Article

ആധുനിക ശാസ്ത്രം ഉണ്ടായതിന്‍റെ പുറകില്‍ ബൈബിള്‍

ആധുനിക ശാസ്ത്രം ഉണ്ടായതിന്‍റെ പുറകില്‍ ബൈബിള്‍ എങ്ങനെയാണ് പ്രവര്‍ത്തിച്ചത് എന്ന കാര്യം മാത്രം ഞാന്‍ വിശദീകരിക്കാം.

ഇതുപോലെ ഓരോ കാര്യങ്ങളും ചരിത്രത്തില്‍ നിന്നും എനിക്ക് വിശദീകരിക്കാനുണ്ട്, പക്ഷേ വിസ്തരഭയത്താല്‍ ഞാന്‍ ആധുനിക ശാസ്ത്രത്തിന്‍റെ കാര്യം മാത്രം പറയാം.

ശാസ്ത്രം ഈ ലോകത്ത് പണ്ട് മുതലേ നിലനിന്നിരുന്നു. നമ്മുടെ ഇന്ത്യയിലും ചൈനയിലും യൂറോപ്പിലും എല്ലാം പുരാതന കാലം മുതലേ ശാസ്ത്രം ഉണ്ടായിരുന്നു. എന്നാല്‍ അതിന്‍റെയൊക്കെ രീതി പലപ്പോഴും ആധുനിക ശാസ്ത്രത്തിന് വിരുദ്ധമായ വിധത്തിലായിരുന്നു എന്ന് മാത്രം. അതുകൊണ്ടുതന്നെ അതിന്‍റെ വളര്‍ച്ച വളരെ പതുക്കെയുമായിരുന്നു. എന്നാല്‍, ആധുനികശാസ്ത്രം ഉരുവാക്കിയെടുത്തത്, അഥവാ നിലവിലുള്ള ശാസ്ത്രത്തില്‍ നിന്നും വിഭിന്നമായ പുതിയൊരു ശാസ്ത്രരീതി ലോകത്ത് അവതരിപ്പിച്ചെടുത്തത് ക്രൈസ്തവ വിശ്വാസികളാണ്. സത്യം പറഞ്ഞാല്‍, അതവരുടെ മതപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി അവര്‍ വികസിപ്പിച്ചെടുത്തതുമാണ്. ഉദാഹരണമായി, കാറ്റിന്‍റെ ശക്തിയെ കുറിച്ച് പണ്ടുമുതലേയുള്ള മനുഷ്യര്‍ക്ക് നല്ല അറിവുണ്ടായിരുന്നു. എന്നാല്‍, ജലഗതാഗതത്തിനൊഴികെ വേറെ ഒന്നിനും അവര്‍ക്ക് കാറ്റിന്‍റെ ശക്തി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. (പാര്‍സികള്‍ ഒരപവാദം ആണ്. അവര്‍ കാറ്റിന്‍റെ ശക്തിയാല്‍ വിന്‍ഡ് മില്ലുകളുടെ പ്രാകൃത രൂപം ഉപയോഗിച്ചിരുന്നു.)

യൂറോപ്പിലെ ക്രൈസ്തവ മഠങ്ങളില്‍ ഉണ്ടായിരുന്ന ക്രിസ്ത്യന്‍ സന്യാസിമാര്‍ നേരിട്ടിരുന്ന ഒരു വലിയ പ്രശ്നമാണ് ബൈബിള്‍ വായനക്കും ധ്യാനത്തിനും പ്രാര്‍ത്ഥനയ്ക്കും ചിലവഴിക്കേണ്ട സമയം മഠത്തിലെ അന്തേവാസികള്‍ക്ക് വേണ്ട ധാന്യങ്ങള്‍ പൊടിക്കാനും കിണറ്റില്‍ നിന്ന് വെള്ളം കോരാനും ഒക്കെയായി ചിലവഴിക്കേണ്ടി വരുന്നു എന്നുള്ളത്. ഇതെല്ലാം കഴിഞ്ഞിട്ട് വളരെ കുറച്ചു സമയം മാത്രമേ അവര്‍ക്ക് ആത്മീയ കാര്യങ്ങള്‍ക്കായി ചിലവഴിക്കാന്‍ ഉണ്ടായിരുന്നുള്ളൂ. ഇതിനു പരിഹാരം കാണാന്‍ വേണ്ടി അവര്‍ തല പുകഞ്ഞ് ആലോചിച്ചതിന്‍റെ അനന്തരഫലമായിരുന്നു യൂറോപ്പിലെ ആദ്യത്തെ വിന്‍ഡ് മില്ലുകള്‍. കാറ്റിന്‍റെ സഹായത്താല്‍ ധാന്യങ്ങള്‍ പൊടിപ്പിക്കാന്‍ പറ്റുന്ന സാങ്കേതികവിദ്യയാണത്. വിന്‍ഡ് വാട്ടര്‍ പമ്പുകളും അങ്ങനെ ഉണ്ടായി വന്നതാണ്. അതോടെ അവരുടെ അദ്ധ്വാന ഭാരവും അദ്ധ്വാന സമയവും ലഘൂകരിക്കപ്പെട്ടു, അവര്‍ക്ക് കൂടുതല്‍ സമയം ആത്മീയകാര്യങ്ങളില്‍ ചിലവഴിക്കാന്‍ സാധിച്ചു. ഈ കണ്ടുപിടുത്തങ്ങള്‍ അവര്‍ക്ക് മാത്രമല്ല, സാധാരണക്കാര്‍ക്കും പ്രയോജനകരമായിത്തീര്‍ന്നു. തങ്ങളുടെ ഈ ചെറിയ കണ്ടുപിടുത്തങ്ങള്‍ ശാസ്ത്രത്തിന്‍റെ പുതിയൊരു രീതിക്ക് തുടക്കം കുറിക്കാന്‍ പോകുകയാണ് എന്ന കാര്യമൊന്നും അവര്‍ക്കറിഞ്ഞു കൂടായിരുന്നു.

മഠങ്ങളിലെ കായികാദ്ധ്വാനപരമായ ജോലികളെല്ലാം ഇങ്ങനെ ഓരോരോ കണ്ടുപിടുത്തങ്ങളിലൂടെ അവര്‍ ലഘൂകരിച്ചു വന്നപ്പോള്‍ ആ സന്യാസിമാര്‍ക്ക് സമയം കൂടുതല്‍ ലാഭിക്കാന്‍ സാധിച്ചു. അതിന്‍റെ അനന്തരഫലം, ഫിലോസഫിക്കല്‍ മേഖലയില്‍ കൂടുതല്‍ സംഭാവനകള്‍ അവര്‍ക്ക് നല്കാന്‍ കഴിഞ്ഞു എന്നതാണ്. (ഫിലോസഫിക്കല്‍ എന്ന് പറയുമ്പോള്‍ കേവലം തത്വചിന്തയുടെ മേഖലയില്‍ എന്ന് മാത്രം ചിന്തിക്കരുത്. സയന്‍സ്, സയന്‍റിസ്റ്റ് എന്നൊക്കെയുള്ള വാക്കുകള്‍ പില്‍ക്കാലത്ത് ഉണ്ടായതാണ്. ഇന്ന് സയന്‍സ് എന്ന് പറയുന്നതിനെയാണ് അന്ന് ഫിലോസഫി എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കിയിരുന്നത്. സര്‍. ഐസക് ന്യൂട്ടന്‍റെ പ്രസിദ്ധമായ ‘പ്രിന്‍സിപ്പിയ മാത്തെമാറ്റിക്ക’ എന്ന ഗ്രന്ഥത്തിന്‍റെ പൂര്‍ണ്ണമായ നാമം Philosophiæ Naturalis Principia Mathematica എന്നാണ്. ന്യൂട്ടന്‍ സയന്‍റിസ്റ്റാണെന്ന് നമുക്കറിയാം, പക്ഷേ അന്നത്തെ കാലത്ത് ന്യൂട്ടനെ ഫിലോസഫര്‍ ആയിട്ടാണ് ലോകം കണ്ടിരുന്നത്‌. ഇന്ന് ഉപയോഗിക്കുന്ന അര്‍ത്ഥത്തിലുള്ള സയന്‍സ് എന്ന പദം പോലും അന്ന് ഉപയോഗത്തിലുണ്ടായിരുന്നില്ല.)

അതുവരെ യൂറോപ്പിലെ ബൗദ്ധിക ലോകത്തെ നിയന്ത്രിച്ചിരുന്നത് അരിസ്റ്റോട്ടിലിന്‍റെയും പ്ലേറ്റോയുടെയും ടോളമിയുടെയും സിദ്ധാന്തങ്ങളാണ്. അതില്‍ നിന്ന് മാറി ചിന്തിക്കാന്‍ ധൈര്യമുള്ള ആരും അക്കാലത്ത് യൂറോപ്പിലുണ്ടായിരുന്നില്ല. എന്നാല്‍ ക്രൈസ്തവ മഠങ്ങളിലെ അന്തേവാസികള്‍ ഫിലോസഫിയില്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ തുടങ്ങിയതോടെ പതുക്കെ പതുക്കെ അരിസ്റ്റോട്ടിലിനെയും പ്ലേറ്റോയേയും ടോളമിയെയും ഒക്കെ ചോദ്യം ചെയ്യാനുള്ള പ്രവണത ഈ ഫിലോസഫര്‍മാരില്‍ ഉടലെടുക്കാന്‍ തുടങ്ങി.

അന്നത്തെ ഫിലോസഫിയില്‍ മൂന്ന് കാര്യങ്ങള്‍ ആണ് അടങ്ങിയിരുന്നത്. ഫിലോസഫി, ലോജിക്, അരിത്തമെറ്റിക്സ് എന്നിവയാണവ. ഒരു കാര്യത്തെക്കുറിച്ച് ഫിലോസഫിക്കലായി ചിന്തിക്കുന്നു, ലോജിക്കലായി അതിന്‍റെ ഉത്തരം കണ്ടെത്തുന്നു, അത് അരിത്തമെറ്റിക്സ് ഉപയോഗിച്ച് സ്ഥാപിക്കുന്നു. ഇതായിരുന്നു അവരുടെ മെത്തേഡ്. ഉദാഹരണം പറഞ്ഞാല്‍, ന്യൂട്ടന്‍റെ ഗുരുത്വാകര്‍ഷണ നിയമങ്ങളുടെ കാര്യം തന്നെയെടുക്കാം. അതിനു മുന്‍പുണ്ടായിരുന്ന പലരുടെയും ചിന്താധാരകളെ കൂട്ടിയിണക്കി പൂര്‍ണ്ണതയില്‍ എത്തിക്കുകയാണ് ന്യൂട്ടന്‍ ചെയ്തത്. തലയില്‍ ആപ്പിള്‍ വീണു എന്നാണല്ലോ കഥ. (ആ കഥ സത്യമാണോ എന്ന് ദൈവം തമ്പുരാന് മാത്രം അറിയാം. എങ്കിലും പ്രശസ്തമായ കഥയായതിനാല്‍ അതിനെ ഉദാഹരണമായി എടുക്കുന്നു എന്ന് മാത്രം) അപ്പിള്‍ തലയില്‍ വീണപ്പോള്‍ എന്തുകൊണ്ട് അത് താഴേക്ക് തന്നെ വീണു, മുകളിലേക്കോ വശങ്ങളിലേക്കോ എന്തുകൊണ്ട് പോയില്ല എന്ന് ന്യൂട്ടന്‍ ചിന്തിച്ചു. ആ ചിന്ത ഫിലോസഫിയാണ്. ഭൂമി എല്ലാ വസ്തുക്കളെയും തന്‍റെ കേന്ദ്രത്തിലേക്ക് ആകര്‍ഷിക്കുന്നതു മൂലമാണ് അങ്ങനെ സംഭവിച്ചത് എന്ന് ലോജിക്കലായി അതിന്‍റെ ഉത്തരം ന്യൂട്ടന്‍ കണ്ടെത്തുന്നു. കണ്ടെത്തിയ ഉത്തരം അരിത്തമെറ്റിക്സ്‌ വഴി ന്യൂട്ടന്‍ സ്ഥാപിച്ചത് Philosophiæ Naturalis Principia Mathematica എന്ന ഗ്രന്ഥത്തിലൂടെ ലോകത്തിനെ അറിയിക്കുന്നു. ഇങ്ങനെയാണ് അവര്‍ ഒരു കാര്യം സമര്‍ത്ഥിച്ചിരുന്നത്. ഈ രീതിയാണ്‌ ആധുനിക ശാസ്ത്രത്തിന് അടിസ്ഥാനമായി ഭവിച്ചത്. ഇത് കൊണ്ടുവന്നത് ക്രിസ്ത്യന്‍ ശാസ്ത്രജ്ഞന്മാരാണ്.

പില്‍ക്കാലത്ത് നിരീശ്വരമതക്കാരും പരിണാമ മതക്കാരും ശാസ്ത്രത്തിനെ ഹൈജാക്ക് ചെയ്തതോടെയാണ് ശാസ്ത്രത്തില്‍ നിന്നും ലോജിക്കിനെ എടുത്ത് കളയുന്നത്. ലോജിക് അനുസരിച്ച് ചിന്തിച്ചാല്‍ തങ്ങളുടെ സിദ്ധാന്തങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകരും എന്നറിഞ്ഞത് കൊണ്ടാണ് അവര്‍ ശാസ്ത്രത്തിനോട് ഈ കടുംകൈ ചെയ്തത്. അത് വേറൊരു വിഷയമായത് കൊണ്ട് കൂടുതല്‍ വിവരിക്കുന്നില്ല.

ഫിലോസഫിയും ലോജിക്കും അരിത്തമെറ്റിക്സും അടങ്ങിയ പുതിയ ചിന്താരീതി വന്നതോടെ യൂറോപ്പിലെ ബൗദ്ധിക മേഖലയില്‍ ആശയ സംഘട്ടനം ആരംഭിച്ചു. ഒരു വശത്ത് അരിസ്റ്റോട്ടിലിന്‍റെയും പ്ലേറ്റോയുടെയും ടോളമിയുടെയും സിദ്ധാന്തങ്ങളെ പിന്തുടരുന്നവര്‍. മറുഭാഗത്ത് ഫിലോസഫിയും ലോജിക്കും അരിത്തമെറ്റിക്സും അടങ്ങിയ പുതിയ ചിന്താരീതിയുടെ ആളുകള്‍. രസകരമായ വിഷയം എന്തെന്നാല്‍ ഈ രണ്ടു കൂട്ടരും കത്തോലിക്കാസഭയില്‍ തന്നെ ഉള്ള ആളുകളാണ് എന്നതാണ്! കേവലം അത്മായര്‍ മാത്രമല്ല, പള്ളീലച്ചന്‍ മുതല്‍ മാര്‍പ്പാപ്പ വരെയുള്ളവര്‍ ഈ രണ്ട് പക്ഷത്തും നിലയുറപ്പിച്ചിരുന്നു.

ഒരുദാഹരണമെടുത്താല്‍, Letter to the Grand Duchess Christina-യില്‍ നിക്കോളാസ് കോപ്പര്‍ നിക്കസിനെ കുറിച്ച് ഗലീലിയോ ഗലീലി പറയുന്നത് ഇങ്ങനെയാണ്:

“Nicholas Copernicus, who was not only a Catholick, but a Priest, Canonick, and so esteemed, that there being a Dispute in the Lateran Council, under Leo X.”
(https://books.google.co.in/books?id=maLcDQAAQBAJ&pg=PT79&lpg=PT79&dq=Nicholas+Copernicus+was+its+Authour,+or+rather+Restorer+and+Confirmer:+a+person+who+was+not+only+a+Catholick,+but+a+Priest,+Canonick,+and+so+esteemed,+that+there+being+a+Dispute+in+the+Lateran+Council,&source=bl&ots=eAO3QJLRVO&sig=4W6LiKyIudE8j46qr-CoyGZtGw8&hl=en&sa=X&ved=0ahUKEwj-2ai7z9fZAhULwI8KHfgMDmsQ6AEIKDAA#v=onepage&q=Nicholas%20Copernicus%20was%20its%20Authour%2C%20or%20rather%20Restorer%20and%20Confirmer%3A%20a%20person%20who%20was%20not%20only%20a%20Catholick%2C%20but%20a%20Priest%2C%20Canonick%2C%20and%20so%20esteemed%2C%20that%20there%20being%20a%20Dispute%20in%20the%20Lateran%20Council%2C&f=false )

കത്തോലിക്കാ പുരോഹിതനായിരുന്ന കോപ്പര്‍ നിക്കസ് സൗരകേന്ദ്രസിദ്ധാന്തം അവതരിപ്പിക്കാന്‍ വളരെയധികം മടിച്ചിരുന്നു. കാരണം അന്നത്തെ മാര്‍പ്പാപ്പയടക്കം ഭൂരിപക്ഷം പേരും നിലകൊണ്ടിരുന്നത് ടോളമിയുടെ ഭൗമകേന്ദ്ര സിദ്ധാന്തത്തിനു വേണ്ടിയായിരുന്നു. സൂര്യന്‍ ഭൂമിയെ ചുറ്റുന്നില്ല, ഭൂമിയാണ്‌ സൂര്യനെ ചുറ്റുന്നത്‌ എന്ന് താന്‍ പറഞ്ഞാല്‍ എല്ലാവരും തന്നെ കളിയാക്കും എന്നുള്ള ഭയം കാരണമാണ് കോപ്പര്‍നിക്കസ് അത് പ്രസിദ്ധീകരിക്കാന്‍ മടിച്ചത്. എന്നാല്‍ കോപ്പര്‍നിക്കസിന്‍റെ ആ മടി മാറ്റി അദ്ദേഹത്തെക്കൊണ്ട് അത് പ്രസിദ്ധീകരിക്കാന്‍ മുന്‍കൈ എടുപ്പിച്ചത് കാപ്പുവയിലെ കര്‍ദ്ദിനാള്‍ ആയിരുന്ന Nicholas Schönberg-ഉം ബിഷപ്‌ Tiedemann Giese-ഉമായിരുന്നു എന്ന് കോപ്പര്‍നിക്കസ് തന്നെ എഴുതിയിട്ടുണ്ട്:

“But while I hesitated for a long time and even resisted, my friends drew me back. Foremost among them was the cardinal of Capua, Nicholas Schönberg, renowned in every field of learning. Next to him was a man who loves me dearly, Tiedemann Giese, bishop of Chelmno, a close student of sacred letters as well as of all good literature. For he repeatedly encouraged me and, sometimes adding reproaches, urgently requested me to publish this volume and finally permit it to appear after being buried among my papers and lying concealed not merely until the ninth year but by now the fourth period of nine years. The same conduct was recommended to me by not a few other very eminent scholars.”

(Copernicus, Nicolaus. On the Revolutions of the Heavenly Spheres (Kindle Locations 63-79). Kindle Edition.)

മാര്‍പ്പാപ്പയടക്കമുള്ളവരുടെ ടോളമിയന്‍, അരിസ്റ്റോട്ടിലിയന്‍ ചിന്താഗതിയെ എതിര്‍ത്തിരുന്നവരായിരുന്നു ഈ കര്‍ദ്ദിനാളും ബിഷപ്പുമെന്നുള്ളത് കൊണ്ടാണ് കോപ്പര്‍ നിക്കസിനോട് തന്‍റെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിക്കാന്‍ അവര്‍ ആവശ്യപ്പെട്ടത്. ഇങ്ങനെ കത്തോലിക്കാസഭയ്ക്കകത്ത് തന്നെ ശാസ്ത്രത്തിന്‍റെ പേരില്‍ ശക്തമായ രണ്ട് വിഭാഗങ്ങള്‍ രൂപം കൊള്ളുകയുണ്ടായി. ഗലീലിയോ പ്രശ്നമൊക്കെ ഈ പശ്ചാത്തലത്തില്‍ ഉണ്ടായതാണ്. (ഗലീലിയോ വിഷയത്തില്‍ കത്തോലിക്കാസഭയും ഗലീലിയോയും തമ്മിലുള്ള പ്രശ്നങ്ങളുടെ പിന്നാമ്പുറം ഒരു നിരീശ്വരവാദിയായ മനോജ്‌ ബ്രൈറ്റ് എഴുതിയിരിക്കുന്നത് താഴെയുള്ള ലിങ്കില്‍ ചെന്നാല്‍ വായിക്കാം: http://russelsteapot.blogspot.com/2016/03/blog-post.html)

ഏതായാലും ഇതിന്‍റെയൊക്കെ അനന്തരഫലം, യൂറോപ്പിന്‍റെ ചിന്താമണ്ഡലത്തില്‍ ഒരു വലിയ കുതിച്ചു ചാട്ടം ഉണ്ടായി എന്നുള്ളതാണ്. (ആ കുതിച്ചു ചാട്ടത്തില്‍ നിരീശ്വര മതക്കാരുടെ പങ്ക് പൂജ്യമാണ്. പരിണാമ മതക്കാര്‍ അന്ന് ഉത്ഭവിച്ചിട്ട് പോലും ഇല്ലാതിരുന്നതുകൊണ്ട്‌ അവരുടെ കാര്യം പ്രത്യേകിച്ച് എടുത്തു പറയേണ്ടതില്ലല്ലോ) ഇന്നത്തെ ആധുനിക ശാസ്ത്രം രൂപം കൊള്ളുന്നത്‌ ആ കുതിച്ചു ചാട്ടത്തിന്‍റെ അനന്തരഫലമായാണ്. ഇത് ഞാന്‍ പറയുന്നതല്ല, ശാസ്ത്രത്തിന്‍റെ ചരിത്രത്തെക്കുറിച്ച് നല്ല അവബോധമുള്ള നിരീശ്വരവാദികള്‍ തന്നെ പറയുന്നതാണ്, തെളിവ് ഞാന്‍ പുറകെ തരാം.

ബൈബിള്‍ വിശ്വാസികളായ ശാസ്ത്രജ്ഞന്മാര്‍ ദൈവവേല എന്ന നിലയില്‍ തന്നെയാണ് ശാസ്ത്രലോകത്തെ കണ്ടിരുന്നത്‌. അതിനു അവര്‍ക്കൊരു ന്യായമുണ്ടായിരുന്നു. ന്യായം ഇതായിരുന്നു:

“ശാസ്ത്രത്തിനെ ഏറ്റവും ആത്മാര്‍ത്ഥമായും സത്യസന്ധമായും സമീപിക്കാന്‍ കഴിയുന്നത്‌ ദൈവവിശ്വാസികള്‍ക്കാണ്. ഒരു നിരീശ്വരവാദിയായ/ പരിണാമവാദിയായ/ യുക്തിവാദിയായ ശാസ്ത്രജ്ഞനെ സംബന്ധിടത്തോളം ഈ ലോകം യാദൃശ്ചികമായി ഉണ്ടായതാണ്, ഇതിനൊരു ഉടയവനില്ല. ജീവന്‍ യാദൃശ്ചികമായി ഉണ്ടായതാണ്, അതിനൊരു നാഥനില്ല. അതുകൊണ്ടുതന്നെ, ഈ ലോകത്തിനെ ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ മെച്ചമായ അവസ്ഥയിലേക്ക് മാറ്റിയാലും ഇല്ലെങ്കിലും അവനെ സംബന്ധിച്ച് പ്രത്യേകിച്ച് ഒരു ലാഭവുമില്ല.

എന്നാല്‍ അതല്ല ഒരു ദൈവവിശ്വാസിയായ ശാസ്ത്രജ്ഞന്‍റെ സ്ഥിതി. അവനെ സംബന്ധിച്ച് ഈ ലോകം ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടതാണ്. ഇവിടത്തെ ജീവന്‍ ദൈവത്തില്‍ നിന്നും ലഭിച്ചതാണ്. അതുകൊണ്ടുതന്നെ, അവന്‍റെ പിതാവിന്‍റെ അധീനതയിലാണ് ഈ ലോകവും അതിലെ സകല ജീവജാലങ്ങളും എന്നവന്‍ മനസ്സിലാക്കുന്നു. തന്‍റെ പിതാവിന്‍റെ ഉടമസ്ഥതയിലുള്ള ലോകം കൂടുതല്‍ മെച്ചപ്പെടുത്തേണ്ടത് തന്‍റെ കൂടി ഉത്തരവാദിത്തമായി അവന്‍ ചിന്തിക്കുന്നു. ഉദാഹരണത്തിന്, നമ്മള്‍ വഴിയിലൂടെ നടന്നു പോകുമ്പോള്‍ ഒരു വാഹനം കേടായി കിടക്കുന്നത് കാണുന്നു. അവന്‍ അടുത്ത് വന്നു നോക്കുമ്പോള്‍ യാതൊരു പരിചയവുമില്ലാത്ത ഒരാളുടെ വാഹനമാണ് അതെങ്കില്‍ അവന് ഇഷ്ടമുണ്ടെങ്കില്‍ അത് നന്നാക്കാന്‍ സഹായിക്കാം. അല്ലെങ്കില്‍ അവിടെ ഇട്ടിട്ട് അവന്‍റെ പാട്ടിനു പോകാം. എന്നാല്‍ ആ വാഹനം തനിക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരാളുടെ ആണെന്നുണ്ടെങ്കില്‍ അവനങ്ങനെ അത് വഴിയില്‍ ഉപേക്ഷിച്ചു പോകാന്‍ കഴിയില്ല, അവനത്‌ നന്നാക്കാന്‍ തന്‍റെ കഴിവിന്‍റെ പരമാവധി പരിശ്രമിക്കും. ദൈവവിശാസികളായ ശാസ്ത്രജ്ഞന്മാരെ സംബന്ധിച്ച്, ഈ ലോകം അവരുടെ പിതാവിന്‍റെ ആയതുകൊണ്ട് അതിനെ ഏറ്റവും പുരോഗതിയിലേക്ക് നയിക്കേണ്ടത് തന്‍റെ ഉത്തരവാദിത്തമായി അവന്‍ കാണുന്നു.”

ഈ ന്യായത്തിനെ വേറൊരു വിധത്തില്‍ രസതന്ത്രത്തിന്‍റെ പിതാവായ റോബര്‍ട്ട് ബോയ്ല്‍ വിശദീകരിച്ചിട്ടുണ്ട്:

“He has the contentment to look on the wonders of nature not only as the productions of an admirably wise author of things but of one he entirely honours and loves, and to whom he is related. Someone who reads an excellent book or sees some rare piece of machinery will be otherwise affected by the reading or the seeing if he knows it to have been made by a friend or a relative than if he considers it only as made by a stranger whom he has no particular reason to be concerned for.” (The Excellence of Theology, compared with Natural Philosophy, 1674, Robert Boyle)

ഇത് വെറുതെയുള്ള പറച്ചിലല്ല. എന്തുകൊണ്ട് ശാസ്ത്രലോകത്ത് നാല്പതിനടുത്തു ശാസ്ത്രശാഖകള്‍ക്ക് ക്രിസ്ത്യാനികള്‍ അടിത്തറയിട്ടു എന്ന് ചോദിച്ചാല്‍ അതിന്‍റെ ഉത്തരം മുകളില്‍ പറഞ്ഞതാണ്. ആ പറഞ്ഞത് സത്യമാണ് എന്ന് തെളിയിക്കുന്ന ചില കണക്കുകള്‍ കൂടി ഞാന്‍ തരാം. 1901 മുതല്‍ 2000 വരെയുള്ള നൂറു കൊല്ലത്തെ നോബല്‍ സമ്മാനത്തിന്‍റെ ചരിത്രം പരിശോധിക്കാം. നിരീശ്വരവാദ/ പരിണാമവാദ/ യുക്തിവാദ/ അജ്ഞേയവാദ ശാസ്ത്രജ്ഞന്മാര്‍ ഓരോ ശാസ്ത്ര മേഖലയില്‍ നേടിയിട്ടുള്ള സമ്മാനങ്ങളുടെ ശതമാനവും ക്രൈസ്തവ വിശ്വാസികളായ ശാസ്ത്രജ്ഞന്മാര്‍ നേടിയിട്ടുള്ള നോബല്‍ സമ്മാനങ്ങളുടെ ശതമാനവും നമുക്കൊന്ന് നോക്കാം:

രസതന്ത്രത്തില്‍ നിരീശ്വരവാദ/ പരിണാമവാദ/ യുക്തിവാദ/ അജ്ഞേയവാദ ശാസ്ത്രജ്ഞന്മാര്‍ നേടിയ നോബല്‍ സമ്മാനം: 7.1%

(രസതന്ത്രത്തില്‍ ക്രൈസ്തവ ശാസ്ത്രജ്ഞന്മാര്‍ നേടിയിട്ടുള്ള നോബല്‍ സമ്മാനം: 72.5%)

വൈദ്യശാസ്ത്രത്തില്‍ നിരീശ്വരവാദ/ പരിണാമവാദ/ യുക്തിവാദ/ അജ്ഞേയവാദ ശാസ്ത്രജ്ഞന്മാര്‍ നേടിയ നോബല്‍ സമ്മാനം: 8.9%

(വൈദ്യശാസ്ത്രത്തില്‍ ക്രൈസ്തവ ശാസ്ത്രജ്ഞന്മാര്‍ നേടിയിട്ടുള്ള നോബല്‍ സമ്മാനം: 62%)

ഫിസിക്സില്‍ നിരീശ്വരവാദ/ പരിണാമവാദ/ യുക്തിവാദ/ അജ്ഞേയവാദ ശാസ്ത്രജ്ഞന്മാര്‍ നേടിയ നോബല്‍ സമ്മാനം: 4.7%

(ഫിസിക്സില്‍ ക്രൈസ്തവ ശാസ്ത്രജ്ഞന്മാര്‍ നേടിയിട്ടുള്ള നോബല്‍ സമ്മാനം: 65.3%)

(അവലംബം: Shalev, Baruch Aba (2005). 100 Years of Nobel prizes (3rd ed., updated for 2001-2004. ed.). Los Angeles, CA: Americas Group. ISBN 0935047379. )

ശാസ്ത്രം തങ്ങളുടെ ചുമലിലാണ് എന്ന് ഭാവിച്ചു നടക്കുന്ന നിരീശ്വരവാദ/ പരിണാമവാദ/ യുക്തിവാദ/ അജ്ഞേയവാദ ടീമുകള്‍ എല്ലാം കൂടി ചേര്‍ന്ന് നേടിയിട്ടുള്ളതിന്‍റെ പത്തും പതിനഞ്ചും മടങ്ങാണ് ക്രൈസ്തവ വിശ്വാസികളായ ശാസ്ത്രജ്ഞന്മാര്‍ നേടിയിട്ടുള്ളത്. മനുഷ്യന്‍റെ ജീവിത പുരോഗതിക്ക് വേണ്ടിയുള്ള കണ്ടുപിടുത്തങ്ങള്‍ നടത്തുന്നവര്‍ക്കുള്ളതാണ് ശാസ്ത്രമേഖലയിലെ നോബല്‍ സമ്മാനം. എന്തുകൊണ്ട് നിരീശ്വരവാദ/ പരിണാമവാദ/ യുക്തിവാദ/ അജ്ഞേയവാദ ശാസ്ത്രജ്ഞന്മാരേക്കാള്‍ അധികം സംഭാവനകള്‍ ക്രൈസ്തവ വിശ്വാസികളായ ശാസ്ത്രജ്ഞന്മാര്‍ നല്‍കിയിരിക്കുന്നത് എന്ന് ചോദിച്ചാല്‍, അവരെ സംബന്ധിച്ച് ഈ ലോകം അവരുടെ പിതാവിന്‍റെ ആണെന്നുള്ള ബോധം അവരില്‍ ഉള്ളതുകൊണ്ടാണ് എന്ന് നിസ്സംശയം പറയാം.

ഇനി, ബൈബിള്‍ വിശ്വാസികളായ ശാസ്ത്രജ്ഞന്മാരുടെ വാക്കുകള്‍ തന്നെ നോക്കാം. അതിനു മുന്‍പ് വേറൊരു കാര്യം മനസ്സില്‍ വെക്കണം. യൂറോപ്പില്‍ ആധുനിക ശാസ്ത്രം രൂപം കൊള്ളുന്നതിനു മുന്‍പ് മുതലേ ലോകത്ത് ശാസ്ത്രം ഉണ്ടായിരുന്നു. ഇന്ത്യയിലും ചൈനയിലും ഈജിപ്തിലും ഇറാഖിലും ഇറാനിലുമെല്ലാം അക്കാലത്തെ യൂറോപ്പിനേക്കാള്‍ മെച്ചപ്പെട്ട ശാസ്ത്രം നിലവിലുണ്ടായിരുന്നു.

റിച്ചാര്‍ഡ് ഡോക്കിന്‍സിന്‍റെ ക്യാമ്പിലുള്ള E.O.Willson എന്ന ശാസ്ത്രജ്ഞന്‍ എഴുതിയ പുസ്തകമാണ് CONSILIENCE: THE UNITY OF KNOWLEDGE എന്നത്. അതിലെ The Enlightenment എന്ന അദ്ധ്യായത്തില്‍ Page 33-ല്‍ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്:

“Reductionism, given its unbroken string of successes during the next three centuries, may seem today the obvious best way to have constructed knowledge of the physical world, but it was not so easy to grasp at the dawn of science. Chinese scholars never achieved it. They possessed the same intellectual ability as Western scientists, as evidenced by the fact that, even though far more isolated, they acquired scientific information as rapidly as did the Arabs, who had all of Greek knowledge as a launching ramp.”

“എന്നിട്ടും എന്തുകൊണ്ടാണ് ചൈനക്കാര്‍ക്ക് ഒരു ന്യൂട്ടനെ ഉണ്ടാക്കാന്‍ കഴിയാതെ പോയത്” എന്ന് ചോദിച്ചിട്ട്, നിരീശ്വരവാദിയായ E.O.Willson പറയുന്നത് ഇങ്ങനെയാണ്:

“Why no Descartes or Newton under the Heavenly Mandate? The reasons were historical and religious…”

“…Of probably even greater importance, Chinese scholars abandoned the idea of a supreme being with personal and creative properties. No rational Author of Nature existed in their universe; consequently the objects they meticulously described did not follow universal principles, but instead operated within particular rules followed by those entities in the cosmic order. In the absence of a compelling need for the notion of general laws thoughts in the mind of God, so to speak—little or no search was made for them.”

ഏകനായ ഒരു ദൈവം ഉണ്ടെന്നും ആ ദൈവം മനുഷ്യര്‍ക്ക് നിയമങ്ങള്‍ കൊടുത്തിരിക്കുന്നത് പോലെ പ്രപഞ്ചത്തിനെയും നിയമങ്ങള്‍ കൊണ്ട് ഭരിക്കുന്നവനാണെന്ന ചിന്ത ചൈനക്കാര്‍ക്ക് ഉണ്ടായിരുന്നില്ല, പക്ഷേ യൂറോപ്പിലെ ക്രൈസ്തവ ശാസ്ത്രജ്ഞന്മാര്‍ക്ക് ഉണ്ടായിരുന്നു എന്നും അതുകൊണ്ടുതന്നെ അവര്‍ ദൈവം വെച്ച പ്രപഞ്ചത്തിന്‍റെ നിയമങ്ങള്‍ പ്രകൃതിയില്‍ അന്വേഷിക്കാന്‍ തുടങ്ങിയതോടെയാണ്‌ ശാസ്ത്രലോകത്ത് യൂറോപ്പ് ഒരു കുതിച്ചു ചാട്ടം നടത്തിയതെന്ന് പറയുന്നത് ഞാനല്ല, നിരീശ്വരവാദിയായ, മതവും ശാസ്ത്രവും തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ് നടന്നു കൊണ്ടിരിക്കുന്നത് എന്ന് വിശ്വസിക്കുന്ന, റിച്ചാര്‍ഡ് ഡോക്കിന്‍സിന്‍റെ ക്യാമ്പിലുള്ള E.O.Willson ആണ്!!

പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടപ്പോള്‍ തന്നെ ദൈവം പ്രപഞ്ചത്തിന് നിയമം വെച്ചിട്ടുണ്ട് എന്നാണ് ബൈബിള്‍ പറയുന്നത്:

“അവന്‍ കല്പിച്ചിട്ടു അവ സൃഷ്ടിക്കപ്പെട്ടിരിക്കയാല്‍ അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ. അവന്‍ അവയെ സദാകാലത്തേക്കും സ്ഥിരമാക്കി; ലംഘിക്കരുതാത്ത ഒരു നിയമം വെച്ചുമിരിക്കുന്നു.” (സങ്കീ.148:5,6)

ഈ നിയമത്തെക്കുറിച്ച് റോബര്‍ട്ട് ബോയ്ല്‍ പറയുന്നത് ഇങ്ങനെയാണ്:

“The subsequent course of nature, teaches, that God, indeed, gave motion to matter; but that, in the beginning, he so guided the various motion of the parts of it, as to contrive them into the world he designed they should compose; and established those rules of motion, and that order amongst things corporeal, which we call the laws of nature. Thus, the universe being once framed by God, and the laws of motion settled, and all upheld by his perpetual concourse, and general providence; the same philosophy teaches, that the phenomena of the world, are physically produced by the mechanical properties of the parts of matter; and, that they operate upon one another according to mechanical laws”

(Robert Boyle, About the excellency and grounds of the mechanical hypothesis, some considerations (London: 1674).

ദൈവം ഇങ്ങനെ നിയമങ്ങള്‍ വെച്ചാണ് ലോകത്തെ നിയന്ത്രിക്കുന്നത്‌ എന്ന് മനസ്സിലാക്കികഴിഞ്ഞപ്പോള്‍ യൂറോപ്പിലെ ക്രൈസ്തവ ശാസ്ത്രജ്ഞന്മാര്‍ ആ നിയമങ്ങള്‍ കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ ആരംഭിച്ചു. ദൈവമാണ് നിയമങ്ങള്‍ നല്‍കിയിരിക്കുന്നത് എന്നതിനാല്‍ അത് കിറുകൃത്യമായിരിക്കും എന്നവര്‍ക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ കണ്ടെത്തിയ പ്രപഞ്ച നിയമങ്ങളില്‍ എന്തെങ്കിലും ചെറിയ തെറ്റുണ്ടെന്ന് മനസ്സിലാക്കിയാല്‍ അവരത് തള്ളിക്കളയുകയും കൃത്യമായ നിയമങ്ങള്‍ മനസ്സിലാക്കിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ജോഹന്നാസ് കെപ്ലര്‍ എട്ടു മിനുട്ടിന് പുറകെ പത്തു കൊല്ലം പോയത് അതിനൊരുദാഹരണമായിരുന്നു

ടോളമി നിര്‍ദ്ദേശിച്ച വൃത്താകൃതിയിലുള്ള ഭ്രമണപഥമാണ് അതുവരെ ശാസ്ത്രലോകം അംഗീകരിച്ചിരുന്നത്. എന്നാല്‍ കെപ്ലറുടെ ഗുരുവായിരുന്ന ടൈക്കോ ബ്രാഹേ, പ്രപഞ്ചത്തിന്‍റെ സമയത്തില്‍ എട്ടു മിനുട്ട് കുറവ് വരുന്നുണ്ട് എന്ന് കണ്ടെത്തിയിരുന്നു. ദൈവത്തിന്‍റെ പരിപൂര്‍ണ്ണതയില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ആളായിരുന്നു കെപ്ലര്‍ എന്നത് കൊണ്ട് ഈ എട്ടു മിനുട്ട് വ്യത്യാസം അംഗീകരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അദ്ദേഹം പത്തു വര്‍ഷം അതിനെക്കുറിച്ച് ഗവേഷണം നടത്തി. അവസാനം ദീര്‍ഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലൂടെയാണ് ഗ്രഹങ്ങളുടെ സഞ്ചാരമെന്ന് മനസ്സിലാക്കി, അക്കാര്യം പ്രസിദ്ധീകരിച്ചു. എന്നാല്‍ ഗലീലിയോ അടക്കമുള്ള പല ശസ്ത്രജ്ഞന്മാരും കെപ്ലറുടെ ഈ നിര്‍ദ്ദേശത്തെ നിരാകരിച്ചിരുന്നു. എങ്കിലും കാലം കടന്നു പോയപ്പോള്‍ കെപ്ലറാണ് ശരിയെന്നും ഗലീലിയോക്ക് തെറ്റുപറ്റിയെന്നും ശാസ്ത്ര ലോകം അംഗീകരിച്ചു.

“To us, on whom Divine benevolence has bestowed the most diligent of observers, Tycho Brahe, from whose observations this eight-minute error of Ptolemy’s in regard to Mars is deduced, it is fitting that we accept with grateful minds this gift from God, and both acknowledge and build upon it. So let us work upon it so as to at last track down the real form of celestial motions (these arguments giving support to our belief that the assumptions are incorrect). This is the path I shall, in my own way, strike out in what follows.”

(Johannes Kepler – New Astronomy: Astronomia nova (Heidelberg, 1609) Chapter 19)

യാദൃശ്ചികമായി ഉണ്ടായ ഒന്നാണ് ഈ പ്രപഞ്ചമെന്ന് വിശ്വസിക്കുന്ന ഒരു നിരീശ്വരവാദിയെ സംബന്ധിച്ച് എട്ടു മിനുട്ടിന്‍റെ ഈ പ്രശ്നം ഒരു പ്രശ്നമേ അല്ല. എട്ടല്ല, എണ്‍പത് മിനുട്ട് വ്യത്യാസമുണ്ടായാലും അവനത് പ്രശ്നമായിരിക്കില്ല. പക്ഷെ, പ്രപഞ്ചം ഒരു ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടതാണെന്നും ആ ദൈവം നിയമങ്ങളിലൂടെയാണ് ലോകത്തെ ഭരിക്കുന്നതെന്നും ആ നിയമങ്ങള്‍ കുറ്റമറ്റതാണെന്നും വിശ്വസിക്കുന്ന ഒരാള്‍ക്ക് എട്ടു മിനിട്ടല്ല, എട്ടു സെക്കന്‍ഡിന്‍റെ വ്യത്യാസം ഉണ്ടായാലും അത് പ്രശ്നമായിരിക്കും. അതുകൊണ്ടാണ് കെപ്ലര്‍ പത്തു കൊല്ലം ആ എട്ടു മിനിട്ടിന്‍റെ പുറകില്‍ ചിലവഴിച്ചത്.

“For if I thought the eight minutes in [ecliptic] longitude were unimportant, I could make a sufficient correction (by bisecting the [linear] eccentricity) to the hypothesis found in Chapter 16. Now, because they could not be disregarded, these eight minutes alone will lead us along a path to the reform of the whole of Astronomy, and they are the matter for a great part of this work.”

(Johannes Kepler – New Astronomy: Astronomia nova [Heidelberg, 1609] Chapter 19)

മാത്രമല്ല, താനിത്ര കഷ്ടപ്പെട്ട് ഈ നിയമങ്ങള്‍ കണ്ടെത്തിയതിന്‍റെ ഉദ്ദേശ്യം എന്താണെന്ന് കെപ്ലര്‍ Harmonies of the World എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. സ്രഷ്ടാവായ ദൈവത്തിന്‍റെ മഹത്വം ലോകത്തിനു വെളിപ്പെടുത്തി കൊടുക്കാന്‍ വേണ്ടി, ദൈവം എത്ര കൃത്യമായാണ് നിയമങ്ങളിലൂടെ പ്രപഞ്ചത്തെ ഭരിക്കുന്നതെന്ന് ലോകത്തെ കാണിച്ചു കൊടുക്കാന്‍ വേണ്ടിയാണ് താന്‍ ഈ നിയമങ്ങള്‍ കണ്ടു പിടിച്ചതെന്നാണ് കെപ്ലര്‍ ആ പുസ്തകത്തില്‍ പറയുന്നത്. അത് മാത്രമല്ല, ഈ കണ്ടുപിടുത്തങ്ങളിലൂടെ തനിക്ക് ലഭിച്ച പേരും പ്രശസ്തിയും ഉദ്ദേശിച്ച് കെപ്ലര്‍ പറയുന്നത്, ‘ദൈവമേ, അവിടുത്തേക്ക്‌ കിട്ടേണ്ട മഹത്വം എത്രങ്കിലും വിധത്തില്‍ ഞാന്‍ എടുത്തു പോയിട്ടുണ്ടെങ്കില്‍ അവിടുന്ന് എന്നോട് ക്ഷമിക്കണമേ’ എന്നാണ്!

“My mind has been given over to philosophizing most correctly: if there is anything unworthy of Thy designs brought forth by me—a worm born and nourished in a wallowing place of sins—breathe into me also that which Thou dost wish men to know, that I may make the correction: If I have been allured into rashness by the wonderful beauty of Thy works, or if I have loved my own glory among men, while I am advancing in the work destined for Thy glory, be gentle and merciful and pardon me; and finally deign graciously to effect that these demonstrations give way to Thy glory and the salvation of souls and nowhere be an obstacle to that.”

(Kepler, Johannes. The Harmonies of the World (pp. 107-108). Mariana de Lacerda Oliveira. Kindle Edition.)

ഈ കെപ്ലര്‍ ദൈവവിശ്വാസിയല്ല എന്നും ദൈവവിശ്വാസത്തില്‍ നിന്ന് വ്യതിചലിച്ചത് കൊണ്ടാണ് ശാസ്ത്രത്തില്‍ അന്വേഷിക്കാന്‍ തുടങ്ങിയത് എന്നുമാണ് നിരീശ്വരവാദികള്‍ ഇപ്പൊ‍ പറയുന്നത്!!! കെപ്ലറെ നിരീശ്വരവാദിയാക്കാനുള്ള ഇത്തരം നീക്കത്തിനെയാണ് എട്ടുകാലി മമ്മൂഞ്ഞിസം എന്ന് പറയുന്നത്.

ഇനി മൈക്കല്‍ ഫാരഡെയുടെ കാര്യം നോക്കാം. ലോകം ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ എക്സ്പിരിമെന്‍റല്‍ സയന്‍റിസ്റ്റായി ശാസ്ത്രലോകം കണക്കാക്കുന്നത് മൈക്കെല്‍ ഫാരഡെയെയാണ്. The Genius of Michael Faraday എന്ന ലേഖനത്തില്‍ 1986 മുതല്‍ 1991 വരെ The Royal Institution ന്‍റെ ഡയറക്ടര്‍ ആയിരുന്ന Sir John Meurig Thomas പറയുന്നത് മൈക്കല്‍ ഫാരഡെയുടെ കാലത്ത് നോബല്‍ സമ്മാനം ഉണ്ടായിരുന്നെങ്കില്‍ എട്ട് നോബല്‍ സമ്മാനമെങ്കിലും അദ്ദേഹം നേടുമായിരുന്നു എന്നാണ്. ഉറച്ച ദൈവവിശ്വാസിയായിരുന്ന മൈക്കേല്‍ ഫാരഡെ താന്‍ ഉള്‍പ്പെട്ടു നിന്നിരുന്ന സഭയിലെ പാസ്റ്റര്‍മാരില്‍ ഒരാളായിരുന്നു. MIT-യിലെ Professor of Nuclear Science and Engineering പ്രൊഫസ്സറായിരിക്കുന്ന I.H.Hutchinson (പ്രൊഫസര്‍ എന്നും പറഞ്ഞ് നടക്കുന്ന അസിസ്റ്റന്‍റ് പ്രൊഫസ്സറല്ല ഇദ്ദേഹം, ഒറിജിനല്‍ പ്രൊഫസര്‍ തന്നെയാ) ‘Michael Faraday: Scientist and Nonconformist’ എന്ന പേരില്‍ ഒരു എസ്സേ എഴുതിയിട്ടുണ്ട്. (http://silas.psfc.mit.edu/Faraday/) അതിലദ്ദേഹം പറയുന്നത് ഫാരഡെയുടെ തിയോളജിയാണ് ഫാരഡെയുടെ ശാസ്ത്രഗവേഷണങ്ങളെ നയിച്ചിരുന്നത് എന്നാണ്:

“One example of the influence of his theological perspective on his science is Faraday’s preoccupation with nature’s laws. `God has been pleased to work in his material creation by laws’, he remarked, and `the Creator governs his material works by definite laws resulting from the forces impressed on matter.’ This is part of the designer’s art: `How wonderful is to me the simplicity of nature when we rightly interpret her laws’.”

തുടര്‍ന്നദ്ദേഹം പറയുന്നത് പ്രപഞ്ചാതീതമായ കാര്യത്തിലുള്ള ഫാരഡെയുടെ വിശ്വാസം അദ്ദേഹത്തിന്‍റെ ഗവേഷണങ്ങളെ മുന്നോട്ടു നയിച്ചു എന്നാണ്:

“But, as Cantor points out, `the consistency and simplicity of nature were not only conclusions that Faraday drew from his scientific work but they were also metaphysical presuppositions that directed his research.’ He sought the unifying laws relating the forces of the world, and was highly successful in respect of electricity, magnetism, and light. His program was less successful in attempting to unify gravity and electricity, for which failure he may readily be forgiven, since 150 years later we still don’t know how to do that!”

1986 മുതല്‍ 1991 വരെ The Royal Institution ന്‍റെ ഡയറക്ടര്‍ ആയിരുന്ന Sir John Meurig Thomas ‘The Genius of Michael Faraday’ എന്ന ലേഖനത്തില്‍ പറയുന്നത് മൈക്കല്‍ ഫാരഡെയുടെ വിശ്വാസമാണ് ശാസ്ത്രലോകത്തെ അദ്ദേഹത്തിന്‍റെ കണ്ടുപിടുത്തങ്ങള്‍ക്ക് നിദാനമായിരുന്നതെന്നാണ്:

“It was Faraday’s faith. . that the obscure and apparently unrelated curiosities of electricity and magnetism were indeed related.” (http://calteches.library.caltech.edu/619/2/Thomas.pdf)

ലണ്ടന്‍റെ പ്രാന്തപ്രദേശത്ത്, ഒരു കൊല്ലപ്പണിക്കാരന്‍റെ മകനായി ജനിച്ച ഫാരഡെക്ക് സ്കൂള്‍ വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. അദ്ദേഹം സ്വന്തമായ പഠനം വഴിയാണ് ശാസ്ത്രജ്ഞാനം വളര്‍ത്തിയെടുത്തത്. 22 വയസ്സുള്ളപ്പോള്‍ സര്‍.ഹംഫ്രി ഡേവിയുടെ അസിസ്റ്റന്‍റായി ചേര്‍ന്നതാണ് ജീവിതത്തെ മാറ്റി മറിച്ചത്. പില്‍ക്കാലത്ത്, മൈക്കേല്‍ ഫാരഡെയുടെ ശാസ്ത്രലോകത്തെ സംഭാവനകളെ മാനിച്ച് ബ്രിട്ടീഷ് രാജ്ഞി ‘knighthood’ സ്ഥാനം ഫാരഡെയ്ക്ക് ഓഫര്‍ ചെയ്തു. ഒന്നുമില്ലായ്മയില്‍ നിന്നും ഉയര്‍ന്നു വന്ന ഒരു കൊല്ലപ്പണിക്കാരന്‍റെ മകനെ സംബന്ധിച്ച് മോഹിപ്പിക്കുന്ന ഓഫറായിരുന്നു അത്. പക്ഷേ, പാസ്റ്റര്‍ മൈക്കേല്‍ ഫാരഡെ, പ്രഭു പദവി നിരസിച്ചു കളഞ്ഞു. (http://www.ece.umd.edu/~taylor/frame4.htm) അതദ്ദേഹം നിരസിച്ചില്ലായിരുന്നെങ്കില്‍ സര്‍.ഐസക് ന്യൂട്ടന്‍, സര്‍.ഹംഫ്രി ഡേവി എന്നൊക്കെ പറയുമ്പോലെ സര്‍.മൈക്കേല്‍ ഫാരഡെ എന്നായിരിക്കും നമ്മളിന്ന് അദ്ദേഹത്തിന്‍റെ പേര് പറയുന്നത്.

‘ദൈവമേ, അവിടുത്തേക്ക്‌ കിട്ടേണ്ട മഹത്വം എത്രങ്കിലും വിധത്തില്‍ ഞാന്‍ എടുത്തു പോയിട്ടുണ്ടെങ്കില്‍ അവിടുന്ന് എന്നോട് ക്ഷമിക്കണമേ’ എന്ന് പണ്ട് റോബര്‍ട്ട് ബോയ്ല്‍ പറഞ്ഞ അതേ മനോഭാവം ഉണ്ടായിരുന്നത് കൊണ്ടാണ് പാസ്റ്റര്‍ മൈക്കേല്‍ ഫാരഡെ പ്രഭു പദവി നിരസിച്ചത്‌!

ഇനി നമുക്ക് ഫ്രാന്‍സിസ് ബേക്കനെ നോക്കാം. ദാനിയേല്‍ 12:4-ല്‍ അന്ത്യകാലത്ത് ജ്ഞാനം വര്‍ദ്ധിക്കും എന്ന പ്രവചനത്തിന്‍റെ നിവൃത്തിയായാണ് ആധുനിക ശാസ്ത്രം രൂപം കൊണ്ടതെന്ന് ഫ്രാന്‍സിസ് ബേക്കന്‍ എഴുതിയിട്ടുണ്ട്:

“XCIII. Let us begin from God, and show that our pursuit from its exceeding goodness clearly proceeds from him, the author of good and father of light. Now, in all divine works the smallest beginnings lead assuredly to some result, and the remark in spiritual matters that “the kingdom of God cometh without observation,” is also found to be true in every great work of Divine Providence, so that everything glides quietly on without confusion or noise, and the matter is achieved before men either think or perceive that it is commenced. Nor should we neglect to mention the prophecy of Daniel, of the last days of the world, “Many shall run to and fro, and knowledge shall be increased,” (Bacon, Francis. The New Organon: Novum Organum (Kindle Locations 803-809). Lazy Raven Publishing. Kindle Edition.)

മത്തായി. 22:29-ല്‍ യേശുക്രിസ്തു പറയുന്നത്: ‘നിങ്ങള്‍ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്ക കൊണ്ടു തെറ്റിപ്പോകുന്നു’ എന്നാണ്. ഫ്രാന്‍സിസ് ബേക്കന്‍ ഇതിനെ വ്യാഖ്യാനിച്ചത് ‘തിരുവെഴുത്തെന്ന് പറയുന്നത് വിശുദ്ധ ബൈബിളും ദൈവശക്തി എന്ന് പറയുന്നത് ലോകവും ആണ്’ എന്നായിരുന്നു. റോമര്‍.1:20-ല്‍ ദൈവത്തിന്‍റെ നിത്യശക്തി ലോകസൃഷ്ടി മുതല്‍ വെളിപ്പെട്ടു വരുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. അതുകൊണ്ടാണ് ദൈവശക്തിയെ അറിയുക എന്നതിനെ ലോകത്തിനെ അറിയുക എന്ന് ഫ്രാന്‍സിസ് ബേക്കന്‍ വ്യാഖ്യാനിച്ചത്:

“For as the Psalms and other Scriptures do often invite us to consider and magnify the great and wonderful works of God, so if we should rest only in the contemplation of the exterior of them as they first offer themselves to our senses, we should do a like injury unto the majesty of God, as if we should judge or construe of the store of some excellent jeweller by that only which is set out toward the street in his shop. The other, because they minister a singular help and preservative against unbelief and error. For our Saviour saith, “You err, not knowing the Scriptures, nor the power of God;” laying before us two books or volumes to study, if we will be secured from error: first the Scriptures, revealing the will of God, and then the creatures expressing His power; whereof the latter is a key unto the former: not only opening our understanding to conceive the true sense of the Scriptures by the general notions of reason and rules of speech, but chiefly opening our belief, in drawing us into a due meditation of the omnipotency of God, which is chiefly signed and engraven upon His works. Thus much therefore for divine testimony and evidence concerning the true dignity and value of learning.” (Bacon, Francis. The Advancement of Learning (p. 35). Kindle Edition.)

അതുകൊണ്ടാണ് ഫ്രാന്‍സിസ് ബേക്കന്‍ പറഞ്ഞത്, “അല്‍പജ്ഞാനം നിരീശ്വരവാദത്തിലേക്കും കൂടുതല്‍ ജ്ഞാനം ദൈവവിശ്വാസത്തിലേക്കും മനുഷ്യനെ നടത്തും” എന്ന്:

“But further, it is an assured truth, and a conclusion of experience, that a little or superficial knowledge of philosophy may incline the mind of men to atheism, but a further proceeding therein doth bring the mind back again to religion.” (Bacon, Francis. The Advancement of Learning (p. 10). Kindle Edition. )

ഇങ്ങനെയുള്ള ധാരാളം ബൈബിള്‍ വിശ്വാസികള്‍ ദൈവത്തിനു മഹത്വം കൊടുക്കണം എന്ന ലക്ഷ്യത്തോടെ കഷ്ടപ്പെട്ട് അടിത്തറയിട്ടതാണ് ഇന്നത്തെ ആധുനിക ശാസ്ത്രം. ബൈബിള്‍ വചനങ്ങള്‍ ആണ് അവരെ അതിന് പ്രേരിപ്പിച്ചത്. ബൈബിള്‍ ഇല്ലായിരുന്നെങ്കില്‍ ഇതൊന്നും മനുഷ്യന്‍ ഇന്നും കണ്ടുപിടിക്കാന്‍ പോകുന്നില്ല എന്നതാണ് വസ്തുത.

ഇനി, ഒരു പരിണാമ വാദിക്ക് ശാസ്ത്രത്തില്‍ ഗവേഷണം നടത്താന്‍ വല്ല വകുപ്പുമുണ്ടോ? ഇല്ല എന്നാണ് പരിണാമവാദിയായ തോമസ്‌ നാഗല്‍ പറഞ്ഞിരിക്കുന്നത്. എന്താണ് കാരണമെന്നറിയണ്ടേ? പ്രപഞ്ചം ഉണ്ടായ അന്ന് മുതലേ ഈ നിയമങ്ങളും ഉണ്ടായിരിക്കണം. കാരണം, ഈ നിയമങ്ങളില്ലെങ്കില്‍ പ്രപഞ്ചം നിലനില്‍ക്കില്ല. അതുകൊണ്ടുതന്നെ, ഈ നിയമങ്ങളൊന്നും തനിയെ പരിണമിച്ചു വരികയില്ല. പ്രപഞ്ചത്തിന് നിയമങ്ങള്‍ ഉണ്ടെന്ന് അംഗീകരിച്ചാല്‍ ഒരു നിയമ ദാതാവ് കൂടി ഉണ്ടെന്ന് അവന്‍ അംഗീകരിക്കേണ്ടി വരും. ആ നിയമ ദാതാവിനെയാണ് സൃഷ്ടിവാദികള്‍ ദൈവം എന്ന് വിളിക്കുന്നത്‌. അങ്ങനെ വരുമ്പോള്‍ ഒരു പരിണാമ വാദി, പരിണാമ വിശ്വാസം തള്ളിക്കളഞ്ഞ്, സൃഷ്ടിവാദം അംഗീകരിച്ചതിനു ശേഷം മാത്രമേ അവന് ശാസ്ത്രത്തില്‍ ഗവേഷണം നടത്താന്‍ പറ്റൂ.

മാത്രമല്ല, ന്യൂ ജെന്‍ പരിണാമ വാദിയായ തോമസ്‌ നാഗല്‍ (Thomas Nagel, Professor of Philosophy and Law Emeritus at New York University) പറയുന്നത്, പരിണാമം സത്യമാണെങ്കില്‍ നമ്മുടെ convictions പോലും സീരിയസ് ആയി എടുക്കാന്‍ പറ്റില്ല എന്നാണ്:

“Evolutionary naturalism implies that we shouldn’t take any of our convictions seriously, including the scientific world picture on which evolutionary naturalism itself depends.”

(Nagel, Thomas. Mind and Cosmos: Why the Materialist Neo-Darwinian Conception of Nature Is Almost Certainly False (p. 28). Oxford University Press. Kindle Edition.)

ഈ പ്രപഞ്ചത്തിലെ ഒരു ചെറിയ പൊടിയാണ് മില്‍ക്കിവേ. അതിലെ ചെറിയ പൊടിയാണ് സൗരയൂഥം. അതിലെ ഒരു ചെറിയ ഗ്രഹമാണ് ഭൂമി. ആ ഭൂമിയിലുള്ള ഒരു മനുഷ്യന്‍ എന്ന് പറഞ്ഞാല്‍, പ്രപഞ്ചത്തെ സംബന്ധിച്ച് അവന്‍ വെറുമൊരു പുഴുവാണ്‌. പുഴുവെന്ന് പറഞ്ഞാല്‍ പിന്നെയും വലുപ്പം കാണും, വല്ല ബാക്ടീരിയയോ വൈറസ്സോ ഒക്കെയാണ് എന്ന് പറയാം. അങ്ങനെയുള്ള ഈ മനുഷ്യന്‍ പ്രപഞ്ചത്തിന്‍റെ നിയമങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത് തന്നെ പരിണാമ സിദ്ധാന്തപ്രകാരം ഫിലോസഫിക്കലായി അസംഭവ്യമാണ് എന്നാണ് തോമസ് നാഗല്‍ പറയുന്നത്.

പരിണാമസിദ്ധാന്ത പ്രകാരം മനുഷ്യന്‍ മൃഗങ്ങളില്‍ നിന്നും പരിണമിച്ചുണ്ടായവനാണ്. ഒരു മൃഗവും ഇന്നുവരെ പ്രപഞ്ചനിയമങ്ങളെ കുറിച്ച് അന്വേഷിക്കുന്നത് നമ്മള്‍ കണ്ടിട്ടില്ല. മനുഷ്യനേക്കാളും വലിയ തലച്ചോറുള്ള ജീവികള്‍ ഉണ്ട്, അവയൊന്നും തന്നെ പ്രപഞ്ച നിയമങ്ങളെ കുറിച്ച് അന്വേഷിക്കുന്നില്ല. (സത്യം പറഞ്ഞാല്‍ അവ മാത്രമല്ല, മധ്യകാല യൂറോപ്പിലെ ക്രിസ്ത്യന്‍ ശാസ്ത്രജ്ഞാന്മാര്‍ക്ക് മുന്‍പുള്ള ഒറ്റ മനുഷ്യനും പ്രപഞ്ചനിയമങ്ങളെ കുറിച്ച് അന്വേഷിച്ചിരുന്നില്ല!). അങ്ങനെയിരിക്കെ, മൃഗങ്ങളില്‍ നിന്ന് പരിണമിച്ചുണ്ടായ മനുഷ്യന്‍ എന്ന ഇരുകാലി മൃഗം മാത്രം എന്തുകൊണ്ട് പ്രപഞ്ച നിയമങ്ങളെ കുറിച്ച് അന്വേഷിക്കണം? ഇനിയിപ്പോ അന്വേഷിച്ചാല്‍ തന്നെ, അവന്‍റെ മനസ്സില്‍ ഊഹിക്കാവുന്നതിലും അനേക കോടി മടങ്ങ്‌ വലുപ്പമുള്ള ഈ പ്രപഞ്ചത്തിന്‍റെ നിയമങ്ങള്‍ അവന്‍റെ ബുദ്ധിയില്‍ അവന് ഒതുങ്ങുമോ? ഈ ചോദ്യങ്ങള്‍ക്കൊന്നും ഫിലോസഫിക്കലായി പരിണാമ സിദ്ധാന്തത്തിന് ഉത്തരമില്ലെന്ന് New York University-യിലെ Philosophy and Law Emeritus ആയ പരിണാമവാദി കൂടിയായ തോമസ്‌ നാഗല്‍ പറയുന്നത്

ഇന്നത്തെ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പന്ത്രണ്ടാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെടുന്നത് ബൈബിള്‍ പഠനത്തിന് വേണ്ടിയുള്ള സ്ഥാപനമായിട്ടാണ്. ആരംഭകാലം മുതലേ അവിടെ ബൈബിള്‍ മാത്രമല്ല പഠിപ്പിച്ചിട്ടുള്ളത്‌, പില്‍ക്കാലത്ത് ശാസ്ത്രം എന്ന് വിവക്ഷിക്കപ്പെട്ട എല്ലാം അവിടെ പഠിപ്പിച്ചിരുന്നു. കാലം കടന്നു പോയപ്പോള്‍ വൈദികര്‍ക്ക് മാത്രമല്ലാതെ പുറമെയുള്ളവര്‍ക്കും അവിടെ പഠിക്കാന്‍ അനുവാദം കിട്ടി. പിന്നീട് അവിടെ പ്രധാനവിഷയം എന്നതില്‍ നിന്ന് പല വിഷയങ്ങളില്‍ ഒന്ന് എന്ന നിലയിലേക്ക് ബൈബിള്‍ മാറുകയാണ് ഉണ്ടായത്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി മോട്ടോ സങ്കീര്‍ത്തനം 27:1 ആണ്: https://uni-of-oxford.custhelp.com/app/answers/detail/a_id/121/~/what-does-the-universitys-motto-dominus-illuminatio-mea-mean%3F

ഇനി ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയുടെ കാര്യം എടുത്താലോ, അത് പ്യൂരിറ്റന്‍സാണ് സ്ഥാപിച്ചത്. https://www.harvard.edu/about-harvard/harvard-glance/history. ചാള്‍സ്ടൌണിലെ പ്യൂരിറ്റന്‍ ശുശ്രൂഷകനായ ജോണ്‍ ഹാര്‍വാര്‍ഡ് തന്‍റെ വലിയ ലൈബ്രറിയും തന്‍റെ എസ്റ്റേറ്റിന്‍റെ പകുതിയും ആ കോളേജിനു വേണ്ടി നല്‍കുകയുണ്ടായി.

ഇനി, യേല്‍ യൂണിവേഴ്സിറ്റിയുടെ കാര്യം നോക്കാം. 1701-ല്‍ കോണ്‍ഗ്രിഗെഷന്‍ സഭക്കാരാണ് അത് സ്ഥാപിക്കുന്നത്. സ്ഥാപിച്ചതിന്‍റെ ലക്‌ഷ്യം ഇതായിരുന്നു: “Its mission was to instruct youth in the arts and sciences and fit them “for Publick employment both in Church & Civil State.” (https://guides.library.yale.edu/yalehistory)

ഇനി പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയുടെ കാര്യം നോക്കിയാലോ, അത് 1746-ല്‍ ന്യൂ ലൈറ്റ് പ്രസ്ബിറ്റീരിയന്‍ സഭക്കാരാണ് സ്ഥാപിച്ചത്. https://religiouslife.princeton.edu/chaplaincies-groups/christian പ്രിന്‍സ്റ്റണ്‍ കൊളേജിന്‍റെ മോട്ടോ ‘Dei sub numine viget’ (Under God’s power she flourishes) എന്നാണ്: https://www.princeton.edu/news/2011/11/10/she-flourishes-exhibit-showcases-history-women-princeton

ഇനി സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ കാര്യം നോക്കാം. അത് സ്ഥാപിച്ചതും ക്രിസ്ത്യാനികളാണ്, Leland Stanford, Jane Stanford ദമ്പതികള്‍. അവരുടെ മകന്‍റെ ഓര്‍മ്മയ്ക്ക് വേണ്ടി. ആ യൂണിവേഴ്സിറ്റി ക്യാമ്പസിന്‍റെ മദ്ധ്യത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നത് ഒരു ക്രിസ്ത്യന്‍ ചര്‍ച്ചാണ്: https://religiouslife.stanford.edu/memorial-church/stanford-memorial-church-information

ഇങ്ങനെ എണ്ണിയെണ്ണി പറയാന്‍ ഇനിയും ഇഷ്ടംപോലെയുണ്ട്.

കടപ്പാട് : br: അനിൽകുമാർഅയ്യപ്പൻ 🥰

Categories: Article

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s