അനുദിനവിശുദ്ധർ – ഫെബ്രുവരി 22

⚜️⚜️⚜️ February 22 ⚜️⚜️⚜️
വിശുദ്ധ പത്രോസിന്റെ സിംഹാസനം
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

ആദ്യ സഭാതലവനും, പ്രധാന ഗുരുവുമെന്ന നിലയിലുള്ള വിശുദ്ധ പത്രോസിന്റെ അധികാരത്തിന്റെ സ്മരണ പുരാതനകാലം മുതല്‍ക്കേ തന്നെ റോമന്‍ സഭയില്‍ നിലവിലുണ്ടായിരുന്നു. ഏറ്റവും വിഖ്യാതനായ അപ്പസ്തോലിക സഭാ പിതാവിന് സാക്ഷ്യം വഹിച്ചതിനാല്‍ റോമന്‍ കത്തോലിക്കാ സഭക്ക് യാഥാസ്ഥിതിക വിശ്വാസികള്‍ക്കിടയില്‍ ഒരു സവിശേഷമായ സ്ഥാനവും, അനുസരണയും ഉണ്ടായിരുന്നു. സ്നേഹത്തിലൂന്നിയ അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും സഭകളില്‍ അദേഹം നടത്തികൊണ്ടിരിക്കുന്ന സേവനങ്ങളുമാണ് ഇതിനു പ്രധാന കാരണം.

ക്രിസ്തു തന്റെ സഭയില്‍ ഐക്യം സ്ഥാപിക്കുവാന്‍ ആഗ്രഹിച്ചിരുന്നതായി സുവിശേഷങ്ങളില്‍ കാണുവാന്‍ സാധിക്കും, അത്കൊണ്ട് തന്നെ തന്റെ മുഴുവന്‍ അനുയായികളില്‍ നിന്നുമായി 12 പേരെ തന്റെ ശിഷ്യരായി തിരഞ്ഞെടുത്തു. എന്നാല്‍ സഭയുടെ ഐക്യമെന്ന രഹസ്യത്തിന്റെ പൂര്‍ത്തീകരണത്തിനായി യേശു തന്റെ 12 ശിഷ്യന്‍മാരില്‍ നിന്നും ഒരാളെ തിരഞ്ഞെടുത്തുവെന്ന് കാണാവുന്നതാണ്. യേശു തന്റെ മുഴുവന്‍ അനുയായികളെയും വിളിച്ചുകൂട്ടി അവര്‍ക്ക് സുവിശേഷം പകര്‍ന്നു നല്‍കി. അതിനു ശേഷം അവരില്‍ നിന്നും പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തു, ഇപ്രകാരമാണ് അപ്പസ്തോലന്‍മാര്‍ തിരഞ്ഞെടുക്കപ്പെട്ടത്, ഇതായിരുന്നു യേശു നടത്തിയ ആദ്യത്തെ വിഭജനം.

ഈ പന്ത്രണ്ട് അപ്പസ്തോലന്‍മാരില്‍ ഒന്നാമന്‍ പത്രോസ് എന്ന് വിളിക്കപ്പെടുന്ന ശിമയോന്‍ (മത്തായി 10:1-2). തന്റെ ഭവനമാകുന്ന സഭയെ പണിയുന്നതിനുള്ള തയ്യാറെടുപ്പെന്ന നിലയില്‍ യേശു പത്രോസിനെ തിരഞ്ഞെടുക്കുകയും, യേശുതന്നെ പത്രോസ് എന്ന നാമധേയം ശിമയോന് നല്‍കിയതെന്നും അപ്പസ്തോലനായ വിശുദ്ധ മാര്‍ക്കോസ് പറഞ്ഞിട്ടുണ്ട്.

‘ആകയാല്‍, നിങ്ങള്‍പോയി സുവിശേഷം പ്രസംഗിക്കുവിന്‍’ (മത്തായി 28:19) എന്ന് തുടക്കം മുതലേ യേശുക്രിസ്തു പറയുകയും, ഇപ്പോഴും ധാരാളം പേരോടു പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാല്‍ അവിടുത്തെ ഐക്യത്തിന്റെ രഹസ്യത്തില്‍ തന്റെ അവസാന കരം കുരിശിലേക്ക് നീട്ടുമ്പോള്‍ യേശു ഒരുപാട് പേരോടായി പറയുന്നില്ല, പകരം താന്‍ കൊടുത്ത പേരിനാല്‍തന്നെ യേശു പത്രോസിനെ ഇതിനായി വ്യക്തിപരമായി അടയാളപ്പെടുത്തുകയും ചുമതലപ്പെടുത്തുകയുമാണ് ചെയ്തത്.

ദൈവപുത്രനായ യേശുക്രിസ്തു ജോനാസിന്റെ മകനായ ശിമയോനോട് അരുളിചെയ്യുക; അതിശക്തിയുള്ളവനും യഥാര്‍ത്ഥ ശിലയുമായ യേശു, താന്‍ ശക്തി പകര്‍ന്നുകൊടുത്തിട്ടുള്ള ശിലയായ ശിമയോനോട് മാത്രമാണ് ഇനി മുതല്‍ ഇതിനായി സംസാരിക്കുക, അവനിലൂടെ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു, മാത്രമല്ല തന്റെ സ്വന്തം സ്ഥിരത അവന്റെ മേല്‍ മുദ്രകുത്തുകയും ചെയ്തു. യേശു പറഞ്ഞു “ആകയാല്‍ ഞാന്‍ നിന്നോടു പറയുന്നു, നീ പത്രോസാകുന്നു” തുടര്‍ന്ന്‍ യേശു ഇപ്രകാരം കൂട്ടിചേര്‍ക്കുകയും ചെയ്യുന്നു “നീയാകുന്ന പാറമേല്‍ ഞാനെന്റെ സഭ സ്ഥാപിക്കും, നരകകവാടങ്ങള്‍ ഇതിനെതിരെ പ്രബലപ്പെടുകയില്ല” എന്ന് പറഞ്ഞുകൊണ്ട് യേശു ഉപസംഹരിക്കുന്നു.

വിശ്വാസമാണ് തന്റെ സഭയുടെ അടിത്തറ എന്നറിയാവുന്ന യേശു, തന്റെ ഈ ദൗത്യത്തിനു വേണ്ടി പത്രോസിനെ ഒരുക്കുന്നതിനായി, ആരാധ്യമായ സഭയുടെ ആണികല്ലായി തീരുവാന്‍ തക്കവിധമുള്ള വിശ്വാസത്താല്‍ പത്രോസിനെ പ്രചോദിപ്പിക്കുന്നു. പത്രോസാകട്ടെ “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനാകുന്നു” (മത്തായി 16, 18) എന്ന തന്റെ ശക്തമായ വിശ്വാസപ്രഖ്യാപനം വഴിയായി വാഗ്ദാനം വഴി തിരുസഭയുടെ ആണികല്ലായി തീരുവാന്‍ തക്കവിധം യോഗ്യതയുള്ളവനാകുന്നു. ഒരാളെ തലവനാക്കുക എന്നുള്ളത് യേശുവിന്റെ വളരെയേറെ നിഗൂഢമായൊരു പദ്ധതിയായിരുന്നു. പക്ഷെ ഈ പിന്തുടര്‍ച്ച ഒരിക്കലും ആദ്യത്തെയാള്‍ക്ക് തന്റെ സ്ഥാനം നഷ്ടപ്പെടുത്തുകയോ ചെയ്യുന്നില്ല. എന്തൊക്കെയാണെങ്കിലും യേശുവിന്റെ വാഗ്ദാനങ്ങള്‍ക്കും അതുപോലെ തന്നെ യേശുവിന്റെ സമ്മാനങ്ങള്‍ക്കുമായി അനുതാപപൂര്‍വ്വമല്ലാത്തതായി നീ ചെയ്യുന്നതെല്ലാം നിനക്ക് തിരിച്ചടക്കേണ്ടതായി വരും. കൂടാതെ അവ്യക്തമായും സാര്‍വത്രികമായും ഒരിക്കല്‍ നല്‍കപ്പെട്ടത് തിരിച്ചെടുക്കാനാവാത്തതാണ്. ഒന്നുമൊഴിയാതെ ഒരാള്‍ക്ക് മാത്രമായി അധികാരം കൊടുക്കുമ്പോള്‍ അത് മറ്റാര്‍ക്കുമായി വിഭജിക്കപ്പെടാതെ സമൃദ്ധമാകുകയും, അത് അര്‍ത്ഥമാക്കുന്നത് പോലെ അതിരുകളില്ലാത്തവിധം അവരെ രക്ഷിക്കുകയും ചെയ്യുന്നു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. അലക്സാണ്ട്രിയായിലെ അബിലിയൂസു

2. അരിസ്റ്റിയോണ്‍

3. നിക്കോമീഡിയായിലെ അത്തനേഷ്യസ്

4. സിറിയന്‍കാരനായ ബാരെഡെയിറ്റ്സ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

പ്രഭാത പ്രാർത്ഥന..🙏

സ്നേഹിതന്മാർ എന്നെ പരിഹസിക്കുന്നു.. എന്റെ കണ്ണുകൾ ദൈവസന്നിധിയിൽ കണ്ണീരൊഴുക്കുന്നു.. (ജോബ് :16/20)
കരുണാമയനായ എന്റെ ദൈവമേ..

ഈ ലോകത്തിൽ ഞങ്ങൾക്കു ഞെരുക്കമുണ്ടാകുമ്പോഴൊക്കെയും ലോകത്തെ കീഴടക്കിയവനായ അങ്ങയുടെ സന്നിധിയിൽ പ്രാർത്ഥനയുടെ പ്രത്യാശയുമായി ഞങ്ങൾ അഭയം പ്രാപിക്കുന്നു. ഈശോയേ.. ഒരുപാട് സ്നേഹിതന്മാരോടൊപ്പം മാതാപിതാക്കളുടെ വാക്കുകൾ ധിക്കരിച്ചും.. വിശ്വാസത്തെ തള്ളിപ്പറഞ്ഞും.. ദൈവത്തെ പരിഹസിച്ചും ജീവിച്ചു നടന്ന ഒരു കാലം എനിക്കുണ്ടായിരുന്നു. അന്ന് എനിക്ക് എല്ലാം എന്റെ സുഹൃത്തുക്കളായിരുന്നു. വാക്കുകളിലൂടെ ജീവിതത്തിലെ എല്ലാ സുഖങ്ങളും ആസ്വദിക്കാനുള്ള ആവേശം അവരെന്നിൽ നിറച്ചു.. തെറ്റാണ് എന്നു സ്വന്തം മനസ്സു പറഞ്ഞ കാര്യങ്ങൾ പോലും നേടിയെടുക്കാൻ വല്ലാത്ത ഒരു വാശിയോടെ ഞാൻ ഇറങ്ങിത്തിരിച്ചു.. ഒടുവിൽ നിസ്സഹായതയുടെ ആൾരൂപമായി.. ജീവനും ജീവിതവും കൈവിട്ടു പോയ അവസ്ഥയിൽ ചുറ്റും തിരഞ്ഞ എന്റെ കണ്ണുകളിൽ എന്റെ സ്നേഹിതരിൽ ആരുടേയും നിഴൽ പോലും പതിഞ്ഞിരുന്നില്ല.. എന്നെ ആശ്വസിപ്പിക്കുന്ന ഒരു സ്നേഹത്തെയും കണ്ടെത്താൻ എനിക്കു കഴിഞ്ഞതുമില്ല. തുണയാകുമെന്ന് വിശ്വസിച്ചു ഞാൻ സ്നേഹിച്ചവരെല്ലാം എന്റെ ജീവന്റെ കെണിയായിരുന്നു എന്നു ഞാനിന്നു തിരിച്ചറിയുന്നു.

ഈശോയേ.. അനർത്ഥ നിമിഷങ്ങളിലാണ് ജീവിതത്തിന്റെ അർത്ഥം തിരിച്ചറിയുന്നത് എന്ന വലിയ സത്യത്തെ അനുഭവങ്ങളിലൂടെ തന്നെ എന്നെ പഠിപ്പിച്ച അങ്ങയുടെ കരുണാർദ്രസ്നേഹത്തിന് ഈ ജീവിതം തന്നെ കൃതജ്ഞതയായി സമർപ്പിക്കാൻ എന്നെ അനുഗ്രഹിക്കേണമേ.. കഴിഞ്ഞ കാലങ്ങളിലെ എന്റെ പാപത്തിന്റെ ബന്ധനങ്ങളെ തിരിച്ചറിയുകയും.. എനിക്കു വേണ്ടി മുറിവേൽപ്പിക്കപ്പെട്ട അങ്ങയുടെ ഹൃദയത്തിലെ തിരുച്ചോരയിൽ ഞാൻ അഭയം പ്രാപിക്കുകയും ചെയ്യുന്നു. എന്റെ പാപങ്ങളോർത്തു അങ്ങയുടെ സന്നിധിയിൽ അനുതാപത്തോടെ കണ്ണുനീരൊഴുക്കാനും.. ഭാവിയിൽ പരിശുദ്ധമായ ഹൃദയത്തോടെ ദൈവവഴികളെ പിന്തുടർന്നു ജീവിക്കാനും ഞങ്ങളെയും ശക്തരാക്കേണമേ..

വിശുദ്ധ പത്രോസ്.. അങ്ങയുടെ പിൻഗാമികളായ ഞങ്ങളുടെ അജപാലകർ വിശുദ്ധിയുടെ വഴിവിളക്കുകളായി തീരാൻ പ്രാർത്ഥിച്ചപേക്ഷിക്കേണമേ.. ആമേൻ 🙏

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s