മറക്കില്ല ഞങ്ങൾ ഈ ധീരപോരാളികളെ…
ഇന്നേക്ക് 22 വർഷങ്ങൾക്കു മുൻപ് സുവിശേഷത്തിനു വേണ്ടി രക്തസാക്ഷികൾ ആയ ഗ്രഹാം സ്റ്റൈൻസും തന്റെ കുടുംബവും….
സമൂഹം ഭ്രഷ്ട് കല്പ്പിച്ചു പുറം തള്ളപെട്ട
കുഷ്ഠ രോഗികളെ സ്നേഹിച്ചു കരം താങ്ങിയവർ ആയിരുന്നു. ഗ്രഹാംസ്റ്റൈൻസും തന്റെ കുടുംബവും..
മൂന്ന് മക്കൾ ആയിരുന്നു അവർക്ക് എസ്ഥേർ, ഫിലിപ്പ്, തിമോത്തി.. ഭാര്യ ഗ്ലാഡിസ്..
ഓസ്ട്രേലിയ ആയിരുന്നു സ്വദേശം…
1965 – ൽ ആണ് ഗ്രഹാം സ്റ്റൈൻസ് യേശു ക്രിസ്തുവിന്റെ സന്ദേശവുമായി ഇന്ത്യയിൽ എത്തുന്നത്…..ഒറീസ്സയിലെ ഭരിപാട എന്നാ ഗ്രാമത്തിലായിരുന്നു അവർ ജീവിച്ചിരുന്നത്
കുഷ്ഠ രോഗികളെ അവർ തേടി പോകുമായിരുന്നു.. കാരണം അവർ ആയിരുന്നു സമൂഹത്തിൽ ഏറ്റവും വെറുക്കപ്പെട്ടിരുന്നത്…. നന്മകൾ മാത്രം ചെയ്തു ജീവിച്ച ഒരു കുടുംബം
എന്നാൽ ഇവരുടെ ഈ പ്രവർത്തങ്ങളോട് ചില സുവിശേഷ വിരോധികൾക്കു എതിർപ്പ് ഉണ്ടായിരുന്നു..
1999 ജനുവരി 22തീയതി… ഒരു മിഷൻ യാത്രകഴിഞ്ഞു വരുന്ന യാത്രയിൽ വാഹനത്തിൽ ഉണ്ടായിരുന്ന ഗ്രഹാമിനെയും തന്റെ രണ്ടു കുഞ്ഞുങ്ങളെയും ഒരുപറ്റം തീവ്രവാദികൾ ചേർന്ന് വാഹനത്തോടെ ചുട്ടു കരിക്കയായിരുന്നു…
അതിനു ശേഷം കുറ്റവാളികൾ ഒക്കെ പിടിക്കപ്പെട്ടു….
എങ്കിലും കുറ്റവാളികളോട് തന്റെ ഭാര്യ പറഞ്ഞത് ഞാൻ അവരോട് ക്ഷമിചിരിക്കുന്നു എന്നാണ്…. അവർക്കു ആരോടും വൈരാഗ്യമോ വെറുപ്പോ ഇല്ല കാരണം ക്രൂശിൽ കിടക്കുമ്പോഴും
“പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ” . എന്ന് പറഞ്ഞ കർത്താവാണ് അവർക്കു മാതൃക ❤❤❤
