Article

സഭയും വെല്ലുവിളിയും

സഭയും വെല്ലുവിളിയും

ഫാ. ലൂക്ക് പൂതൃക്കയില്‍

കേരളസഭയെ ക്രൈസ്തവന്‍റെ ചര്‍ച്ചാവിഷയമാക്കേണ്ട ഒരു കാലഘട്ടമാണിത്. രാഷ്ട്രീയസാമൂഹ്യമേഖലയില്‍ സ്വാധീനവും ശക്തിയും ആള്‍ ബലവുമുണ്ടായിരുന്ന സഭ അവയെ ല്ലാം നഷ്ടപ്പെടുത്തിയ അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. ശക്തികൊണ്ടും, സാക്ഷ്യം കൊണ്ടും ജനബലം കൊണ്ടും ഒന്നുമല്ലാതായി. ഭയം കൊണ്ടും നിസ്സംഗത കൊണ്ടും അനൈ ക്യം കൊണ്ടും സഭ ക്ഷീണിതയായി. സ്വാര്‍ത്ഥതകൊണ്ടും സുഖലോലുപത കൊണ്ടും ധനാസക്തി കൊണ്ടും സഭ അവഹേളനപാത്രമായി. സഭയുടെ ശക്തി ക്ഷയിക്കുകയാണ്; സ്വാധീനിക്കാനോ ആവശ്യങ്ങള്‍ നേടിയെടുക്കാ നോ സാധിക്കാത്ത അവസ്ഥ വന്നു. ‘ബാര്‍ഗെയിനിംഗു പവര്‍’ ഇല്ലാതായി. മുന്‍കാലങ്ങളില്‍ രാഷ്ട്രീയമേഖലയില്‍ സ്വാധീനമുള്ള ക്രൈസ്തവരുണ്ടായിരുന്നു. അല്ലെങ്കില്‍ സഭയുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ രാഷ് ട്രീയരംഗത്തുള്ളവര്‍ ഉണ്ടായിരുന്നു. ഇന്നത് ഇല്ലാതെ പോയി. ഇ.എം.എസിന്‍റെ ഭരണകാലത്തുപോലും രണ്ട് കത്തോലിക്കാ മന്ത്രിമാര്‍ അന്നത്തെ മന്ത്രിസഭയിലുണ്ടായിരുന്നു. ഹൈ ക്കോടതി ജഡ്ജിമാരുടെ നിയമനങ്ങളില്‍ ക്രൈസ്തവര്‍ കുറഞ്ഞുവരുന്നു. ഉദ്യോഗസ്ഥതലത്തില്‍ സഭയ്ക്കു റിപ്പോര്‍ട്ട് ഉണ്ടായിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. ആ മേഖലയി ലും സഭ ഒറ്റപ്പെട്ടു. സാഹിത്യമേഖലയിലും സിനിമാമേഖലയിലും കലാമേഖലയിലും മുന്‍നിരയില്‍ എത്തിയവരില്ല. ഉണ്ടെങ്കില്‍ തന്നെ അവര്‍ എതിരാളികളായി.

നമ്മുടെ സഭാനേതൃത്വം ദുര്‍ബലമായി. അതുകൊണ്ടുതന്നെ സഭയും ദുര്‍ബ്ബലമായി. നേതൃത്വങ്ങളുടെ ശക്തി യും കഴിവും മിടുക്കും സഭയുടെ സമസ്തമേഖലയിലും നിഴലിക്കും. അധികാരികള്‍ ദുര്‍ബ്ബലമായാലോ ജനവും ദുര്‍ബ്ബലമാകും. സഭയ്ക്ക് പര്‍ച്ചേസിംഗ് പവ്വറും നഷ്ടപ്പെട്ടിരിക്കുകയാണ്. ഒരു രംഗത്തും ഇടിച്ചുനില്‍ക്കാനാവില്ല; പിടിച്ചുകയറാനാവുന്നില്ല. ഈ രംഗങ്ങളിലേക്ക് ഇതര വ്യക്തികളും, ഇതരമതവിഭാഗങ്ങളും ഇടിച്ചു കയറുന്നു. ഒരു ജീവന്‍ ടിവിയെ ജീവിപ്പിച്ചുകൊ ണ്ടുപോകുവാന്‍ സമസ്തസഭയ്ക്ക് സാധിച്ചില്ല. ഒരു പത്രത്തെ വായനക്കാരിലേക്ക് ഇറക്കികൊണ്ടുവരാന്‍ സാധിച്ചില്ല. അവിടെയും സഭയ്ക്ക് പരാജയം സംഭവിച്ചു.

ക്രൈസ്തവസഭകള്‍ തമ്മിലും, സഭകളിലെ റീത്തുകള്‍ തമ്മിലും ഐ ക്യമില്ലാത്തതാണ് മറ്റൊരു പ്രശ്നം. നേതൃത്വങ്ങള്‍ തമ്മില്‍ ഐക്യനേതൃത്വമില്ല. മറ്റു ജനങ്ങളുടെ ബലഹീനതയിലോ, ആവശ്യത്തിലോ സഹായിക്കാനാളില്ലാതായി. ഓരോ സഭകളും തുഴച്ചില്‍ ഒറ്റയ്ക്കായി. അവരവര്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ അവരവര്‍ തന്നെ പരിഹരിക്കേണ്ടി വന്നു. ഒരാള്‍ ക്കോ ഒരു സഭയ്ക്കോ ഉണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കാനറിയാതെ പോയി. അണികളില്ലാത്ത നേതൃത്വങ്ങള്‍ ഉണ്ടായി. അധികാരികള്‍ ഒരു പറ്റം ഉപജാപകവൃന്ദത്തെക്കൊണ്ട് കാര്യങ്ങള്‍ ചെയ്യിപ്പിച്ചുതുടങ്ങി. സഭാ വിരോധികള്‍ പ്രശ്നങ്ങള്‍ തെരുവിലിട്ട് അലക്കാന്‍ തുടങ്ങി. എന്‍റെ കാര്യമല്ലെന്ന് പറഞ്ഞ് സ്വയം മാറി നില്‍ക്കാനാണ് ഓരോരുത്തരും താല്‍പ്പര്യപ്പെടുന്നത്. സഭയ്ക്ക് വക്താക്കള്‍ (ടുീസലാമെി) ഇല്ലാതായി. നിയമിക്കപ്പെടുന്ന വക്താ വ് നിയമിക്കുന്നവന്‍റെ താല്‍പ്പര്യം മാത്രം നോക്കേണ്ടി വരുന്നു. പ്രവര്‍ ത്തന സ്വാതന്ത്ര്യത്തില്‍ അധികാരികള്‍ തന്നെ കൈയിട്ടുകൊണ്ടിരിക്കും. കാരണം അവരാണല്ലോ ‘ദൈവങ്ങള്‍’. ക്രൈസ്തവര്‍ തന്നെ ക്രൈസ്തവരുടെ സ്ഥാപനങ്ങള്‍ക്ക് എതിരു നില്‍ക്കുന്നു. ഏറ്റവുമധികം നേഴ്സുമാരെ സംഭാവന ചെയ്തത് ക്രൈസ്തവരാണ്. ഈ നേഴ്സുമാരെകൊണ്ടു തന്നെ സഭാസ്ഥാപനങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കാന്‍ ചിലര്‍ പുറകില്‍ നില്‍ക്കുന്നു.

എണ്ണത്തിലുള്ള വളര്‍ച്ചയുടെ കുറവ് ഏറ്റവും വലിയ വിഷയമാണ്. വിവാഹം കഴിക്കാത്ത 25-ന് മുകളിലുള്ളവരുടെ കണക്ക് നമ്മെ ഞെട്ടിക്കുന്നു. “എന്‍റെ ജനം പെരുകുന്നില്ലങ്കില്‍ ഞാന്‍ മറ്റൊരു ജനതയെ വളര്‍ത്തും” എന്ന് ബൈബിള്‍ പഠിപ്പിക്കുന്നുണ്ടല്ലോ. ഇതാണ് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുക. ഈ മേഖലയിലേക്ക് അധികാരികള്‍ ശ്രദ്ധിക്കുന്നില്ല. ജനാധിപത്യത്തില്‍ ജനബലമാണ് മുഖ്യം. ജനത്തി ന്‍റെ താല്‍പ്പര്യം പണവും ജോലിയും, വിസായുമാണ്. സുഖങ്ങളൊക്കെ മീഡിയാ നല്‍കും. വിമര്‍ശിക്കാനും വിലയിരുത്താനും സഭയില്‍ ആളില്ലാതെ പോയി. മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തില്‍ കാലത്തിനൊത്ത് ചിന്തിക്കാന്‍ കഴിവില്ലാത്ത പൗരാണിക പാരമ്പര്യവാദികളെക്കൊണ്ട് എന്തു ഗുണം.

സഭയുടെ ശക്തി വീണ്ടെടുക്കണമെങ്കില്‍ നേതൃത്വങ്ങള്‍ക്ക് ഇച്ഛാശക്തി യും ചങ്കൂറ്റവും ഉണ്ടാകണം. എല്ലാം നഷ്ടപ്പെടുത്തിയവര്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല എന്ന് ചിന്തിക്കാനാവണം. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്നുണ്ടെന്ന് ബോദ്ധ്യപ്പെടുത്തണം. കേന്ദ്ര- കേരള സര്‍ക്കാരുകള്‍ നല്‍കുന്ന എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും അപ്പോഴപ്പോള്‍ വാങ്ങിച്ചെടുക്കാന്‍ ഒരു കമ്മിറ്റി ഉണ്ടാക്കുകയും സമ യാസമയങ്ങളില്‍ അതില്‍ മാത്രം ശ്രദ്ധിച്ച് അവകാശങ്ങള്‍ വാങ്ങിച്ചെടുക്കാന്‍ നേതൃത്വങ്ങള്‍ മുന്‍പില്‍ നില്‍ ക്കണം. സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളേക്കുറിച്ച് അറിവുണ്ടാവുകയും സര്‍ക്കാര്‍ ഓഫീസുകളില്‍ പോയി അത് വാങ്ങിച്ചെടുക്കുവാനും ശ്രദ്ധിക്കണം. ഓരോ രൂപതയിലും ഒരു ന്യൂനപക്ഷ അവകാശഫോറം ഉണ്ടാവുക യും ഇടവകകളില്‍ ഇതിന്‍റെ ഒരു കോര്‍ കമ്മിറ്റിയും ഉണ്ടാകണം. ക്രൈ സ്തവരുടെ പിന്നോക്കാവസ്ഥയെപ്പറ്റി കേന്ദ്രന്യൂനപക്ഷവകുപ്പു തന്നെ ഇക്കാ ര്യം പരസ്യമായി പറഞ്ഞിട്ടുണ്ട്. രാജ്യ ത്ത് തൊഴിലില്ലായ്മ അനുഭവിക്കുന്നത് ക്രൈസ്തവരാണ്. തീരദേശങ്ങളിലും മലയോരങ്ങളിലും കഴിയുന്നവര്‍ തികച്ചും ദാരിദ്ര്യാവസ്ഥയിലാണ്. കേരളത്തിലെ സര്‍ക്കാര്‍ ജോലിക്ക് 12% സംവരണം മുസ്ലീങ്ങള്‍ക്കുണ്ട്. ലത്തീന്‍-ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിന് 4% മാത്രമേയുള്ളൂ. ക്രൈസ്തവര്‍ വിദേശങ്ങളില്‍ പോയി തിരികെ വരുമ്പോള്‍ തൊഴില്‍രഹിതരായിത്തീ രുന്നു. കേരളത്തില്‍ ജനസംഖ്യയുടെ 54.73% ഹിന്ദുക്കളും, 26.56% മുസ്ലീങ്ങ ളും 18.38% ക്രൈസ്തവരുമാണ്. ക്രൈ സ്തവരുടെ സംഖ്യ അടിക്കടി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അവകാശങ്ങള്‍ വാങ്ങിച്ചെടുക്കുവാന്‍ മുസ്ലീങ്ങള്‍ ശ്രദ്ധിക്കുന്നതിന്‍റെ പകുതി ശ്രദ്ധ ക്രൈസ്തവനേതൃത്വം കാണിക്കുന്നില്ല. ഭക്തസംഘടനകളെ പോഷിപ്പിക്കുന്നതിലല്ല, സാമൂഹ്യസംഘടനകളിലും രാഷ്ട്രീയ സംഘടനകളിലും പ്രവര്‍ത്തിച്ച് അവകാശങ്ങളും ആനുകൂല്യങ്ങളും വാങ്ങിച്ചെടുക്കുന്നതാണ് മുഖ്യം. പത്രാഫീസുകളിലും ചാനല്‍ സെന്‍ററുകളിലും ചങ്കുറപ്പുള്ളതും പ്രതി ബദ്ധതയുമുള്ള ക്രൈസ്തവനെ എത്തി ക്കുന്നതില്‍ സഭ ശ്രദ്ധിക്കണം.

ക്രൈസ്തവസഭാ വിശ്വാസികള്‍ ക്ക് സഭയോട് വേണ്ടിടത്തോളം സ്നേ ഹമില്ലാതായിക്കൊണ്ടിരിക്കുന്നു. ഒരു മാര്‍ക്ക്സിസ്റ്റ് പാര്‍ട്ടിക്കാരന് പാര്‍ട്ടിയോടുള്ള സ്നേഹം പോലെ സഭാവിശ്വാസികള്‍ക്ക് സഭയോട് ഇല്ലെന്ന് പറയേണ്ടിയിരിക്കുന്നു. സഭയില്‍ നിന്നും എന്തെങ്കിലും കിട്ടിയാല്‍ മാത്രം താല്‍പ്പര്യം. സഭയില്‍ നിന്ന് കിട്ടാത്തവരെല്ലാം ശത്രുക്കളായിത്തീരുന്നു. സഭ യുടെ സൗകര്യം ലഭിച്ചവര്‍ പോലും പിന്നീട് വിരോധികളാവുന്നു. ‘ദേശാഭിമാനി’ പത്രം എല്ലായിടത്തും എത്തിക്കാന്‍ മാര്‍ക്കിസ്റ്റുകാരന്‍ ശ്രമിക്കുന്നതിന്‍റെ ഭാഗമാണ് മൂന്നാം സ്ഥാനത്ത് ആ പത്രം എത്തി നില്‍ക്കുന്നത്. സഭയുടെ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരും ജോലി ചെയ്തവരും ക്രമേണ സഭാവിരോധികളാകുകയാണ്. സഭാധികാരികളെ പരിഹസിക്കാനും ഇകഴ്തിപ്പറയാനും സഭാവിശ്വാസികളാണ് മുന്‍പില്‍ നില്‍ക്കുക.

എന്തുകൊണ്ട് ഇങ്ങനെ എന്നതാണ് പഠനവിഷയമാക്കേണ്ടത്. ആഴപ്പെട്ട മതപഠനം, ബൈബിളിലധിഷ്ഠിതമായ മൂല്യബോധവും ദൗത്യബോധവും വിശ്വാസികള്‍ക്ക് നല്‍കിയിരുന്നില്ല. സഭയേയും സഭാവിശ്വാസങ്ങളേയും അമിതമായി പൊലിപ്പിച്ച് പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. എല്ലാവരും ക്രിസ്തുവിലും സഭയിലും ഒന്നാണെ ന്നും തുല്യരാണെന്നും ഉള്ള പഠനം നഷ്ടപ്പെട്ടുപോയിരുന്നു. സഭയുടെ ഹൈരാര്‍ക്കിക്കല്‍ ശ്രേണി ശക്തിപ്പെട്ടപ്പോള്‍ അല്‍മായര്‍ പിറകോട്ട് വലിഞ്ഞു. സഭയുടെ സാമ്പത്തികത്വര വിശ്വാസികളിലേക്ക് പടര്‍ന്നുപിടിച്ചു. അമിതമായി അടിച്ചമര്‍ത്തി വച്ചവ ഇപ്പോള്‍ അവസരം ലഭിച്ചപ്പോള്‍ പുറത്തേക്കെടുത്തുകൊണ്ടിരിക്കുന്നു. നേ രില്‍ പറയാന്‍ മടിച്ചിരുന്നവര്‍ മീഡിയായിലൂടെ പറഞ്ഞുതുടങ്ങി. അതുവഴി ആശയങ്ങളുടെ ജനകീയവത്കരണം എളുപ്പമായി. അധികാരികള്‍ ദുര്‍ബലരായതോടെ ചോദ്യം ചെയ്യാനും വിമര്‍ ശിക്കാനും ആര്‍ക്കും ഭയമില്ലാതെയായി. സ്വജനപക്ഷപാതം അധികാരികള്‍ക്കുണ്ടെന്ന് ജനം വിലയിരുത്തി.

സഭയെ പുറത്തുനിന്ന് മാത്രമല്ല സഭയ്ക്കുള്ളിലേക്ക് നുഴഞ്ഞുകയറി സഭാപ്രവര്‍ത്തനങ്ങളെ ഹൈജാക്ക് ചെയ്യുന്നവര്‍ ഉണ്ടായിത്തുടങ്ങി. വീടുകളിലേക്കും വിദ്യഭ്യാസസ്ഥാപനങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കും ജി ഹാദികള്‍ കടന്നുവരുന്നത് തിരിച്ചറിയുവാന്‍ ക്രൈസ്തവര്‍ക്ക് സാധിക്കണം. അതിനെ ചെറുക്കാനാകണം. ലോകത്തിന് മതേതരത്വം വളരെ ആവശ്യമായിരിക്കുന്നു. മതം ആന്തരികതയുടെ വിഷയമാകണം. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുടെ കണക്കെടുത്താല്‍ 75%വും കള്ളക്കടത്തുകേസുകളില്‍ 80% വും ഒരു മതസമൂഹത്തില്‍പ്പെട്ടവര്‍ തന്നെയാണ്. ധാര്‍മ്മികബോധവും സദാചാരബോധവും നോക്കാതെയുള്ള ഒരു ശൈലിയാണ് ഈ സമൂഹം ചെയ്യുക. ക്രൈസ്തവര്‍ സ്വത്വബോധം വളര്‍ത്തി, പൗരാണികപ്പൊലിമ ഉണര്‍ത്തി, ഐക്യബോധം ശക്തിപ്പെടുത്തി വേണം ശക്തിയാര്‍ ജ്ജിക്കേണ്ടത്. വിദ്യഭ്യാസവും പുരോഗതിയും ഉള്ള കേരളത്തില്‍ പോലും ഐ.എസിന്‍റെ സാന്നിദ്ധ്യം ഉണ്ടെന്നറിയുമ്പോള്‍ അവരെ പിന്‍താങ്ങുന്ന ഗള്‍ഫിലെ ചിലരാജ്യങ്ങളും, വലിയ സമ്പന്നരും വലിയ ബിസിനസ്സുകാരും അവര്‍ക്കു സാമ്പത്തികസഹായവും രഹസ്യസംരക്ഷണവും നല്‍കുന്നുണ്ടെന്ന് തിരിച്ചറിയാനാവണം. ലൗ ജിഹാദ് ഇന്നും കേരളത്തില്‍ തുടരുന്നുണ്ട്. വിവാഹരജിസ്റ്റര്‍ ഓഫീസില്‍ അന്വേഷിച്ചാല്‍ അറിയാം, ഇന്നും പ്രണയക്കുരുക്കില്‍പ്പെടുത്തി പെണ്‍ കുട്ടികളെ വശീകരിച്ച് വിവാഹങ്ങള്‍ നടക്കുന്നുണ്ട് എന്ന്. സഭയേയും, നേതൃത്വങ്ങളേയും മോശമായി ചിത്രീകരിക്കുന്ന അവസ്ഥ വര്‍ദ്ധിക്കുമ്പോള്‍ അതിനെതിരെ പ്രതിരോധിക്കാന്‍ ക്രൈ സ്തവവിശ്വാസികള്‍ രംഗത്തിറങ്ങുക തന്നെ വേണം. നഷ്ടപ്പെട്ട ധൈര്യ വും, തീഷ്ണതയും, ഇച്ഛാശക്തിയും വീണ്ടെടുക്കുക തന്നെ വേണം. വൈദി കര്‍ ജനങ്ങളുമായി അടുത്ത് ഇടപഴകണം. ധാര്‍ഷ്ട്യവും അഹങ്കാരവും വൈദികരുടെ ഭാഗത്തുനിന്ന് മാറണം. ഒരു പുതിയ ചുവട് വെയ്പ്പിന് സഭാനേതൃത്വങ്ങള്‍ തയ്യാറാകണം. വെല്ലുവിളികള്‍ നേരിടേണ്ടി വരും; റിസ്ക് ഉണ്ടാകാം. ഇച്ഛാശക്തിയും ധൈര്യവുമാണ് ക്രൈസ്തവര്‍ക്ക് ഇനി ഉണ്ടാകേണ്ടത്.

കേരളത്തിലെ ക്രൈസ്തവസഭയുടെ സാക്ഷ്യം വളരെ താഴ്ന്നുപോയി. യേശു പഠിപ്പിച്ച സ്നേഹം സഭകള്‍ ക്കുള്ളിലും സഭകള്‍ തമ്മിലും ഇല്ലാതെപോയി. രൂപതകളുടേയോ സഭാകൂട്ടത്തിന്‍റേയോ സ്നേഹവും പരിഗണനയും ഇതരസഭാവിഭാഗങ്ങളോട് ഇല്ലെന്ന് മാത്രമല്ല ശത്രുതയിലാണ് വിവിധ രൂപതകളും സഭകളും പരസ് പരം തമ്മില്‍ കഴിയുക. ഉദാഹരണമായി ഓര്‍ത്തഡോക്സ് യാക്കോബായ സഭകള്‍ എന്ത് സാക്ഷ്യമാണ് ഇന്ന് നല്‍കുക. പരസ്പരം തല്ലിയും കീറിയും, പോലീസും, കേസും, സംഘര്‍ഷവും ആയി ഒന്ന് ഒന്നിനെ കാ ണാന്‍ പോലും താല്‍പ്പര്യപ്പെടാതെ കഴിയുന്നു. ഓരോ ക്രൈസ്തവസഭകളുടേയും സ്വകാര്യതാല്‍പ്പര്യങ്ങള്‍ വലിയ എതിര്‍ സാക്ഷ്യമാണ് നല്‍കുക. ഒരേ വിശ്വാസവും ഒരേ ആരാധനാക്രമവും ഒരേ പാരമ്പര്യമുള്ളവരും, ഒരു കര്‍ത്താവില്‍ മാത്രം വിശ്വസിക്കുന്നവരും തമ്മില്‍ കലഹമുണ്ടായാല്‍ സാക്ഷ്യമുണ്ടാകുമോ? പള്ളികളും, സ്ഥാപനങ്ങളും, പണവും, അധികാരവും സംരക്ഷിക്കാന്‍ മാത്രം സഭകള്‍ നിലകൊള്ളുന്നു. ഐക്യു കുറവുളള കുട്ടികളെപ്പോലെയാണ് സഭാ വിശ്വാസികള്‍. സ്വന്തം കാര്യവും സ്വകാര്യ താല്‍പ്പര്യവും മാത്രം. താന്‍ വിശ്വസിക്കുന്ന മതസമൂഹത്തിന്‍റെ വളര്‍ച്ചയിലോ ഉയര്‍ച്ചയിലോ താല്‍പ്പര്യമില്ലാത്ത ബുദ്ധിമാന്ദ്യമുള്ള വിശ്വാസികള്‍. തീക്ഷ്ണതയും തീവ്രതയും ഇല്ലാതെ പോയി. പരസ്പരം പോരടിക്കുന്നവരെ കീഴടക്കാന്‍ ശത്രുക്കള്‍ക്ക് എളുപ്പമാണ്. കേസ് പറഞ്ഞും കോടതി കയറിയും പോലീസിനെ ഇറക്കിയും മറ്റും ഒരാളെ തോല്‍പ്പിക്കുമ്പോള്‍ നമ്മില്‍ ഒരുവനെയാണ് നാം തോല്‍പ്പിക്കുക. വടക്കന്‍ കേരളത്തില്‍ ക്രൈസ്തവര്‍ തീരെ കുറഞ്ഞു. തെ ക്കന്‍ ഭാഗത്തേക്ക് ഇതരര്‍ ഇടിച്ചു കയറുന്നു. ദീപസ്തംഭം മഹാശ്ചൈര്യം എനിക്കും വേണം പണം എന്ന് പണ്ട് കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞതുപോലെ ക്രൈസ്തവര്‍ക്കും മതപുരോഹിതര്‍ക്കും പണം മതി. സര്‍ക്കാര്‍ മേഖലയിലെ ജോലിയോട് ക്രൈസ്തവര്‍ ക്ക് താല്‍പ്പര്യമില്ല. വിദേശത്തേക്കുള്ള തള്ളിക്കയറ്റം കൂടുന്നു. നാട്ടുമ്പുറത്തെ കൃഷിയിടങ്ങള്‍ ചുരുങ്ങിയ വിലയ്ക്ക് വില്‍ക്കുന്നു. അത് ഇതരര്‍ വാങ്ങിക്കുന്നു. കച്ചവടക്കാരായിരുന്ന ക്രൈസ്തവര്‍ വ്യാപാരമേഖല വിട്ടുകൊണ്ടിരിക്കുന്നു. ക്രൈസ്തവര്‍ക്ക് ആധിപത്യമുണ്ടായിരുന്ന ടൗണുകളില്‍ അവര്‍ ഇന്ന് ഒന്നുമല്ലാതായി. സര്‍ക്കാറിന്‍റെ സംവരണനയത്തിനെതിരെ തെരുവിലിറങ്ങി സമരം ചെയ്യാനറിയില്ല. അതിനുപകരം പത്രപ്രസ്താവന നടത്തുന്നു. ആരറിയുന്നു?

ചരിത്രത്തില്‍ നിന്നും ക്രൈസ്തവര്‍ ഒന്നും പഠിക്കുന്നില്ല. പൗലോസ് ശ്ലീഹാ മാനസാന്തരപ്പെടുത്തിയ മദ്ധ്യപൂര്‍വ്വ പ്രദേശങ്ങള്‍ ഇന്ന് എവിടെ? ലബനന്‍ എവിടെ? യൂറോപ്പ് എവിടെ? കേരളം എവിടെ എത്തിനില്‍ക്കുന്നു. ബൈസന്‍റയിന്‍ സാമ്രാജ്യത്തിലെ ക്രൈസ്തവര്‍ കലഹിച്ചപ്പോള്‍ അറബികള്‍ പശ്ചിമേഷ്യയില്‍ പിടിമുറുക്കി. കേരളത്തിലെ സഭാവിശ്വാസിക ളും അവര്‍ക്ക് നേതൃത്വം കൊടുക്കുന്ന പുരോഹിതരും ഇനിയെങ്കിലും, റീ ത്തും, ഭാഷയും വേഷവും മാറ്റിവെച്ച് ഐക്യത്തിനായി ശ്രമിക്കുക. 1980 നും 2020 നും ഇടയ്ക്ക് സത്യത്തില്‍ സഭ ക്ഷയിക്കുകയാണ് ചെയ്തത്. സുറിയാനി പ്രേമവും, ലിറ്റര്‍ജി ഭ്രാന്തും, ലത്തീന്‍ വിരോധവും ഈ കാലയളവില്‍ വളര്‍ത്തി. നമ്മള്‍, മേജര്‍ സെമിനാരികളുടെ എണ്ണം കൂട്ടി. സെമിനാരി മുറികള്‍ ഒഴിഞ്ഞുകിടക്കുന്നു. മഠങ്ങളിലേക്ക് ‘ദൈവവിളി’ വലിച്ചുകയറ്റി, പുരോഹിതരെ വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്തു. മിഷന്‍ പ്രദേശങ്ങളിലേക്ക് വിട്ടില്ല. സഭയേയും സഭാനേതൃത്വത്തേയും കടിച്ചുകീറുന്ന ശത്രു ക്കള്‍ക്കുനേരെ ആരെങ്കിലും വിരല്‍ ചൂണ്ടുന്നുണ്ടോ? ഇല്ല.

കേരളത്തില്‍ ക്രൈസ്തവര്‍ക്കിടയില്‍ ‘ഭക്തിയും’ ‘വിശുദ്ധി’യും അമിതമായി പ്രചരിപ്പിച്ചു. ക്രിസ്തുവിന്‍റെ ‘പ്രതിനിധികളേയും’ ക്രിസ്തുവിന്‍റെ ‘മണവാട്ടികളേയും’ വാനോളം വാഴ് ത്തി. തലമുറ കുറഞ്ഞത് ആരും ചിന്തിച്ചില്ല. ജൈവപ്രതിഭാസത്തിന്‍റെ കൊടുക്കല്‍-വാങ്ങലില്ലാത്തിടം കത്തോലിക്കാസഭയില്‍ കൂടി. ജൈവസമ്പത്തിനേക്കാള്‍ ഭക്തി തലയില്‍ അടിച്ചേല്‍ പ്പിച്ചു. ഉള്ളതില്‍തന്നെ 35 വയസ്സ് കഴിഞ്ഞ ചെറുപ്പക്കാര്‍ വിവാഹപ്രായം കഴിഞ്ഞുനില്‍ക്കുന്നു. 18 വയസ്സുകാരികള്‍ പ്രേമബന്ധങ്ങളില്‍ കുടുങ്ങിപ്പോകുന്നു. ഇസ്ലാമിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ജിഹാദികള്‍ തീവ്രമായി ശ്രമിക്കുമ്പോള്‍ അതിനെ തടയിടാന്‍ ക്രൈസ്തവകൂട്ടായ്മക്കും ക്രൈസ്തവസാക്ഷ്യത്തിനും സാധിക്കുമായിരുന്നു. പക്ഷെ നടക്കുന്നില്ല. സഭകളില്‍ നടക്കുന്ന വ്യക്തികളും വ്യക്തികളും, സഭകളും വ്യക്തികളും തമ്മിലുള്ള വ്യവഹാരങ്ങള്‍, കേസുകള്‍ സഭയ്ക്കുള്ളില്‍ പറഞ്ഞുതീര്‍ ക്കാന്‍ പറ്റാത്ത വിധത്തില്‍ സഭയുടെ സാക്ഷ്യം കുറഞ്ഞുപോയി. സമവായം കണ്ടെത്താന്‍ പറ്റുന്ന വ്യക്തികള്‍ ഇല്ലാതെ പോയി. ഉറകെട്ട ഉപ്പായി മാറിയോ സഭ? ആരാധനാക്രമത്തില്‍ പഴയ സുറിയാനിഭാഷ വരുത്താനുള്ള ശ്രമം, കത്തോലിക്കാ മെത്രാന്മാര്‍ നീണ്ട കറുത്ത ഗൗണിട്ടുള്ള വേഷം ഇവയൊക്കെയായി സഭാപ്രവര്‍ത്തനം. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ നാലുപാടും നിന്ന് വരുന്ന ബാങ്കുവിളി കേട്ടി ട്ട്, ചുറ്റുപാടുള്ള കച്ചവട കേന്ദ്രങ്ങള്‍ സ്വന്തമാക്കിയിട്ട്, ഭൂപ്രദേശങ്ങള്‍ മുഴുവന്‍ വിലയ്ക്ക് വാങ്ങിയിട്ട്, സ്നേഹത്തിലും, ഭക്ഷണത്തിലും, വേഷത്തി ലും ജിഹാദി സ്വഭാവം കണ്ടിട്ട്, സര്‍ ക്കാരില്‍ നിന്നും സംവരണം വഴിയും, ന്യൂനപക്ഷ പദവി പ്രകാരവും അവകാശങ്ങള്‍ പിടിച്ചുവാങ്ങുന്നത് കണ്ടി ട്ട് ജനസംഖ്യ വ്യാപനം നടക്കുന്നത് കണ്ടിട്ട് ‘ഞാനൊന്നുമറിഞ്ഞില്ല ദേവനാരായണാ’ എന്നു പറയുന്ന വിശ്വാസികളും നേതൃത്വങ്ങളും സഭയ്ക്ക് എന്തിന്?

Categories: Article

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s