സഹയാത്രികൻ – 016

“കൃഷിക്കാരന്‍ അവനോടു പറഞ്ഞു:യജമാനനേ, ഈ വര്‍ഷം കൂടെ അതു നില്‍ക്കട്ടെ. ഞാന്‍ അതിന്റെ ചുവടുകിളച്ചു വളമിടാം.”
(ലൂക്കാ 13 : 8)

ജീവിതത്തെ ഒരു ഫലവൃക്ഷത്തോടു ഉപമിച്ച് ചിന്തിക്കുന്നത് പുതുവർഷത്തിൽ ഏറ്റം ഉചിതമായിരിക്കും. ഏത് വൃക്ഷത്തൈ നടുമ്പോഴും നമ്മുടെ ഒക്കെ ആഗ്രഹം അതിൽ നിറയെ ഫലം ഉണ്ടാകണം എന്നത് തന്നെയാണ്. അത് നല്ലത് തന്നെ. അതിന് വേണ്ടി കൃത്യമായി കരുതൽ കൊടുത്ത് കരുത്തോടെ വളരാൻ ആവശ്യമായ വളവും വെള്ളവും നൽകുക എന്നത് ഒഴിച്ച്കൂട്ടാനാവാത്ത സംഗത്തിയുമാണ്. അതോടൊപ്പം വളർച്ചയ്ക്കും വിഘാതവും ഫലസമൃദ്ധിക്ക് തടസവുമായേക്കാവുന്നവ കൃത്യസമയത്ത് മുറിച്ച് മാറ്റുകയും, ഓടിച്ച് കളയുകയും ഒക്കെ ചെയ്യുക എന്നതും ആവശ്യമാണ്. അപ്പോ ഈ വർഷം ജീവിതത്തിൽ നാം നമ്മുടെ തന്നെ വളർച്ചയെ തടഞ്ഞു എങ്കിൽ ഇനി ആവർത്തിക്കാതിരിക്കാം. ആഗ്രഹങ്ങൾക്കൊപ്പം പ്രവർത്തികളെ സമന്വയിപ്പിക്കാം. ഒരധ്വാനവും പാഴായി പോകാതിരിക്കാൻ ശ്രദ്ധിക്കാം. നഷ്ടക്കച്ചവടങ്ങളിൽ ഏർപ്പെടാതിരിക്കാം.

സമൃദ്ധിയുടെ, പ്രതീക്ഷയുടെ പുതുവത്സരം ആശംസിക്കുന്നു.

മറക്കരുത്… നാം തന്നെയാണ് വൃക്ഷവും, കൃഷിക്കാരനും…🥰😍👍🏻

Leave a comment