Articles

പുതുവർഷ കുർബാനമദ്ധ്യേ ഡോമിനിക് അച്ഛനിലൂടെ ദൈവത്തിന്റെ മുന്നറിയിപ്പ്

#പുതുവർഷ കുർബാനമദ്ധ്യേ ഡോമിനിക് അച്ഛനിലൂടെ ദൈവത്തിന്റെ മുന്നറിയിപ്പ് 🔥🔥

പല സുവിശേഷകരും ഭാവി പ്രവാചകരും 2020 എന്ന മാന്ത്രിക വർഷത്തെ ഏറ്റവും ശ്രേഷ്ഠമായതും അനുഗ്രഹമായതും ഐശ്വര്യപൂർണമായതും എന്ന് ഘോര ഘോര പ്രസംഗിച്ചപ്പോൾ, അതിൽ ഒരു വൈദീകൻ മാത്രം പറഞ്ഞു, അങ്ങനെയല്ല.

വരും വർഷങ്ങൾ വളരെ വേദന നിറഞ്ഞതും ദുഃഖം നിറഞ്ഞതും,
ലോകത്തിന്റെ പല ഭാഗങ്ങളിലും കണ്ണീരു വീഴുന്നതും ജനങ്ങൾ പാലയനം ചെയ്യുന്നതും മാറാരോഗങ്ങൾ നിറയുന്നതുമായ വർഷമായിരിക്കും എന്നാണ്.

ആ വൈദീകനാണ് ഡോമിനിക് വളമാനാൽ.

ഇപ്പോളിതാ 2021 വന്നു ചേർന്നിരിക്കുന്നു. 2021ൽ കൊറോണ അവസാനിച്ചു എല്ലാം പഴയപോലെ ആയി തീരും എന്ന് പലരും പറയുന്നു.

എന്നാൽ ഡോമിനിക് അച്ഛനിലൂടെ ദൈവം നൽകുന്ന മുന്നറിയിപ്പ് മറ്റൊന്നാണ്.

മൂന്നു കാര്യങ്ങളെ വിരലൂന്നിയാണ് അച്ഛൻ സന്ദേശം പങ്കുവച്ചത്.

#1_നിരന്തരമായപ്രാർത്ഥനാജീവിതംനമ്മൾനടത്തണം.

നിങ്ങള്‍ അപേക്‌ഷകളോടുംയാചനകളോടും കൂടെ എല്ലാസമയവും ആത്‌മാവില്‍ പ്രാര്‍ഥനാനിരതരായിരിക്കുവിന്‍. അവിശ്രാന്തം ഉണര്‍ന്നിരുന്ന്‌ എല്ലാ വിശുദ്‌ധര്‍ക്കുംവേണ്ടി പ്രാര്‍ഥിക്കുവിന്‍.
[എഫേസോസ്‌ 6 : 18]

പരിശുദ്ധനമാവിൽ എനിക്ക് കിട്ടുന്ന വലിയൊരു ബോധ്യം,
ഇനിയുള്ള കുറെ വർഷങ്ങളോളം, ഒരു 2,3 വർഷങ്ങളോളം ലോകത്തിൽ ഒരുപാട് ദുരന്തങ്ങളും ദുരിതങ്ങളും പ്രശ്നങ്ങളും ഇങ്ങനെ വർധിച്ചുകൊണ്ടിരിക്കും.

#മനുഷ്യന്നിക്കകള്ളിഇല്ലാത്തചിലസാഹചര്യങ്ങളുംസംഭവങ്ങളുംഉണ്ടാകും.

ജീവിക്കണമോ മരിക്കണമോ എന്നിങ്ങനെ ചിന്തിക്കുന്ന പ്രതികൂല ചിന്തകൾ ഒരുപാട് മനുഷ്യ ഹൃദയങ്ങളിൽ ആഞ്ഞടിക്കുന്ന ഒരു കാലഘട്ടമായിരിക്കും.

ഈ കാലഘട്ടത്തിൽ പിടിച്ചു നിൽക്കാൻ ഒരേയൊരു വഴിയേയുള്ളു, നിരന്തമായ പ്രാർഥന.

ഗത്സമേൻ തോട്ടത്തിൽ ഈശോ ശിഷ്യന്മാരോട് പറയുന്ന ഒരു വചനമുണ്ട്,
#നിങ്ങൾഉണർന്നിരുന്നുപ്രാർഥിക്കുവിൻ.
പരീക്ഷയിൽ അകപ്പെടാതിരിക്കാൻ ഉണർന്നിരുന്നു പ്രാർഥിക്കുക.

നല്ല പ്രാർത്ഥനാജീവിതം ഉള്ളവർക്ക് മാത്രമേ പിടിച്ചു നിൽക്കാൻ പറ്റുകയുള്ളു ഇനിയുള്ള കാലങ്ങളിൽ.

ലുക്കാ 21:34-35
സുഖലോലുപത, മദ്യാസക്‌തി, ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മന സ്‌സു ദുര്‍ബലമാവുകയും, ആദിവസം ഒരു കെണിപോലെ പെട്ടെന്നു നിങ്ങളുടെമേല്‍ വന്നു വീഴുകയും ചെയ്യാതിരിക്കാന്‍ ശ്രദ്‌ധിക്കുവിന്‍.

ഈ ഭൂഗോളത്തുള്ള എല്ലാവരുടേമേലും വന്നു നിപത്തിക്കും.

സംഭവിക്കാൻ പോകുന്ന ഇവയിൽ നിന്നെല്ലാം രക്ഷപെട്ട് മനുഷ്യപുത്രന്റെ മുന്നിൽ പ്രത്യക്ഷപ്പെടാൻ വേണ്ട കരുത്തു ലഭിക്കാൻ സധാപ്രാർഥിച്ചു ജാഗരൂകരായിരിക്കുവിൻ.

അപ്പോൾ ഈ വചനം മറക്കരുത്, നിരന്തരമായ പ്രാർഥന.

രണ്ടാമത്തെ കാര്യം,
#പ്രലോഭനങ്ങളിൽനിന്നുംഓടിമാറുക.
ലോകത്തിൽ ഒരുപാട് തെറ്റായ പ്രബോധനങ്ങൾ വരും.
വ്യാജ പ്രവാചകന്മാരുടെ എണ്ണം ഒർജിനൽ പ്രവാചകന്മാരെക്കാൾ 100 മടങ്ങു വർധിക്കും.

എല്ലായിടത്തും തെറ്റായ ബോധ്യങ്ങൾ,
പ്രത്യേകിച്ച് നിരീശ്വര വാദം പോലുള്ള ബോധ്യങ്ങള്, പഠനങ്ങള്,

ദൈവ വിശ്വാസത്തിനു ഘടക വിരുദ്ധമായ കാഴ്ചപ്പാടുകള്, ഭിന്നതകളൊക്കെ വിതയ്ക്കുന്ന വലിയൊരു സംഭവം, പ്രപഞ്ചം മുഴുവൻ നടക്കും.

അപ്പോൾ ആ സമയത്തു നമ്മളിൽ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട മക്കള് പോലും കെണികളിൽ പോയി വീഴാൻ ഉള്ള സാധ്യതയുണ്ട്.

ഈ സമയത്തു പിടിച്ചു നിൽക്കണം എങ്കിൽ ചില വചനങ്ങളു നമ്മൾ ഹൃദയത്തിൽ, ആഴത്തിൽ സൂക്ഷിക്കണം .

വച്ചനം ഉണ്ടെങ്കിൽ മാത്രമേ അതിന് നമുക്ക് തോൽപ്പിക്കാൻ കഴിയുള്ളു.

പ്രലോഭനങ്ങൾ നിറഞ്ഞ ഈ സമയത്ത് പിടിച്ചു നിൽക്കണം എങ്കിൽ വചനം നമ്മുടെ ഹൃദയത്തിൽ ഉണ്ടായിരിക്കണം.
വചനം ഹൃദയത്തിൽ നിറയ്ക്കണം.

യോഹന്നാൻ 6:63ന്റെ വചനം,
നിരന്തമായിട്ട് വചനം ഉരുവിടുക, അത് നിറയ്ക്കുക.

ആത്‌മാവാണു ജീവന്‍ നല്‍കുന്നത്‌; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞവാക്കുകള്‍ ആത്‌മാവും ജീവനുമാണ്‌.”

ദൈവ വചനം ഹൃദയത്തിൽ നിറച്ചു സൂക്ഷിക്കുക.
വചനത്തിൽ നിന്ന് അണുവിട വ്യതിചലിക്കാതെ മുന്നോട്ട് പോകുക.

1കോറിന്തോസ് 2 :2 വചനം,

നിങ്ങളുടെയിടയിലായിരുന്നപ്പോള്‍ യേശുക്രിസ്‌തുവിനെക്കു റിച്ചല്ലാതെ, അതും ക്രൂശിതനായവനെക്കുറിച്ചല്ലാതെ, മറ്റൊന്നിനെക്കുറിച്ചും അറിയേണ്ട തില്ലെന്നു ഞാന്‍ തീരുമാനിച്ചു.

#മൂന്നാമത്വളരെപ്രധാനപ്പെട്ട_കാര്യം.

പരിശുദ്ധന്മ അഭിഷേകത്തിനായി ദാഹിച്ചു പ്രാർഥിക്കുക.

പരിശുദ്ധന്മ ശക്തിയുണ്ട് എങ്കിൽ മാത്രമേ ലോകാരോപിയെ നമുക്ക് കീഴ്പ്പെടുത്താൻ പറ്റുള്ളു.

നമ്മുടെ വിശ്വാസത്തെ തകിടം മറിക്കുന്ന,
നമ്മുടെ പ്രാർത്ഥനാ ജീവിതത്തെ തകിടം മറിക്കുന്ന,
സഹനകളും വേദനകളും പീഡനങ്ങളും ഉണ്ടാകുമ്പോൾ നമ്മെ അവിടെ കൈപിടിച്ച് നടത്താൻ കഴിയുന്നത് പരിശുദ്ധനമാവിന് മാത്രമാണ്.

അരൂപിയോട് നിരന്തരമായ പ്രാർഥന,നിരന്തരമായ പ്രാർഥന.ഇവിടെയാണ്‌ ഏറ്റവും പ്രധാനപ്പെട്ടത്,

പരിശുദ്ധകുർബാന കേന്ദ്രികൃതമായും ഒരു ജീവിതമുണ്ടാകണം.

കുർബാന മുടങ്ങരുത്. അതും പ്രഭാത കുർബാനയ്ക്ക് ഒന്നാം സ്ഥാനം കൊടുക്കണം.

നമ്മള് ഏറ്റവും കൂടുതൽ സ്ഥാനം കൊടുക്കുന്ന കാര്യത്തിന്,
നമ്മൾക്ക് ഏറ്റവും കൂടുതൽ വിലയുള്ളത് നമ്മൾ ആദ്യം ചെയ്യും.

ഏറ്റവും പ്രധാനപ്പെട്ടത് നമ്മൾ ആദ്യം ചെയ്യും.
അതിനു ശേഷം മാത്രമേ നമ്മൾ ബാക്കിയുള്ളത് ചെയ്യുള്ളു.

ദൈവത്തിന്റെ ഒന്നാം സ്ഥാനം കൊടുക്കുന്നതിന്റെ ഏറ്റവും വലിയ തെളിവാണ് പ്രഭാതത്തിലുള്ള വിശുദ്ധകുർബാന അർപ്പണം .

അത് നമ്മൾ 100% ചെയ്യാൻ തയ്യാറാവുക. ചില പ്രത്യേക സാഹചര്യങ്ങൾ അതുപോലെ വന്നെങ്കിൽ മാത്രമേ രാവിലത്തെ കുർബാന മറ്റൊരു സമയത്തേക്ക് നമ്മൾ മാറ്റിവയ്ക്കാൻ പാടുള്ളു.

പ്രഭാത ബലിയർപ്പണത്തിൽ കേന്ദ്രികരിച്ചുകൊണ്ട് മുന്നോട്ട് പോകണം.
അതോടൊപ്പം നിൽക്കുന്നതാണ് പരിശുദ്ധ അമ്മയുടെ ജപമാല പ്രാർഥന.

ജപമാലയക്ക് വളരെ അധികം ശക്തിയുണ്ട്.

വിശുദ്ധ ഡോൺബോസ്കോ കണ്ട സ്വപ്നം, അത് ഈ കാലഘട്ടവുമായി ഏറെ ബന്ധമുള്ള ഒരു സ്വപ്നമാണ്.

“സഭയാകുന്ന തോണി നടുക്കടലിലൂടെ ഒഴുകി അങ്ങ് പോകുമ്പോൾ, അതിനുള്ളിൽ നിറച്ചു ദൈവ ജനം. മാർപ്പാപ്പയുണ്ട് , മെത്രന്മാരുണ്ട് , വൈദ്ധീകരുണ്ട് .
ആ കപ്പൽ ഇങ്ങനെ നടുക്കടലിലൂടെ പോകുമ്പോൾ പെട്ടെന്നൊരു കൊടുങ്കാറ്റുണ്ടാകുന്നു.

അന്തരീക്ഷം മുഴുവൻ മാറുന്നു.കോളിളക്കമുണ്ടാകുന്നു. ആ സമയത്തു തന്നെ ശത്രുക്കൾ ചെറിയ ബോട്ടുകളിൽ വന്നു ഈ സഭയാകുന്ന കപ്പലിനെ ആക്രമിക്കുന്നു.

കപ്പലിന്റെ ചില ഭാഗങ്ങളൊക്കെ തകരാൻ തുടങ്ങി.

മാർപ്പാപ്പ അപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ, ഇതിനി മുങ്ങി പോകുമോ എന്നറിയാതെ ഇങ്ങനെ പേടിച്ചു നിൽക്കുന്നു.

പല തരത്തിലുള്ള സംഭവങ്ങളും ആഞ്ഞടിച്ചു ഇതിനെ തകർക്കാൻ പോകുവാ.

അങ്ങനെ മാർപ്പപ്പ ആ സമയത്തു ദൈവത്തോട് മുട്ടിപ്പായി പ്രാർഥിക്കുമ്പോൾ,
ഈ കപ്പലിന്റെ തൊട്ട് മുൻപിൽ 2തൂണുകൾ ഉയർന്നുവന്നു.

വിശുദ്ധൻ സ്വപ്നത്തിൽ ദർശനം കാണുകയാണ്.

അതിൽ ഒരു തൂണിൽ കാണുന്നത് ദിവ്യകാരുണ്യം എഴുന്നള്ളിച്ചു വച്ചിരിക്കുന്നു.

രണ്ടാമത്തെ തൂണിലും കാണുന്നത് പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം.

മാർപ്പാപ്പ കപ്പിത്താനോട് പറയുന്നുണ്ട്, അതിന്റെ അടുത്തേക്ക് കപ്പല് നീക്കി നങ്കൂരമടിക്കുക.

അങ്ങനെ നങ്കൂരമടിച്ചു കഴിഞ്ഞപ്പോൾ ,
അതിന്റെ അടുത്ത് നിർത്തി കഴിഞ്ഞപ്പോൾ അടുത്ത നിമിഷം കാണുന്നത്
സഭയെ തകർക്കാൻ വന്ന ശക്തികള് പരസ്പ്പരം ഏറ്റുമുട്ടി അത് കടലിൽ മുങ്ങിപ്പോകുന്നു.

ചിലര് അപ്രത്യക്ഷമാകുന്നു. അന്തരീക്ഷം മാറുന്നു. എല്ലാം ശാന്തമാകുന്നു. പിന്നെ മുന്നോട്ട് യാത്ര നീങ്ങുന്നു.

ഇത് സഭയ്ക്കും വ്യക്തികൾക്കും കുടുംബങ്ങൾക്കും എല്ലാം ബാധകമാണ്.

നമ്മുടെ എല്ലാം ജീവിതത്തിൽ പലതരം കൊടുംകാറ്റ് അടിക്കുണ്ടുണ്ട് എങ്കിൽ
ദുഷ്ട്ടാരൂപീകളുടെ പല പീഡങ്ങളും ഉണ്ടാകുന്നുണ്ട് എങ്കിൽ,
എല്ലാം തീർന്നു നിൽക്കുന്നു എങ്കിൽ അതിന്റെ മുൻപിൽ രണ്ടു കാര്യങ്ങൾ ചെയ്‌താൽ മാത്രം മതി.

1. വിശുദ്ധിയോടെ വിശുദ്ധ കുർബാന അർപ്പിക്കുക. ദിവ്യകാരുണ്യ ആരാധനയിൽ പങ്കുപറ്റുക.

2. കൈകളിൽ ജപമാല എടുത്തു പിടിച്ചുകൊണ്ടു വിശ്വാസത്തോടെ ഉരുവിട്ടുകൊണ്ട് ഇരിക്കുക.

ഈ തലമുറയ്ക്ക് ഒരു അപകടം വന്നിട്ടുണ്ട്.

മനുഷ്യരെല്ലാം ഇന്ന് ബുദ്ധിയിലാണ് ആശ്രയിക്കുന്നത്.

ബുദ്ധികൊണ്ട് പ്രശ്നങ്ങളെയും ആളുകളെയും സാഹചര്യങ്ങളെയും തോൽപ്പിക്കാനുള്ള പരക്കം പാച്ചിലിലാണ് എല്ലാവരും.

എത്രയൊക്കെ പരക്കംപാഞ്ഞാലും സാത്താനെപ്പോലെ തോറ്റു തോറ്റു പോകുകയാണ്.

IELTS എഴുതുന്ന ചില കുഞ്ഞുങ്ങളുടെ കാര്യം പോലെ.

5 പ്രാവശ്യം തോൽക്കും വീണ്ടും 6മത് എഴുതാൻ പോകും.
14, 15 പ്രാവശ്യം എഴുതിയാലും വീണ്ടും എഴുതും.

എന്നുവച്ചാൽ അവിടെയും ബുദ്ധിയിലാണ് എല്ലാം. പഠിച്ചു പഠിച്ചു അതെല്ലാം clear ചെയ്തു ഇതെല്ലാം clear ചെയ്ത് കഴിയുമ്പോ എല്ലാം ശരിയാകും.

ഇതെല്ലാം ബുദ്ധിയിലാണ്. മുഴുവനും ബുദ്ധിയിൽ മാത്രം.
Intellectual Darkness കൾ.

Intellectual Darkness കയറിയ ഒരാൾക്ക് പ്രാർഥന ഒരിക്കലും ഒരു പരിഹാരമല്ല.

അവന്റെ ചിന്തയും അവന്റെ ബുദ്ധിയും അവന്റെ ആലോചനയും അവന്റെ തീരുമാനവുമാണ് അവന്റെ എല്ലാം.

ചിലര് പറയും പ്രാർഥിച്ചു സമയം കളയരുത്. ആ സമയം കൂടി Work ചെയ്യുക. പ്രാർഥിച്ചു സമയം കളയരുത്. നമ്മൾ ബുദ്ധിയാണ് ഉപയോഗിക്കേണ്ടത്. അല്ലാതെ പ്രാർഥിച്ചു സമയം കളയരുത്. ഇങ്ങനെ പറയുന്ന ഒരുപാട്‌പേരുണ്ട്.

ബുദ്ധിയും ചിന്തയും….
നമ്മുടെ ബുദ്ധിക്ക് യോജിക്കുന്നതെ ചെയ്യാവു.
അതാണ്‌ ബുദ്ധിയിലുള്ള അന്ധകാരം.

ഇവിടെയാണ്‌ വിശ്വാസത്തിന്റെ ചില രഹസ്യങ്ങൾ സഭ നമുക്ക് നീട്ടി തരുന്നത്.

അതിലൊന്നാണ് പരിശുദ്ധ കുർബാന എന്ന വലിയ രഹസ്യം.
രണ്ടു പരിശുദ്ധ അമ്മയെന്ന വലിയ രഹസ്യം.
അത് മുറുകെ പിടിക്കുക.

നിന്നെ ചുറ്റിപ്പറ്റി ഇരിക്കുന്ന എല്ലാ കെട്ടുകളും അഴിയും.
നീ മുന്നോട്ട് പോകും.

പ്രത്യേകിച്ച് ഈ 2021 വർഷം,
രോഗപീഡകളുടെ എല്ലാം നടുവിലൂടെ നമ്മൾ നടന്നുപോകുന്ന ഈ സമയത്തു, ദൈവത്തിന്റെ വലിയൊരു സംരക്ഷണം കിട്ടാൻ ഈ വചനങ്ങൾ ഹൃദയത്തിൽ സംഗ്രഹിക്കുക.

ദൈവം അനുഗ്രഹിക്കട്ടെ.

അച്ഛന്റെ സന്ദേശത്തിന്റെ ചുരുക്കം എന്തെന്നാൽ,

2021 എന്ന വർഷത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും എന്ന് തന്നെയാണ്.

ദുഷ്ട്ടാരൂപീകൾ ശക്തി പ്രാപിക്കുന്നതും രോഗ പീഡകൾ വർധിക്കുന്നതും മനുഷ്യന് നിക്കകള്ളി ഇല്ലാത്ത അവസ്ഥപോലും ഉണ്ടാകുന്ന സാഹചര്യം.

എന്നാൽ അതിനുള്ള പരിഹാരം ദൈവം നൽകുന്നുണ്ട്. ആ പരിഹാരമാണ് വിശുദ്ധ കുർബാനയും പരിശുദ്ധ അമ്മയും.

ആമേൻ …

Source: WhatsApp

Categories: Articles

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s