✨✨✨✨✨✨✨✨✨✨✨
മേരി പറയുന്നു : കർത്താവ് എനിക്കു സംരക്ഷകനും പരിപാലകനുമായി തന്ന പരിശുദ്ധനായ ജോസഫിനെ ഞാൻ സ്നേഹിച്ചിരുന്നു. ജോസഫിന്റെ പക്കൽ ഏല്പിച്ച കാന്യകത്വം സ്വന്തം അമ്മയുടെ കൈയിലിരിക്കുന്ന കുഞ്ഞിനെക്കൾ സുരക്ഷിതമായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ ഒരു അമ്മയാണന്ന് എങ്ങനെ അദ്ദേഹകത്തോട് പറയും. ഇതു പറയാതെ എന്റെ മാതൃത്വo എങ്ങനെ സ്ഥിതികരിക്കപ്പെടും. കർത്താവ് തന്റെ ദാസിയായ എന്നെ അങ്ങയുടെ മണവാട്ടിയാക്കിയിരിക്കുന്നു എന്ന് എങ്ങനെ പറയാതിരിക്കും? ഒന്നും പറയാതിരുന്ന് അദ്ദേഹത്തെ വഞ്ചിക്കനും ഞാനാഗ്രഹിച്ചില്ല. ഞാൻ പ്രാർത്ഥിച്ചു, അപ്പോൾ എന്നിൽ നിറഞ്ഞ അരൂപി എന്നോട് പറഞ്ഞു :”മൗനമായിരിക്കുക; നിന്റെ ഭർത്താവിന്റെ മുമ്പിൽ നിന്നെ ന്യായികരിക്കാനുള്ള ചുമതല എന്നെ ഏൽപ്പിക്കുക. “
എപ്പോൾ, എങ്ങനെ എന്നൊന്നും ഞാൻ ചോദിച്ചില്ല. ഇന്ന് വരെയും അവിടുത്തെ തൃക്കരങ്ങൾ എന്നെ താങ്ങി സംരക്ഷിച്ചു. ഇനിയും അതുണ്ടാകുമെന്ന് തീർച്ചയാണ്. ദൈവജ്ഞ ഞാൻ അനുസരിച്ചു. ആ നിമിഷo മുതൽ കുറെ മാസത്തേക്ക് ആ മുറിവ്, എന്റെ ഹൃദയത്തെ കുത്തിതുളക്കുന്ന വേദന, ഞാൻ അനുഭവിച്ചു.
‘സഹരക്ഷക’ എന്ന ലക്ഷ്യകത്തിലേക്കാനയിച്ച ആദ്യ സഹനം അതായിരുന്നു.
നിങ്ങളുടെ ജീവിതത്തിൽ ഇതുപോലുള്ള സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ മാതൃകയാകുന്നതിനുവേണ്ടിയാണ് ഞാനത് സഹിച്ചത്.
നിങ്ങളെ സ്നേഹിക്കുന്നവർക്ക് നിങ്ങളെകുറിച്ച് ഇതുപോലെ മോശമായ അഭിപ്രായം ജനിപ്പിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ സത്പേരും സ്നേഹവും എല്ലാം ദൈവത്തെ ഏൽപ്പിക്കുക.പരിശുദ്ധമായാ ജീവിതം നയിച്ചുകൊണ്ട് അവിടുത്തെ സംരക്ഷണത്തിനു സ്വയം ഏൽപ്പിച്ചുകൊടുത്താൽ ലോകം മുഴുവൻ നിങ്ങൾക്കെതിരാണെങ്കിലും അവിടുന്ന് നിങ്ങളെ സംരക്ഷിച്ചുകൊള്ളും.
✨✨✨✨✨✨✨✨✨✨✨
ദൈവമനുഷ്യന്റെ സ്നേഹഗീത – ( ഈശോ മരിയ വാൾതോർത്തക്കു നൽകിയ ദർശനങ്ങൾ എഴുതിയ ഗ്രന്ഥകത്തിൽ നിന്ന് )
Categories: St. Joseph, Year of St. Joseph