അനുദിനവിശുദ്ധർ

അനുദിനവിശുദ്ധർ – ഫെബ്രുവരി 18

⚜️⚜️⚜️ February 18 ⚜️⚜️⚜️
വിശുദ്ധ ശിമയോന്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

യേശുവിന്റെ രക്തബന്ധത്തില്‍ പെട്ട ഒരാളായിരുന്നു വിശുദ്ധ ശിമയോന്‍. അപ്പസ്തോലിക കാലഘട്ടത്തിന്റെ ആദ്യ നാളുകളില്‍ തന്നെ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു. ക്ലിയോഫാസിന്റെ മകനായിരുന്ന ശിമയോന്‍ അപ്പസ്തോലനായ യാക്കോബിന്റെ പിന്‍ഗാമിയായി ജെറുസലേമിലെ രണ്ടാമത്തെ മെത്രാനായി എന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

ട്രാജന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ ഗവര്‍ണറായിരുന്ന അറ്റിക്കൂസ് വിശുദ്ധനെ ‘ഒരു ക്രിസ്ത്യാനിയും, യേശുവുമായി രക്തബന്ധമുള്ളവനെന്നും’ പറഞ്ഞ് കുറ്റം ചുമത്തി തടവിലാക്കി. യേശുവിന്റെ മരണത്തിനു ശേഷം കുറച്ച് കാലത്തോളം ദാവീദിന്റെ പിന്‍ഗാമികളായിട്ടുള്ള എല്ലാവരേയും പിടികൂടി തടവിലാക്കിയിരുന്നു. എല്ലാവിധത്തിലുള്ള പീഡനങ്ങള്‍ക്ക് ശേഷം രക്ഷകനേ വധിച്ചതുപോലെ പോലെ വിശുദ്ധനേയും കുരിശില്‍ തറച്ചു കൊന്നു.

തന്റെ 120 മത്തെ വയസ്സില്‍ ധൈര്യത്തോടും സന്തോഷത്തോടും കൂടിയാണ് കുരിശു മരണം ഏറ്റുവാങ്ങിയതെന്ന് അതിനു സാക്ഷ്യം വഹിച്ചവര്‍ പ്രശംസിച്ചിട്ടുണ്ട്. 106 ഫെബ്രുവരി 18നാണ് വിശുദ്ധന്‍ രക്തസാക്ഷിത്വം വരിച്ചത്‌. ജെറുസലേമിനെ ഉപരോധിക്കുന്നതും, നാശമാക്കുന്നതും ഈ വിശുദ്ധന്റെ മെത്രാന്‍ ഭരണ സമയത്താണ്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️

1. ജര്‍മ്മന്‍ കവിയായ ആഞ്ചില്‍ബെര്‍ട്ട്

2. ഏഷ്യാമൈനറിലെ ചാരലമ്പിയാസും കൂട്ടരും

3. ആഫ്രിക്കന്‍ രക്തസാക്ഷികളായ ലുസിയൂസും സില്‍വാനൂസും റൂത്തുളൂസുംക്ലാസിക്കൂസും സെക്കൂസും ഫ്രുക്സ്തുളൂസും മാക്സിമൂസും

4. ക്ലോഡ് ദെലാ കൊളമ്പിയേര്‍

5. മാക്സിമൂസും ക്ലവേഡിയൂസും പ്രെപെഡിക്നായും അലക്സാണ്ടറും കുത്തിയാസും
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

ദൈവമേ, എന്റെ നിലവിളി കേള്‍ക്കണമേ!
എന്റെ പ്രാര്‍ഥന ചെവിക്കൊള്ളണമേ!
സങ്കീര്‍ത്തനങ്ങള്‍ 61 : 1

Advertisements

🌻പ്രഭാത പ്രാർത്ഥന🌻


നീ പൊടിയാണ്.. പൊടിയിലേക്കു തന്നെ നീ മടങ്ങും.. (ഉൽപ്പത്തി :3/19)

കരുണാമയനായ ദൈവമേ..

അവിടുത്തെ പുത്രനും ഞങ്ങളുടെ കർത്താവുമായ യേശുക്രിസ്തുവിന്റെ തിരുരക്തം എല്ലാ പാപങ്ങളിൽ നിന്നും ഞങ്ങളെ ശുദ്ധീകരിക്കുമെന്ന വിശ്വാസത്തോടെ അനുതാപത്തിന്റെ മിഴിനീരുമായി ഈ പ്രഭാതത്തിൽ ഞങ്ങൾ അവിടുത്തെ അരികിൽ അണഞ്ഞിരിക്കുന്നു. പൊടിയായ ഞാൻ പൊടിയിലേക്കു തന്നെ മടങ്ങുമെന്ന നിത്യസത്യത്തെ അവഗണിച്ചു കൊണ്ട് ഈ ഭൂമിയിലെ അൽപ്പദിനങ്ങളിലെ ആയുസ്സിൽ ലോകത്തിലെ നശ്വരമായ ജീവിതസുഖങ്ങൾക്ക് വേണ്ടിയുള്ള ഓട്ടത്തിലാണ് ഞങ്ങളുടെ ജീവിതവും തളയ്ക്കപ്പെട്ടിരിക്കുന്നത്. കുറെയേറെ സമ്പത്തും സമൃദ്ധിയുമുണ്ടാകുമ്പോൾ എല്ലാം തികഞ്ഞു എന്നു ചിന്തിച്ചു കൊണ്ട് ഞാൻ ദൈവത്തെ പോലും വെല്ലു വിളിക്കുന്ന അഹങ്കാര മനോഭാവത്തിൽ ജീവിച്ചു തുടങ്ങും..അപ്രതീക്ഷിതമായ ജീവിതത്തിലുണ്ടാകുന്ന പ്രിയപ്പെട്ടവരുടെ വിയോഗം സൃഷ്ടിക്കുന്ന പുകമറയ്ക്കുള്ളിൽ നിൽക്കുമ്പോഴായിരിക്കും ഞാൻ തിരിച്ചറിയുന്നത്.. എന്റെ സമ്പത്തിനും പ്രശസ്തിക്കും ഉപരിയായ ജീവിത യാഥാർഥ്യങ്ങളും ഈ ലോകത്തിലുണ്ടെന്ന്.. അപ്പോൾ അവിടെ വീണുടഞ്ഞു ചിതറുന്നത് എന്റെ അഹംഭാവത്തിന്റെ നേർകാഴ്ചകൾ തന്നെയാവും..

ഈശോയേ.. ഹൃദയത്തിന്റെയും കണ്ണുകളുടെയും ചായ്‌വനുസരിച്ച് യഥേഷ്ടം ചരിക്കാനുള്ള ഞങ്ങളുടെ ജീവിതപ്രവണതയെ പിന്തുടരാതെ കർത്താവിന്റെ കല്പനകൾ ഓർത്തു പാലിക്കുന്നതിന് ഈ നോമ്പു കാലം ഞങ്ങൾക്കുള്ള ഓർമ്മപ്പെടുത്തലാവട്ടെ.. പൂർണ ഹൃദയത്തോടെ ഞങ്ങളുടെ പാപങ്ങളെ കുറിച്ച് അനുതപിക്കുകയും.. അവ ഏറ്റു പറഞ്ഞു അങ്ങയോട് പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ.. പിതാവായ അങ്ങേക്ക് ഞങ്ങളുടെ യാചനകളും,പ്രാർത്ഥനകളും ശ്രവിച്ച് ഞങ്ങളെ രക്ഷയിലേക്ക് നയിക്കാൻ കനിവുണ്ടാകേണമേ.. ഈ നോമ്പു കാലത്ത് അങ്ങയോടുള്ള വിശ്വാസത്തിലും.. പ്രത്യാശയിലും.. സ്നേഹത്തിലും അനുനിമിഷം വളരുന്നതിനു ഞങ്ങളെ സഹായിക്കുകയും ചെയ്യേണമേ നാഥാ..
വിശുദ്ധ പാദ്രേ പിയോ.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s