Pularvettom / പുലർവെട്ടം

പുലർവെട്ടം 440

{പുലർവെട്ടം 440}

 
Love believes all things ‘- St. Paul
 
തോമസ് അക്വിനാസിനെക്കുറിച്ചാണ് ആ കഥ പൊതുവെ പറഞ്ഞുവരുന്നത്. ഒരു ദിവസം അയാളുടെ സഹസന്യാസിമാരിൽ ഒരാൾ തോട്ടത്തിൽ നിന്ന് ഉറക്കെ വിളിച്ചു പറയുകയാണ്: ഒരു കാള പറന്നു പോകുന്നത് കാണണമെങ്കിൽ ഓടിവരൂ. അക്വിനാസ് മാത്രം തപ്പിത്തടഞ്ഞ് താഴേക്ക് ഓടിയെത്തി. ഇത്ര പണ്ഡിതനായ മനുഷ്യൻ എങ്ങനെയാണ് നട്ടാൽ മുളയ്ക്കാത്ത ഈ നുണയിൽ പെട്ടുപോയതെന്ന ചോദ്യത്തിന് അയാളുടെ ഉത്തരം ലളിതമായിരുന്നു. കാള പറക്കുന്നു എന്ന് വിശ്വസിക്കുന്നതാണ് ഒരു സഹോദരൻ നുണ പറഞ്ഞു എന്ന് കരുതുന്നതിനേക്കാൾ എനിക്കെളുപ്പം!
 
സംശയമാണ് ജീവന്റെ ചാരുതയെ കെടുത്തിക്കളയുന്ന ഏറ്റവും വന്യമായ കാറ്റ്. സ്നേഹത്തിന്റെ കൈക്കുമ്പിൾ കൊണ്ടാണ് മനുഷ്യർ അണയാതെ അതിനെ പ്രതിരോധിക്കുന്നത്. അയാൾ/അവൾ അവിടെ തനിക്കു വേണ്ടി ഉണ്ടായിരിക്കുമെന്ന ധൈര്യമാണ് ചെറിയ മനുഷ്യരുടെ ധൈര്യം.
 
‘അഗാപെ’യുടെ അടിസ്ഥാന നിർവ്വചനവുമായി ചേർന്നുപോകുന്ന ബോധമാണിത്: This is the love arising from the esteem & prizing of the beloved. It’s not a reaction to the feelings of a relationship. It is not based in emotion. It is a conscious decision to act for the welfare one who is loved. അപരനോടുള്ള മതിപ്പും മൂല്യവുമാണ് സ്നേഹത്തിന്റെ കാതൽ. എന്റെ വൈകാരികതകളുടെ ഏറ്റക്കുറച്ചിലുകൾ കൊണ്ട് നിർണ്ണയിക്കേണ്ടതല്ല അയാളുടെ നേര്. വീട് പണിയുമ്പോൾ മണലിലല്ല പാറയിലാണ് അതുയർത്തേണ്ടതെന്ന് അയാൾ പറഞ്ഞത് സ്നേഹത്തിന്റെ ഈ കടലോരത്ത് ഇപ്പോഴും മുഴങ്ങുന്നുണ്ട്.
 
മക്കളെ വിശ്വസിക്കുന്ന മാതാപിതാക്കളോട്, നിങ്ങളുടെ ബുദ്ധി മുത്തൂറ്റിൽ പണയം വയ്ക്കരുതെന്നാണ് സകലമാന പണ്ഡിതരും പറഞ്ഞുകൊണ്ടിരിക്കുന്നത്. പാരന്റിങ്ങിലും ടീച്ചിങ്ങിലുമൊക്കെ അവരെ കണ്ണടച്ച് ഒന്ന് വിശ്വസിച്ചുനോക്കൂ. ആത്മവിശ്വാസമുള്ള, സത്യസന്ധമായ ഒരു പറ്റം മനുഷ്യർ രൂപപ്പെടുന്നതിന്റെ ആദ്യചുവടാണത്. I trust, എന്നതിനേക്കാൾ മനുഷ്യരെ വീണ്ടെടുക്കുന്ന ഒരു മന്ത്രം ഇനിയും ഉണ്ടായിട്ടില്ല.
 
നോക്കൂ, ആരും പറഞ്ഞാൽ ഒരു കാലത്ത് വിശ്വസിക്കാത്ത ഒരു കഥയുടെ പരിഭ്രമവുമായി ഒരു ചെറിയ പെൺകുട്ടി ദൂരെയൊരു ഗ്രാമത്തിലേക്ക് ഓടിപ്പോവുകയാണ്. അങ്ങനെയാണ് പുതിയ നിയമം ആരംഭിക്കുന്നത്. തന്റെ കഥ വിശ്വസിക്കാൻ സാധ്യതയുള്ള പ്രപഞ്ചത്തിലെ ഏകജീവി അവിടെ പാർക്കുന്ന ഒരു വൃദ്ധബന്ധു ആണെന്ന് അവൾക്ക് ഒരു തോന്നലുണ്ട്. കാരണം അവളുടെ ഉള്ളിലും ജീവന്റെ ഒരു തളിർപ്പുണ്ട്.
 
ആരും വിശ്വസിക്കാത്ത കഥ പറയാനാണ് കൂട്ടുകാരീ, ആയിരം കാതം സഞ്ചരിച്ച് നിന്റെ പാദങ്ങളിലേക്ക് എത്തുന്നത്.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

1 reply »

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s