Daily Saints

അനുദിന വിശുദ്ധർ (Saint of the Day) February 12th – St. Benedict Aniane

അനുദിന വിശുദ്ധർ (Saint of the Day) February 12th – St. Benedict Aniane

Advertisements

അനുദിന വിശുദ്ധർ (Saint of the Day) February 12th – St. Benedict Aniane

Benedict of Aniane Responsible for a revival of Frankish monasticism in VIII/IX Centuries, St. Benedict of Aniane (d. 821) was the scion of a noble Visigoth family and served as cupbearer to Pepin III and Charlemagne before becoming a monk c. 770/773 at St.-Seine near Dijon. Benedict became a hermit on his family estate and lived on the banks of the Aniane, where several other solitaries joined him. Benedict compiled all known monastic rules in Codex regularum and composed Concordia regularum to demonstrate the universality of the Rule of St. Benedict of Nursia, his namesake. Benedict of Aniane may have compiled also the supplement to the Gregorian sacramentary usually attributed to Alcuin of York. At the request of King Louis I the Pious, Benedict convoked and led the synod of Aachen in 817, which determined that all monasteries in Louis’ kingdom should follow the Rule of St. Benedict of Nursia. Implementation of this decree was not totally successful.

Advertisements

പ്രഭാത പ്രാർത്ഥന..🙏


ഞാൻ നിങ്ങളെ സ്നേഹിച്ചു.. എന്നാൽ നിങ്ങൾ ചോദിക്കുന്നു..എങ്ങനെയാണ് അങ്ങ് ഞങ്ങളെ സ്നേഹിച്ചത്.. (മലാക്കി :1/2)

സ്നേഹസ്വരൂപനായ ദൈവമേ.. ഇരുളടഞ്ഞ ഞങ്ങളുടെ ജീവിതത്തിലേക്ക് പ്രകാശമായി ഉദിച്ചുയർന്ന അങ്ങയുടെ അളവറ്റ സ്നേഹത്തിന് കൃതജ്ഞതയർപ്പിക്കാൻ ഈ പ്രഭാതത്തിലും ഞങ്ങൾ അവിടുത്തെ അരികിൽ അണഞ്ഞിരിക്കുന്നു. ജീവിതത്തിന്റെ സഹനസമയങ്ങളിലാണ് യഥാർത്ഥ സ്നേഹത്തെ നാം തിരിച്ചറിയുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. ജീവിതദുഃഖങ്ങളുടെ പൊള്ളുന്ന യാതാർഥ്യങ്ങളുടെ നടുവിൽ നിന്നു കൊണ്ട് ചുറ്റിലും നോക്കുമ്പോൾ അതുവരെ വലയം ചെയ്തു നിന്ന സ്നേഹിതരൊന്നും അരികിലുണ്ടാവില്ല. അപ്പോൾ പരാതിയുമായി നേരെ കർത്താവിന്റെ മുൻപിലേക്കു ചെല്ലും.. കൂടെ ചങ്കിൽ കൊള്ളുന്ന ഒരു ചോദ്യവുമുണ്ടായിരിക്കും.. ഈശോയേ.. ശരിക്കും നീയെന്നെ സ്നേഹിക്കുന്നുണ്ടോ.. എന്ന്.. ഉത്തരത്തിനു വേണ്ടി ഇതുവരെയുള്ള ജീവിതവഴികളിലൂടെ ഒന്നു കൂടി മനസ്സു കൊണ്ട് നടന്നു നോക്കും.. അപ്പോഴാണ് ഇതുവരെയുള്ള എന്റെ നോവിടങ്ങളിൽ ഞാൻ പോലുമറിയാതെ പോയ നിന്റെ സ്നേഹസാമിപ്യങ്ങളെ തിരിച്ചറിയുന്നത്.. അത്രമേൽ ഹൃദ്യമായ ഒരു പുഞ്ചിരിയിലൂടെയും.. അത്രയേറെ ആർദ്രമായ നോട്ടങ്ങളിലൂടെയും.. അത്രമാത്രം പ്രിയമേറിയ സാനിധ്യങ്ങളിലൂടെയുമൊക്കെ നീയെന്നെ സ്നേഹിച്ചു കൊണ്ടേയിരുന്നു.. അതിലൊന്നും നിന്നെ അറിയാതെ അതൊക്കെ ഹൃദയത്തിൽ ഏറ്റുവാങ്ങിയ ഞാൻ വീണ്ടും വീണ്ടും നിന്റെ സ്നേഹത്തിന്റെ ഏറ്റക്കുറച്ചിലുകളെ മാത്രം ജീവിതത്തിൽ തിരഞ്ഞു കൊണ്ടേയിരുന്നു..

എന്റെ ഈശോയേ.. ബാഹ്യ സ്നേഹത്തിന്റെ നഷ്ടപ്പെടലുകളിൽ മാത്രം നിന്റെ സ്നേഹത്തിന്റെ കുറവുകൾ തിരഞ്ഞു പിടിച്ചു പരാതിയുമായി നിന്റെ മുൻപിൽ അണയുന്ന ശിശുസഹജമായ പിടിവാശികളെ ഉപേക്ഷിച്ച്.. എന്റെ ജീവന്റെ ഓരോ അണുവിലും നിറഞ്ഞൊഴുകുന്ന നിന്റെ സ്നേഹം അനുഭവിച്ചറിയാനുള്ള കൃപ നൽകേണമേ.. അപ്പോൾ നിന്റെ സ്നേഹം അതിന്റെ പൂർണതയിൽ തന്നെ എന്റെ ആത്മാവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയും.. ആ ദിവ്യസ്നേഹത്തിന്റെ ഉണർത്തു പാട്ടായി ഞാനും രൂപാന്തരം പ്രാപിക്കുകയും ചെയ്യും..

വിശുദ്ധ ബെനഡിക്ട്.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ.. ആമേൻ..🙏

Categories: Daily Saints

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s