Liturgy

ദിവ്യബലി വായനകൾ Christmas Day – Vigil Mass 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ക്രിസ്തുമസ് സായാഹ്നം, 2020

Christmas Day – Vigil Mass 
(see also Midnight Mass, Mass at Dawn and Mass during the Day)

Liturgical Colour: White.

Readings for the Vigil Mass, celebrated during the afternoon or evening before Christmas Day:

പ്രവേശകപ്രഭണിതം

cf. പുറ 16:6-7

കര്‍ത്താവ് ആഗതനായി നമ്മെ രക്ഷിക്കുമെന്ന്
ഇന്ന് നിങ്ങള്‍ക്കു ബോധ്യമാകും;
പുലര്‍ച്ചയ്ക്ക് അവിടത്തെ മഹത്ത്വം
നിങ്ങള്‍ക്കു ദൃശ്യമാകുകയും ചെയ്യും.

സമിതിപ്രാര്‍ത്ഥന

ദൈവമേ, ഞങ്ങളുടെ പരിത്രാണത്തിന്റെ
ആണ്ടുതോറുമുള്ള പ്രത്യാശയാല്‍
ഞങ്ങളെ അങ്ങ് സന്തോഷിപ്പിക്കുന്നുവല്ലോ.
അങ്ങേ ഏകജാതനെ രക്ഷകനായി
ആഹ്ളാദത്തോടെ സ്വീകരിക്കുന്ന ഞങ്ങള്‍,
അവിടന്ന് വിധികര്‍ത്താവായി വരുമ്പോഴും
ആത്മവിശ്വാസത്തോടെ കാണപ്പെടുന്നതിന് അര്‍ഹരാകാന്‍ ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഏശ 62:1-5
നിന്റെ ദൈവം നിന്നില്‍ സന്തോഷിക്കും.

സീയോന്റെ ന്യായം പ്രഭാതം പോലെയും
ജറുസലെമിന്റെ രക്ഷ ജ്വലിക്കുന്ന പന്തം പോലെയും
പ്രകാശിക്കുന്നതു വരെ
അവളെപ്രതി ഞാന്‍ നിഷ്‌ക്രിയനോ നിശ്ശബ്ദനോ ആയിരിക്കുകയില്ല.
ജനതകള്‍ നിന്റെ നീതികരണവും
രാജാക്കന്മാര്‍ നിന്റെ മഹത്വവും ദര്‍ശിക്കും.
കര്‍ത്താവ് വിളിക്കുന്ന ഒരു പുതിയ പേരില്‍ നീ അറിയപ്പെടും.

കര്‍ത്താവിന്റെ കൈയില്‍ നീ
മനോഹരമായ ഒരു കിരീടമായിരിക്കും;
നിന്റെ ദൈവത്തിന്റെ കരങ്ങളില്‍ ഒരു രാജകീയ മകുടവും.
പരിത്യക്തയെന്നു നീയോ, വിജനം എന്നു നിന്റെ ദേശമോ
ഇനിമേല്‍ പറയപ്പെടുകയില്ല. എന്റെ സന്തോഷം എന്നു നീയും,
വിവാഹിതയെന്നു നിന്റെ ദേശവും വിളിക്കപ്പെടും.
എന്തെന്നാല്‍, കര്‍ത്താവ് നിന്നില്‍ ആനന്ദം കൊള്ളുന്നു;
നിന്റെ ദേശം വിവാഹിതയാകും.
യുവാവ് കന്യകയെ എന്നപോലെ
നിന്റെ പുനരുദ്ധാരകന്‍ നിന്നെ വിവാഹം ചെയ്യും;
മണവാളന്‍ മണവാട്ടിയിലെന്ന പോലെ
നിന്റെ ദൈവം നിന്നില്‍ സന്തോഷിക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 89:3-4,15-16,26,28

കര്‍ത്താവേ, അങ്ങേ കാരുണ്യത്തെപ്പറ്റി എന്നേക്കും ഞാന്‍ പാടും.

എന്റെ തിരഞ്ഞെടുക്കപ്പെട്ടവനുമായി ഞാന്‍ ഒരു ഉടമ്പടിയുണ്ടാക്കി;
എന്റെ ദാസനായ ദാവീദിനോടു ഞാന്‍ ശപഥം ചെയ്തു.
നിന്റെ സന്തതിയെ എന്നേക്കുമായി ഞാന്‍ ഉറപ്പിക്കും;
നിന്റെ സിംഹാസനം തലമുറകളോളം ഞാന്‍ നിലനിറുത്തും.

കര്‍ത്താവേ, അങ്ങേ കാരുണ്യത്തെപ്പറ്റി എന്നേക്കും ഞാന്‍ പാടും.

ഉത്സവഘോഷത്താല്‍ അങ്ങയെ
സ്തുതിക്കുന്നവര്‍ ഭാഗ്യവാന്മാര്‍;
കര്‍ത്താവേ, അവര്‍ അങ്ങേ
മുഖത്തിന്റെ പ്രകാശത്തില്‍ നടക്കുന്നു.
അവര്‍ നിത്യം അങ്ങേ നാമത്തില്‍ ആനന്ദിക്കുന്നു;
അങ്ങേ നീതിയെ പുകഴ്ത്തുന്നു.

കര്‍ത്താവേ, അങ്ങേ കാരുണ്യത്തെപ്പറ്റി എന്നേക്കും ഞാന്‍ പാടും.

അവന്‍ എന്നോട്, എന്റെ പിതാവും എന്റെ ദൈവവും
എന്റെ രക്ഷാശിലയും അവിടുന്നാണ്
എന്ന് ഉച്ചത്തില്‍ ഉദ്‌ഘോഷിക്കും.
എന്റെ കരുണ എപ്പോഴും അവന്റെ മേല്‍ ഉണ്ടായിരിക്കും;
അവനോടുള്ള എന്റെ ഉടമ്പടി അചഞ്ചലമായി നിലനില്‍ക്കും.

കര്‍ത്താവേ, അങ്ങേ കാരുണ്യത്തെപ്പറ്റി എന്നേക്കും ഞാന്‍ പാടും.

രണ്ടാം വായന

അപ്പോ. പ്രവ. 13:16-17,22-25
ദാവീദിന്റെ പുത്രന്‍ ക്രിസ്തുവിന് പൗലോസ് സാക്ഷ്യം നല്‍കുന്നു.

പൗലോസ് പിസീദിയായിലെ അന്ത്യോകായിലെ സിനഗോഗില്‍ എത്തിയപ്പോള്‍ എഴുന്നേറ്റു നിന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചിട്ടു പറഞ്ഞു: ഇസ്രായേല്‍ ജനമേ, ദൈവത്തെ ഭയപ്പെടുന്നവരേ, ശ്രദ്ധിക്കുവിന്‍. ഈ ഇസ്രായേല്‍ ജനതയുടെ ദൈവം നമ്മുടെ പിതാക്കന്മാരെ തെരഞ്ഞെടുത്തു. ഈജിപ്തില്‍ വസിച്ചിരുന്ന കാലത്ത് അവരെ അവിടുന്ന് ഒരു വലിയ ജനമാക്കി. തന്റെ ശക്തമായ ഭുജം കൊണ്ട് അവിടെ നിന്ന് അവരെ കൊണ്ടുപോരുകയും ചെയ്തു.
അനന്തരം ദാവീദിനെ അവരുടെ രാജാവായി അവിടുന്ന് ഉയര്‍ത്തി. അവനെക്കുറിച്ച് അവിടുന്ന് ഇപ്രകാരം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ജസ്സെയുടെ പുത്രനായ ദാവീദില്‍ എന്റെ ഹൃദയത്തിനിണങ്ങിയ ഒരു മനുഷ്യനെ ഞാന്‍ കണ്ടെത്തിയിരിക്കുന്നു. അവന്‍ എന്റെ ഹിതം നിറവേറ്റും. വാഗ്ദാനം ചെയ്തിരുന്നതുപോലെ ഇവന്റെ വംശത്തില്‍ നിന്ന് ഇസ്രായേലിനു രക്ഷകനായി യേശുവിനെ ദൈവം ഉയര്‍ത്തിയിരിക്കുന്നു. അവന്റെ ആഗമനത്തിനുമുമ്പ് യോഹന്നാന്‍ ഇസ്രായേലിലെ എല്ലാ ജനതയോടും അനുതാപത്തിന്റെ ജ്ഞാനസ്‌നാനം പ്രസംഗിച്ചു. തന്റെ ദൗത്യം അവസാനിക്കാറായപ്പോള്‍ യോഹന്നാന്‍ പറഞ്ഞു: ഞാന്‍ ആരെന്നാണ് നിങ്ങളുടെ സങ്കല്‍പം? ഞാന്‍ അവനല്ല; എന്നാല്‍ ഇതാ, എനിക്കുശേഷം ഒരുവന്‍ വരുന്നു. അവന്റെ പാദരക്ഷ അഴിക്കാന്‍ ഞാന്‍ യോഗ്യനല്ല.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 1:1-25
ദാവീദിന്റെ പുത്രന്‍ യേശുക്രിസ്തുവിന്റെ വംശാവലി ഗ്രന്ഥം.

അബ്രാഹത്തിന്റെ പുത്രനായ ദാവീദിന്റെ പുത്രന്‍ യേശുക്രിസ്തുവിന്റെ വംശാവലി ഗ്രന്ഥം.

അബ്രാഹം ഇസഹാക്കിന്റെ പിതാവായിരുന്നു.
ഇസഹാക്ക് യാക്കോബിന്റെയും
യാക്കോബ് യൂദായുടെയും സഹോദരന്മാരുടെയും പിതാവായിരുന്നു.
താമാറില്‍ നിന്നു ജനിച്ച പേരെസിന്റെയും സേറായുടെയും പിതാവായിരുന്നു യൂദാ.
പേരെസ്‌ ഹെസ്‌റോന്റെയും
ഹെസ്‌റോന്‍ ആരാമിന്റെയും പിതാവായിരുന്നു.
ആരാം അമിനാദാബിന്റെയും അമിനാദാബ് നഹ്‌ഷോന്റെയും
നഹ്‌ഷോന്‍ സല്‍മോന്റെയും പിതാവായിരുന്നു.
സല്‍മോന്‍ റാഹാബില്‍ നിന്നു ജനിച്ച ബോവാസിന്റെയും
ബോവാസ് റൂത്തില്‍ നിന്നു ജനിച്ച ഓബദിന്റെയും
ഓബദ് ജസ്സെയുടെയും
ജസ്സെ ദാവീദ് രാജാവിന്റെയും പിതാവായിരുന്നു.

ദാവീദ് ഊറിയായുടെ ഭാര്യയില്‍ നിന്നു ജനിച്ച സോളമന്റെ പിതാവായിരുന്നു.
സോളമന്‍ റഹോബോവാമിന്റെയും
റഹോബോവാം അബിയായുടെയും
അബിയാ ആസായുടെയും പിതാവായിരുന്നു.
ആസാ യോസഫാത്തിന്റെയും
യോസഫാത്ത് യോറാമിന്റെയും
യോറാം ഓസിയായുടെയും
ഓസിയാ യോഥാമിന്റെയും
യോഥാം ആഹാസിന്റെയും
ആഹാസ് ഹെസെക്കിയായുടെയും
ഹെസെക്കിയാ മനാസ്സെയുടെയും
മനാസ്സെ ആമോസിന്റെയും
ആമോസ് ജോസിയായുടെയും പിതാവായിരുന്നു.
ബാബിലോണ്‍ പ്രവാസകാലത്തു ജനിച്ച യാക്കോണിയായുടെയും സഹോദരന്മാരുടെയും പിതാവായിരുന്നു ജോസിയാ.

യാക്കോണിയാ ബാബിലോണ്‍ പ്രവാസത്തിനുശേഷം ജനിച്ച സലാത്തിയേലിന്റെയും
സലാത്തിയേല്‍ സൊറൊബാബേലിന്റെയും പിതാവായിരുന്നു.
സൊറൊബാബേല്‍ അബിയൂദിന്റെയും
അബിയൂദ് എലിയാക്കിമിന്റെയും
എലിയാക്കിം ആസോറിന്റെയും
ആസോര്‍ സാദോക്കിന്റെയും
സാദോക്ക് അക്കീമിന്റെയും
അക്കീം എലിയൂദിന്റെയും
എലിയൂദ് എലെയാസറിന്റെയും
എലെയാസര്‍ മഥാന്റെയും
മഥാന്‍ യാക്കോബിന്റെയും പിതാവായിരുന്നു.

യാക്കോബ് മറിയത്തിന്റെ ഭര്‍ത്താവായ ജോസഫിന്റെ പിതാവായിരുന്നു.
അവളില്‍ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു.

ഇങ്ങനെ, അബ്രാഹം മുതല്‍ ദാവീദുവരെ പതിന്നാലും ദാവീദുമുതല്‍ ബാബിലോണ്‍ പ്രവാസംവരെ പതിന്നാലും ബാബിലോണ്‍ പ്രവാസം മുതല്‍ ക്രിസ്തുവരെ പതിന്നാലും തലമുറകളാണ് ആകെയുള്ളത്.
യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനു മുമ്പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു. അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. അവന്‍ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍ നിന്നാണ്. അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നുപേരിടണം. എന്തെന്നാല്‍, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും. കന്യക ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും എന്നു കര്‍ത്താവ് പ്രവാചകന്‍ മുഖേന അരുളിച്ചെയ്തതു പൂര്‍ത്തിയാകാന്‍ വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്.
ജോസഫ് നിദ്രയില്‍ നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു. പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല; അവന്‍ ശിശുവിന് യേശു എന്നു പേരിട്ടു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, എത്രത്തോളം ഈ മഹോത്സവങ്ങളില്‍
ഞങ്ങളുടെ രക്ഷയുടെ ആരംഭത്തില്‍ ഉറച്ചുനില്ക്കണമെന്ന്
അങ്ങ് കാണിച്ചുതരുന്നുവോ,
അത്രത്തോളം തീക്ഷ്ണമായ ശുശ്രൂഷചെയ്ത്
അവയിലേക്ക് ഓടിയണയാന്‍
ഞങ്ങളെ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. ഏശ 40:5
കര്‍ത്താവിന്റെ മഹത്ത്വം വെളിപ്പെടുത്തപ്പെടും;
എല്ലാ മനുഷ്യരും നമ്മുടെ ദൈവത്തിന്റെ രക്ഷ ദര്‍ശിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ഏകജാതന്റെ ജനനം അനുസ്മരിച്ചുകൊണ്ട്
ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്ത്
അവിടത്തെ സ്വര്‍ഗീയരഹസ്യങ്ങള്‍വഴി
ഞങ്ങള്‍ പരിപോഷിതരാകട്ടെ.
എന്നെന്നും ജീവിക്കുകയും വാഴുകയും ചെയ്യുന്ന അവിടന്ന്
ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Categories: Liturgy

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s