ഉപ്പു തിന്നവൻ വെള്ളം കുടിക്കുക തന്നെ ചെയ്യും

ഉപ്പു തിന്നവൻ വെള്ളം കുടിക്കുക തന്നെ ചെയ്യും

♦️ബന്ധു നിയമന വിവാദത്തിൽ മന്ത്രി K T ജലീൽ കുറ്റക്കാരനാണെന്നു ലോകായുക്ത. മന്ത്രി സത്യപ്രതിജ്ഞ ലംഘനവും സ്വജനപക്ഷപാതിത്വവും നടത്തിയെന്നുംഅതു കൊണ്ട് തന്നെ തൽസ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്നുമാണ് അർത്ഥ ശങ്കക്കിടയില്ലാത്ത വിധം ലോകായുക്തയുടെ വിധിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

♦️സ്വജനപക്ഷവാദവും അധികാര ദുർവിനിയോഗവും കാട്ടി ഇന്ത്യൻ ഭരണഘടനയെ ത്തന്നെയാണ് മന്ത്രി കെ ടി ജലീൽ അവഹേളിച്ചിരിക്കുന്നത്. ബന്ധുവായ കെ.ടി. അദീപിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജറായി നിയമിച്ചതാണ് വിവാദത്തിനിടയാക്കിയത്. യോഗ്യതയിൽ ഇളവ് വരുത്തിയാണ് മന്ത്രി ബന്ധുവിനെ അർഹതയില്ലാത്ത സ്ഥാനത്തു തിരുകി കയറ്റാൻ ശ്രമിച്ചത്.

♦️ലോകായുക്തയുടെ ഈ ഉത്തരവിലൂടെ നാളിത് വരെ ക്രിസ്ത്യാനികൾക്ക് ന്യൂനപക്ഷ ക്ഷേമവകുപ്പിൽനിന്ന് നേരിടേണ്ടി വന്ന വിവേചനം ശരിയാണെന്നും അർഹതപ്പെട്ട പല അനുകൂല്യങ്ങളും കവർന്നെടുക്കപ്പെടുകയായിരുന്നെന്നുമുള്ള ആരോപണം നൂറ്റൊന്ന് ശതമാനവും ശരിയായിരുന്നെന്നു അരക്കിട്ടുറപ്പിക്കുന്നു.

♦️K T ജലീലിന്റെ പക്ഷപാദിത്വപരവും സ്വജനപക്ഷപാതിത്വവും ഭരണഘടന വിരുദ്ധവുമായ പല നടപടികളും ഏറ്റവും കൂടുതൽ ബാധിച്ചത്, ന്യൂനപക്ഷ സമുദായമായ, ക്രൈസ്തവ സമൂഹത്തെയാണ്.

♦️1. ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ, ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷമായ ക്രൈസ്തവ സമുദായത്തിന് ലഭിക്കെണ്ടുന്ന പ്രതിനിധ്യം പോലും തന്ത്രപരമായി തട്ടിയെടുക്കുവാൻ #മറ്റൊരു” സമുദായത്തിലെ എന്ന വാചകം #ഒരു എന്നാക്കി മാറ്റി സ്വസമുദായത്തിലെ ആളുകളെ കുത്തി നിറയ്ക്കുവാൻ ജലീലിനായി.

♦️2. #ക്രിസ്ത്യൻ എന്നത് ഉദ്യോഗാർഥികൾക്ക് മനസിലാകാതിരിക്കുവാൻ #x’ans (ക്സിയൻ) എന്നാക്കി അക്ഷരങ്ങൾ അടർത്തി മാറ്റി കൊണ്ട് പൊതുജനത്തെ കഴുതയാക്കി പറ്റിക്കുന്ന നിഷ്കളങ്കമെന്നു ഒറ്റ നോട്ടത്തിൽ തോന്നാവുന്ന വളരെ വലിയ ചതിക്കുഴികൾ ഒരുക്കി കബളിപ്പിക്കുകയും വിഡ്ഢികളാക്കുകയും ചെയ്തതും പഴയ കാല സിമി പ്രവർത്തകനായ ജലീൽ ഭരിക്കുന്ന ന്യൂനപക്ഷ വകുപ്പ് തന്നെയാണ്.

♦️3. #മാപ്പിള എന്ന ഒരു വിഭാഗത്തിനു മാത്രം കൊടുത്തു കൊണ്ടിരുന്ന ചില അനുകൂല്യങ്ങൾ “മാപ്പിള” എന്നത് മാറ്റി #മുസ്ലിം” എന്നാക്കി അർഹരായവർക്ക് കിട്ടേണ്ടുന്ന പലതും മുസ്ലിം സമുദായത്തിലേക്ക് ഒഴുക്കിയതും പൊതുജനങ്ങളെ നോക്കുത്തികളാക്കിയതിന്റെ പിതൃത്വവും അന്വേഷിച്ചു ബുദ്ധിമുട്ടേണ്ട.

♦️4. ഒരു മതേതര രാജ്യത്ത് ഒരു സമുദായത്തിന്റെ മാത്രം മതം പഠിപ്പിക്കുന്നവർക്ക് അവരുടെ മതം പഠിപ്പിക്കുവാൻ മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ്, വിവാഹ ധന സഹായം, എന്ന് വേണ്ട ഇന്ത്യയെന്ന മതേതര ജനാധിപത്യ രാജ്യത്ത് മറ്റൊരു മതത്തിന്നുമില്ലാത്ത അനുകൂല്യങ്ങളും അവകാശങ്ങളും ചെയ്തു കൊടുത്ത് പരസ്പരം സ്പർദ്ധ വളർത്തുവാനും മനുഷ്യരെ തുല്യരായി കാണുകയെന്ന ഭരണഘടന വിഭാവനം ചെയ്ത മഹത്തായ ആശയത്തെ ഇല്ലാതാക്കുവാനും വളം വച്ചു കൊടുത്തതിൽ ഇദ്ദേഹത്തിന്റെ പങ്ക് വലുതാണ്.

♦️കേരളം എന്ന വിദ്യാസമ്പന്നരുടെയും സഹിഷ്ണുതയിൽ അഭിമാനിക്കുന്നവരുടെയും ഇടയിൽ ആണ് വിവേചനപരമായ ഇത്തരം നടപടികൾ ഒരു മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. അതും പുരോഗമന രാഷ്ട്രീയത്തിന്റെ വക്താക്കൾ എന്ന് അഭിമാനിക്കുന്നവർ ഭരിക്കുമ്പോൾ അവരിലൊരാളായി, മന്ത്രിയായി, കടുത്ത വിവേചനം സംരക്ഷിത വിഭാഗമെന്ന ന്യൂനപക്ഷസമുദായത്തോട് തന്നെ ജലീൽ ചെയ്തിരിക്കുന്നത്.

♦️ബന്ധു നിയമനം, സ്വർണ്ണ കള്ളക്കടത്ത്, നിയമപരമല്ലാതെയുള്ള മതഗ്രന്ഥം കടത്തൽ തുടങ്ങി തീവ്ര ചിന്താഗതി വച്ചു പുലർത്തുന്നവർ ചെയ്യുന്ന രാജ്യത്തോടു തന്നെയുള്ള യുദ്ധപ്രഖ്യാപനം പോലെയുള്ള കുറ്റകൃത്യങ്ങളിൽ ആണ് സംസ്ഥാനത്തെ ഒരു മന്ത്രി തന്നെ ആരോപണ വിധേയനായിരിക്കുന്നത് എന്നത് ഭയപ്പെടുത്തുന്ന വസ്തുതയാണ്

♦️ഭരണ ഘടന ഉറപ്പു നൽകുന്നപല അവകാശങ്ങളും അനുകൂല്യങ്ങളുമാണ് ക്രിസ്ത്യൻ സമുദായത്തിനു ഇല്ലാതാക്കിയത്.

♦️ഭരണഘടന അനുസരിച്ചു കൊള്ളാമെന്നും സ്വജന പക്ഷപാദിത്വമോ വിവേചനപരമോ ആയതോന്നും ചെയ്യില്ലയെന്ന് ദൃഡപ്രതിജ്ഞ ചെയ്തു അധികാരമേൽക്കുന്ന ഒരു ഭരണാധികാരി അതിനെതിരായി നിയമലംഘനം നടത്തുന്നത് മാപ്പർഹിക്കാത്ത കുറ്റവും പൗരാവകാശങ്ങളിലേയ്ക്കുള്ള കടന്നു കയറ്റവുമാണ്.

♦️അത്തരക്കാരെ മാതൃകപരമായി ശിക്ഷിക്കുകയും അനർഹമായി സമ്പാദിച്ചത് സർക്കാരിലേയ്ക്ക് മുതൽ കൂട്ടുകയും ശിഷ്ടകാലം നല്ല നടപ്പ് ഉറപ്പു വരുത്തുന്ന നടപടികൾ കൈക്കൊണ്ട് പൊതുപ്രവർത്തകർക്ക് ഒരു താക്കീത് നൽകുകയും ചെയ്യേണ്ടത് അത്യന്താപേഷിതമാണ്.

Email 👉: crossorg2020@gmail.com

Fb page👉: 💝💝💝
https://www.facebook.com/CROSSORGANIZATION

Instagram 👉:💝💝💝 https://www.instagram.com/invites/contact/?i=1ionqdojqu9yn&utm_content=ge8tvzb

Fb Group👉:💝💝💝
https://www.facebook.com/groups/1000918573625429/?ref=share

✝️ #ടീം_ക്രോസ് #CROSS

Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s