Daily Saints

അനുദിനവിശുദ്ധർ – ഫെബ്രുവരി 17

⚜️⚜️⚜️ February 17 ⚜️⚜️⚜️
പരിശുദ്ധ മറിയത്തിന്റെ ദാസന്മാര്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

യേശുവിന്റെ സഹനങ്ങളേയും, മാതാവിന്റെ ഏഴ് ദുഃഖങ്ങളേയും ധ്യാനിക്കുവാനും അനുതപിക്കുന്നവര്‍ക്ക് ആത്മീയപോഷണത്തിനുള്ള ഒരു ചെറിയ സമൂഹം എന്ന നിലയില്‍ ഏഴ് മഹാന്‍മാര്‍ കൂടിയാണ് സെര്‍വിറ്റെ സഭ സ്ഥാപിച്ചത്. പതിമൂന്നാം നൂറ്റാണ്ടിലെ സംഘര്‍ഷങ്ങള്‍ നിറഞ്ഞ സാഹചര്യങ്ങള്‍ക്കിടക്ക് ദൈവം ഫ്ലോറെന്‍സിലുള്ള ഏഴ് കുലീന കുലജാതരായ വ്യക്തികളെ വിളിക്കുകയും 1233-ല്‍ അവര്‍ തമ്മില്‍ ഒരു കൂടിക്കാഴ്ച നടത്തുകയും വളരെ ഭക്തിപൂര്‍വ്വം ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തു. പരിശുദ്ധ കന്യകാ മറിയം അവര്‍ക്കോരോരുത്തര്‍ക്കും പ്രത്യേകമായി പ്രത്യക്ഷപ്പെടുകയും വിശുദ്ധിയാല്‍ പൂര്‍ണ്ണമായൊരു ജീവിതം നയിക്കുവാന്‍ അവരോടു ആവശ്യപ്പെടുകയും ചെയ്തു.

തുടര്‍ന്ന്‍ തങ്ങളുടെ കുടുംബ മഹിമയും, സമ്പത്തും പരിഗണിക്കാതെ, ആഡംബര വസ്ത്രങ്ങള്‍ക്ക് പകരം ചണംകൊണ്ടുള്ള വസ്ത്രങ്ങളും ധരിച്ചു അവര്‍ ഒരു കൊച്ചു കെട്ടിടത്തിലേക്കവര്‍ താമസം മാറുവാന്‍ ഇടയായി. ഈ സഭയിലെ അംഗങ്ങളുടെ കഠിനമായ എളിമയിലൂന്നിയ ജീവിതരീതികള്‍ മൂലം ഇവരുടെ നേട്ടങ്ങള്‍ അധികമായി പുറത്ത് അറിയപ്പെട്ടില്ല. എന്നിരുന്നാലും തുടര്‍ച്ചയായ ദൗത്യങ്ങള്‍ വഴി പല മഹത്തായ നേട്ടങ്ങളും കൈവരുത്തുവാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. സങ്കടപ്പെടുന്നവരുടെ മാതാവായ പരിശുദ്ധ മറിയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിലും, അനേകരെ വിശ്വാസത്തിലേക്ക് ആനയിക്കാനും ഈ സന്യസ്ഥര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. പരിശുദ്ധ അമ്മ അവളുടെ വിശുദ്ധ ജീവിതം ആരംഭിച്ച സെപ്റ്റംബര്‍ 8ന് തന്നെയായിരുന്നു ഈ സന്യസ്ഥ സമൂഹത്തിനും തുടക്കം കുറിച്ചത്.

അധികം താമസിയാതെ അവര്‍ ഫ്ലോറെന്‍സിലെ തെരുവുകള്‍ തോറും അലഞ്ഞു ഭവനങ്ങളില്‍ ഭിക്ഷയാചിക്കുന്നതായി കാണപ്പെട്ടു. ‘പരിശുദ്ധ മറിയത്തിന്റെ ദാസന്‍മാര്‍’ എന്ന് ആ പ്രദേശത്തെ ബാലിക-ബാലന്മാര്‍ തങ്ങളെ വിളിക്കുന്നതായി അവര്‍ കേട്ടു. ഈ കുട്ടികളില്‍ അപ്പോള്‍ 5 മാസം മാത്രം പ്രായമുണ്ടായിരുന്ന വിശുദ്ധ ഫിലിപ്പ് ബെനീസിയുമുണ്ടായിരുന്നു. കാലം കടന്നു പോയപ്പോള്‍ അവര്‍ മോണ്ടെ സെനാരിയോവില്‍ പ്രാര്‍ത്ഥനയും, അനുതാപവും ധ്യാനവുമായി ഏകാന്ത വാസം നയിച്ചുപോന്നു. 1888-ല്‍ ലിയോ പതിമൂന്നാമന്‍ പാപ്പാ ഈ ഏഴ് ദൈവീക മനുഷ്യരേയും വിശുദ്ധരായി പ്രഖ്യാപിക്കുകയും, ഫെബ്രുവരി 17 നു അവരുടെ തിരുനാള്‍ ആയി അംഗീകരിക്കുകയും ചെയ്തു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. സര്‍ഡീനിയായില്‍ ഡോളിയായിലെ ബിഷപ്പായ കഗ്ലിയായിലെ ബെനഡിക്റ്റ്

2. സലേര്‍സോയിലെ ആബട്ടായ കോണ്‍സ്റ്റാബിലിസു

3. വെനീസിലെ ഡോണാത്തൂസും ഡെക്കുന്തിയിനും റോമൂളൂസും കൂട്ടരും (89 പേര്‍)

4. റാറ്റ്സ്ബര്‍ഗ് ബിഷപ്പായ എവര്‍മോഡ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

മണ്ണില്‍നിന്ന്‌ എടുക്കപ്പെട്ട നീ, മണ്ണിനോടു ചേരുന്നതുവരെ, നെറ്റിയിലെ വിയര്‍പ്പുകൊണ്ടു ഭക്‌ഷണം സമ്പാദിക്കും. നീ പൊടിയാണ്‌, പൊടിയിലേക്കുതന്നെ നീ മടങ്ങും.
ഉല്‍പത്തി 3 : 19🙏

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

ആകയാൽ എല്ലാ അശുദ്ധിയും,വർധിച്ചു വരുന്ന തിന്മയും ഉപേക്ഷിച്ച്, നിങ്ങളിൽ പാകിയിരിക്കുന്നതും.. നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കുവാൻ കഴിവുള്ളതുമായ വചനത്തെ വിനയപൂർവം സ്വീകരിക്കുവിൻ.. (യാക്കോബ് :1/21)
സർവ്വശക്തനായ ദൈവമേ..

പരീക്ഷിക്കപ്പെടുന്തോറും സ്ഥിരത ലഭിക്കുന്ന വിശ്വാസവെളിച്ചത്തിന്റെ അനുഗ്രഹം തേടി ഈ പ്രഭാതത്തിലും ഞങ്ങൾ അവിടുത്തെ സന്നിധിയിൽ അണഞ്ഞിരിക്കുന്നു. ഈശോയേ.. ഞങ്ങൾ സത്യത്തിന് അനുരൂപരാകാൻ വിളിക്കപ്പെട്ടവരാണെങ്കിലും പലപ്പോഴും തിന്മകളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്ന ഈ ലോകത്തിന്റെ മായക്കാഴ്ച്ചകൾ ഞങ്ങളുടെ മിഴികളെയും ആകർഷിക്കുന്നു. അശുദ്ധമായതിനെ പോലും സ്വീകരിക്കാനുള്ള വ്യഗ്രത ഞങ്ങളിൽ നിറച്ചു കൊണ്ട് പാപത്തിന്റെ ജീവിതലഹരിക്ക് ഞങ്ങൾ അടിമകളായിരിക്കുന്നു. ഞങ്ങളിൽ കുടിയേറിയിരിക്കുന്ന സ്വാർത്ഥ മോഹങ്ങൾക്കു വേണ്ടി മറ്റുള്ളവരുടെ ജീവനെ പോലും ഹനിക്കുന്ന നീചമായ മനസ്സിന്റെ ഉടമകളായി ഞങ്ങളും അധഃപതിച്ചു പോകുന്നു..

ഈശോയേ.. അന്ധകാരത്തിന്റെ എല്ലാ പാപപ്രവൃത്തികളിൽ നിന്നും പൂർണമായ വിടുതൽ നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ.. നൈമിഷിക സുഖങ്ങളുടെ പിന്നിൽ മറഞ്ഞിരിക്കുന്ന നിത്യനാശത്തിന്റെ കെണിയിൽ ഉൾപ്പെടാതെ ഞങ്ങളുടെ ആത്മാവിനെ കാത്തു സൂക്ഷിക്കുകയും.. അനുതാപമാർന്ന ഹൃദയത്തോടെയും,സുകൃത വഴികളിലൂടെയും അങ്ങയുടെ നിത്യരക്ഷയെ നേടിയെടുക്കാനുള്ള കൃപ നൽകുകയും ചെയ്യണമേ.. അപ്പോൾ ലോകസുഖങ്ങളുടെ നിദ്രപുൽകിയ അന്ധകാരത്തിൽ നിന്നും ജീവന്റെ വെളിച്ചത്തിലേക്കു തുറക്കുന്ന മിഴികൾ ഞങ്ങൾക്കും സ്വന്തമാകുക തന്നെ ചെയ്യും..
വിശുദ്ധ ജൂലിയാന.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ.

Categories: Daily Saints

Tagged as: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s