പ്രണയിക്കുന്നവർക്കായി ഒരു ദിനം… Valentines Day

പ്രണയിക്കുന്നവർക്കായി ഒരു ദിനം… Valentines day…

പ്രണയിക്കുന്നവർക്കും, പ്രണയം പറയാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി ഒരു ദിനം…
പ്രണയം തെറ്റാണെന്ന് പറഞ്ഞ് പഠിപ്പിക്കുന്നവരുടെ ഇടയിലൂടെ തന്നെ പരിശുദ്ധമാണ് പ്രണയമെന്ന് പറഞ്ഞു പ്രണയിക്കുന്നവരുടെയും പരിശുദ്ധമായി അഭിനയിച്ചു പ്രണയ വലയിൽ കുരുക്കുന്ന വ്യാജപ്രണയിതാക്കളുടെയും ദിനം… !!
ലൗജിഹാദ് വിഷയം ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ ഈ കാലഘട്ടത്തിൽ ഒരു പ്രണയദിനത്തിന് അതിൽ എത്ര മാത്രം പങ്കുണ്ട് എന്നത് ചിന്താനീയമാണ്.

365 ദിവസം ഉള്ള ഒരു വർഷത്തിൽ ഏത് ദിവസവും പറയാവുന്ന ഒന്നാണ് പ്രണയം… ആർക്കും ആരോടും ഇപ്പോൾ വേണമെങ്കിലും തോന്നാവുന്ന വികാരം…..ഈ പ്രണയം പറയാൻ ഒരു പ്രേത്യേക ദിവസത്തിന്റെ ആവശ്യമുണ്ടോ….??

Valentines day എന്ന ഈ പ്രണയദിനം, valentine പുണ്യവാളന്റെ തിരുന്നാൾ ആണ് എന്നും കാലക്രമേണ പരിണമിച്ചു പ്രണയദിനമായി മാറി എന്നും പലർക്കും അറിയില്ല. പതിയെ പതിയെ വിശുദ്ധനെ എല്ലാവരും മറന്നു… ഇന്ന് പ്രണയം പറയാനുള്ള ഒരു ദിനം…. കമ്പനികൾക്ക് സ്പെഷ്യൽ ഓഫറുകളും ഗിഫ്റ്റുകളും വെച്ച് ഉപഭോക്താക്കളെ ആകർഷിക്കാനൊരു ദിനം…. കോളേജുകളിൽ ആഘോഷങ്ങളും ലൗലെറ്റർ ബോക്സും പ്രൊപോസലുകളും ഒക്കെയായി സംഭവബഹുലമായ ഒരു ദിനം…. അതാണ് ഇന്ന് valentines day. കോറോണക്കാലവും ഞായറാഴ്ചയും ആയതിനാൽ ഈ വർഷം ഇതെല്ലാം ഓൺലൈൻ ആവും…!!
എന്തൊക്കെ ആയാലും മുതലെടുപ്പിന്റെയും ബിസിനസിന്റെയും ചതിയുടെയും തേപ്പിന്റെയും ഒരു ദിവസമാണ് ചിലർക്കെങ്കിലും ഈ ദിനം… !

പ്രണയിക്കുന്നത് വിശ്വാസപരമായി തെറ്റാണോ….???
ചെറുപ്പത്തിൽ പലരോടും മുതിർന്ന ടീച്ചർമാരോ അച്ചന്മാരോ സിസ്റ്റർസോ ഒക്കെയായി പറഞ്ഞ് പഠിപ്പിച്ചിട്ടുണ്ട് പ്രണയം തെറ്റാണ് എന്ന്…. !!
യഥാർത്ഥത്തിൽ, നല്ല കുടുംബത്തിന്റെ അടിത്തറ തന്നെ പ്രണയമാണ്…. സത്യസന്ധവും വിവേകപൂർണവും പക്വതനിറഞ്ഞതുമായ പ്രണയം ഒരിക്കലും തെറ്റല്ല…. പക്ഷെ, അത് ദൈവവും നാമും തമ്മിലുള്ള ബന്ധത്തിന് ഒരിക്കലും കോട്ടം തട്ടുന്നതാവരുത്.
പ്രണയം തെറ്റാണ്…. അത് നീയും ദൈവവുമായുള്ള ബന്ധത്തെ തകർക്കുന്നെങ്കിൽ…. നിന്റെ ഉത്തരവാദിത്വങ്ങളെയും മാതാപിതാക്കളോടുള്ള സ്നേഹത്തെയും ഹനിക്കുന്നെകിൽ പ്രണയം തെറ്റാണ്…. !!
പക്വതയെത്താത്ത പ്രായത്തിലുള്ള പ്രണയം തെറ്റാണ്…. അത് കൊണ്ട് തന്നെയാണ് അച്ചന്മാരും സിസ്റ്റേഴ്‌സും ടീച്ചർമാരുമെല്ലാം പ്രണയം തെറ്റാണെന്ന് പറഞ്ഞു പഠിപ്പിച്ചതും… !! പക്വതയില്ലാത്ത പ്രായത്തിലെ പ്രണയം, തെറ്റിലേയ്ക്ക് നയിക്കും…. മിക്കപ്രണയങ്ങളും ശരീരങ്ങൾ തമ്മിലുള്ള പ്രണയങ്ങളിലേക്ക് വഴിമാറുകയും വലിയ തെറ്റുകളിലേയ്ക്ക് എത്തുകയും ചെയ്യും… അതിനാലാണ് പക്വതയും വിവേകവുമായ ശേഷം പ്രണയിക്കുന്നതിൽ തെറ്റില്ല എന്ന് പറയുന്നത്.

വിശുദ്ധഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു :

“ജറുസലെംപുത്രിമാരേ, പാടത്തെചെറുകലമാനുകളുടെയും പേടമാനുകളുടെയും പേരില്‍ ഞാന്‍ കെഞ്ചുന്നു, ‘സമയമാകുന്നതിനുമുന്‍പേ’, നിങ്ങള്‍പ്രമത്തെ തട്ടിയുണര്‍ത്തുകയോഇളക്കിവിടുകയോ ചെയ്യരുതേ.”

ഉത്തമഗീതം 3 : 5

പക്വതയെത്തും മുമ്പ് പ്രണയത്തെ തട്ടിയുണർത്തരുത് എന്ന് വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നു. പക്വതയെത്താത്ത, പ്രണയം ഒരു പരിധി കഴിയുമ്പോൾ കാമമായി മാറുന്നു…. പതിയെ , പ്രണയത്തിന്റെ എല്ലാ പരിശുദ്ധിയും നഷ്ടമായി വെറും ശരീരസ്നേഹം മാത്രമായി അത്തരം പ്രണയങ്ങൾ ഒടുങ്ങുന്നു…. !!
യഥാർത്ഥ പ്രണയം മനസുകൾ തമ്മിലാണ്…. ഹൃദയങ്ങൾ തമ്മിലാണ്…. ദൈവയുമായി നമ്മെ കൂടുതൽ അടുപ്പിക്കുന്നതാവണം നമ്മുടെ പ്രണയം…. പഠിക്കുവാൻ motivate ചെയ്യുന്നതാവണം…. മാതാപിതാക്കളെ കൂടുതൽ സ്നേഹിക്കാൻ നമ്മെ സഹായിക്കുന്നതാവണം… കൂടുതൽ ഉയരങ്ങളിലേയ്ക്ക് എത്താൻ നമ്മെ സഹായിക്കുന്നതാവണം…. വിവാഹത്തിൽ അതിഷ്ധിതമാവണം….. പ്രണയിക്കുന്നവനെ / പ്രണയിക്കുന്നവളെ തന്നെ വിവാഹം കഴിക്കുമെന്ന് ഉറപ്പുള്ളതാവണം….. !!

എന്റെ മതത്തോടും വിശ്വാസത്തോടും സമുദായത്തോടും വിശ്വസ്ഥത പുലർത്തുന്നതാവണം എന്റെ പ്രണയം എന്ന് ഓരോരുത്തരും ചിന്തിക്കണം….. !!

ഈശോയും ഈസയും ഒന്നാണെന്നു പറഞ്ഞു ലൗജിഹാദിനായി വരുന്നവന്റെ മുന്നിൽ നെഞ്ചുറപ്പോടെ, ചങ്കുപറച്ചു തരുന്ന കർത്താവുള്ളപ്പോൾ നിങ്ങളുടെ സ്നേഹവും നിങ്ങളുടെ അറബി ദൈവത്തെയും എനിക്ക് വേണ്ട എന്ന് പറയുവാൻ നമ്മുടെ ക്രിസ്ത്യാനി പെൺകുട്ടികൾക്ക് ധൈര്യം ഉണ്ടാവട്ടെ…. !!

ഒരു പ്രണയത്തിന്റെ പേരിൽ നിനക്കായി കുരിശിൽ ബലിയർപ്പിച്ചവനെ മറന്ന്, വിശ്വാസത്തെയും സഭയെയും സമുദായത്തെയും കുടുംബത്തെയും കരിവാരിത്തേച്ച് മതവും വിശ്വാസവും ഉപേക്ഷിച്ചു ‘ഒരു ജാതി ഒരു മതം ‘ എന്ന് പാടിയും ജിഹാദിനായി നടക്കുന്നവരുടെ മുന്നിൽ വിശ്വാസത്തെ അടിയറവ് വെച്ചും നീ നേടിയെടുക്കുന്ന ജീവിതം മുപ്പതു വെള്ളിക്കാശിന് കർത്താവിനെ ഒറ്റുകൊടുത്ത യൂദാസിന്റെ ജീവിതം പോലെത്തന്നെയാണ് എന്ന് ഓർത്തുകൊള്ളുക…. ‼️

പ്രണയം ഒരു വ്യക്തിയിൽ മാത്രം ഒതുങ്ങട്ടെ…. വൈവാഹിക വാഗ്ദാനം പാലിക്കാൻ കഴിയട്ടെ…. ഏതോ സിനിമയിൽ അനൂപ് മേനോന്റെ ക്യാരറ്റർ ഹണിറോസിനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്……. വർഷങ്ങൾ കഴിഞ്ഞിട്ടും മനസ്സിൽ താങ്ങിനിൽക്കുന്ന ഒരു ഡയലോഗ്….

” നിന്നെ ഈ കട്ടിലിലോട്ട് വലിച്ചിടാൻ എനിക്ക് എളുപ്പമാണ്… അങ്ങനെ ചെയ്യാതിരിക്കാനാണ് ബുദ്ധിമുട്ട്. എന്നാൽ, ആ ബുദ്ധിമുട്ട് ഞാൻ ഇഷ്ടപ്പെടുന്നു.. ഒരാളെ മാത്രം പ്രണയിക്കാൻ, woman
Also, there is an extra space between a and one

പ്രണയം പരിശുദ്ധമാവട്ടെ….. വിവാഹത്താൽ മുദ്രിതമാവട്ടെ…… ഭൂമിയിൽ നമുക്കായി ദൈവം ഒരുക്കിയിരിക്കുന്ന ജീവിതപങ്കാളിയെ ഓർത്ത് ഓരോ ദിവസവും കൂടുതൽ വിശുദ്ധരായി വളരാൻ നമുക്ക് സാധിക്കട്ടെ…..

ദൈവം എനിക്കായ് ഒരുക്കിയിരിക്കുന്ന എന്റെ ജീവിതപങ്കാളിയെ ഓർക്കുമ്പോൾ മറ്റൊരു വ്യക്തിയെയും ഞാൻ എന്റെ കിടക്കയിൽ ക്ഷണിക്കുകയില്ല എന്ന് പ്രതിജ്ഞയെടുക്കാം.
https://bit.ly/3aGnGnz

✍️ Rose

Leave a comment