Article

സാധാരണ ക്രിസ്ത്യാനിയുടെ ജീവിതം / An Economical Perspective.

സാധാരണ ക്രിസ്ത്യാനിയുടെ ജീവിതം / An Economical Perspective

ഇന്ന് നമ്മുക്ക് ചുറ്റുമുള്ള സമൂഹത്തിലേക്ക് ഒന്ന് ശ്രദ്ധയോടെ നോക്കിയാൽ നമ്മുക്ക് ഒരു കാര്യം മനസിലാകും . ജീവിതത്തെ (ക്വാളിറ്റി ഓഫ് ലൈഫ് ) ഗുണമേന്മയോടെ നോക്കി കാണുന്നവർ ആരാണ് . എല്ലാ ജാതി മതസ്ഥരും ഇങ്ങനെ സംതൃപ്തിയോടെ ജീവിക്കുന്നതാണ് ഒരു രാജ്യത്തിലെ Gross National Happiness (abbreviated: GNH), or sometimes called Gross Domestic Happiness (GDH), is a philosophy that guides the government of Bhutan. നമ്മുക്ക് ഉള്ളതുകൊണ്ട് സംതൃപ്തിയോടെ ജീവിക്കാൻ സാധിക്കുന്ന അവസ്ഥ .

ഇന്ന് നമ്മൾ ഒരു ബീച്ചിലോ , ടൂറിസം മേഖലകളിലോ ഇന്ന് ചെന്നാൽ നമ്മുക്ക് കാണാൻ സാധിക്കുന്നത് നമ്മുടെ മുസ്‌ലീം സഹോദരിമാരെയും , അവരുടെ കുഞ്ഞുമക്കളെയും, ഭർത്താക്കന്മാരേയും ആണ് . എത്ര സന്തോഷത്തോടെ അവർ കുടുംബമായി സഞ്ചരിക്കുന്നു . ബാക്കി ആരും അവിടെ വരുന്നില്ല എന്നല്ല അതിനർത്ഥം . കൂടുതലും, ഇങ്ങനെ ഒരു യാത്ര , നല്ല ഭക്ഷണം , സന്തോഷം , പുഞ്ചിരികൾ ഇതെല്ലാം , നമ്മുടെ കൊച്ചു കേരളത്തിനുള്ളിൽ , നമ്മുക്ക് ഈ മുസ്‌ലീം സഹോദരങ്ങൾക്കിടയിൽ, (പുതിയ ജനറേഷൻ ) കാണാൻ കഴിയും . പഴയ ജനറേഷൻ മുസ്‌ലീം സഹോദരങ്ങളെ കുറിച്ച് നമ്മുക്ക് സംശയം തോന്നാം . കാരണം അവർ ഒത്തിരി കഷ്ടപാടുകളിൽ ജീവിച്ചവരായിരുന്നു .സമുദായ സാഹോദര്യം കൊണ്ട് അവർക്കിടയിൽ ഉള്ളവനും ഇല്ലാത്തവനും തമ്മിലെ അന്തരം കുറയുന്നു എന്നതാണ്, സാമ്പത്തിക സുരക്ഷിതത്വം നമ്മുടെ മുസ്‌ലീം സഹോദരങ്ങൾ ഇന്ന് അനുഭവിക്കാൻ ഒരു പരിധി വരെ കാരണം . ഇതല്ലാതെ മറ്റു കാരണങ്ങളും ഉണ്ടായിരിക്കാം .നിങ്ങൾക്ക് ഈ വസ്തുത പരിശോധിക്കണമെങ്കിൽ നമ്മുടെ ടൂറിസം മേഖലകൾ ഇന്നത്തെ കാലത്ത് ഒന്ന് പരിശോദിച്ചാൽ മതി .
(Survival of existence is no longer a central factor in their lives (New Generation Muslim Couples) .They think Quality of life is more important.)
എന്നാൽ നമ്മുടെ ക്രിസ്തീയ സഹോദരങ്ങളുടെ ജീവിതം ഇന്നും സങ്കട കയങ്ങളിൽ കിടക്കുകയാണ് . ഒരു വീട് നടത്തികൊണ്ട് പോകാൻ 500 രൂപ കിട്ടാൻ പാടുപെടുന്ന ക്രിസ്തീയ സഹോദരങ്ങൾ . വീടില്ലാത്തവർ, വിവാഹം നടക്കാതെ നിൽക്കുന്ന ആണുങ്ങൾ , മദ്യ മയക്കുമരുന്ന് ശീലങ്ങളിൽ കുടുംബം തകർന്നവർ ,ജോലി ഇല്ലാത്തവർ , ആത്മഹത്യയുടെ മുനമ്പിൽ എത്തി നിൽക്കുന്നവർ നമ്മുടെ ഇടയിൽ പെരുകുകയാണ് .
എല്ലാ ഇടങ്ങളിലും സഹിക്കുന്നവർ ഉണ്ടെങ്കിലും , ക്രിസ്തീയ സമുദായം ഇന്ന് കഷ്ടപ്പാടുകളുടെ വലിയ ഗർത്തങ്ങളിലാണ് . നമ്മുടെ വീടുകൾ മുന്നോട്ടു കൊണ്ടുപോകാൻ ആകാതെ നടുവൊടിയുന്ന മാതാപിതാക്കൾക്ക് എങ്ങനെ ( personal happiness , family happiness) , ശ്രദ്ധിക്കാനും ശാസ്ത്രീയമായി ചിന്തിച്ചാൽ (well being and quality of life – POSITIVE PSYCHOLOGY ) ന് പ്രാധാന്യം നൽകാനും സാധിക്കും .വിശക്കുന്നവനോട് തീ കായാൻ നമ്മുക്ക് പറയാൻ കഴിയുമോ . സമുദായപരമായ നയ രൂപീകരണങ്ങളിൽ ചില ക്രിയാത്മകമായ നയങ്ങൾ ഈശോ സ്നേഹത്തിൽ നടപ്പിലാക്കിയാൽ നമ്മുക്ക് മാറ്റം വരുത്താവുന്നതേയുള്ളു ഈ സാമ്പത്തിക അസുരക്ഷിതത്വം .ഏറ്റവും സാമ്പത്തിക സുരക്ഷിതരും നമ്മുക്കിടയിലാണ് എന്നതാണ് മറ്റൊരു വിരോധാഭാസം . നമ്മുടെ സൺ‌ഡേ സ്കൂൾ തൊട്ട് കൂടെ ബെഞ്ചിലിരിക്കുന്നവൻ നമ്മുടെ ചോരയാണെന്നും , അവനിലെ വേദനയും വിശപ്പും മാറ്റാനാണ് സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ഒരുമിച്ചു ചൊല്ലുന്നതെന്നും നമ്മുക്ക് പഠിപ്പിക്കണം . ഒന്നാം ക്ലാസ്സിൽ കഴിക്കാൻ കൊച്ചിന് കൊടുത്തുവിട്ട ചോക്ലേറ്, സൺ‌ഡേ സ്കൂൾ സിസ്റ്റർ മേടിച്ചു കുഞ്ഞിനോട് ചോദിച്ചശേഷം , കുഞ്ഞിനെക്കൊണ്ട് മറ്റ് രണ്ടു കൂട്ടുകാരികൾക്ക് കൂടി പങ്കുവച്ചു . പിറ്റേ ദിവസം അത് ചോദിക്കാൻ വന്നിരിക്കുവാണ് കുട്ടിയുടെ മാതാപിതാതാക്കൾ . ആ കുട്ടി ഇനി എന്ത് പങ്കുവയ്പ്പാണ് പഠിക്കാൻ പോകുന്നത് .പങ്കുവയ്ക്കാൻ പഠിപ്പിക്കുന്നു എന്നതാണ് നമ്മുടെ മുസ്‌ലീം സമുദായത്തിലെ നട്ടെല്ല് . ഒരു പത്തു സെൻറ് സ്ഥലം ഒരാൾ മേടിച്ചാലും മൂന്ന് പേർക്ക് വീട് വയ്ക്കാൻ ആ സഹോദരങ്ങൾ ശ്രമിക്കും .പക്ഷെ , പങ്കുവെയ്പ്പിന് ജീവൻ തന്നെ നൽകി പഠിപ്പിച്ച, ക്രിസ്തുവിൻ മക്കൾ സമുദായ ബോധം നഷ്ടമാക്കുന്നു . കാരണം പങ്കുവയ്‌പ്പ് ശൈലി (ആദിമ സഭ ) നമ്മൾ കളഞ്ഞു . ഓരോരുത്തരും ഓരോ തുരുത്തായി മാറി .
അപ്പോൾ നമ്മുക്ക് തോന്നാം, ഭൗതിക സമൃദ്ധിയല്ല സംതൃപ്തി എന്ന് . ശരിയാണ് .
പക്ഷേ, സമൃദ്ധി പോയിട്ട്, ജീവിതം പിടിച്ചു നിർത്താൻ പാടുപെടുന്ന നമ്മുടെ ക്രിസ്തീയ സഹോദരങ്ങളെ അവരുടെ ആവശ്യങ്ങളെ, അവർക്ക് ഭക്ഷണം, വസ്ത്രം, പാർപ്പിടം ഇവയുണ്ടോ എന്ന് തിരക്കുന്ന, നമ്മുടെ സമുദായത്തിലെ സാമ്പത്തിക സുരക്ഷിതത്വം കൂടുതൽ ശ്രദ്ധിക്കുന്ന ശൈലികൾ നമ്മുക്കൊരുമിച്ചു ശ്രദ്ധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ സമുദായത്തിൽ നിന്നും തന്നെ വരുന്ന വർദ്ധിച്ച അളവിലെ വിമർശനങ്ങൾക്ക് ഒരു പരിധി വരെ കാരണം നമുക്കിടയിലെ ഉള്ളവനും ഇല്ലാത്തവനും തമ്മിലെ അകലം കൂടുന്നതും, ഇല്ലാത്തവനിലെ വിശപ്പിനോട് നമ്മുടെ സമുദായം കാണിക്കുന്ന നിസ്സംഗതയുമല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നമ്മൾ സമുദായപരമായി ചെയുന്ന നന്മകൾ ആദ്യം നമ്മുടെ ഇടയിലെ സഹിക്കുന്നവർക്ക് ലഭിക്കാതെ, ഇല്ലം മറന്ന് ദാനം ചെയ്യുന്നവരായും നമ്മൾ മാറുന്നുണ്ടോ എന്നും ചിന്തിക്കണം. ( charity begins at home, proverb
a person’s first responsibility is for the needs of their own family and friends. )
നമ്മുക്ക് നമ്മുടെ സമുദായത്തിലെ സാമ്പത്തിക സുരക്ഷയെക്കുറിച്ച് ആഴത്തിൽ ചിന്തിക്കണം . നമ്മുടെ സഹോദരങ്ങളെ താങ്ങി നിറുത്തണം.

ഏറ്റവും വലിയ ആനന്ദം, ഇത്രയും വേദനകൾക്കിടയിലും ,സഭയെയും സമുദായത്തെയും ആഴത്തിൽ സ്നേഹിക്കുന്ന അനേകർ നമ്മുക്കിടയിലുണ്ട് എന്ന സത്യമാണ്
നമ്മുടെ പോളിസി രൂപീകരണങ്ങൾ, കൂടുതൽ പ്രാധാന്യം നമ്മുടെ സമുദായത്തിലെ സഹിക്കുന്ന മനുഷ്യരുടെ ജീവിത നിലവാരം മെച്ചമാക്കാൻ വേണ്ട കർമ്മ പദ്ധതികൾക്ക് നൽകാൻ നമ്മൾ ശ്രമിച്ചാൽ ഉറപ്പായും സാധിക്കും . ലോകാവസാനം വരെ കൂടെ ഉണ്ടാകുമെന്ന് പറഞ്ഞ ഈശോ നമ്മുടെ കൂടെയുണ്ട് .

രാജീവ് പാലക്കശ്ശേരി

Categories: Article

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s