പുൽക്കൂട്ടിലേക്ക്… ഡിസംബർ 12, പന്ത്രണ്ടാം ദിനം

പുൽക്കൂട്ടിലേക്ക്…..

25 ആഗമനകാല പ്രാർത്ഥനകൾ
ഡിസംബർ 12, പന്ത്രണ്ടാം ദിനം

പ്രാർത്ഥന ജീവിത ബലിയാക്കിയ സഖറിയ

 
വചനം
 
നമ്മുടെ ദൈവത്തിന്റെ കാരുണ്യാതിരേകംകൊണ്ട്‌ ഉയരത്തില് നിന്നുള്ള ഉദയരശ്‌മി നമ്മെസന്‌ദര്ശിക്കുമ്പോള് ഇരുളിലും, മരണത്തിന്റെ നിഴലിലും ഇരിക്കുന്നവര്ക്കു പ്രകാശം വീശാനും സമാധാനത്തിന്റെ മാര്ഗത്തിലേക്ക്‌ നമ്മുടെ പാദങ്ങളെ നയിക്കാനും വേണ്ടിയാണ്.‌ ലൂക്കാ 1 : 78-79
 
വിചിന്തനം
 
ലൂക്കാ സുവിശേഷത്തിലെ ഒന്നാം അധ്യായം അവസാനിക്കുന്നത് സഖറിയാ പ്രവാചകൻ്റെ പ്രവചന ഗീതത്തോടെയാണ് (ലൂക്കാ 1: 67-80). സ്നാപകൻ്റെ ജനനത്തിനു ശേഷമാണ് സഖറിയുടെ ഈ സ്തുതിഗീതം. സഖറിയ, ദൈവഹിതത്തിനു വഴങ്ങി കുടുംബ പേരിനു പകരം ശിശുവിനു യോഹനാൻ എന്നു പേരു നൽകിയപ്പോൾ അവൻ്റെ നാവു സ്വതന്ത്രമായി. ദൈവത്തിലുള്ള ശരണം അവനു സംസാരശേഷി തിരികെ നൽകി. കുറിയിട്ടു ദൈവാലയത്തിൽ ധൂപാര്പ്പണത്തിനു കിട്ടിയ അവസരം സഖറിയ ജീവിത ബലിയാക്കിയപ്പോൾ സദ് വാർത്തയുമായി ദൈവദൂതന് പ്രത്യക്ഷപ്പെട്ടു പറഞ്ഞു. ഭയപ്പെടേണ്ടാ നിന്റെ പ്രാര്ത്ഥന ദൈവം ശ്രവിച്ചിരിക്കുന്നു. നിൻ്റെ ഭാര്യ എലിസബത്ത് ഒുരു പുത്രനെ പ്രസവിക്കും. ഒരു വേള ഒന്നു ശങ്കിച്ചെങ്കിലും ദൈവാലയത്തില്വച്ച് തന്റെ ഹൃദയം ദൈവസന്നിധിയിലേയ്ക്ക് ഉയര്ത്തിയപ്പോൾ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. ആഗമനകാലം ഹൃദയം ദൈവത്തിങ്കലേക്ക് ഉയർത്താനുള്ള കാലമാണ്. അപ്പോൾ അത്ഭുഭുതങ്ങളുടെ അനുഗ്രഹപൂമഴ നമ്മുടെ ജീവിതങ്ങളെയും സന്ദർശിക്കും.
 
പ്രാർത്ഥന
 
സ്വർഗ്ഗീയ പിതാവേ, ഈശോയുടെ ജനനത്തിരുനാളിനൊരുങ്ങുന്ന ഈ കാലഘട്ടത്തിൽ, അവനു വഴിയൊരുക്കാൻ വന്ന സ്നാപകൻ്റെ ജനനം എല്ലാം സാധ്യമാക്കുന്ന ദൈവീക ശക്തിയിലേക്കാണല്ലോ വെളിച്ചം വീശുന്നത്. വാർദ്ധ്യക്യത്തിലെത്തിയ എലിസബത്ത് ഒരു പുത്രനു ജന്മം നൽകി, സംശയിച്ച സഖറിയായിക്കു സംസാരശേഷി തിരികെ കിട്ടി . ദൈവമേ ആഗമന കാലത്തിൽ ഞങ്ങളുടെ ജീവിതത്തിലുള്ള നിൻ്റെ ഇടപെടലുകൾ മനസ്സിലാക്കാൻ ഞങ്ങളുടെ ഹൃദയങ്ങൾ തുറക്കണമേ, മനസ്സിനു ധൈര്യം നൽകണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ.
 
സുകൃതജപം
 
ദൈവകാരുണ്യത്തിൻ്റെ ഉദയ രശ്മിയായ ഉണ്ണീശോയെ, എന്നെ അനുഗ്രഹിക്കണമേ.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s