(വിവർത്തനത്തിന് ആധാരമായ മൂലകഥ Ruskin Bond എഴുതിയ The Funeral എന്ന ചെറുകഥയാണ്. കഥ ഇവിടെ വായിക്കാം. The base story for this translation is Ruskin Bond’s short story The Funeral. It can be read here.)
“അവൻ പോകാത്തതാണ് നല്ലത്,” അമ്മായിമാരിൽ ഒരാൾ അഭിപ്രായപ്പെട്ടു.
“അതെ,” മറ്റൊരമ്മായി അതിനോട് യോജിച്ചു. “അവൻ വളരെ കുഞ്ഞാണ്. പോയാൽ അല്പം കഴിയുന്പോൾ ദേഷ്യം വരും, ചിലപ്പോൾ ശുണ്‌ഠി കൂടും. പിന്നെ നമ്മുടെ പള്ളീലച്ഛൻ ലാലിന് ശവദാഹ ചടങ്ങിൽ കുട്ടികൾ പങ്കെടുക്കുന്നത് ഇഷ്ടമല്ല എന്ന കാര്യവും അറിയാവുന്നതല്ലേ!”
അവൻ ഒന്നും മിണ്ടിയില്ല. വെളിച്ചം കുറഞ്ഞ മുറിയിലെ ഏറ്റവും ഇരുണ്ട കോണിൽ, ഉള്ളിലെ ചിന്തകളും വികാരങ്ങളും ഒന്നും വെളിവാക്കാത്ത മുഖവുമായി അവൻ ഇരുന്നു. തൊട്ടടുത്ത മുറിയിൽ അവന്റെ അച്ഛന്റെ ജഢം പേറുന്ന ശവപ്പെട്ടി ഇരിക്കുന്നുണ്ട്. ദുഃഖം നിറഞ്ഞ മുഖവുമായി തളർന്ന് നിർജ്ജീവമായി കിടക്കുന്ന ആ ശരീരത്തിന്റെ മീതെ പെട്ടിയുടെ മൂടി മുറുക്കിയടച്ചിരിക്കുന്നു, എന്നെന്നേക്കുമായി.
അച്ഛൻ, അച്ഛനായിരുന്നു അവന്റെ ജീവിതത്തിൽ എല്ലാമെല്ലാം. കുടുംബത്തിലെ മറ്റാരും ഇത്രത്തോളം അവന്റെ ജീവന്റെ ഭാഗമായിരുന്നില്ല, അമ്മാവന്മാരോ, അമ്മായിമാരോ, എന്തിന്, പ്രിയപ്പെട്ട മുത്തശ്ശനും മുത്തശ്ശിയുമോ വരെ. കാതങ്ങൾ അകലെ മറ്റൊരു ഭർത്താവിന്റെ കൂടെ സുഖിച്ച് ജീവിക്കുന്ന അമ്മ ഒരിക്കലും അവന് ആരുമായിട്ടില്ല. നാല് വയസ്സിന് ശേഷം അവൻ അമ്മയെ കണ്ടിട്ടുമില്ല. അതാകട്ടെ അഞ്ച് വർഷങ്ങൾക്ക് മുൻപ്. അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ ഒന്നും…
View original post 799 more words