിച്ചു കാണിച്ച കുഞ്ഞിപാത്തുവിന്റെ ജീവിതം ആഗ്രഹങ്ങൾ ഉള്ളിലൊതുക്കി വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ കഴിഞ്ഞു കൂടുന്നവർക്ക് മികച്ചൊരു മോട്ടിവേഷൻ ആണ്. ജനിച്ചു വീണപ്പോഴേ
അസ്ഥികൾ ഒടിയുന്ന ‘Osteogenesis imperfecta’ എന്ന രോഗാവസ്ഥയിലും വാശിയോടെ പഠിച്ചു ഡോക്ടർ ആവാനുള്ള അവസാന വട്ട തയ്യാറെടുപ്പുകളിലേക്ക് നീങ്ങുന്ന പാത്തുവിന്റെ ഓർമ്മകുറിപ്പുകൾ ലളിതവും സുന്ദരവുമായ വായനാ അനുഭവമായിരുന്നു.

പിന്നിട്ട വഴികളിൽ സ്നേഹം നിറച്ചു കൈ പിടിച്ചു നടത്തിയ ഓരോ വ്യക്തികളെയും, സാഹചര്യങ്ങളെയും സാഹിത്യത്തിന്റെ അതിഭാവുകത്വമോ വലിച്ചു നീട്ടലുകളോ ഇല്ലാതെ കുഞ്ഞിപാത്തു നമുക്ക് പരിചയപ്പെടുത്തുന്നു.അസ്ഥി നുറുങ്ങുന്ന വേദനയിലും തളരാതെ മുന്നേറുന്ന ഫാത്തിമയെ പോലുള്ള ഒരുപാടു ആളുകൾ ഉണ്ടാവും.പലവിധത്തിലുള്ള ശാരീരിക അവശതകൾ അനുഭവിക്കുമ്പോഴും മനസ്സിനെ അവയൊന്നും ബാധിക്കുന്നില്ലെങ്കിൽ കൂടുതൽ ഉയരങ്ങളിലേക്ക് കുതിച്ചുയരാൻ അവരോരോരുത്തർക്കും കഴിയുമെന്ന എന്റെ വിശ്വാസം ഇത് വായിക്കുമ്പോൾ കൂടതൽ ബലപ്പെടുകയാണ് ഉണ്ടായത്.
പിന്മാറാൻ മനസ്സില്ലാത്തവർക്ക് വേണ്ടിയുള്ളതാണ് ഈ ലോകം.കാരണം മാറി നിൽക്കുന്നവരെ…

View original post 89 more words

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s