അനുദിനവിശുദ്ധർ – ഡിസംബർ 20

🎄🎄🎄 December  20 🎄🎄🎄
സിലോസിലെ വിശുദ്ധ ഡൊമിനിക്ക്
🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄

ബെനഡിക്ടന്‍ സന്യാസിയും വിശ്വാസത്തിന്റെ കാവല്‍ക്കാരനുമായ വിശുദ്ധ ഡൊമിനിക്ക് സ്പെയിനിലെ നവാരേയിലുള്ള കാനാസ്‌ എന്ന സ്ഥലത്താണ് ജനിച്ചത്‌. 1000-ത്തില്‍ അദ്ദേഹം സാന്‍ മില്ലാന്‍ ഡി ലാ കൊഗോള്ള എന്ന ബെനഡിക്ടന്‍ ആശ്രമത്തില്‍ ചേര്‍ന്നു. കാലക്രമേണ അദ്ദേഹം ആശ്രമാധിപതിയായി തിരഞ്ഞെടുക്കപ്പെട്ടു.

ആശ്രമാധിപതിയായപ്പോള്‍ നവാരേയിലെ രാജാവായ ഗാര്‍ഷ്യ മൂന്നാമന്‍ അദ്ദേഹത്തെ വെല്ലുവിളിച്ചു. എന്നാല്‍ വിശുദ്ധന്‍ ആശ്രമത്തിന്റെ ഭൂപ്രദേശങ്ങള്‍ രാജാവിന് അടിയറവയ്ക്കുവാന്‍ വിസമ്മതിക്കുകയും തത്ഫലമായി വിശുദ്ധനു നാടുവിട്ടു പോകേണ്ടതായി വന്നു. കാസ്റ്റിലെയും, ലിയോണിലേയും രാജാവായ ഫെര്‍ഡിനാന്റ് ഒന്നാമന്റെ അടുക്കലെത്തിയ വിശുദ്ധനെ അദ്ദേഹം സിലോസിലെ വിശുദ്ധ സെബാസ്റ്റ്യന്‍ ആശ്രമത്തിലെ ആശ്രമാധിപതിയായി നിയമിച്ചു. ഇവിടത്തെ ആശ്രമാധിപതിയായശേഷം അദ്ദേഹം ഈ ആശ്രമത്തെ അടിമുടി നവീകരിച്ചു. അദ്ദേഹം ആശ്രമത്തില്‍ ഏകാന്ത ധ്യാനത്തിനു വേണ്ടി ഒരു പ്രത്യേക ഭാഗം നിര്‍മ്മിച്ചു. കൂടാതെ ആ പ്രദേശത്തും പരിസര പ്രദേശങ്ങളിലും വളരെയേറെ പ്രസിദ്ധിയാര്‍ജ്ജിച്ച പണ്ഡിതന്‍മാരായ പകര്‍ത്തിയെഴുത്തുകാര്‍ക്കുള്ള എഴുത്ത് കാര്യാലയവും സ്ഥാപിച്ചു.

സ്പെയില്‍ ഏറ്റവും ആദരിക്കപ്പെടുന്ന വിശുദ്ധരില്‍ ഒരാളായ വിശുദ്ധ ഡൊമിനിക്ക് മൂറുകളുടെ അടിമത്വത്തില്‍ നിന്നും ക്രിസ്ത്യാനികളായ അടിമകളെ മോചിപ്പിക്കുകയും ചെയ്തു. ഡൊമിനിക്കന്‍ സഭയുടെ (Preachers) സ്ഥാപകനായ ഡൊമിനിക്ക്‌ ഡി ഗുസ്മാന്റെ ജന്മസ്ഥലമെന്നതിനാല്‍ ഇദ്ദേഹത്തിന്റെ ദേവാലയം വളരെയേറെ പ്രസിദ്ധമായിതീര്‍ന്നു. വിശുദ്ധന്റെ മാതാവ് ഇവിടെ വച്ച് ഒരു കുഞ്ഞിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും അതിന്‍ഫലമായി ഡൊമിനിക്ക്‌ ഡി ഗുസ്മാന്‍ ജനിക്കുകയും ചെയ്തു. സിലോസിലെ വിശുദ്ധ ഡൊമിനിക്ക് നിരവധി അത്ഭുതകരമായ രോഗശാന്തികളുടെ പേരിലും പ്രസിദ്ധനാണ്.

ഇതര വിശുദ്ധര്‍
🎄🎄🎄🎄🎄🎄🎄

1. അലക്സാണ്ട്രിയായില്‍ വച്ചു വധിക്കപ്പെട്ട അമ്മോണ്‍, സേനോ, തെയോഫിലസു,ടോളെമി, ഇഞ്ചെന്‍

2. ബ്രെഷ്യയിലെ ഡൊമിനിക്ക്
🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄

Advertisements

🙏 പ്രഭാത പ്രാർത്ഥന… 🙏

നാം പാപികളായിരിക്കേ ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു.. (റോമാ : 5/8)

പരിശുദ്ധനായ ദൈവമേ..
അവിടുത്തെ സത്യവചനത്തിലും വിശ്വസനീയമായ പ്രവൃത്തികളിലും ശരണം അർപ്പിച്ചു കൊണ്ട് ഈ പ്രഭാതത്തിൽ ഞാൻ അങ്ങേ സന്നിധിയിൽ അണയുന്നു. സ്നേഹത്തിനും സ്നേഹബന്ധങ്ങൾക്കുമൊക്കെ വില നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഈ ലോകത്ത് ആർക്കും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ പകർന്നു കൊടുക്കാൻ കഴിയാത്ത അത്ര മൂല്യമുള്ള വികാരമായി സ്നേഹവും രൂപം മാറി. അവൻ നല്ലവനായതു കൊണ്ടും, എന്നെ സ്നേഹിക്കുന്നവനായതു കൊണ്ടും, തിരികെ സ്നേഹിക്കാൻ അനുയോജ്യനാണെന്നു തോന്നിയതു കൊണ്ടുമാണ് ഞാൻ അവനെ എന്റെ സ്നേഹിതനായി കൂടെ കൂട്ടിയത്… എന്നു പറഞ്ഞു കൊണ്ട് സ്നേഹിക്കപ്പെടുന്നതിനു വേണ്ട യോഗ്യതകൾ പലപ്പോഴും നമ്മൾ തന്നെ തീരുമാനിക്കാറുണ്ട്.പക്ഷേ… ഞാൻ പാപിയായിരുന്നിട്ടും, സ്നേഹിക്കാൻ കൊള്ളാത്തവനായിരുന്നിട്ടും, എനിക്കു പകർന്നു തന്ന സ്നേഹത്തിന്റെ ഒരംശം പോലും തിരികെ കൊടുക്കാത്തവനായിരുന്നിട്ടും എനിക്കു വേണ്ടി… എനിക്കു വേണ്ടി മാത്രം ഈ ലോകത്തിലെ ഏറ്റവും കഠിനമായ വേദനകളെ അനുഭവിച്ച്, ഏറ്റവും ക്രൂരമായി പീഡിപ്പിക്കപ്പെട്ട്, എന്നോടുള്ള സ്നേഹത്തെ പ്രതി സ്വന്തം ജീവൻ പോലും ഏറ്റവും നിസാരമായി കണ്ട് നഷ്ടപ്പെടുത്തി എന്നെ സ്വന്തമാക്കിയ എന്റെ യേശുവിനെ എന്റെ സ്നേഹിതനായി കണ്ട് കൂടെ ചേർക്കാതെ ഈ ലോകത്തിന്റെ സ്നേഹഭാവങ്ങളിൽ മാത്രം ഞാൻ അർത്ഥം കണ്ടെത്താൻ ശ്രമിക്കുമ്പോൾ എവിടെയാണ് എന്റെ സ്നേഹം അതിന്റെ യഥാർത്ഥ യോഗ്യതകളെ കണ്ടെത്തുന്നത്… സ്വർഗം തുറന്നു എന്നെ തേടിവന്ന സ്നേഹത്തിന്റെ മൂല്യം തിരിച്ചറിയാതെ എന്റെ ജീവിതം തന്നെ അങ്ങയെ നഷ്ടമാക്കി കളയുന്നു.

നല്ല ദൈവമേ… അവിടുത്തെ മക്കളായ ഞങ്ങളോടുള്ള അളവില്ലാത്ത സ്നേഹത്താലും, ആ സ്നേഹത്താൽ തന്നെ ഞങ്ങൾ വീണ്ടെടുക്കപ്പെടണമെന്ന അതിയായ ആഗ്രഹത്താലും സ്വന്തം പുത്രനെ ബലിയായി ഞങ്ങൾക്കു നൽകുവാൻ അങ്ങ് തിരുമനസ്സായി. സ്വപുത്രന്റെ പീഡകളും, കുരിശു മരണവും മുൻകൂട്ടി അറിഞ്ഞിട്ടും സ്വയം വേദനിച്ചു കൊണ്ടും അവിടുന്ന് ഞങ്ങളുടെ പാപവേദനകളെ സന്തോഷമായി പകർന്നു നൽകി. അങ്ങനെ സ്വന്തം വേദനകൾ ഞങ്ങളുടെ രക്ഷയുടെ പൂർത്തീകരണമാക്കി അവിടുന്നു മാറ്റി. അങ്ങയുടെ സ്നേഹത്തിന്റെ ജ്വലിക്കുന്ന സ്നേഹഭാവത്താൽ എന്നിലെ അയോഗ്യതകളെ ഒരുപിടി ചാരമാക്കി മാറ്റേണമേ. അപ്പോൾ അങ്ങയെ മാത്രം സ്നേഹിക്കാനും അങ്ങയുടെ സ്നേഹം അനുഭവിച്ചു വളരുന്ന പുത്രരുടെ സ്നേഹയോഗ്യതകൾ സ്വന്തമാക്കാനും എനിക്കും ഭാഗ്യം ലഭിക്കുകയും, അവിടുത്തെ സ്നേഹിതൻ എന്ന തുറവിയിലേക്കു വളരുന്ന ഹൃദയഭാവത്തെ ഞാനും സ്വന്തമാക്കുകയും ചെയ്യും..

Leave a comment