⚜️⚜️⚜️ February 01 ⚜️⚜️⚜️
വിശുദ്ധ ബ്രിജിത്ത
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
ഏതാണ്ട് 450-ല്‍ ഒരു ഡ്രൂയിഡ് വിശ്വാസികളുടെ കുടുംബത്തിലാണ് കില്‍ദാരെയിലെ ബ്രിജിത്ത ജനിച്ചത്. ലിയോഘൈര്‍ രാജാവിന്റെ രാജധാനിയിലെ ഒരു കവിയായിരുന്നു വിശുദ്ധയുടെ പിതാവ്. തന്റെ ചെറുപ്രായത്തില്‍ തന്നെ ബ്രിജിത്ത ഒരു സന്യസ്ഥയാകണമെന്ന് ഏറെ ആഗ്രഹിച്ചിരിന്നു. കാലക്രമേണ അവള്‍ സന്യാസവൃതം സ്വീകരിച്ചു. മറ്റുള്ള ഒരുകൂട്ടം സ്ത്രീകളുമായി അവള്‍ കില്‍ദാരേയില്‍ ഒരു കന്യാസ്ത്രീ മഠം സ്ഥാപിച്ചു. പിന്നീടവള്‍ കോണ്‍ലേഡ് നയിച്ചിരുന്ന ഒരു സന്യാസിനീ സമൂഹത്തില്‍ ചേര്‍ന്നു.
പുരാതന കാലത്ത് കില്‍ദാരേയില്‍ വിജാതീയരുടെ ഒരമ്പലമുണ്ടായിരുന്നു. അവിടെ നിരന്തരം കത്തികൊണ്ടിരിക്കുന്ന ഒരു അഗ്നികുണ്ടവും. വിശുദ്ധ ബ്രിജെറ്റും അവളുടെ സന്യാസിനീമാരും ഈ അഗ്നികുണ്ഡം നശിപ്പിക്കാതെ അതൊരു ക്രിസ്ത്യന്‍ അടയാളമായി സൂക്ഷിച്ചു വന്നു. (നിസ്സാരമായ ചെറുത്തുനില്‍പ്പുകളോടെ അയര്‍ലന്‍ഡിലെ ഡ്രൂയിഡിസം ക്രിസ്തുമത വിശ്വാസത്തിനു വഴിമാറികൊടുത്ത പൊതുപ്രക്രിയയോട് യോജിച്ചായിരുന്നു ഇത്. ദൈവപ്രകൃതത്തെ പറ്റിയുള്ള ഭാഗികവും, പരിക്ഷണാത്മകവുമായ ഉള്‍കാഴ്ചയാണ് തങ്ങളുടെ വിശ്വാസമെന്നാണ് ഭൂരിഭാഗം ഡ്രൂയിഡുകളും പറയുന്നത്. അവര്‍ അന്വഷിച്ചു കൊണ്ടിരുന്ന ആ ഉള്‍കാഴ്ച ക്രിസ്തുമതത്തിലാണ് അവര്‍ക്ക് കാണുവാന്‍ കഴിഞ്ഞത്). ഒരു അശ്രമാധിപ എന്ന നിലയില്‍ വിശുദ്ധ നിരവധി ഐറിഷ് സമിതികളില്‍ പങ്കെടുത്തിട്ടുണ്ട്, ഐറിഷ് സഭയുടെ നയങ്ങളില്‍ വിശുദ്ധയുടെ സ്വാധീനം നിര്‍ണ്ണായകമായിരുന്നു.
ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️
1. ടസ്കസിലെ ബ്രിജീത്ത്
2. അള്‍സെറ്ററിലെ സിന്നിയാ
3. മെയിന്‍സ് രൂപതയിലെ ക്ലാരൂസ്
4. അയര്‍ലന്‍റുകാരനായ ക്രെവന്ന
5. കില്‍ദാരെ മഠാധിപ വി. ബ്രിജീത്തായുടെ പിന്‍ഗാമിയായ ദുര്‍ലുഗ്ദാക്ക്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
🌻പ്രഭാത പ്രാർത്ഥന🌻
പ്രിയപ്പെട്ടവരേ.. ഹൃദയം നമ്മെ കുറ്റപ്പെടുത്തുന്നില്ലെങ്കിൽ ദൈവത്തിന്റെ മുൻപിൽ നമുക്ക് ആത്മധൈര്യമുണ്ട്.. (1 യോഹന്നാൻ 3: 21)
പരിശുദ്ധനായ ദൈവമേ..
ദൈവത്തിൽ നിന്നും ജനിച്ച ഒരുവനും പാപം ചെയ്യുന്നില്ല. കാരണം ദൈവചൈതന്യം അവനിൽ വസിക്കുന്നു എന്ന തിരുവചനത്തെ ഹൃദയത്തിൽ സ്വീകരിച്ചു കൊണ്ടും യുവസഹജമായ മോഹങ്ങളിൽ നിന്നും ഓടിയകലുന്നതിനു വേണ്ടിയുള്ള അനുഗ്രഹം യാചിച്ചു കൊണ്ടും ഈ പ്രഭാതത്തിൽ ഞങ്ങൾ അവിടുത്തെ അരികിൽ അണയുന്നു. പലപ്പോഴും ഇന്നത്തെ ജീവിതത്തിന് അനിവാര്യമായത് എന്നു കരുതിയാണ് പല തിന്മവഴികളും ഞങ്ങൾ ജീവിത യാത്രയ്ക്കു വേണ്ടി തെരഞ്ഞെടുക്കുന്നത്. തെറ്റാണെന്നറിയാമായിരുന്നിട്ടും പലരെയും അനുകരിക്കാൻ ശ്രമിച്ചതു കൊണ്ട് ഇതെനിക്കു ചെയ്യാതിരിക്കാൻ കഴിയുകയില്ല എന്നൊരവസ്ഥയിലേക്ക് പലപ്പോഴും സാഹചര്യങ്ങൾ ഞങ്ങളുടെ ജീവിതത്തെ കൊണ്ടു ചെന്നെത്തിക്കാറുണ്ട്. എന്നാൽ തെറ്റായത് ചെയ്തു പോയി എന്നൊരു കുറ്റബോധവും, നിരാശയും എന്നിലുണ്ടാവുന്നിടത്തോളം കാലം ഒരിക്കലും എന്റെ ഹൃദയത്തിന്റെ പൂർണതയിൽ നിന്നു കൊണ്ട് എനിക്കെന്റെ ദൈവത്തെ അഭിമുഖീകരിക്കാനോ.. മനസ്സു നിറഞ്ഞ് അവിടുത്തോട് പ്രാർത്ഥിക്കാനോ കഴിയുകയില്ല എന്നുള്ളതാണ് സത്യം.
സ്നേഹ ഈശോയേ.. ലോകത്തിന്റെ പ്രലോഭനങ്ങളിൽ വീണു പോകാതെയും.. തെറ്റായ ജീവിത മാതൃകകളെ അനുകരിക്കുന്നവരാകാതെയും സ്വന്തം ഹൃദയത്തിൽ നിന്നും പുറപ്പെടുന്ന ദൈവഹിതപ്രകാരമുള്ള തീരുമാനങ്ങളിൽ ഉറച്ചു നിൽക്കാനുള്ള കൃപ ഞങ്ങൾക്കു നൽകണമേ.. പാപവഴികളിലെ നേട്ടങ്ങളൊന്നും ഞങ്ങളെ ഒരിക്കലും വഴിതെറ്റിക്കാതിരിക്കട്ടെ.. അപ്പോൾ നിർമലമായ മനസാക്ഷിയോടെ സുഖദുഃഖങ്ങൾ പങ്കുവയ്ക്കാൻ എനിക്ക് എന്നും അവിടുത്തെ അരികിൽ അണയാൻ കഴിയുകയും, ആത്മധൈര്യത്തോടെ അവിടുത്തെ കരുണയിൽ ആശ്രയിച്ചു കൊണ്ട് അങ്ങയുടെ അനുഗ്രഹത്തിന്റെ പുതുചൈതന്യത്താൽ ജീവൻ പ്രാപിച്ച ഭാഗ്യമുള്ള ഹൃദയത്തിനുടമയായി തീരാനും, എന്നും അവിടുത്തേക്ക് പ്രീതിജനകമായതു മാത്രം പ്രവർത്തിക്കാനും എനിക്കും കഴിയുക തന്നെ ചെയ്യും..
വിശുദ്ധ ഡോൺബോസ്കോ.. യുവജനങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ
എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.
യോഹന്നാന്‍ 3 : 16