അനുദിനവിശുദ്ധർ – ഫെബ്രുവരി 20

⚜️⚜️⚜️ February 20 ⚜️⚜️⚜️
ടൂര്‍ണായിലെ വിശുദ്ധ എലിയൂത്തേരിയൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

ഫ്രാന്‍സിലെ ടൂര്‍ണായിലായിരുന്നു വിശുദ്ധ എലിയൂത്തേരിയൂസിന്റെ ജനനം. പ്രാരംഭ കാലഘട്ടത്തിലെ വിശുദ്ധരില്‍ ഒരാളായിരിന്ന പ്ലേട്ടണാല്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരായിരുന്നു വിശുദ്ധ എലിയൂത്തേരിയൂസിന്റെ മാതാപിതാക്കള്‍. 486-ല്‍ വിശുദ്ധന്‍ ടൂര്‍ണായിലെ മെത്രാനായി അഭിഷിക്തനായി. വിശുദ്ധന്റെ പ്രബോധനങ്ങള്‍ വഴി ഫ്രാന്‍സിലെ വിഗ്രഹാരാധകരായ പുരോഹിതന്‍മാരും ദൈവനിഷേധികളും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു.

ഒരിക്കല്‍ ചെറുപ്പക്കാരിയായ ഒരു പെണ്‍കുട്ടി വിശുദ്ധനില്‍ അനുരക്തയായി. മെത്രാന് ഇക്കാര്യത്തില്‍ യാതൊരു പങ്കും ഇല്ലായിരുന്നു. ഇതറിഞ്ഞ പെണ്‍കുട്ടി രോഗിയാവുകയും അധികം താമസിയാതെ ബോധം നഷ്ട്ടപ്പെട്ട അവസ്ഥയിലാവുകയും ചെയ്തു. അവളുടെ പിതാവിനോടു ക്രിസ്തുമതം സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്യുകയാണെങ്കില്‍ താന്‍ അവളുടെ രോഗം ഭേദമാക്കാമെന്ന് വിശുദ്ധന്‍ ഉറപ്പ് കൊടുത്തു. എന്നാല്‍ അവളുടെ അസുഖം ഭേദമായെങ്കിലും അവളുടെ പിതാവ് വാക്കുപാലിക്കുവാന്‍ സന്നദ്ധത കാണിച്ചില്ല. അതിനാല്‍ വിശുദ്ധ എലിയൂത്തേരിയൂസ് ആ പ്രദേശത്ത് പ്ലേഗ് ബാധ വരുത്തുകയും തന്മൂലം തന്റെ വാഗ്ദാനം പാലിക്കാതിരുന്ന ആ മനുഷ്യന്‍ ഉടന്‍തന്നെ അനുതപിച്ചു ക്രിസ്തുവില്‍ വിശ്വസിച്ചതായും ഐതിഹ്യമുണ്ട്.

ആ പ്രദേശത്തെ ദൈവവിരോധികളായ അവിശ്വാസികള്‍ ഏല്‍പിച്ച മുറിവുകളാലാണ് വിശുദ്ധന്‍ മരണപ്പെട്ടത്. 532 ജൂലൈ 1നാണ് വിശുദ്ധന്‍ മരണമടഞ്ഞത്. വിശുദ്ധനെ കുറിച്ചുള്ള ഭൂരിഭാഗം തെളിവുകളും തിരുശേഷിപ്പുകളും 1092-ല്‍ ഉണ്ടായ ഒരു വന്‍ അഗ്നിബാധയില്‍ കത്തി നശിച്ചുപോയി. ഈ വിശുദ്ധന്റേതായി പറയപ്പെടുന്ന പ്രബോധനങ്ങളില്‍ ക്രിസ്തുവിന്റെ അവതാരമെടുക്കലിനേയും, ജനനത്തേയും, മംഗളവാര്‍ത്തയേയും കുറിച്ചുള്ളവയൊസഹികെയുള്ളവക്കൊന്നിനും മതിയായ ആധികാരികതയില്ല (Benedictines, Bentley, Encyclopedia, Husenbeth). ആരാധനയില്‍ പൂജ്യവസ്തുവിന്റെ പാത്രവുമേന്തി നില്‍ക്കുന്ന രീതിയിലും, മുറിവേറ്റ സൈനികര്‍ക്കും പാവങ്ങള്‍ക്കുമിടയില്‍ പൂജ്യവസ്തുവിന്റെ പാത്രവുമേന്തി നില്‍ക്കുന്ന വിശുദ്ധനെ യേശു അനുഗ്രഹിക്കുന്നതായും, ചമ്മട്ടികൊണ്ടുള്ള അടിയില്‍ നിന്നും വിശുദ്ധനെ ഒരു മാലാഖ രക്ഷിക്കുന്നതായുമാണ് വിശുദ്ധ എലിയൂത്തേരിയൂസിനെ കലാകാരന്‍മാര്‍ ചിത്രീകരിച്ചിട്ടുള്ളത്‌.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. വി. ക്ലാരയുടെ സഹോദരീ പുത്രിയായ അമാത്താ

2. അയര്‍ലന്‍റിലെ ബോള്‍കാന്‍

3. സ്കൊട്ടിലെ കോള്‍ഗാന്‍

4. ഓര്‍ലീന്‍സ്‌ ബിഷപ്പായ എവുക്കേരിയൂസ്

5. മേസ്ത്രിക്ട് ബിഷപ്പായ ഫാന്‍കൊ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

പ്രഭാത പ്രാർത്ഥന..🙏


എന്റെ ജീവൻ മരവിച്ചപ്പോൾ ഞാൻ കർത്താവിനെ ഓർത്തു.. എന്റെ പ്രാർത്ഥന അങ്ങയുടെ അടുക്കൽ.. അങ്ങയുടെ വിശുദ്ധ മന്ദിരത്തിൽ എത്തി.. (യോന:2/7)

പരമ പരിശുദ്ധനായ ദൈവമേ..
നന്മയും നീതിയും അനുഷ്ഠിക്കുന്നതാണ് കർത്താവിനു ബലിയേക്കാൾ സ്വീകര്യം എന്ന ഉൾക്കാഴ്ച്ചയോടെ അനുദിന പ്രാർത്ഥനാസമർപ്പണവുമായി ഈ പ്രഭാതത്തിലും ഞങ്ങൾ അവിടുത്തെ അരികിൽ അണഞ്ഞിരിക്കുന്നു. ഞാൻ ഓർക്കുകയായിരുന്നു ഈശോയേ.. എന്റെ ഉയർച്ചയുടെ നാളുകളിൽ എനിക്കു ചുറ്റും സ്നേഹിതന്മാരുടെ ഒരു വലിയ കൂട്ടമുണ്ടായിരുന്നു.. ഏതാവശ്യവും നേടിയെടുക്കാനുള്ള പണവും..പറയുന്നതിന് മുൻപു തന്നെ അത് നടത്തി തരാനുള്ള പ്രശസ്തിയും സ്വാധീനവും എനിക്കുണ്ടായിരുന്നു. ഒടുവിലെപ്പോഴോ ഒരു കൈദൂരമകലത്തിൽ എല്ലാം നഷ്ടമായപ്പോൾ എന്നിലേക്ക് ആകർഷിക്കപ്പെട്ടു നിന്നിരുന്ന സ്നേഹിതരും.. പ്രശസ്തിയുടെ തിളക്കവുമൊക്കെ അകന്നു പോകുന്നത് അസഹ്യമായ നൊമ്പരത്തോടെ ഞാനറിഞ്ഞു.. എന്നെ വലയം ചെയ്തിരുന്ന പുഞ്ചിരിയുടെയും.. വിധേയത്വത്തിന്റെയും നിഴൽ രൂപങ്ങളും എന്നിൽ നിന്നും മാഞ്ഞു പോകുന്നതും ഞാനറിയുന്നുണ്ടായിരുന്നു.. എല്ലാം തകർന്നു എന്ന തോന്നലിൽ നിന്നും..ഇനിയൊരു രക്ഷ എനിക്കുണ്ടാവില്ലെന്നുമുള്ള മനസ്സു മരവിച്ചു പോയ തിരിച്ചറിവിൽ നിന്നും അറിയാതെ നിന്നിലേക്കുയർന്ന എന്റെ മിഴിനോവിനെയും.. കണ്ണുനീരുകളെയും നീ സ്വീകരിച്ചത് എനിക്കു വേണ്ടി വിരിച്ചു പിടിച്ച നിന്റെ രക്ഷയുടെ കരങ്ങളിലാണ്.. ഈശോയേ… ഈ സമ്പത്തും സമൃദ്ധിയുമൊക്കെ എനിക്കനുവദിച്ചു തരുമ്പോൾ നീയറിഞ്ഞിരുന്നില്ലേ ഇതിൽ ഭ്രമിച്ചു പോകുന്ന ഞാൻ നിന്നെ പോലും മറക്കുന്ന അവസ്ഥയിലേക്ക് താണു പോകുമെന്ന്.. എന്നിട്ടും എന്നിലുള്ള ഏതു വിശ്വാസത്തിലാണ് നീ എന്റെ ഒരു നോട്ടത്തിനു വേണ്ടിയും.. മനമുരുകിയ എന്റെ മിഴിനീരിനെ സ്വീകരിക്കുന്നതിനു വേണ്ടിയും കാതോർത്തിരുന്നത്..എന്റെ അരികിലേക്ക് നിന്റെ രക്ഷയുടെ കരങ്ങൾ നീട്ടിത്തരാൻ വേണ്ടി ഓടിയെത്തിയത്..

എന്റെ ഈശോയേ.. എന്റെ ജീവൻ പോലും നഷ്ടമാകും എന്നു തോന്നിയപ്പോഴാണ് ഞാൻ നിന്നെ ഓർത്തതെങ്കിലും.. നല്ല നാളുകളിൽ അവഗണിച്ചു കളഞ്ഞതിന്റെ പരാതിയും പരിഭവവുമില്ലാതെ അങ്ങെന്റെ കൂടെ വന്നു.. അപ്പോൾ എന്റെ യാചനകളും പ്രാർത്ഥനകളും അവിടുത്തെ മുൻപിൽ സ്വീകാര്യമായ ബലിയായി തീർന്നു..അവയൊക്കെയും അങ്ങേ വിശുദ്ധ മന്ദിരത്തിലെ ധൂപാർച്ചനയായി സ്വീകരിച്ചു കൊണ്ട് ഒരിക്കലും കൈവിട്ടു കളയാത്ത സ്നേഹിതന്മാരുടെ ഗണത്തിലേക്കു അങ്ങ് എന്നെയും ചേർത്തുപിടിച്ചനുഗ്രഹിച്ചു..

നിത്യ സഹായ മാതാവേ.. ഞങ്ങളുടെ കഷ്ടതയിൽ അവിടുന്ന് സുനിശ്ചിതമായ തുണയാകേണമേ..ആമേൻ 🙏

Leave a comment