ഇത്തിരിവെട്ടം

ഇത്തിരിവെട്ടം 10

#ഇത്തിരിവെട്ടം 10

ചിലർക്ക് എന്തുകൊണ്ടാകാം ഒത്തിരി സൗഹൃദങ്ങൾ? ചിലർക്കാണേൽ സൗഹൃദങ്ങൾ ഒട്ടും തന്നെ ഇല്ലതാനും. ചിലർ പറയാറുണ്ട് “ഹോ അവനോടു സംസാരിക്കുമ്പോൾ എന്തൊരു പോസിറ്റീവ് വൈബാ”. ചിലർ പറയും അവൻ പക്കാ നെഗറ്റീവാട്ടോ! ഇങ്ങനെ പറയാൻ മറ്റുള്ളരെ പ്രേരിപ്പിക്കുന്ന രണ്ടുകാര്യങ്ങളായാലോ ഇന്നു?

1. വിമർശനാത്മകത

മോശം പെരുമാറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരു മൃഗത്തെക്കാൾ നല്ല പെരുമാറ്റത്തിന് പ്രതിഫലം ലഭിക്കുന്ന ഒരു മൃഗം വളരെ വേഗത്തിൽ പഠിക്കുകയും അത് പഠിക്കുന്നത് ജീവിതത്തിൽ നിലനിർത്തുകയും ചെയ്യുമെന്ന് ലോക പ്രശസ്ത മനശാസ്ത്രജ്ഞൻ ബി.എഫ്. സ്കിന്നർ തന്റെ learning തിയറിയിലൂടെ തെളിയിച്ചിട്ടുണ്ട്. ഡോഫിനുകൾ മീൻ കിട്ടാൻവേണ്ടി ആടുകയും ചാടുകയും ഒക്കെ ചെയ്യുന്നത് പല വീഡിയോകളിലും നമ്മളൊക്കെ കാണാറുള്ളതുമാണ്.
ഇതേ തത്ത്വം മനുഷ്യർക്കും ബാധകമാണ്. മറ്റുള്ളവരെ വിമർശിക്കുന്നത് പോസിറ്റീവായി അവർക്കു ഒന്നും നൽകുന്നില്ല.
ആളുകളെ വിമർശിക്കുന്നതിലൂടെ നമ്മുക്ക് ഒരിക്കലും യഥാർത്ഥ മാറ്റങ്ങൾ ഒരു വ്യക്തിയിൽ വരുത്താൻ കഴിയില്ല, പകരം നമ്മൾ സ്വയം നീരസം ഏറ്റുവാങ്ങുകയാണ് ചെയ്യാറ്. ആളുകളുമായി ഇടപെടുമ്പോൾ, നമ്മൾ ഇടപെടുന്നത് യുക്തിമാത്രമുള്ള സൃഷ്ടികലുമായല്ല മറിച്ച് അഹങ്കാരവും അഹംഭാവവും കൊണ്ട് പ്രചോദിതരായ വികാര സൃഷ്ടികളുമായാണ്.

വിമർശനം നിരർഥകമാണ്, കാരണം ഇത് ഒരു വ്യക്തിയെ പ്രതിരോധത്തിലാക്കുകയും സാധാരണഗതിയിൽ സ്വയം ന്യായീകരിക്കാൻ ഒരുവനെ പരിശ്രമിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നു.
ദീർഘകാലാടിസ്ഥാനത്തിൽ ഇതു നമ്മൾ തുടർന്നുകൊണ്ടിരുന്നാൽ മറ്റുള്ളവരെ നമ്മിൽ നിന്നും അകലാൻ ഇതു പ്രേരിപ്പിച്ചുകൊണ്ടിരിക്കും. നിരന്തര വിമർശനങ്ങൾ എന്നും ബന്ധങ്ങളെ നശിപ്പിക്കുക മാത്രമേ ചെയ്യൂ.

വിജയികളായ പലരും യഥാർത്ഥത്തിൽ മറ്റുള്ളവരെ പരസ്യമായി വിമർശിക്കുന്നത് ഒരു ശീലമായി കൊണ്ടു നടക്കാത്തവരാണ്. ഉദാഹരണത്തിന്‌, തന്റെ വിജയത്തിന്റെ രഹസ്യം “ആരെപ്പറ്റിയും മോശമായി സംസാരിക്കാതിരിക്കുക ” എന്നതായിരുന്നു വെന്ന് ബെഞ്ചമിൻ ഫ്രാങ്ക്ലിൻ പറയാറുണ്ടാരുന്നു.
അബ്രഹാം ലിങ്കണന്റെ ചരിത്രം വായിക്കുമ്പോളും മറ്റുള്ളരെ തന്റെ വിമർശനം വ്രണപ്പെടുത്തുന്നതുവരെ അദ്ദേഹം തന്റെ എതിരാളികളെ പരസ്യമായി വിമർശിക്കാറുണ്ടായിരുന്നു എന്നൊരു ചരിത്രം മനസിലാകും. എന്നാൽ തന്റെ വിമർശനത്തോട് ജനങ്ങൾ പ്രതികരിച്ചുതുടങ്ങിയപ്പോൾ വിമർശങ്ങൾ അദ്ദേഹം അവസാനിപ്പിച്ചു. മറ്റുള്ളവരെ പരസ്യമായി വിമർശിക്കുന്നത് നിർത്തി. ആഭ്യന്തരയുദ്ധകാലത്തുപോലും അദ്ദേഹം തെക്കൻ ജനതയോട് പരുഷമായി സംസാരിച്ചവരോട് പറഞ്ഞു, “അവരെ വിമർശിക്കരുത്; അവരുടെ സമാനമായ സാഹചര്യങ്ങളിൽ നമ്മളും ഇതുപോലെയെ പ്രതികരിക്കൂ. ” വിമർശിക്കുന്നതിനുമുന്നേ മറ്റുള്ളവരുടെ സാഹചര്യങ്ങളെ മനസിലാക്കുക എന്നതാണ് നമുക്കു ചെയ്യാൻ പറ്റുന്ന കാര്യം.
ആരെയെങ്കിലും വിമർശിക്കുന്നത് എളുപ്പമാണ്, പക്ഷേ മറ്റുള്ളവരെ മനസിലാക്കുന്നതിനും മറ്റുള്ളവരുടെ തെറ്റുകൾക്കും കുറവുകൾക്കും വിമര്ശിക്കുന്നതിനു പകരം ക്ഷമിക്കാൻ മനസിന്റെ ഒരു തുറവി ആവശ്യമാണ്.
അതിനാൽ മറ്റുള്ളവർ നിങ്ങളെ ഇഷ്ടപ്പെടണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ചിന്തിക്കുക, അവരുടെ പോരായ്മകൾ അംഗീകരിക്കുക, അവരെ ഒരിക്കലും പരസ്യമായി വിമർശിക്കരുത്. എന്തിനും ഏതിനും പരാതിയും വിമർശനവുമായി വരുന്നവരെ ഒരിക്കലും ആരും കൂടെ കൂട്ടില്ല. വിമർശിക്കാം പക്ഷെ ഒരു sandwitch criticism ആണ് വേണ്ടത്. ആദ്യം നന്മകൾ ഇടയ്ക്കു തിരുത്തേണ്ടവ പിന്നെ വീണ്ടും നന്മകൾ. ആർക്കും അത് ഒരിക്കലും അത് ആരോചകമായി തോന്നില്ല. ഇങ്ങനെ ഉള്ളവരുടെ ചുറ്റും കൂട്ടുകാർ കൂടുതൽ തന്നെയായിക്കും.

2. പ്രാധാന്യത

ഒരു വ്യക്തിക്കു ആവശ്യമുള്ളത് നൽകുക. മിക്ക ആളുകൾക്കും എന്താണ് വേണ്ടത്?
ആരോഗ്യം, ഭക്ഷണം, ഉറക്കം, പണം, ലൈംഗികത. ഈ ആഗ്രഹങ്ങളിൽ ഭൂരിഭാഗവും സാധാരണയായി തൃപ്തികരമാണ്, പക്ഷേ ഭക്ഷണത്തിനോ ഉറക്കത്തിനോ ഉള്ള ആഗ്രഹം പോലെ ആഴത്തിലുള്ളതും വേരൂന്നിയതുമായ ഒരു ആഗ്രഹമുണ്ട്, അത് വളരെ അപൂർവമായി മാത്രമേ തൃപ്തിപ്പെടുകയുള്ളൂ: “ഞാനും പ്രാധാന്യമുള്ളവനാണ് എന്നൊരു തിരിച്ചറിവ്.”

ഒന്നാം ലോകമഹായുദ്ധസമയത്ത് ഗ്രേറ്റ് ബ്രിട്ടന്റെ പ്രധാനമന്ത്രി ലോയ്ഡ് ജോർജ്, മറ്റ് യുദ്ധകാല നേതാക്കളെ മറികടന്നു അധികാരത്തിൽ തുടർന്ന അദ്ദേഹം, എങ്ങനെ അധികാരത്തിൽ തുടരാൻ കഴിയുമെന്ന് ചോദിച്ചപ്പോൾ കൊടുത്ത മറുപടി മനോഹരമാണ്. “മത്സ്യത്തിനെ പിടിക്കാൻ അതിനു അനുയോജ്യമായ കൊളുത്തും തീറ്റയും ആണ് നൽക്കേണ്ടത്”.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മുക്ക് ആവശ്യമുള്ളത് നൽകാതെ മറ്റുള്ളവർക്ക് ആവശ്യമുള്ളത് നൽകുക. മനുഷ്യന് ഏറ്റവും ആവശ്യമുള്ള കൊളുത്തും തീറ്റയും അഭിനന്ദനവും പ്രോത്സാഹനവുമാണ്. ഇവ നൽകുന്നവർക്ക് ചുറ്റും എന്നും വളരെയധികം കൂട്ടുകെട്ടുകൾ കാണുക തന്നെ ചെയ്യും.

മനുഷ്യ പ്രകൃതത്തിലെ ഏറ്റവും ആഴത്തിലുള്ള തത്വം അഭിനന്ദിക്കപ്പെടാനുള്ള ആസക്തിയാണ്.
നമ്മുടെയൊക്കെ ജീവിതത്തിലെ ആളുകളെ നിസ്സാരമായി കാണുന്നതിനുള്ള പ്രവണത എന്നും നമ്മുക്കിടയിൽ ഉണ്ട്. അതിനാൽനമ്മൾ അവരെ വിലമതിക്കുന്നുവെന്ന് അവരെ അറിയിക്കുന്നതിൽ നമ്മൾ പരാജയപ്പെടുന്നു. പല സൗഹൃദങ്ങളും ബന്ധങ്ങളും ഇല്ലാതാകാൻ ഉള്ള കാരണം അത് മാത്രമാണ്.
മറ്റുള്ളവർ‌ക്കു നമ്മളിൽ താൽ‌പ്പര്യമുണ്ടാക്കാൻ‌ നമ്മൾ താൽ‌പ്പര്യപ്പെടുന്നെങ്കിൽ‌, വിലമതിപ്പ് പതിവായി കാണിക്കുകയും അവർക്ക് പ്രാധാന്യമുണ്ടെന്ന് തോന്നിപ്പിക്കുകയും ചെയ്യുക.

മനുഷ്യന്റെ പെരുമാറ്റത്തിന്റെ ഏറ്റവും ശക്തമായ ഡ്രൈവറുകളിൽ ഒന്ന് മറ്റുള്ളവരാൽ അഭിനന്ദിക്കപ്പെടാനുള്ള ആഗ്രഹമാണ്; നമ്മൾ എല്ലാവരും അഭിനന്ദനം അർഹിക്കുന്നു, നമ്മൾ ഒരു നല്ല ജോലി ചെയ്യുന്നുവെന്ന് കേൾക്കുന്നുന്നത് എന്നും സന്തോഷപ്രദമാണ്.
നാഗരികത എന്നതുപോലും ആത്യന്തികമായി ഞാൻ പ്രാധാന്യമർഹിക്കുന്നവനാണ് എന്ന മനുഷ്യന്റെ ആഗ്രഹത്തെ ആശ്രയിച്ചിരിക്കുന്നു. അംഗീകാരത്തിനും പ്രശംസയ്ക്കും വേണ്ടിയുള്ള മനുഷ്യന്റെ ആസക്തി നമ്മളെ ഏറ്റവും ഉയർന്ന പർവതങ്ങളിൽ കയറാനും നോവലുകൾ എഴുതാനും ദശലക്ഷക്കണക്കിന് ഡോളർ കമ്പനികളെ കണ്ടെത്താനും പ്രേരിപ്പിക്കുന്നു. അതുകൊണ്ട് തന്നെയാണ് സാമൂഹിക മാധ്യമങ്ങൾക്കു ഇത്രയും പ്രസക്തിവന്നതും. സ്മുളിൽ പാടുന്നതും ടിക്കറ്റോക്കിൽ ആടുന്നതും സഹസികതകൾ ഫേസ്ബുക് ഇൻസ്റ്റാഗ്രാം പോലുള്ളവയിൽ പാങ്കുവയ്ക്കാൻ മനുഷ്യൻ ആഗ്രഹിക്കുന്നതും അതുകൊണ്ടുമാത്രമാണ്. ഞാനും എന്തൊക്കെയോ ആണ് നീ മാത്രമല്ല, എന്നൊരു പ്രതീതി ജനിപ്പിക്കാൻ എന്നും നമ്മൾ ആഗ്രഹിക്കുന്നു.

പ്രാധാന്യത്തിനും വിലമതിപ്പിനുമുള്ള ഈ ആഗ്രഹത്തിൽ നിന്ന് ആരും രക്ഷപ്പെടുന്നില്ല. ജോർജ്ജ് വാഷിംഗ്ടൺ പോലും “ ശക്തനായ അമേരിക്കൻ പ്രസിഡന്റ് (His Mightiness, president of America)” എന്നാണ് സ്വയം അഭിസംബോധന ചെയ്തിരുന്നതുപോലും.
എന്നാൽ അഭിനന്ദനം കാണിക്കുന്നതിന് നമ്മൾ മറ്റൊരാൾക്ക് ഒരു ഫാൻസി ശീർഷകം അല്ലേൽ മുഖസ്തുതി നൽകുകയല്ല വേണ്ടത്.

നാവിൽ നിന്ന് മുഖസ്തുതി വരുന്നു; അഭിനന്ദനം ഹൃദയത്തിൽ നിന്നാണ്.

ലളിതമായി കൊള്ളാമെടാ, അടിപൊളി, നീ പൊളിച്ചെടാ, എന്തൊരു ഫീൽ ആരുന്നെടാ എന്നൊക്ക പറഞ്ഞു പ്രോത്സാഹിപ്പിക്കുക. പ്രോത്സാഹസാഹനം വെറും തള്ളൽ മാത്രമാകരുത്. ആത്മാർത്ഥവും സത്യസന്ധവുമായ പ്രശംസ എപ്പോളും ലളിതമായിരിക്കും.
വ്യാജമായ മുഖസ്തുതിയോടെ ആളുകളെ കുളിപ്പിക്കരുത്, അതിലൂടെ തന്നെ കേൾക്കുന്നവർ മനസിലാക്കും “അവരെ ആക്കുന്നതാണ് ” എന്ന്. മറ്റുള്ളവരുടെ മുന്നിൽ സ്വയം തള്ളരുത്. സ്വയം തള്ളിക്കൊണ്ടിരിക്കുമ്പോൾ കേൾക്കുന്നവൻ അവനു അവിടെ പ്രാധാന്യമില്ല എന്നൊരു തോന്നൽ ഉണ്ടാകാം. പകരം, ഒരു നിമിഷം നമ്മെപറ്റി ചിന്തിക്കുന്നത് അവസാനിപ്പിച്ച് നമ്മുടെ മുന്നിലുള്ള വ്യക്തിയുടെ നല്ല പോയിന്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
കൂടാതെ, മറ്റൊരാൾക്ക്(എന്റെ മുന്നിലുള്ള വ്യക്തിക്ക് ) പ്രാധാന്യമുണ്ടെന്ന് ഉറപ്പാക്കുക.

ശരിയായ ചിന്താഗതിയിലേക്ക് കടക്കാൻ, റാൽഫ് വാൾഡോ എമേഴ്‌സണെപ്പോലെ ചിന്തിക്കാൻ ശ്രമിക്കുക, താൻ കണ്ടുമുട്ടിയ ഓരോ വ്യക്തിയും, ചില വഴികളിൽ തന്നേക്കാൾ ശ്രേഷ്ഠമാണെന്ന് കണ്ടെത്താൻ പഠിക്കുക. അതിനാൽ മറ്റുള്ളവരിൽ നിന്ന് പഠിക്കാനും അഭിനന്ദിക്കാനും എപ്പോഴും എന്തെങ്കിലും ഉണ്ട്.
അല്ലെങ്കിൽ സുവർണ്ണനിയമത്തെക്കുറിച്ച് ചിന്തിക്കുക: മറ്റുള്ളവർ നിങ്ങളോട് പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ മറ്റുള്ളവരോടും പെരുമാറുക.
എപ്പോളെലും എവിടെയെങ്കിലും ക്ഷീണിതനും വിരസനും മറ്റുള്ളവരാൽ അംഗീകരിക്കപ്പെടാത്തവനുമായ ഒരു സേവന ജീവനക്കാരനെ കാണുമ്പോൾ,അവരെ അഭിനന്ദനം കൊണ്ട് അവരുടെ ദിവസം പ്രകാശപൂരിതമാക്കാൻ ശ്രമിക്കുക. മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ഞാനല്ല important എന്റെ മുന്നിലുള്ളവനാണ്.
അഭിനന്ദനത്തിന്റെ ചെറിയ തീപ്പൊരി നടക്കുന്ന വേഗതയിൽ ഉപേക്ഷിക്കുക, മനുഷ്യന്റെ അംഗീകാരത്തിനായുള്ള വിശപ്പ് ശമിക്കപ്പെടുമ്പോൾ ആളുകൾ എത്രമാത്രം ക്രിയാത്മകമായി പ്രതികരിക്കും എന്ന് കണ്ടു നിങ്ങൾ ആശ്ചര്യപ്പെടും. മാത്തുക്കുട്ടി സേവിയറിന്റെ ഹെലൻ എന്ന മൂവിയിൽ, കടയിലെ സെക്യൂരിറ്റികാരന് പുഞ്ചിരിയിലൂടെ അവൾ നൽകിയ പ്രോത്സാഹംനമാണ് അവളെ രക്ഷിച്ചത് എന്നുവേണമെങ്കിൽ പറയാം. ഇതുവഴി, നമ്മൾ ഉടൻ‌ തന്നെ മറ്റുള്ളവർ‌ ഇഷ്ടപ്പെടുന്നവരും ഒപ്പം പ്രവർ‌ത്തിക്കാൻ ആഗ്രഹിക്കുന്നവരുമാകും. നമ്മുടെ സൗഹൃദങ്ങൾ എല്ലാരും ആസ്വദിക്കുകയും ചെയ്യും. എല്ലാറ്റിനും ഉപരിയായി, നമ്മുടെ ചുറ്റുമുള്ളവരുടെ ജീവിതത്തിൽ നമ്മൾപോലും അറിയാതെ നമ്മുടെ അഭിനന്ദനങ്ങൾ സ്വാധീനം ചെലുത്തും.

✍️#ഷെബിൻ ചീരംവേലിൽ
#sjcmonk #shebinjoseph

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s