അനുദിനവിശുദ്ധർ

അനുദിനവിശുദ്ധർ – ഏപ്രിൽ 11

⚜️⚜️⚜️⚜️ April 11 ⚜️⚜️⚜️⚜️
ക്രാക്കോവിലെ വിശുദ്ധ സ്റ്റാനിസ്ലാവൂസ്‌
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1030-ലാണ് വിശുദ്ധ സ്റ്റാനിസ്ലാവൂസ്‌ ജനിച്ചത്‌. ഗ്നെസെനിലും, പാരീസിലുമായിട്ടാണ് വിശുദ്ധന്‍ തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. വിശുദ്ധന്റെ പൗരോഹിത്യ പട്ട സ്വീകരണത്തിനു ശേഷം, അദ്ദേഹം ക്രാക്കൊവിലെ കത്രീഡലിലെ കാനന്‍ ആയി നിയമിതനായി, മാത്രമല്ല അവിടത്തെ ആര്‍ച്ച് ഡീക്കനും, ഉപദേശിയുമായിരുന്നു വിശുദ്ധന്‍. ക്രാക്കോവിലെ മെത്രാന്റെ മരണത്തെ തുടര്‍ന്ന്, അലെക്സാണ്ടര്‍ രണ്ടാമന്‍ പാപ്പാ സ്റ്റാനിസ്ലാവൂസിനെ ക്രാക്കോവിലെ മെത്രാനായി നാമനിര്‍ദ്ദേശം ചെയ്തു.

അക്കാലത്തെ രാജാവായിരുന്ന ബോലെസ്ലാവൂസ്‌ രണ്ടാമന്‍ തന്റെ സ്വന്തം അധികാരം ശക്തിപ്പെടുത്തുന്നതിനായി കീവിലേക്കൊരു പടനീക്കം നടത്തി. രാജാവിന്റെ ഈ പ്രവര്‍ത്തി അദ്ദേഹത്തിന്റെ ജനസമ്മതി കുറച്ചു, മാത്രമല്ല അവിടത്തെ പ്രഭുവര്‍ഗ്ഗത്തിന്റെ അപ്രീതിക്ക് കാരണമാവുകയും, അവര്‍ അദ്ദേഹത്തിന്റെ നയങ്ങളെ എതിര്‍ക്കുകയും ചെയ്തു. രാജാവിന്റെ സഹോദരനായിരുന്ന ലാഡിസ്ലാവൂസിന്‍റെ നേതൃത്വത്തിലുള്ള പ്രഭുക്കളുടെ പക്ഷക്കാരനായിരുന്നു മെത്രാനായിരുന്ന വിശുദ്ധ സ്റ്റാനിസ്ലാവൂസ്. ഇത് രാജാവിന് വിശുദ്ധനോട് അപ്രീതിക്ക് കാരണമായി തീര്‍ന്നു.

ഇതിനുമുന്‍പും വിശുദ്ധന്‍, രാജാവിന്റെ സ്വേച്ഛാധിപത്യപരമായ ഭരണരീതികളെ എതിര്‍ത്തിട്ടുണ്ട്. ബോലെസ്ലാവൂസ്‌ ഒരിക്കല്‍ പോളണ്ട്കാരനായ ഒരു പ്രഭുവിന്റെ ഭാര്യയെ തട്ടികൊണ്ട് വരികയും തന്റെ കൊട്ടാരത്തില്‍ പാര്‍പ്പിക്കുകയും ചെയ്തു. രാജാവിന്റെ കോപത്തെ ഭയന്ന് ആര്‍ക്കും ഇതിനെതിരെ ശബ്ദിക്കുന്നതിനുള്ള ധൈര്യമില്ലായിരുന്നു. എന്നാല്‍ വിശുദ്ധ സ്റ്റാനിസ്ലാവൂസ്‌ യാതൊരു ഭയവും കൂടാതെ രാജാവിന്റെ മുന്‍പില്‍ ചെല്ലുകയും അദ്ദേഹം തന്റെ രീതികള്‍ മാറ്റിയില്ലെങ്കില്‍ തിരുസഭയില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇതില്‍ കോപാകുലനായ രാജാവ്‌ മെത്രാനായിരുന്ന വിശുദ്ധനെതിരെ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ഇതിനു പുറമേയാണ് വിശുദ്ധന്‍ പ്രഭുക്കന്‍മാരുടെ പക്ഷം ചേര്‍ന്നുകൊണ്ട് രാജാവിന്റെ രാഷ്ട്രീയ നയങ്ങള്‍ക്കെതിരെ തിരിഞ്ഞത്. കോപാകുലനായ രാജാവ്‌ വിശുദ്ധനെ രാജ്യദ്രോഹിയായി മുദ്രകുത്തുകയും വധശിക്ഷക്ക് വിധിക്കുകയും ചെയ്തു. ആദ്യം രാജാവ്‌, തന്റെ ഭടന്‍മാരോട് ക്രാക്കോവിലെ സെന്റ്‌ മൈക്കല്‍സ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബ്ബാന്‍ അര്‍പ്പിച്ചുകൊണ്ടിരുന്ന വിശുദ്ധനെ കൊല്ലുവാന്‍ ഉത്തരവിട്ടു, എന്നാല്‍ ദൈവകോപത്തെ ഭയന്ന് ഭടന്‍മാര്‍ ആ നീചപ്രവര്‍ത്തിക്ക് വിസമ്മതിച്ചു. തുടര്‍ന്ന് ബോലെസ്ലാവൂസ്‌ സ്വയം ദേവാലയത്തില്‍ പ്രവേശിക്കുകയും തന്റെ വാളെടുത്ത് വിശുദ്ധനെ വധിക്കുകയും ചെയ്തു. അതിനു ശേഷം തന്റെ ഭടന്‍മാരോട് വിശുദ്ധന്റെ ശരീരം ഛിന്നഭിന്നമാക്കുവാന്‍ ആവശ്യപ്പെട്ടു.

ഇതിനേതുടര്‍ന്ന് ഗ്രിഗറി ഏഴാമന്‍ പാപ്പാ ആ രാജ്യത്ത്‌ മതപരമായ വിലക്ക് ഏര്‍പ്പെടുത്തുകയും അതിന്റെ ഫലമായി ബോലെസ്ലാവൂസിന്റെ അധികാരം നഷ്ടപ്പെടുകയും ചെയ്തു. അധികാരം നഷ്ടപ്പെട്ട ബോലെസ്ലാവൂസ്‌ ഹംഗറിയിലേക്ക് ഒളിച്ചോടുകയും, താന്‍ ചെയ്ത കുറ്റങ്ങള്‍ക്ക് പാപപരിഹാരം ചെയ്യുവാനായി ഓസിയാക്കിലെ ആശ്രമത്തില്‍ ചേരുകയും ചെയ്തു. 1253-ല്‍ ഇന്നസെന്റ്‌ നാലാമന്‍ പാപ്പാ സ്റ്റാനിസ്ലാവൂസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. പോളണ്ടിന്റെ മാദ്ധ്യസ്ഥ വിശുദ്ധരില്‍ ഒരാളാണ് വിശുദ്ധ സ്റ്റാനിസ്ലാവൂസ്‌.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. ടൂഴ്സിലെ അജെരിക്കൂസ്

2. കാര്‍ലോയിലെ അയിഡ്

3. പെര്‍ഗാമുകളില്‍ വച്ചു വധിക്കപ്പെട്ട അന്‍റിപ്പാസ്

4. പലസ്തീനായിലെ ബാര്‍സനുഫിയൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

പ്രഭാത പ്രാർത്ഥന..🙏


നീയെന്നെ കണ്ടതു കൊണ്ട് വിശ്വസിച്ചു.. കാണാതെ തന്നെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ.. (യോഹന്നാൻ : 20/29)
സർവ്വശക്തനായ ദൈവമേ..


പരമപരിശുദ്ധമായ അവിടുത്തെ തിരുവിലാവിൽ മറയ്ക്കപ്പെടുവാനുള്ള അതിയായ ആഗ്രഹത്തോടെ ഈ പ്രഭാതത്തിലും ഞാനവിടുത്തെ അരികിൽ അണഞ്ഞിരിക്കുന്നു. പലപ്പോഴും ഞങ്ങളുടെ വിശ്വാസവും കാഴ്ച്ചകളിലെ അത്ഭുതങ്ങളെയും ജീവിതത്തിലെ അടയാളങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. എന്നെക്കൊണ്ട് മാത്രം സാധിക്കില്ലെന്നുറപ്പുള്ള എന്റെ ആവശ്യങ്ങൾ സാധിച്ചു തന്നാൽ.. എന്റെ സാമ്പത്തിക മേഖലകൾ മെച്ചപ്പെട്ടാൽ.. വൈദ്യശാസ്ത്രം പോലും പരാജയപ്പെട്ട എന്റെ മാറാരോഗത്തിൽ നിന്നും എനിക്കു സൗഖ്യം ലഭിച്ചാൽ..എന്റെ ദുഃഖങ്ങൾ സന്തോഷമായി പകർത്തിയരുളിയാൽ.. എന്റെ ജീവിതത്തിൽ സുഖവും സമാധാനവും നൽകിയാൽ ഞാനും വിശ്വസിക്കാം.. നീയെന്റെ കർത്താവും ദൈവവുമാണെന്ന്..


ഈശോയേ.. അങ്ങയുടെ തിരുമുറിവുകളിൽ നിന്നൊഴുകുന്ന ദൈവകരുണയാൽ എന്നിലെ അവിശ്വാസത്തിന്റെ മാറാവ്യാധിയെ സുഖപ്പെടുത്തേണമേ.. പ്രപഞ്ചത്തിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്ന അങ്ങയുടെ കരുണയാൽ ഞങ്ങളെ വീണ്ടെടുക്കുകയും സത്യവിശ്വാസത്തിൽ വളർത്തുകയും ചെയ്യണമേ..അപ്പോൾ ഇരുളിലാണ്ടു കിടക്കുന്ന എന്റെ ജീവിതത്തിലെ പ്രത്യാശയുടെ തിരിവെട്ടമായി അങ്ങെന്നിൽ എന്നും തെളിഞ്ഞെരിയുക തന്നെ ചെയ്യും.. ആമേൻ


ഏവർക്കും ദൈവകരുണയുടെ തിരുന്നാൾ ആശംസകൾ.. 🙏

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s