Saints

കുരിശിൻ്റെ വിശുദ്ധ ആഞ്ചല (1846-1932)

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം

നാൽപത്തിനാലാം ദിനം

“സന്തോഷത്തോടെ നീ നിന്റെ കുരിശു വഹിച്ചാൽ അവ നിന്നെ താങ്ങിക്കൊള്ളും.” ക്രിസ്താനുകരണം

കുരിശിൻ്റെ വിശുദ്ധ ആഞ്ചല (1846-1932)
 
സ്പെയിനിലെ സെവിയ്യായിൽ 1846 ൽ ആഞ്ചല ജനിച്ചു .പിതാവ് ട്രിനിറ്റേറിയൻ അച്ചന്മാരുടെ ആശ്രമത്തിലെ പാചകക്കാരനും അമ്മ അവിടുത്തെ സഹായിയും ആയിരുന്നു. ഭക്തരായ മാതാപിതാക്കൾ ആഞ്ചലയെ ചെറുപ്പത്തിലെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചിരുന്നു, നന്നേ ചെറുപ്പത്തിലേ പരിശുദ്ധ കന്യകാമറിയത്തിൻ്റെ ജപമാല പ്രാർത്ഥന അവൾ ഹൃദ്യസ്ഥമാക്കിയിരുന്നു. മെയ് മാസത്തിൽ തങ്ങളുടെ കൊച്ചു വീട്ടിൽ പരിശുദ്ധ അമ്മയുടെ വണക്കത്തിനായി മരിയൻ അൾത്താര സ്ഥാപിച്ചിരുന്നു. ദൈവാലയത്തിൽ തനിയെ പോയിരുന്നു പ്രാർത്ഥിക്കുക അവളുടെ മറ്റൊരു വിനോദമായിരുന്നു. പതിനാറു വയസ്സുള്ളപ്പോൾ ഫാ. ടോറസിനെ പരിചയപ്പെട്ടു, പിന്നീട് ടോറസച്ചനായിരുന്നു അവളുടെ ആത്മീയ നിയന്താവ്. പത്തൊമ്പതാം വയസ്സിൽ ആഞ്ചല സാന്താക്രൂച്ചിലുള്ള കർമ്മലീത്താ മഠത്തിൽ ചേരാൻ ആഗ്രഹിച്ചെങ്കിലും അനാരോഗ്യം മൂലം പ്രവേശനം സാധ്യമായില്ല. 1868ൽ സെവ്വയിലെ ഉപവികളുടെ പുത്രിമാരുടെ സഭയിൽ ചേർന്നെങ്കിലും അസുഖം നിമിത്തം നവ സന്യാസസമയത്തു വിട്ടിലേക്കു തിരികെ പോകേണ്ടി വന്നു. പിന്നിട് ഒരു ചെരുപ്പു നിർമ്മാണ കടയിലായിരുന്നു ജോലി.
1871 നവംബർ മാസത്തിൽ സുവിശേഷ ഉപദേശങ്ങൾ വ്രതങ്ങളായി അവൾ സ്വമേധയാ സ്വീകരിച്ചു. 1873 ൽ പ്രാർത്ഥനാ സമയത്തു ആഞ്ചലക്കൊരു ദർശനമുണ്ടായി. ഈശോയുടെ ക്രൂശിത രൂപത്തിനു മുമ്പിൽ ശ്യൂന്യമായി കിടക്കുന്ന മറ്റൊരു കുരിശ് . ശ്യൂന്യമായ കുരിശു തനിക്കു വേണ്ടിയാണന്നു ആഞ്ചല മനസ്സിലാക്കി. ഫാ. ടോറസ്സിൻ്റെ നിർദേശത്തെ തുടർന്നു ദൈവം വെളിപ്പെടുത്തുന്ന കാര്യങ്ങൾ അവൾ ബുക്കിൽ എഴുതാൻ ആരംഭിച്ചു.1875 ൽ മൂന്നു സഹോദരിമാർ ആഞ്ചലയോടൊപ്പം ചേരുകയും ഒരു വാടകമുറിയിൽ താമസിച്ചു കൊണ്ട് ദരിദ്രരും പീഡിതരുമായവരുടെ ഇടയിൽ പ്രവർത്തിക്കാൻ തുടങ്ങി. പാവങ്ങളുടെ ഇടയിൽ അല്ലാത്തപ്പോൾ കഠിനമായ പ്രാർത്ഥനയിലും തപസ്സിലുമാണ് അവർ ജീവിച്ചിരുന്നത്. പാവങ്ങളെയും അവഗണിക്കപ്പെട്ടവരെയും സ്നേഹിക്കാനും സഹായിക്കാനും നിയോഗിക്കപ്പെട്ട “മാലാഖമാർ ” എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. മദർ ആഞ്ചലയുടെ ജീവിതകാലത്തു ഇരുപത്തി മൂന്നു പുതിയ മഠങ്ങൾ കൂടി സ്ഥാപിതമായി. പാവങ്ങളുടെ അമ്മ 1932 മാർച്ചുമാസം രണ്ടാം തീയതി “പാവങ്ങളുടെ അമ്മ ” സ്വർഗ്ഗത്തിലേക്കു യാത്രയായി. 2003 മെയ് മാസം നാലാം തീയതി ജോൺ പോൾ രണ്ടാമൻ പാപ്പ ആഞ്ചലയെ വിശുദ്ധയായി പ്രഖ്യാപിച്ചു.
 
കുരിശിൻ്റെ വിശുദ്ധ ആഞ്ചലയോടൊപ്പം പ്രാർത്ഥിക്കാം.
വിശുദ്ധ ആഞ്ചലയേ, ഈശോയുടെ പീഡാനുഭവത്തിൻ്റെ കുരിശ് നിൻ്റെ ജീവിതത്തിനു അർത്ഥവും ഔന്നത്യവും നൽകിയല്ലോ. ജീവൻ നൽകുന്ന ഈശോയുടെ വിശുദ്ധ കുരിശിന ആശ്ലേഷിക്കാൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ. ആമ്മേൻ
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Categories: Saints

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s