ജസ്റ്റിസ് കെടി ശങ്കരൻ

2009 ഡിസംബറിലെ ഒരു മഞ്ഞണിഞ്ഞ പ്രഭാതം

കേരളാ ഹൈക്കോടതിയിലെ ജഡ്ജി ജസ്റ്റിസ് കെടി ശങ്കരൻ തന്റെ ഗ്രാമത്തിലെ ടാറിട്ട പഞ്ചായത്ത് റോഡിലൂടെ നെഞ്ചുവിരിച്ചു നടന്നു…

കണ്ടവർ കണ്ടവർ അത്ഭുതത്തോടെ വണങ്ങി!

എന്താണാവോ പതിവില്ലാതെ ഒരു നടത്തം!

ഒന്നു ചുറ്റിയടിച്ച് ജസ്റ്റിസ് തിരിച്ചു വീട്ടിലെത്തി.
ആ നടപ്പ് ഒരു വെല്ലുവിളിയായിരുന്നു… നൂറായിരം ഭീഷണികളാണ് ജസ്റ്റീസിന്! റജിസ്ട്രാറുടെ മെയിൽ ഭീഷണികൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഹൈക്കോടതിയുടെ മതിലിലെല്ലാം ജ. കെ.ടി. ശങ്കരനെ അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്

ആദ്യമായി ലവ് ജിഹാദ് എന്ന വാക്ക് ഹൈക്കോടതി ഉച്ചരിച്ചിരിക്കുന്നു! പോലീസിനോട് ലവ് ജിഹാദ് – റോമിയോ ജിഹാദ് എന്നൊക്കെ പ്രതിഭാസങ്ങളുണ്ടോ എന്ന് പരിശോധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ ഉത്തരവിട്ടിരിക്കുന്നു! ആരാണിതിനു പിന്നിൽ? പണം ആരു മുടക്കുന്നു? ഭീകരവാദം ഇതിന്റെ പിന്നിലുണ്ടോ?

കഴിഞ്ഞ മൂന്നു വർഷത്തിനിടെ എത്ര വിദ്യാർത്ഥികൾ ഇസ്‌ലാമിലേക്ക് മതം മാറി? … ഇങ്ങനെ “മതേതര” കേരളം ഞെട്ടുന്ന എട്ടു ചോദ്യങ്ങൾക്ക് ഉത്തരം ആവശ്യപ്പെട്ടു. പോലീസിന്റെ എങ്ങും തൊടാത്ത സത്യവാങ്മൂലം നിരസിച്ച് ജില്ലാ തലത്തിലുള്ള റിപ്പോർട്ടുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു.
പോലീസ് കീഴടങ്ങി!

കേരളാ പൊലീസിന്റെ സ്പെഷൽ ബ്രാഞ്ച് സത്യവാങ്മൂലം സമർപ്പിച്ചു :
ലവ് ജിഹാദ് ഉണ്ട്. “ഉന്നത” ജാതിയിലും സഭയിലും കുടുംബങ്ങളിലുമുള്ള, പ്രൊഫഷണൽ – ഐടി രംഗത്തെ പെൺകുട്ടികളെ ഏതുവിധേനയും കെണിയിൽ പെടുത്തി ഇസ്‌ലാമിലേക്ക് മാറ്റുക എന്നതാണ് ലക്ഷ്യം!

സംഘാടകർ – മുസ്ലീം യൂത്ത് ഫോറം, വനിതാ സംഘടനയായ തസ്റീൻ മില്ലത്ത്, ഷഹീൻ ഫോഴ്സ്, PFI, NDF, ക്യാംപസ് ഫ്രണ്ട്… പണത്തിന്റെ ഉറവിടം ഗൾഫ് ആണെന്ന് അഭ്യൂഹം… കാസർകോട് കണ്ണൂർ കോഴിക്കോട് മലപ്പുറം ജില്ലകളിൽ 1600 പേർ ഇസ്ലാമിൽ ചേർന്നു! തിരുവനന്തപുരത്ത് 100 പേർ!

പ്രശ്നങ്ങൾ തുടങ്ങുന്നത് നഗരത്തിലെ പ്രശസ്തമായ കോളേജിൽ. ചിത്രയും ആലീസും എംബിഎ പഠിക്കുന്നു. ഷാജഹാൻ സീനിയർ വിദ്യാർഥി. സുന്ദരൻ സൗമ്യൻ പരോപകാരി!
പഠനത്തിൽ രണ്ടു പെൺകുട്ടികളേയും സഹായിക്കും.. എന്തും തുറന്നു പറയാം.. വിശ്വസിക്കാം…

ആലീസ് വിശ്വസിച്ചു. ചിത്ര അതിലേറെ വിശ്വസിച്ചു!

കോളേജിന് പുറത്ത് ഫോട്ടോ കോപ്പി സെന്റർ. നടത്തുന്നത് ചെറുപ്പക്കാരനും സുന്ദരനുമായ താജു. ഷാജഹാന്റെ വിശ്വസ്തൻ. ജോലി ഫോട്ടോ കോപ്പിയാണെങ്കിലും നല്ല ഭംഗിയുള്ള ഇസ്ലാമിക പുസ്തകങ്ങളുടെ വലിയൊരു ശേഖരമുണ്ട് താജുവിന്…
ഏകദൈവ വിശ്വാസത്തെപ്പറ്റി താജു സംസാരിക്കുമ്പോൾ ആരും കേട്ടിരുന്നുപോകും!

കാര്യങ്ങൾ സ്വാഭാവികമായി പോകേണ്ട വഴിയേ പോയി. ചിത്രയുടെ മനസ്സിൽ ഷാജഹാൻ കയറിക്കൂടി. ആലീസിന്റെ മനസ്സിൽ പ്രവാചകനും!

ഷാജഹാൻ ചോദിച്ചു – ചെയ്യാത്ത കുറ്റത്തിന് കുരിശിൽ തറയ്ക്കുമ്പോൾ ഏലീ ഏലീ ലമ്മാ സബക്താനി എന്ന് വിലപിച്ചവനെ എന്തിനു കൊള്ളാം?
ആലീസിന് ഉത്തരം മുട്ടിപ്പോയി!!

പതിനാറായിരത്തെട്ടിൽ ഒരാളാവുന്നതിലും എത്രയോ ഭേദമല്ലേ നാലിൽ ഒരാളാവുന്നത്?

ചിത്രയ്ക്കും ഉത്തരമുണ്ടായില്ല!

ഷാജഹാൻ വീണ്ടും ചോദിച്ചു: ചിത്രാ.. നിർവാണ ഷട്കത്തിൽ നിങ്ങളുടെ ശങ്കരൻ പറഞ്ഞതെന്താണെന്നറിയാമോ?
“അഹം നിർവികാരോ
നിരാകാരരൂപ…”!!!

എന്തൊരു കഷ്ടം! നിർവികാരനായ ഒരു ദൈവത്തിന് നമ്മുടെ സങ്കടം ദാരിദ്ര്യം രോഗം – എന്തിനെങ്കിലും പരിഹാരമുണ്ടാക്കാൻ പറ്റുമോ? നിരാകാരരൂപനാണത്രേ! ആകാരമല്ലേ രൂപം? ആകാരമില്ലാത്ത രൂപമുള്ളവൻ എന്ന സാമാന്യബുദ്ധിക്കു നിരക്കാത്ത ഭോഷ്ക് എഴുതിവെച്ച ആളിനെയാണോ നമ്മൾ ആചാര്യനെന്നു വിളിക്കേണ്ടത്?

മനോബുദ്ധ്യഹങ്കാര ചിത്താനി നാഹം… അച്ഛൻ മനോഹരമായി ചൊല്ലുന്നത് ചിത്ര കേട്ടിട്ടുണ്ട്. നാവ് വഴങ്ങാത്തതു കൊണ്ട് കൂടെച്ചൊല്ലിയില്ല.. അർഥം ചോദിച്ചപ്പോൾ മോള് വലുതാവുമ്പോൾ പറയാമെന്നു പറഞ്ഞു. തൽക്കാലം അഞ്ജന ശ്രീധരാ ചാരുമൂർത്തേ… ചൊല്ലിയാൽ മതി. സന്ധ്യാനാമം നിർത്തിയപ്പോൾ അതും മറന്നു!

അതിലും വലിയ ചിന്താക്കുഴപ്പത്തിലായിരുന്നു ആലീസ്.. യേശു ദുർബലനും ആണത്തമില്ലാത്തവനും – കോഴി കൂവുന്നതിനു മുമ്പ് ശിഷ്യൻ മൂന്നു വട്ടം തള്ളിപ്പറയുമെന്നറിഞ്ഞിട്ടും വെറുതെ കുരിശിലേറിയവനുമായി അവൾക്ക് കാണപ്പെട്ടു! യേശുവിന്റെ മുഖത്ത് കാരുണ്യമല്ല ദൈന്യമാണ് എന്ന് അവൾ തിരിച്ചറിഞ്ഞു!

ചിത്ര ഒരുനാൾ പൊന്നാനിയിലെ ഷാജഹാന്റെ വീട്ടിൽ പോയി. എത്ര സ്നേഹമുള്ള ഉമ്മ! ഇസ്ലാം സ്ത്രീക്ക് കൊടുക്കുന്ന സുരക്ഷിതത്വം, പരിഗണന, പർദ്ദയുടെ പ്രാധാന്യം പുരുഷനെ വണങ്ങുകയും അവന് വഴങ്ങുകയും ചെയ്യുന്നതിലൂടെ അല്ലാഹുവിന് പ്രിയപ്പെട്ടവളാകുന്ന അവസ്ഥ – എല്ലാം ചിത്ര മനസ്സിലാക്കി!

ഒടുവിൽ രണ്ടു പേരും ഒളിച്ചോടി മതംമാറാൻ തീരുമാനിച്ചു. പേടിക്കേണ്ട, ഞാനില്ലേ കൂടെ എന്ന് ഷാജഹാൻ…

തീരെ ഉറങ്ങരുത്. അർധരാത്രി കഴിഞ്ഞ് ഒരു കോൾ വരും. അപ്പോൾ ഇറങ്ങി വരണം…

ചിത്ര ഉറങ്ങാതെ കണ്ണടയ്ക്കാതെ സ്വപ്നം കണ്ടു…

റംസാനിലെ ചന്ദ്രികയോ…
രജനീഗന്ധിയോ…
അറബിപ്പെൺകൊടി…

പിന്നീട് യാത്രയായിരുന്നു… പൊന്നാനി കൊണ്ടോട്ടി കോഴിക്കോട് ഒടുവിൽ മലപ്പുറം! ഇടയിലെവിടെയോ വെച്ച് ആലീസും കൂടെയെത്തി… കുഞ്ഞഹമ്മദ് ഹാജിയുടെ വീട്ടിൽ താമസം. അവിടെ വെച്ചാണ് ആലീസ് ഒരു കാഴ്ചവസ്തുവായി മാറിയത്! ആലീസിനെ പെണ്ണുകാണാൻ ഒരുപാട് പേർ വന്നുപോയി… ഒരോരുത്തർക്കും ഓരോ തടസ്സം!

മറ്റുള്ളവരുടെ സംസാരത്തിൽ നിന്ന് ഒരു കാര്യം വ്യക്തമായി. ചിത്രയെ ഷാജഹാൻ വിവാഹം ചെയ്യും. ആലീസിനെ ഒരു ബദറുദ്ദീനും! പിന്നെ ബാംഗ്ലൂരിൽ കൊണ്ടുപോകും! … പിന്നെ എങ്ങോട്ടെന്നറിയില്ല!

മതം മാറ്റം ചടങ്ങോടെ നടന്നു. വിവാഹം വാക്കാലും! ചിത്രയും ആലീസും കെട്ടിപ്പിടിച്ചു കരഞ്ഞു!

മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജിയുമായി എത്തി. പെൺകുട്ടികളെ ഹാജരാക്കാൻ പോലീസിന് നിർദേശം… അപകടം മണത്ത ഷാജഹാൻ ബദറുവിനേയും കൂട്ടി കോഴിക്കോട് ഒരു വക്കീലിനെ കണ്ട് രണ്ടു വിവാഹക്കരാറുകൾ തയാറാക്കി. നിസ്സഹായരായ പെൺകുട്ടികൾ ഒപ്പുമിട്ടു കൊടുത്തു! പിന്നെ ഹൈക്കോടതിയിൽ…

ഭർത്താക്കൻമാരോടൊത്തു പൊയ്ക്കോളാം എന്ന് പറഞ്ഞെങ്കിലും പെരുമാറ്റത്തിൽ പന്തികേട് തോന്നിയ ഹൈക്കോടതി പെൺകുട്ടികളെ രണ്ടാഴ്ചത്തേക്ക് ഒരു ഹോസ്റ്റലിൽ താമസിപ്പിക്കാൻ ഉത്തരവായി. രണ്ടാഴ്ച കഴിഞ്ഞ് വന്ന ചിത്രയ്ക്കും ആലീസിനും നല്ല ആത്മവിശ്വാസം! അച്ഛനോടൊപ്പം പോയാൽ മതി!

കേസ് വേണമെങ്കിൽ അവസാനിപ്പിക്കാം എന്ന് കോടതി. പറ്റില്ല എന്ന് മാതാപിതാക്കൾ. അങ്ങനെ തൃപ്പൂണിത്തുറയിൽ രജിസ്റ്റർ ചെയ്ത കേസിൽ ഷാജഹാൻ ബദറുദ്ദീൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യാനൊരുങ്ങി. പ്രതികൾ മുൻകൂർ ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയിൽ! ഈ ഹർജിയാണ് ജ. ശങ്കരന്റെ ബെഞ്ചിൽ വന്നത്..

പോലീസ് റിപ്പോർട്ട് വരികയും നിവൃത്തികേടുകൊണ്ട് മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തത് ഇസ്ലാമിക തീവ്രവാദികളെ വല്ലാതെ ചൊടിപ്പിച്ചു.

“ഈ കോടതിയിൽ നിന്ന് ഞങ്ങൾക്ക് ന്യായം കിട്ടില്ല. കോടതി സമൂഹത്തെ വർഗീയവൽക്കരിച്ചിരിക്കുന്നു! ഞങ്ങൾ ഹർജി പിൻവലിക്കുന്നു!” –

ഇങ്ങനെയൊക്കെ പറഞ്ഞാൽ സാധാരണ ഒരു ജഡ്ജി കേസിൽ നിന്ന് ഒഴിയും. പക്ഷേ ജ. ശങ്കരൻ ഒഴിഞ്ഞില്ല! മാത്രമല്ല ഹർജി പിൻവലിക്കാനുള്ള അപേക്ഷ തള്ളുകയും ചെയ്തു!

2009 ഡിസംബർ 9ന് മുൻകൂർ ജാമ്യം തള്ളിക്കൊണ്ട്
ജ. ശങ്കരൻ വിശദമായ വിധി പുറപ്പെടുവിച്ചു..

പോലീസ് റിപ്പോർട്ട് വിശദമായി ഉദ്ധരിച്ചു…

മതംമാറാനുള്ള അവകാശം മതംമാറ്റാനുള്ള അവകാശമല്ല എന്ന് ഭരണഘടനയും സുപ്രീം കോടതി വിധികളും വെച്ച് നിഗമനം നടത്തി. മതപരിവർത്തന നിരോധന നിയമം കേരളാ സർക്കാർ ഗൗരവമായി പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടു!

“മതേതര”കേരളത്തിന് തീർത്തും അരുചികരമായ ഈ വിധിയെത്തുടർന്നായിരുന്നു ഭീഷണിയും മറ്റും!!

തന്റെ ഒരൊറ്റ പ്രഭാതസവാരി കൊണ്ട് ജസ്റ്റിസ് ശങ്കരൻ വെല്ലുവിളിച്ചവരുടെ വായടപ്പിച്ചു! പക്ഷേ അവർക്കേറ്റ പ്രഹരം വളരെ വലുതായിരുന്നു. എസ്എൻഡിപി മുതൽ കത്തോലിക്കാ സഭ വരെ ലവ് ജിഹാദ് ഒരു പ്രശ്നം തന്നെ എന്ന് പരസ്യമായി പറഞ്ഞു!

ഒടുവിൽ മനോരമ പത്രം തന്നെ രക്ഷയ്ക്കെത്തി…

ലവ് ജിഹാദ് ഇല്ല എന്ന് കേരളാ ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് കണ്ടെത്തി എന്നൊരു വ്യാജ വാർത്ത പ്രസിദ്ധീകരിച്ചു! എല്ലാവരും അതേറ്റു പാടി.. ജസ്റ്റിസ് ശശിധരൻ നമ്പ്യാരുടെ വിധി എന്നാണ് ഘോഷിച്ചത്! സത്യത്തിൽ അങ്ങനെയൊരു വിധിയേ ഇല്ല…
പക്ഷേ മാധ്യമങ്ങൾ അത് വിട്ടില്ല!

മാധ്യമങ്ങൾ വേറൊന്നു കൂടി ചെയ്തു – ലവ് ജിഹാദ് എന്ന പദം നിരോധിച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ “പ്രണയം നടിച്ച് മതം മാറ്റം” എന്ന് ഉപയോഗിക്കാം! കണ്ണുംപൂട്ടി ഇസ്ലാമിക തീവ്രവാദത്തിന്റെ വക്താക്കളാകാൻ തങ്ങൾക്ക് ഒരു മടിയുമില്ല എന്ന് തെളിയിച്ചു!

ഇതോടെ കേരളത്തിൽ ലവ് ജിഹാദിന്റെ ഉത്സവമായി. മരയ്ക്കാരും ഗണേശനും വല്ലപ്പോഴും – ഷാജഹാനും ബദറുദ്ദീനും കൂടെക്കൂടെ എന്ന നിലയായി! നിമിഷ അഖില ആരതി ശ്രുതി മേരി ജാൻസി.. അങ്ങനെ ഇരകളുടെ പട്ടിക നീണ്ടു. ഹൈക്കോടതിയുടെ നേർക്ക് ഭീഷണമായ അക്രമാസക്തമായ ജനക്കൂട്ടം ആർത്തു വന്നു!
😢😢😢😢😢😢😢😢😢

പോലീസും പൊതു ജനവും ഇപ്പോൾ വിറങ്ങലിച്ചു നിൽക്കുന്നു! ഹേബിയസ് കോർപസ് ഹർജിയുമായി അച്ഛനമ്മമാർ ഇപ്പോഴും തൊഴുകൈയ്യോടെ ഹൈക്കോടതിയിൽ വരുന്നുണ്ട്! ആരുമറിയുന്നില്ല. അറിഞ്ഞാൽ തന്നെ എന്തു ചെയ്യാൻ …….. കാരണം നിയമവും നിയമപാലകരും ഭരണവും ഭരണകർത്താക്കളും അവർക്കൊപ്പമാണ്

പക്ഷെ ലവ് ജിഹാദിനെ തകർക്കാൻ നമുക്ക് കഴിയും ….. കഴിഞ്ഞിരിക്കണം

#fight_against_lovejihad

Team CASA

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s