⚜️⚜️⚜️ February19 ⚜️⚜️⚜️
പിയാസെന്‍സായിലെ വിശുദ്ധ കോണ്‍റാഡ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
ഫ്രാന്‍സിസ്കന്‍ മൂന്നാം വിഭാഗത്തില്‍പ്പെട്ട ഒരു സന്യാസിയായിരുന്നു വിശുദ്ധ കോണ്‍റാഡ്. ഇറ്റലിയിലെ പിയാസെന്‍സായിലെ ഒരു ഉന്നത കുടുംബത്തിലായിരുന്നു വിശുദ്ധന്‍ ജനിച്ചത്. ഒരിക്കല്‍ നായാട്ടിനിടയില്‍ ഇദ്ദേഹം കൊളുത്തിയ തീ മൂലം അടുത്തുള്ള ഒരു വയല്‍ കത്തി നശിക്കുവാനിടയായി. എന്നാല്‍ ചിലര്‍ കൂടി ഒരു പാവപ്പെട്ട മനുഷ്യനില്‍ കുറ്റം ചുമത്തി കൊല്ലുവാന്‍ വിധിക്കപ്പെട്ടു. എന്നാല്‍ വിശുദ്ധന്‍ സധൈര്യം മുന്‍പോട്ടു വരികയും തന്റെ തെറ്റു ഏറ്റു പറയുകയും ചെയ്തു. ഇതിനു പരിഹാരമായി അദ്ദേഹത്തിന് തന്റെ സ്വത്തു മുഴുവന്‍ വില്‍ക്കേണ്ടി വന്നു.
തുടര്‍ന്ന്‍ വിശുദ്ധനും അദ്ദേഹത്തിന്റെ ഭാര്യയും ആത്മീയ ജീവിതം നയിക്കുവാനുള്ള തീരുമാനമെടുത്തു. അതിന്‍ പ്രകാരം വിശുദ്ധന്റെ ഭാര്യ ഫ്രാന്‍സികന്‍ മൂന്നാം സഭയില്‍ ചേരുകയും ഒരു സന്യാസിനിയാവുകയും ചെയ്തു. വിശുദ്ധ കോണ്‍റാഡ് സിസിലിയിലെ നോട്ടോയിലേക്ക് പോവുകയും അവിടെ വിശുദ്ധ മാര്‍ട്ടിന്‍റെ നാമധേയത്തിലുള്ള ഒരു ആതുരാലയത്തില്‍ ശുശ്രൂഷ ചെയ്തു പോന്നു. വിശുദ്ധന്റെ സുഹൃത്തും ധനികനുമായിരിന്ന ഒരാള്‍ നിര്‍മ്മിച്ച ആശ്രമത്തിലായിരിന്നു അദ്ദേഹത്തിന്റെ താമസം. മൂന്ന് ദശാബ്ദത്തോളം വിശുദ്ധന്‍ അവിടെ കഴിഞ്ഞു. നോട്ടോക്ക് പുറത്തുള്ള പിസോണേയിലുള്ള ഗുഹയില്‍ ഏകാന്തവാസം അനുഭവിച്ചു അദ്ദേഹം തന്റെ അവസാന കാലഘട്ടം അവിസ്മരിണീയമാക്കി. പോള്‍ മൂന്നാമന്‍ മാര്‍പാപ്പയാണ് വിശുദ്ധന്റെ സന്യാസ സഭയെ അംഗീകരിച്ചത്.
ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️
1. ബെനവെന്തോ ബിഷപ്പായ ബാര്‍ബത്തൂസ്
2. സൈപ്രസ്സില്‍ സോലിയിലെ പ്രഥമ ബിഷപ്പായ ഒക്സീബിയൂസ്
3. സ്പെയിനിലെ ബെയാത്തൂസ്
4. ഫ്രാന്‍സിലെ ബലീനാ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ നിങ്ങള്‍ ആരാധിക്കണം. അപ്പോള്‍ ഞാന്‍ നിങ്ങളുടെ ഭക്‌ഷ്യവും പാനീയവും ആശീര്‍വദിക്കും; നിങ്ങളുടെ ഇടയില്‍ നിന്നു രോഗം നിര്‍മാര്‍ജനം ചെയ്യും.
പുറപ്പാട് 23 : 25
സത്യത്തിനും നീതിയുടെ സംരക്‌ഷണത്തിനും വേണ്ടി പ്രതാപത്തോടെ വിജയത്തിലേക്കു മുന്നേറുക.
നിന്റെ വലത്തുകൈ ഭീതി വിതയ്‌ക്കട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 45 : 4
പ്രഭാത പ്രാർത്ഥന..🙏
കർത്താവേ.. മരുന്നോ ലേപനൗഷധമോ അല്ല..എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത്.. (ജ്ഞാനം :16/12)
എന്റെ നല്ല ദൈവമേ..
ഈ പ്രഭാതത്തിലും എന്റെ രക്ഷകനായ അങ്ങയിൽ ഞാനാശ്രയിക്കുന്നു..ഞാനൊരു നാളും ഭയപ്പെടുകയില്ല. എന്തെന്നാൽ ദൈവമായ കർത്താവാണ് എന്റെ ബലവും..എന്റെ ഗാനവും..എന്നേക്കുമുള്ള എന്റെ നിത്യരക്ഷയുടെ നിയന്താതാവും.ഈശോയേ.. ശരീരത്തെ ബലഹീനമാക്കുന്ന രോഗങ്ങളെക്കാൾ കൂടുതലുള്ളത് ഞങ്ങളുടെ ആത്മാവിനെ നിർവീര്യമാക്കുന്ന പാപാവസ്ഥകളാണ്. എത്ര ഏറ്റു പറഞ്ഞിട്ടും വീണ്ടും വീണ്ടും വീണു പോകുന്ന പാപത്തിന്റെ തഴക്കദോഷങ്ങളും, അതിന്റെ ഫലമായി ഞങ്ങളിൽ നിന്നും നഷ്ടമായി പോകുന്ന പ്രസാദവരവും ഞങ്ങളുടെയുള്ളിലെ ജീവനും ചൈതന്യവും നഷ്‍ടപ്പെടുത്തുന്നു.. പലപ്പോഴും മറ്റൊരുവന്റെ സ്വകാര്യതയിൽ പോലും കുറ്റം കണ്ടെത്താൻ ശ്രമിക്കുന്ന ഞങ്ങളുടെ വിചാരം കൊണ്ടും.. എന്നേക്കാൾ ഉയർന്നു നിൽക്കുന്ന എന്റെ സഹവാസികളുടെ നാശത്തെ ആഗ്രഹിക്കുന്ന ചിന്ത കൊണ്ടും.. എനിക്കു പ്രാപ്യമായിരിക്കുന്ന നന്മയും സന്തോഷവും ഒരിക്കലും എന്റെ സ്നേഹിതർ അവകാശപ്പെടുത്തരുത് എന്ന മനോഭാവത്തോടെ പ്രവർത്തിക്കുന്ന എന്റെ ഉപേക്ഷ കൊണ്ടും.. എന്നെ കൂടെ കൂട്ടിയവന്റെ ഏറ്റവും നല്ല സ്നേഹിതൻ എന്നവകാശപ്പെട്ടു കൂടെ നടന്നിട്ട് അവന്റെ കുറ്റങ്ങളും കുറവുകളും കണ്ടു പിടിക്കുകയും.. അത് മറ്റുള്ളവരോടു പറഞ്ഞു നടന്ന് അവനെ ഒരു പരിഹാസപാത്രമാക്കി ചിത്രീകരിക്കുകയും ചെയ്യുന്ന എന്റെ വാക്കുകൾ കൊണ്ടും ഞാൻ ഓരോ നിമിഷവും പാപം ചെയ്തു പോകുന്നു..
എന്റെ ഈശോയേ.. ഈ തപസ്സുകാലത്ത് പൂർണമായ അനുതാപത്തോടെ പാപങ്ങളെ എന്നേക്കുമായി പരിത്യജിക്കാനുള്ള കൃപ എനിക്കു നൽകേണമേ.. ഇനിയൊരിക്കലും എന്നിൽ പിടിമുറുക്കാത്ത വിധം ശക്തമായ ശാസനകളുടെ പിൻബലത്തോടെ എന്റെ കടുംചുവപ്പായ പാപങ്ങളെ ആഴിയുടെ അഗാധങ്ങളിലേക്ക് തൂത്തെറിയുകയും.. എന്നെ തൂമഞ്ഞിന്റെ വെണ്മയോടെ വിശുദ്ധീകരിക്കുകയും ചെയ്യണമേ.. എന്തെന്നാൽ മരുന്നിനോ ലേപനൗഷധത്തിനോ സുഖപ്പെടുത്താൻ കഴിയാത്ത പാപത്താൽ നിർജ്ജീവമായ എന്റെ ആത്മാവിനെ സുഖപ്പെടുത്തിയത് അങ്ങയുടെ വചനം മാത്രമാണ്..
ഈശോയുടെ മധുരമായ തിരുഹൃദയമേ.. എന്റെ സ്നേഹമായിരിക്കേണമേ.. ആമേൻ 🙏