വിശുദ്ധ അർനോൾഡ് ജാൻസ്സെൻ (1837-1907)

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം
പത്താം ദിനം
 
“ത്രീയേക ദൈവം നമ്മുടെ ഹൃദയങ്ങളിലും എല്ലാ മനുഷ്യരുടെയും ഹൃദയങ്ങളിൽ വസിക്കട്ടെ.”
വിശുദ്ധ അർനോൾഡ് ജാൻസ്സെൻ (1837-1907)
 
വിശുദ്ധ അർനോൾഡ് ജാൻസ്സെൻ (1837-1907)
 
1837 നവംബർ 5 ന് ജർമ്മനിയിലെ നോർത്ത് റൈൻ ‌ വെസ്റ്റ്ഫാലിയ (North Rhine-Westphalia) സംസ്ഥാനത്തിലെ ഗോഹിൽ (Goch) പതിനൊന്ന് മക്കളിൽ രണ്ടാമനായി ജനിച്ചു. 1861 ആഗസ്റ്റു പതിനഞ്ചാം തീയതി ഇരുപത്തിമൂന്നാം വയസ്സിൽ പുരോഹിതനായി അഭിഷിക്തനായ അർനോൾഡിൻ്റെ ആദ്യത്തെ ഉത്തരവാദിത്വം ഒരു സ്കൂളിലെ സയൻസും കണക്കും മതബോധനവും പഠിപ്പിക്കുന്ന അധ്യപകനായി ആയിരുന്നു.
 
പിന്നീട് 1867 തൻ്റെ രൂപതയായ മ്യൂൺസ്റ്ററിലെ പ്രാർത്ഥന ഗ്രൂപ്പിൻ്റെ ഡയറക്ടറായി. 1874 ൽ ജർമ്മൻ ഭാഷയിൽ Kleiner Herz-Jesu Bote (ക്ലൈനർ ഹെർസ് യേസു ബോട്ടേ – തിരുഹൃദയത്തിൻ്റെ ചെറിയ സന്ദേശം) എന്ന പേരിൽ ഒരു മാഗസിൻ ആരംഭിച്ചു മിഷൻ പ്രവർത്തനങ്ങളെ സഹായിക്കുക എന്നതായിരുന്നു അതിൻ്റെ ലക്ഷ്യം.
 
1875 ൽ ഹോളണ്ടിലെ സ്റ്റയിൽ (Steyl) എന്ന ഗ്രാമത്തിൽ സ്ഥലം വാങ്ങി മുഖ്യദൂതനായ മിഖായേൽ മാലാഖയുടെ നാമത്തിൽ ഒരു മിഷൻ ഹൗസ് സ്ഥാപിച്ചു. ഇതാണ് പിന്നീട് ദൈവ വചന സഭയായി (Society of the Divine Word ) രൂപം പ്രാപിച്ചത്. 1879 ൽ ചൈനയിലേക്കു ആദ്യ മിഷനറിമാരെ അയച്ചു. 1901 ദൈവവചന സഭയ്ക്കു കാനോനികമായ പൂർണ്ണ അംഗീകാരം ലഭിച്ചു. ആദ്യം സുഖപ്പെടുത്തുക, പിന്നെ പഠിപ്പിക്കുക അതിനു ശേഷം മാമ്മോദീസാ നൽകുക ഇതായിരുന്നു അർനോൾഡ് ജാൻസ്സെൻ്റെ മുദ്രാവാക്യം.
 
1909 ജനുവരി പതിനഞ്ചാം തീയതി എഴുപത്തിയൊന്നാമത്തെ വയസ്സിൽ ആ വലിയ മിഷനറി നിര്യാതനായി. 2003 ഒക്ടോബർ അഞ്ചാം തീയതി ജോൺ പോൾ രണ്ടാമൻ പാപ്പ അർനോൾഡ് ജാൻസ്സനെ വിശുദ്ധ പദവിയിലേക്ക് ഉയർത്തി.
 
വിശുദ്ധ അർനോൾഡ് ജാൻസ്സനൊപ്പം പ്രാർത്ഥിക്കാം
 
വിശുദ്ധ അർനോൾഡ് ജാൻസ്സാ, പരിശുദ്ധ ത്രിത്വം എൻ്റെ ആത്മാവിലും ഹൃദയത്തിലും വസിക്കുന്നുവല്ലോ. എന്നിൽ വസിക്കുന്ന പരിശുദ്ധ ത്രിത്വത്തെ മറ്റുള്ളവർക്കായി ഉജ്ജ്വലിപ്പിക്കാൻ എന്നെ പഠിപ്പിക്കണമേ. ആമ്മേൻ.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Leave a comment