പുരോഹിതർ രാഷ്ട്രീയത്തിൽ ഇടപെടണമോ ? തിരഞ്ഞെടുപ്പായല്ലോ!

പുരോഹിതർ രാഷ്ട്രീയത്തിൽ ഇടപെടണമോ ? തിരഞ്ഞെടുപ്പായല്ലോ!
 
വലിയ ആഴ്ചയും പെസഹായും ദഃഖവെള്ളിയും ഉയിർപ്പുതിരുനാളും മാധ്യമ വാർത്തകൾ അധികം കേൾക്കാതെയും നവമാധ്യമങ്ങൾ ഇല്ലാതെയും കടന്നുപോയി. തുടർന്ന് ഫേസ്ബൂക് തുറന്നപ്പോൾ ജോഷി മയ്യാറ്റിൽ* അച്ഛന്റെ “വൈദികനായ എൻ്റെ രാഷ്ട്രീയം…* എന്ന
പോസ്റ്റ് വായിക്കാനിടയായി. തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് അദ്ദേഹത്തിന്റെ പോസ്റ്റിനു പ്രസക്തിയുണ്ട്. എന്റെ ഈ കുറിപ്പിന് പ്രേരകം അദ്ദേഹത്തിന്റെ പോസ്റ്റ് ആണ്.
ലോകത്തെല്ലായിടത്തും പുരോഹിതരും ബിഷപ്പുമാരും രാഷ്ട്രീയത്തിൽ എന്നും ഇടപെട്ടിരുന്നു. മധ്യശതകത്തിൽ അതിത്തിരി കൂടുതലുമായിരുന്നു. കക്ഷിരാഷ്രീയം ആയിരുന്നില്ല അത്. കക്ഷിരാഷ്ട്രീയം ഗുണം ആകില്ലതാനും. ശരിയുമല്ല.
രാഷ്ട്രീയ ദൈവശാസ്ത്രം എന്ന ചിന്താധാര വളർന്നു വന്നത് ഇതിന്റെ ഫലമാണ്. കാൽ ഷ്മിറ്റ് (Carl Schmitt 1888 -1985 ) ആണ് രാഷ്രീയ ദൈവശാസ്ത്രത്തിന്റെ പിതാവ്. 1922 -ൽ അദ്ദേഹം എഴുതിയ രാഷ്ട്രീയ ദൈവശാസ്ത്രം (പൊളിറ്റിക്കൽ തീയോളജി ) എന്ന പുസ്തകം പ്രശസ്തമാണ്. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷമായിരുന്നു അത്.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം “നവ രാഷ്ട്രീയ ദൈവശാസ്ത്രം” എന്നൊരു ദൈവശാസ്ത്രചിന്താധാര ഷമിട്ടിന്റെ ചിന്തയോട്
ചേർത്ത് യോഹാൻ ബാപ്റ്റിസ്റ്റ് മെട്സ് (Johann Baptist Metz 1928 -2019) വളർത്തിയെടുത്തു. അതുവഴി ക്രൈസ്തവലോകത്തു മെട്സ് ലോകപ്രശസ്തനായി.
മെറ്റിസ്‌സിന്റെ ദർശനമാണ്‌ ലത്തീൻ അമേരിക്കയിൽ ആരംഭിച്ച വിമോചനദൈവശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങളിൽ ഒരെണ്ണം. ഷ്മിറ്റിനെ പലരും അറിയില്ല. എന്നാൽ മെട്സ് -നെ അറിയാത്ത ക്രൈസ്തവ ദൈവശാസ്ത്രഞ്ജരും പുരോഹിതരും ഉണ്ടാകില്ല.
സഭക്കും സഭാനേതൃത്വത്തിനും പുരോഹിതർക്കും ബിഷപ്പുമാർക്കും സമൂഹത്തിന്റെ നന്മക്കയും ദൈവാരാജ്യസ്ഥാപനത്തിനും ആയി (സമൂഹത്തിന്റെ നന്മയാണത്‌) രാഷ്ട്രീയനിലപാടുകൾ എടുക്കാൻ കടമയുണ്ട്. കക്ഷിരാഷ്ട്രീയമോ വർഗീയതയോ ഉണ്ടാകരുതെന്ന് മാത്രം.
ഇതിനു സഹായകമായി ഒരു “രാഷ്ട്രീയ ദൈവശാസ്ത്രത്തിന്റെ” ആവശ്യകത സഭക്കുണ്ട്.
പുരോഹിതരുടെ ദൈവശാസ്ത്രപരമായി അടിസ്ഥാനമില്ലാത്ത പല ഇടപെടലുകളും പരസ്യ പ്രഖ്യാപനങ്ങളും ചാനൽ ചർച്ചകളും എഴുത്തുകളും ഇന്ന് കാണുന്നുണ്ട്. സഭയെ ചിലപ്പോഴൊക്കെ അവ പ്രതിരോധത്തിലാക്കുന്നും ഉണ്ട്.
ആഴമായ അറിയും ദൈവശാസ്ത്ര ദർശനങ്ങളും ഉള്ളവരല്ല പലപ്പോഴും മുൻപിൽ നില്കുന്നത്. രാഷ്ട്രീയ ദൈവശാസ്ത്രം അവഗാഢമായി അറിയാതെയും കത്തോലിക്കാസഭയുടെ രാഷ്ട്രീയത്തിലെ ഇടപെടലുകളുടെ ചരിത്രം പഠിക്കാതെയുംഭൂതകാലത്തെ പിഴവുകളെക്കുറിച്ചു അവബോധമില്ലാതെയും ക്രൈസ്തവപുരോഹിതർ രാഷ്ട്രീയത്തിൽ ഇടപെട്ടാൽ (വിശ്വാസപരമായി) പാളിപ്പോയെന്നു വരും. ഏറെ ഹോം വർക്ക് ആവശ്യം!!!!!!
 
ജോസഫ് പാണ്ടിയപ്പള്ളിൽ
Advertisements

Leave a comment