പുൽക്കൂട്ടിലേക്ക്… ഡിസംബർ 3, മൂന്നാം ദിനം

പുൽക്കൂട്ടിലേക്ക്…..
25 ആഗമനകാല പ്രാർത്ഥനകൾ
ഡിസംബർ 3, മൂന്നാം ദിനം
ജസ്സെയുടെ കുറ്റി
 
വചനം
 
ജസ്‌സെയുടെ കുറ്റിയില്നിന്ന്‌ ഒരു മുള കിളിര്ത്തുവരും; അവന്റെ വേരില്നിന്ന്‌ ഒരു ശാഖ പൊട്ടിക്കിളിര്ക്കും. ഏശയ്യാ 11 : 1
 
വിചിന്തനം
 
ഏശയ്യാ പ്രവാചകന്റെ വാഗ്ദാനമനുസരിച്ചു വാഗ്ദത്ത മിശിഹാ വരുന്നത് ദാവീദിന്റെ സന്തതി പരമ്പരയിലാണ്. ജസ്‌സെയുടെ കുറ്റി എന്ന പരാമർശം മിശിഹായുടെ പൂർവ്വപിതാക്കന്മാരിലേക്കും കന്യകയിൽ നിന്നുള്ള ജനനത്തിലേക്കും വിരൽ ചൂണ്ടുന്നു. ജെസ്സയുടെ കുറ്റിയെക്കുറിച്ചുള്ള ചിന്തകൾ രക്ഷാകര ചരിത്രത്തിന്റെ സത്യങ്ങളിലേക്കു വെളിച്ചം വീശുന്നവയാണ് . ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്ര വിഷയങ്ങളിലൊന്നായ മിശിഹായുടെ മനുഷ്യവതാരത്തിന്റെ ഓർമ്മ പുതുക്കുമ്പോൾ ജസ്സെയുടെ വൃക്ഷം ആഗമനകാലത്തെ സമ്പന്നമാക്കും.
 
പ്രാർത്ഥന
 
സ്വർഗ്ഗീയ പിതാവേ ഞങ്ങളുടെ പ്രഭാത നക്ഷത്രമായി ജസ്സയുടെ വൃക്ഷത്തിൻ്റെ കണ്ണിയായി ഈശോയെ ഞങ്ങൾക്കു നൽകിയല്ലോ. പുതിയ ഇസ്രായേലായ സഭ വിശുദ്ധ മാമ്മോദീസായിലൂടെ ഈശോയുടെ വംശാവലിയുടെ ഭാഗമായിത്തീരുന്നു. നല്ല പിതാവേ, ഞങ്ങളുടെ ജ്ഞാനസ്നാന വാഗ്ദാനങ്ങളെ ഈ ആഗമന കാലത്തു ഞങ്ങൾ പുതുക്കി പ്രതിഷ്ഠിക്കുന്നു. അതു വഴി വിശുദ്ധ മാമ്മോദീസായുടെ അർത്ഥം മനസ്സിലാക്കി ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ. ആമ്മേൻ.
 
സുകൃതജപം
 
ദാവീദിൻ്റെ പുത്രനായ ഈശോയെ ഞങ്ങളുടെമേൽ കരുണയായിരിക്കണമേ.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Leave a comment