Saints

വിശുദ്ധ മാക്‌സിമില്യൻ കോൾബെ (1894- 1941)

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം
പതിനേഴാം ദിനം
“പാപത്തിൽ തുടരാൻ ആത്മാവിനെ ഒരിക്കലും അനുവദിക്കരുത്. കഴിയുന്നത്ര വേഗത്തിൽ പാപങ്ങളെ കഴുകി വിശുദ്ധീകരിക്കുക.”
വിശുദ്ധ മാക്‌സിമില്യൻ കോൾബെ (1894- 1941)
റെയ്മണ്ട് കോൾബെ പോളണ്ടിലെ ‘സഡൻസ്‌ക വോള’യിൽ 1894 ജനുവരി എട്ടിന് ജനിച്ചു. 1907ൽ കോൾബെ ഫ്രാൻസിസ്‌കൻ സഭയിൽ ചേരാൻ ഇറങ്ങിത്തിരിച്ചു. മൂന്നു വർഷത്തിനുശേഷം ഫ്രാൻസിസ്‌കൻ നവ സന്യാസിയായി മാക്‌സിമില്യൻ എന്ന പേരു സ്വീകരിച്ചു. പഠനത്തിൽ സമർത്ഥനായ കോൾബേ 1915ൽ തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റിയായ സെന്റ് ബോനവന്തുരായിൽ പഠനം തുടർന്ന അദ്ദേഹം ദൈവശാസ്ത്രത്തിലും ഡോക്ടറേറ്റ് കരസ്ഥമാക്കി.
1918 പൗരോഹിത്വം സ്വീകരിച്ച അദ്ദേഹം പോളണ്ടിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ ഭക്തി പ്രചരിപ്പിക്കുന്നതിലാണ് ശ്രദ്ധ ചെലുത്ത്യത്. 1919 മുതൽ 1922 വരെ ക്രാക്കോവിലെ സെമിനാരിയിൽ അധ്യാപകനായിരുന്നു അദ്ദേഹം. 1922 ജനുവരിയിൽ ‘നൈറ്റ്‌സ് ഓഫ് ഗ ഇമ്മാക്കുലേറ്റ്’ ( Knight of the Immaculate ) എന്ന മാസികയ്ക്ക് തുടക്കം കുറിച്ചു. തുടർന്നുള്ള വർഷങ്ങളിൽ അദ്ദേഹത്തിന്റെ പ്രസിദ്ധീകരണ ശ്രമങ്ങളെല്ലാം നല്ല രീതിയിൽ മുന്നോട്ടു നീങ്ങി. 1927ൽ വാഴ്‌സോയ്ക്ക് സമീപം ഒരു ഫ്രാൻസിസ്‌കൻ ആശ്രമം അദേഹം തുടങ്ങി. 726 അംഗങ്ങളുണ്ടായിരുന്ന ഈ ആശ്രമം ആക്കാലത്തെ ഏറ്റവും വലിയ ഫ്രാൻസിസ്‌കൻ ആശ്രമമായിരുന്നു.
1939ൽ ജർമനി പോളണ്ടിനെ ആക്രമിച്ചപ്പോൾ ഈ ആശ്രമം 3000 പോളണ്ടുകാർക്കും 1500 യഹൂദർക്കും അഭയം നൽകി. 1940ലെ പല മാസങ്ങളിലും ഫാ. കോൾബെയെ നാസീ സൈന്യം അറസ്റ്റു ചെയ്യുകയും താൽക്കാലികമായി വിട്ടയക്കുകയും ചെയ്തു. 1941 ഫെബ്രുവരി 17ന് വീണ്ടും അറസ്റ്റു ചെയ്തു. മേയിൽ നാസി തടങ്കൽ പാളയമായ ഓഷ്വിറ്റ്‌സിലേക്ക് മാറ്റി. ‘16670’ ആയിരുന്നു തടങ്കൽ പാളയത്തിൽ ഫാ. കോൾബെയുടെ നമ്പർ.
ദുരിത പൂർണമായ സാഹചര്യത്തിലും പൗരോഹിത്യ കടമകൾ അദ്ദേഹം നിർവഹിച്ചു. സഹതടവുകാർക്ക് ശക്തിയും ധൈര്യവും പകർന്നു. ഒടുവിൽ, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട, ഒരു വലിയ കുടുംബത്തിന്റെ നെടുംതൂണായ കുടുംബനാഥന്റെ ജീവന് പകരമായി സ്വന്തം ജീവൻ നൽകാൻ അവിടെവെച്ച് ഫാ. കോൾബെ സന്നദ്ധനായി. അതേതുടർന്ന് നാസികൾ അദ്ദേഹത്തെ പട്ടിണിക്കിട്ടെങ്കിലും മരിക്കാത്തതിനെ തുടർന്ന് 1941 ഓഗസ്റ്റ് 14ന് മാരക വിഷം കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. 1982 ഒക്ടോബർ 10ന് ജോൺ പോൾ രണ്ടാമൻ പാപ്പയാണ് കോൾബെയെ വിശുദ്ധനായി പ്രഖ്യാപിച്ചത്.
വിശുദ്ധ മാക്‌സിമില്യൻ കോൾബെയോടൊപ്പം പ്രാർത്ഥിക്കാം
വിശുദ്ധ മാക്‌സിമില്യൻ കോൾബയേ, ആത്മീയ ജീവിതം അതിൻ്റെ തീവ്രതയിൽ ജീവിക്കേണ്ട നോമ്പുകാലത്ത് പാപത്തിൽ തുടരാൻ എൻ്റെ ആത്മാവിനെ അനുവദിക്കരുതേ, കഴിയുന്നത്ര വേഗത്തിൽ പാപങ്ങളെ കഴുകി വിശുദ്ധീകരിക്കാൻ എനിക്കവസരം നൽകണമേ. ആമ്മേൻ
ഫാ. ജയ്സൺ കുന്നേൽ mcbs

Categories: Saints

Tagged as: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s