ജോസഫ് ചിന്തകൾ

വിശുദ്ധ ജോസഫിന്റെ ഉത്തരീയം

ജോസഫ് ചിന്തകൾ 42

വിശുദ്ധ ജോസഫിന്റെ ഉത്തരീയം

 
നമ്മുടെ ജീവിതങ്ങളെ വിശുദ്ധീകരിക്കാനും കൂദാശകളിലേക്കു നമ്മെ നയിക്കാനും സഭയാൽ വേർതിരിക്കപ്പെട്ടതും ആശീർച്ചദിച്ചതുമായ വസ്തുക്കളെയാണ് സാക്രമെന്റൽസ് അഥവാ കൂദാശാനുകരണങ്ങൾ എന്നു വിളിക്കുക. സഭയുടെ മധ്യസ്ഥ്യം വഴി അവ വിശുദ്ധമായ അടയാളങ്ങളും കൃപയുടെ മാർഗ്ഗവുമാകുന്നു. അത്തരത്തിലുള്ള ഒരു കൂദാശാനുകരണമാണ് ഉത്തരീയ ഭക്തി.
 
കത്തോലിക്കാ സഭ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്ന 18 ഉത്തരീയങ്ങളിൽ ഒന്നാണ് വിശുദ്ധ ജോസഫിൻ്റെ ഉത്തരീയം (The Scapular of St. Joseph).
 
1880 ജൂലൈ മാസം എട്ടാം തീയതി ഇറ്റലിയിലെ വേറോണ രൂപതാധികാരികളുടെ അഭ്യർത്ഥനയെ തുടർന്ന് വിശുദ്ധ ജോസഫിൻ്റെ ഉത്തരീയത്തിനു പരിശുദ്ധ സിംഹാസനം അംഗീകാരം നൽകി. 1898 ഏപ്രിൽ പതിനഞ്ചാം തീയതി മഹാനായ ലിയോ പതിമൂന്നാമൻ പാപ്പ കപ്പൂച്ചിൻ സഭയുടെ ജനറാളിനു ഈ ഉത്തരീയം ആശീർവ്വദിക്കുവാനും പ്രചരിപ്പിക്കുവാനും അനുവാദം നൽകി. വയലറ്റും മഞ്ഞ നിറവുള്ള കമ്പിളി വസ്ത്രത്താൻ നെയ്തെടുത്ത ഉത്തരീയമാണിത്. ഒരു വശത്തു ഉണ്ണീശോയുമായി വി. യൗസേപ്പു നിൽക്കുന്നു “തിരുസ്സഭയുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ ” എന്നതിൽ ആലേഖനം ചെയ്തിരിക്കുന്നു. മറുവശത്ത് ഒരു പ്രാവും കുരിശും പത്രോസിന്റെ താക്കോലുകളും “ദൈവാത്മാവാണ് അവന്റെ നിയന്താവ് ” (Spiritus Domini ductor eius) എന്ന് ആലേഖനം ചെയ്തിരിക്കുന്നതും കാണാം.
 
വിശുദ്ധ യൗസേപ്പിതാവിൻ്റെ എളിമ, പാതിവ്രത്യം, വിശുദ്ധി എന്നീ ഗുന്നങ്ങളാണ് ഈ ഉത്തരീയം ഓർമ്മിപ്പിക്കുക. ഈ ഉത്തരീയം ധരിക്കുന്നതിലൂടെ തിരുസഭയ്ക്കു വേണ്ടിയും നല്ലമരണത്തിനു വേണ്ടിയും യൗസേപ്പിതാവിനോടു പ്രാർത്ഥിക്കാൻ തിരുസഭ ഉദ്ബോബോധിപ്പിക്കുന്നു.
 
ഈ ഉത്തരീയ ഭക്തി അനുസരിച്ച് താഴെ പറയുന്ന തിരുനാൾ ദിവസങ്ങളിൽ കുമ്പസാരിച്ച് വിശുദ്ധ കുർബാന സ്വീകരിക്കുകയും പരിശുദ്ധ പിതാവിൻ്റെ നിയോഗങ്ങൾക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നവർക്ക് പൂർണ്ണ ദണ്ഡ വിമോചനം തിരുസഭ വാഗ്ദാനം ചെയ്തിരിക്കുന്നു. ഡിസംബർ 25- ക്രിസ്തുമസ് , ജനുവരി 1- ദൈവമാതൃ തിരുനാൾ , ജനുവരി 6- ദനഹാ തിരുനാൾ, ഫെബ്രുവരി 2- യേശുവിനെ ദൈവാലയത്തിൽ കാഴ്ചവയ്ക്കുന്ന തിരുനാൾ, മാർച്ച് 19 യൗസേപ്പിൻ്റെ മരണ തിരുനാൾ, മാർച്ച് 25- മംഗല വാർത്ത തിരുനാൾ, ഈസ്റ്റർ, ഈശോയുടെ സ്വാർഗ്ഗാരോഹണ തിരുനാൾ , ആഗസ്റ്റ് 15 – മറിയത്തിൻ്റെ സ്വർഗ്ഗാരോപണ തിരുനാൾ, സെപ്റ്റംബർ 8- മറിയത്തിൻ്റെ ജനന തിരുനാൾ, ഈസ്റ്റർ കഴിഞ്ഞു വരുന്ന മൂന്നാം ഞായർ, മരണസമയം. അതോടൊപ്പം 5 സ്വർഗ്ഗസ്ഥനായ പിതാവേ, 5 നന്മ നിറഞ്ഞ മറിയം 5 ത്രിത്വ സ്തുതി ഇവ ദിവ്യകാരുണ്യത്തിൻ്റെ മുമ്പിൽ ചൊല്ലി കാഴ്ചവയ്ക്കുന്ന രീതിയും ഈ ഉത്തരീയ ഭക്തിയിൽ അടങ്ങിയിരിക്കുന്നു.
 
ഈശോയുടെ വളർത്തപ്പൻ നമ്മുടെയും മധ്യസ്ഥനും സംരക്ഷകനും ആണന്നുള്ള ധൈര്യമാണ് ജോസഫിൻ്റെ ഉത്തരീയം നമുക്കു നൽകുന്നത്.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s