വർഷത്തിലെ
ഈ അവസാന ദിവസം
ഞാനൊരു വാക്ക്
നന്ദി പറഞ്ഞോട്ടെ?
ഔപചാരികമായിട്ടല്ല.
ഹൃദയത്തിന് തോന്നുന്നതാണ്.
ഞാനറിയാതെ പോലും
എന്നെ ഓർത്തതിന്.
ചിലപ്പോൾ
ഓർമ്മ പോലും പ്രാർത്ഥനയാണ്.
ഞാനറിയാതെ പോലും
എന്നെക്കുറിച്ച് പറഞ്ഞ
നല്ല വാക്കുകൾക്ക്.
നല്ല വാക്ക് പ്രോൽസാഹനമാണ്.
ഒന്നും പറഞ്ഞില്ലെങ്കിലും
തമ്മിൽ കണ്ടപ്പോൾ
സ്നേഹപൂർവമെറിഞ്ഞ
ഒരു നോട്ടത്തിന്.
അതിന്റെ ഊർജത്തിലും
ജീവിക്കുവാനാകും.
ക്ഷമ കാട്ടിയതിന്.
ക്ഷമ കിട്ടുമ്പോൾ
കൂടുതൽ നന്നായി ജീവിക്കാൻ തോന്നും.
ഒരു ഗുഡ് മോണിംഗ്,
ഗുഡ് നൈറ്റ് ആശംസക്ക്.
എന്തിനെന്ന് നിശ്ചയമില്ലാതെ പോലും
ഫോർവേഡ് ചെയ്ത
മെസേജുകൾക്ക്.
ഒരു നിമിഷാർദ്ധമെങ്കിലും
ഓർമ്മിക്കപ്പെട്ടത്
പരിഗണന തന്നെയാണ്.
നന്ദി…! കൂടെ ഉണ്ടായിരുന്നതിന്.
തനിച്ചല്ല എന്ന് തോന്നിപ്പിച്ചതിന്.
നന്ദി…! തമ്മിൽ പറഞ്ഞ നല്ല വാക്കുകൾക്കും
വെറുതെ പറഞ്ഞ് ചിരിച്ചവയ്ക്കും.
വെല്ലുവിളികൾക്കും
പ്രതിസന്ധികൾക്കും
ഇടയിലും പ്രതീക്ഷാനിർഭരമായ
പുതിയ വർഷം ആശംസിക്കുന്നു.
സസ്നേഹം, ❤️ Sherin ❤️
Categories: Sherin Chacko