ജോസഫ് ചിന്തകൾ 05
യൗസേപ്പിൻ്റെ പക്കൽ പോവുക
ഫ്രാൻസീസ് പാപ്പയുടെ യൗസേപ്പിതാവിനെപ്പറ്റിയുള്ള ഏറ്റവും പുതിയ അപ്പസ്തോലിക ലേഖനമായ പാത്രിസ് കോർദേയിൽ (Patris corde) ദൈവമാതാവായ കന്യകാമറിയം കഴിഞ്ഞാൽ, മാർപാപ്പമാരുടെ പഠനങ്ങളിൽ തുടർച്ചയായി പരാമർശിക്കപ്പെടുന്ന വിശുദ്ധൻ, വി. യൗസേപ്പാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എണ്ണമറ്റ വിശുദ്ധരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അവനോട് തീക്ഷ്ണതയേറിയ ഭക്തിയുണ്ടെന്നും പാപ്പാ തുറന്നു സമ്മമതിക്കുന്നു. യൗസേപ്പിതാവിനോടുള്ള ഈ ശരണവും ഭക്തിയുമാണ് യൗസേപ്പിൻ്റെ പക്കൽ പോവുക (ite ad Ioseph) എന്ന പ്രയോഗം ഒരു പ്രാർത്ഥനയായതിൻ്റെ അടിസ്ഥാനം. വിശുദ്ധ ജോസ് മരിയ എസ്ക്രീവ തൻ്റെ പക്കൽ ആത്മീയ ഉപദേശം തേടി വന്നിരുന്നവരോട് ഇപ്രകാരം പറയുമായിരുന്നു” യൗസേപ്പിനു ഈശോയെപ്പറ്റി നിരവധി കാര്യങ്ങൾ നമുക്കു പറഞ്ഞു തരാൻ കഴിയുന്നതിനാൽ യൗസേപ്പിതാവിനോടുള്ള ഭക്തി അവഗണിക്കരുതെന്ന് “തിരുസഭാ ചരിത്രത്തിലെ ഏറ്റവും ശക്തമായ ഒരു മധ്യസ്ഥ പ്രാർത്ഥന മന്ത്രമായി ഈ പ്രയോഗം പിന്നീടു മാറുകയുണ്ടായി.
ഭൗതീകതയും കമ്പോളവൽക്കരണവും സുഖാനുഭൂതിയും ഇന്നത്തെ സംസ്കാരത്തിന്റെ പര്യായമാകുമ്പോൾ, തനിക്കു വേണ്ടി ചിന്തിക്കാതെ, തന്നെ ഭരമേൽപ്പിച്ചിരുന്ന കുടുംബവും അവരുടെ സംരക്ഷണവും ജീവിത ലക്ഷ്യമാക്കിയ യൗസേപ്പിൻ്റെ പക്കൽ പോകാനുള്ള മനസ്സു നാം സ്വന്തമാക്കണം. ഉണ്ണിയേശുവിനെ കരങ്ങളിലും ഹൃദയത്തിലും വഹിച്ച വി. യൗസേപ്പിതാവിന്റെ പക്കൽ എല്ലാത്തിനും ഉത്തരം ഉണ്ട്. യൗസേപ്പിൻ്റെ പക്കൽ പോവുക, കാരണം യൗസേപ്പിനോടാവശ്യപ്പെട്ട ഒരു കാര്യവും ഉടൻ തന്നെ ലഭിക്കാത്തതായി എനിക്ക് ഓർമ്മയില്ല എന്നു വിശുദ്ധ പാദ്രെ പിയോയും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഫാ. ജയ്സൺ കന്നേൽ mcbs
Advertisements
Author of the Content: Fr. Jison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Categories: Fr Jaison Kunnel MCBS, St. Joseph