അനുദിനവിശുദ്ധർ – ഡിസംബർ 18

🎄🎄🎄 December 18 🎄🎄🎄

വിശുദ്ധന്‍മാരായ റൂഫസ്സും, സോസിമസും


🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄

വിശുദ്ധ റൂഫസ്സും, സോസിമസും അന്തിയോക്കിലെ പൗരന്‍മാരായിരുന്നു. ട്രാജന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് അന്തിയോക്കിലെ വിശുദ്ധ ഇഗ്നേഷ്യസിനൊപ്പം അവര്‍ റോമിലെത്തി. തങ്ങളുടെ ക്രിസ്തീയ വിശ്വാസം നിമിത്തം അവരെ മരണ ശിക്ഷക്ക് വിധിക്കുകയും, വിശുദ്ധ ഇഗ്നേഷ്യസിന്‍റെ രക്തസാക്ഷിത്വത്തിനു രണ്ട് ദിവസം മുന്‍പ് കൊളോസിയത്തില്‍ വച്ച് വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞു കൊടുത്ത് കൊല്ലുകയും ചെയ്തു.

രണ്ടാം നൂറ്റാണ്ടിന്റെ ഒന്നാം ദശകത്തില്‍ വിശുദ്ധ ഇഗ്നേഷ്യേസിന്റെ സഹചാരികളായി റൂഫസ്സും, സോസിമസും റോമിലേക്ക് പോകുന്ന വഴി ഏഷ്യാ മൈനറിലെ സ്മിര്‍നാ എന്ന സ്ഥലത്ത് തങ്ങി. ആ സമയത്ത് വിശുദ്ധ പോളികാര്‍പ്പ് ആയിരുന്നു സ്മിര്‍നായിലെ മെത്രാന്‍. അദ്ദേഹം വിശുദ്ധ യോഹന്നാന്റെ അനുയായിയായിരുന്നു. സ്മിര്‍നാ വിട്ടതിനു ശേഷം ഇവര്‍ പഴയ മാസിഡോണിയയിലുള്ള ഫിലിപ്പി വഴി റോമിലേക്കുള്ള യാത്ര തുടര്‍ന്നു എന്നാണ് വിശുദ്ധ പോളികാര്‍പ്പ് ഫിലിപ്പിയര്‍ക്കുള്ള തന്റെ അപ്പസ്തോലിക ലേഖനങ്ങളില്‍ പറഞ്ഞിരിക്കുന്നത്.

വിശുദ്ധ പോളികാര്‍പ്പിന്റെ അപ്പസ്തോലിക ലേഖനങ്ങളും മറ്റ്‌ പുരാതന്‍ രേഖകളും സൂചിപ്പിച്ചിരിക്കുന്നതിന്‍ പ്രകാരം വിശുദ്ധ ഇഗ്നേഷ്യസ് മറികടന്ന അതേ സുവിശേഷ ദൗത്യം പോലെ തന്നെ ഈ വിശുദ്ധരുടെ പ്രവര്‍ത്തനങ്ങള്‍ മൂലവും ഏഷ്യാമൈനറില്‍ ഉടനീളം വിശ്വാസം പ്രചരിക്കുന്നതിനു കാരണമായി. വിശുദ്ധന്‍മാരായ റൂഫസ്സും, സോസിമസും അവരുടെ രക്തസാക്ഷിത്വത്തിനു മുന്‍പ്‌ തന്നെ പുരാതന്‍ ക്രിസ്തീയ സമൂഹങ്ങള്‍ക്ക് ഒരു മാതൃകയായിരുന്നു. ഇതിനാല്‍ തന്നെ, അവരെ വിശ്വാസത്തിന്റെ ധീര-യോദ്ധാക്കള്‍ എന്ന നിലക്കാണ് ആദരിച്ചു വന്നിരുന്നത്.

ഏതാണ്ട് 107-മത്തെ വര്‍ഷം വിശുദ്ധന്‍മാരായ റൂഫസിനേയും, സോസിമസിനേയും റോമിലെ കൊളോസിയത്തില്‍ നിറഞ്ഞ ജനക്കൂട്ടത്തിനു മുന്‍പില്‍ വച്ച് വിശുദ്ധ ഇഗ്നേഷ്യേസിനെ വധിച്ചതിനു സമാനമായ രീതിയില്‍ വന്യമൃഗങ്ങള്‍ക്കെറിഞ്ഞു കൊടുക്കുകയായിരുന്നു.

ഇതര വിശുദ്ധര്‍

1. ആഫ്രിക്കക്കാരായ അഡ്യുത്തോര്‍, ക്വാര്‍ത്തൂസ്, വിക്ത്തുരൂസ്, വിക്തോറിനൂസ്,

വിക്തോര്‍

2. സിലീസിയായിലെ ഔക്സെന്‍സിയൂസ്

3. ഫ്രാങ്കിഷ് സേവകനായിരുന്ന ബോഡാജിസില്‍

4. ഫോന്തനെല്ലിലെ ഡിസിറിദരാത്തൂസ്

Advertisements

St. Rufus and Sosimus were citizens of Antioch. They arrived in Rome with St. Ignatius of Antioch during the reign of Emperor Trojan. They were sentenced to death for their Christian faith and were stoned to death at the Colosseum two days before the martyrdom of St. Ignatius.

In the first decade of the 2nd century, Rufus and Sosimus accompanied Saint Ignatius on their way to Rome and settled in Smyrna, Asia Minor. At that time St. Polycarp was the Bishop of Smyrna. He was a follower of St. John. St. Polycarp says in his Apostolic Letters to the Philippians that after leaving Smyrna they continued their journey to Rome via Philippi in old Macedonia.

The apostolic writings of St. Polycarp and other ancient documents indicate that the same evangelical mission that St. Ignatius overtook led to the spread of the faith throughout Asia Minor through the activities of these saints. Saints Rufus and Sosimus were a model for ancient Christian communities even before their martyrdom. Because of this, they were revered as brave warriors of the faith.

In about 107 CE, Saints Rufus and Sosimus were thrown into the wilderness in a manner similar to the execution of Saint Ignatius in front of a large crowd at the Colosseum in Rome.

Other saints

1. Africans Aduthor, Quartus, Victorus, Victorinus,

Victor

2. Auxencius of Cilicia

3. In Bodajis, who was a Frankish servant

4. Dysiridrathos in Fontanelle

NB: This is an automatic translation of the above Malayalam texts by the Google Translate. Please check with the original whenever possible. Thank you.

Advertisements

പ്രഭാത പ്രാർത്ഥന… 🙏


മ്ലേച്ച്ഛതയും വ്യർത്ഥഭാഷണവും ചാപല്യവും നമുക്കു യോജിച്ചതല്ല. പകരം കൃതജ്ഞതാ സ്തോത്രമാണ് ഉചിതം..(എഫേസോസ് 5:4)
പരിശുദ്ധനായ ദൈവമേ..
കർത്താവിനു വഴിയൊരുക്കാനും അവന്റെ പാതകൾ നേരെയാക്കുവാനും ഉയർന്നു തെളിയുന്ന സ്വരമായി മാറാനുള്ള അനുഗ്രഹത്തിനു വേണ്ടി ഞാൻ അവിടുത്തെ അരികിൽ അണയുന്നു. അങ്ങയെ കൂടാതെ ഞങ്ങൾക്ക് ഒന്നും ചെയ്യുവാൻ ശക്തിയില്ല. ഈശോയേ.. സ്വർഗം കൊതിക്കുന്ന ദൈവപൈതലാകാനുള്ള ആഗ്രഹമുണ്ടെങ്കിലും പലപ്പോഴും ജീവിതത്തിലെ പല ചാപല്യങ്ങളും ഞങ്ങളെ അതിൽ നിന്നും പിന്തിരിപ്പിക്കാറുണ്ട്. കൃതജ്ഞാതാസ്തോത്രമുയരേണ്ട നാവിൽ നിന്നും പലപ്പോഴും വ്യർത്ഥഭാഷണങ്ങളാണ് മുഴങ്ങി കേൾക്കുന്നത്. പണ്ടൊക്കെ ഞങ്ങളുടെ അമ്മമാരുടെ ചുണ്ടുകൾ ശബ്ദമില്ലാതെ ചലിക്കുന്നതു കാണുമ്പോൾ ഇവരൊക്കെ ശബ്ദമില്ലാതെ ഇങ്ങനെ പിറുപിറുക്കുന്നത് എന്തായിരിക്കും എന്നു ഞാൻ ചിന്തിച്ചിട്ടുണ്ട്. പിന്നീട് അറിവായി വന്നപ്പോഴാണ് സമയവും കാലവും ഒന്നുമില്ലാതെ അവരുടെ ചുണ്ടുകൾ ഉരുവിട്ടിരുന്നത് എണ്ണമില്ലാത്ത പ്രാർത്ഥനാമൊഴികളായിരുന്നു എന്നു മനസ്സിലായത്. ഒരു ജോലിയിലായിരിക്കുമ്പോഴും മനസ്സു വഴുതി പോകാതെ പ്രാർത്ഥനകൾ ഉരുവിടുന്ന ഒരു അധരത്തെ ഒരുക്കിയെടുക്കാൻ ഒരിക്കലും എനിക്ക് അങ്ങനെ കഴിഞ്ഞിട്ടില്ല കർത്താവേ.. ഞങ്ങളുടെ പ്രാർത്ഥനാസ്തുതികൾ എന്നും സമയവും കാലവും എണ്ണവുമൊക്കെ തിട്ടപ്പെടുത്തി ഉള്ളതായിരുന്നു. എണ്ണം തികഞ്ഞു കഴിയുമ്പോൾ ഇന്നത്തേക്കുള്ള എന്റെ പ്രാർത്ഥന ഞാൻ ചൊല്ലി പൂർത്തിയാക്കി എന്ന മുഖവുരയോടെ ജീവിതവ്യഗ്രതകളിലേക്കു തിരിഞ്ഞു നടക്കുന്ന എന്റെ പ്രാർത്ഥനാ വിശ്വാസം.
കർത്താവേ.. എനിക്കു ചുറ്റും അനേകം സാക്ഷികളുടെ ജീവിതാനുഭവങ്ങളുണ്ട്. വ്യർത്ഥഭാഷണങ്ങളിൽ മുഴുകാതെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും അങ്ങേയ്ക്കുള്ള സ്തുതികീർത്തനങ്ങളാക്കി സമർപ്പിച്ചു ജീവിതത്തിൽ ദൈവീകാനന്ദം സ്വന്തമാക്കിയവർ.. അങ്ങനെ മറ്റെന്തിനേക്കാളും വിലമതിക്കുന്ന ദൈവീകാനന്ദം സ്വന്തമാക്കാൻ എന്നെയും അനുഗ്രഹിക്കേണമേ. അതിന് എന്നിൽ തടസ്സമായി നിൽക്കുന്ന എല്ലാ വ്യർത്ഥഭാഷണങ്ങളും, ചാപല്യങ്ങളും, മ്ലേച്ച്ഛതകളും കഴുകി കളഞ്ഞ് എന്റെ ബലഹീനതകളിൽ അവിടുത്തെ ശക്തി പ്രകടമാക്കേണമേ. അപ്പോൾ ഉചിതമായ കൃതജ്ഞാതാസ്തോത്രങ്ങളാൽ എന്റെ ആത്മാവ് എന്നും അവിടുത്തെ പാടിപ്പുകഴ്ത്തുകയും, എപ്പോഴും, എല്ലാറ്റിനും വേണ്ടി എന്റെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ പിതാവായ ദൈവത്തിന് കൃതജ്ഞത അർപ്പിക്കുകയും ചെയ്യും..
വിശുദ്ധ ഫ്രാൻസിസ് ഡി സാലസ്.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ.. ആമേൻ 🙏

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s